ആർ.എം.എച്ച്.എസ്. മേലാറ്റൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കായിക രംഗത്ത് RMHSS ൻറെ കടന്ന് വരവ്

ആദ്യമായി ജില്ലാ ജൂനിയർ മീറ്റിൽ അരങ്ങേറ്റം കുറിച്ച RMHSS മേലാറ്റൂർ 11 ഗോൾഡ് മേടലും 9 സിൽവർ മെഡലും 6 ബ്രൗൺസ് മെഡലും നേടി തുടക്കം ഗംഭീരമാക്കി.

ജില്ലയിൽ രണ്ട് മീറ്റ് റെക്കോർഡ് നേടികൊണ്ടാണ് തുടക്കമിട്ടത്.

സംസ്ഥാന തലത്തിലും RMHSS

പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ് സംസ്ഥാന തലത്തിലും RMHSS തുടക്കമിട്ടത്. സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ്  ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡൽ നേടിക്കൊണ്ട് കേരള അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പുകളിൽ വരവറിയിച്ചു.

ബാഡ്മിന്റൺ (ഷട്ടിൽ )

ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും നേട്ടങ്ങൾ കൊയ്ത്തെടുത്തു.  U/15 GIRLS ൽ അനന്യ എ കെ SINGLES ൽ ചാമ്പ്യനായികൊണ്ട് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലേക്ക് യോഗ്യത നേടി.

SPORTS ACADEMY

കാലത്തിനനുസൃതമായി പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും RMHSS റെഡിയായി. പുതു തലമുറക്ക് ഉയർന്ന നിലവാരത്തിൽ പുതിയ രീതിയിലുള്ള പരിശീലനങ്ങൾ ആവശ്യമാണ് എന്ന് മനസ്സിലാക്കി കൊണ്ടുതന്നെ ഒരു അത്‌ലറ്റിക്സ് അക്കാഡമി രൂപീകരിക്കാനും തീരുമാനിച്ചു. റണ്ണിങ്, ജംപിങ്, ത്രോസ്, എന്നിവക്കെല്ലാം അന്തർദേശിയ നിലവാരത്തിലുള്ള പ്രാക്ടീസ് ഉപകരണങ്ങളും സജ്ജമാക്കി.

ഗെയിംസിലും ഒരുങ്ങിത്തന്നെ

നാലായിരത്തോളം കുട്ടികൾ പഠിക്കുന്നിടത്ത് സമ്പൂർണ കായിക ക്ഷമത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായും,കുട്ടികൾക്ക് കായിക രംഗത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുവാനും വേണ്ടി വിവിധ ഇനം ഗെയിംസിന്റെ പ്രാക്ടീസ് ആരംഭിക്കുകയുണ്ടായി. ആൺ കുട്ടികളും പെൺകുട്ടികളും ഒരുപോലെ കായിക രംഗത്തേക്കുള്ള കടന്നു വരവ് ഏറെ ശ്രദ്ധേയമായി.

ഫുട്ബോൾ,ഖോ ഖോ, ബാഡ്മിന്റൺ കബഡി, വോളിബാൾ,ഹാൻഡ്‌ബാൾ നെറ്റ്ബാൾ, എന്നീ ഗെയിംസുകളും, ബോയ്സിന്  ഫുട്ബോൾ, ക്രിക്കറ്റ്‌, വോളിബാൾ, ഹാൻഡ്‌ബാൾ, ബാഡ്മിന്റൺ, കബഡി, നെറ്റ്ബാൾ എന്നിവയും ആരംഭിച്ചു.