എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി | |
---|---|
വിലാസം | |
കല്ലാർകുട്ടി കല്ലാർകുട്ടി പി.ഒ. , ഇടുക്കി ജില്ല 685562 , ഇടുക്കി ജില്ല | |
സ്ഥാപിതം | 6 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | sjlpskallarkutty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29411 (സമേതം) |
യുഡൈസ് കോഡ് | 32090100806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ദീപ അൽഫോൻസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. പയസ് എം പറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രഞ്ജിനി ഗിരീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത് കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....
ചരിത്രം
വിവിധ മതവിശ്വാസികൾ സൗഹാർദ്ദത്തോടെ അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ കല്ലാർകുട്ടി ഡാമിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽവായിക്കുക.
മാനേജ്മെൻ്റ്
മാനേജ്മെൻറ് : ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി മാനേജർ : മാർ ജോൺ നെല്ലിക്കുന്നേൽ
ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി : ഫാ. ജോർജ് തകടിയേൽ
ലോക്കൽ മനേജർ : ഫാ. ടിനു പാറക്കടവിൽഭൗതികസൗകര്യങ്ങൾ
* സമ്പൂർണ ഹൈടെക് ക്ലാസ്സ്‌മുറികൾ
- ടൈൽഡ് ക്ലാസ്സ്റൂം
- കംപ്യൂട്ടർ ലാബ്
- ടോയ് ലറ്റ്
- സ്കൂൾ ബസ് തുടർന്നു വായിക്കുക
മുൻ സാരഥികൾ
ഹെഡ്മാസ്റ്റേഴ്സ്
- ശ്രീമതി. മേരി ടി.എം
- ശ്രീമതി. അന്നക്കുട്ടി കെ.വി
- സിസ്റ്റർ റോസമ്മ കെ.ഒ തുടർന്നു വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഷൈൻ എബ്രാഹം - ചാട്ടേഡ് അക്കൗണ്ടൻ്റ്
അധ്യാപകർ 2021-2022
ദീപ അൽഫോൻസ് | ഹെഡ്മിസ്ട്രസ്സ് | |
---|---|---|
ത്രേസ്യാമ്മ ജോർജ് | എൽ.പി.എസ്.ടി | |
സി. റോസമ്മ തോമസ് | എൽ.പി.എസ്.ടി | |
ഹാജിറ പി.ഐ | അറബിക് | |
അനിത സെബാസ്റ്റ്യൻ | എൽ.പി.എസ്.ടി | |
ഡോണ ബേബി | എൽ.പി.എസ്.ടി | |
അഖിൽ ഫിലിപ്പ് | എൽ.പി.എസ്.ടി | |
കരോളിൻ സിറിയക് | എൽ.പി.എസ്.ടി | |
മരിറ്റാ തോമസ് | എൽ.പി.എസ്.ടി |
പി.ടി.എ, എം.പി.ടി.എ
ശക്തമായ പി.ടി.എ ആണ് സെൻറ് ജോസഫ്സ് സ്കൂളിൻ്റെ എക്കാലത്തെയും കരുത്ത്.
സാരഥ്യം വഹിക്കുന്നവർ: തുടർന്നു വായിക്കുകപഠനപ്രവർത്തനങ്ങൾ
സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കല്ലാർകുട്ടി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൻ്റെ മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പഠന പരിപോഷണ പരിപാടികൾ
ലെവൽ അപ് - ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ച്
ഇംഗ്ലീഷ് മീഡിയം എന്നത് പേരിൽ മാത്രം ഒതുക്കി നിർത്താതെ അതിൻ്റെ പൂർണതയിൽ പ്രാവർത്തികമാക്കാനൊരുങ്ങി കല്ലാർകുട്ടി സെൻ്റ് ജോസഫ്സ്. കൂടുതൽ വായിക്കുക.ദിനാചരണങ്ങൾ, ആഘോഷങ്ങൾ
പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. കൂടുതൽവായിക്കുക.
നേട്ടങ്ങൾ, അവാർഡുകൾ
- അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം.
- എൽ.എസ്.എസ് ജേതാക്കൾ2020
- എൽ.എസ്.എസ് ജേതാക്കൾ 2021
- ദിയ എലിസബത്ത് ബിജോ
- അഡോണിയ റെജി
- ആൽസിയ റ്റിനീസ്
- ദേവിക ഗിരീഷ്
വഴികാട്ടി ജി.പി.എസ്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
|
മേൽവിലാസം
സെന്റ്. ജോസഫ്‌സ് എൽ പി സ്കൂൾ
കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ
അടിമാലി, ഇടുക്കി ജില്ല
പിൻ - 685562
ഫോൺ - 04864274018
ഇമെയിൽ -sjlpskallarkutty@gmail.com
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29411
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ