എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പഠനപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലെവൽ അപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്

ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗം വർദ്ധിപ്പിക്കുന്നതിനും ഭാഷാപ്രയോഗത്തിൽ പ്രാവീണ്യം നേടുന്നതിനുമുള്ള 'ലെവൽ അപ്' എന്ന പേരിൽ ഒരു ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ചലഞ്ചിന് സെൻ്റ്. ജോസഫ്സ് സ്കൂൾ തുടക്കം കുറിച്ചു. കുട്ടികളെല്ലാം ഈ 'ചലഞ്ച്' ഏറ്റെടുത്തു. പേരുപോലെ തന്നെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്  പ്രകടമായ മാറ്റം കാണാനായി. അഞ്ച് വ്യത്യസ്ത ലെവലുകളിലുള്ള ടാസ്കുകൾ പൂർത്തീകരിച്ച് ഓരോന്നിലും എന്തൂസിയാസ്റ്റ്, അഡ്വാൻസ്ഡ്, ടോപ് റണ്ണർ, അച്ചീവർ, പ്രൊഫിഷ്യൻ്റ് എന്നീ പ്രത്യേക മെഡലുകൾ നേടുന്നു. ആദ്യ ലെവലിൽ തന്നെ പരാജയപ്പെടുന്നവർക്കു പോലും പിന്നീട് തങ്ങളുടെ ലെവൽ മെച്ചപ്പെടുത്തി മെഡൽ കരസ്ഥമാക്കാം. ലെവൽ അപ്പിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നിലവാരമുയർന്നതിൽ അധ്യാപകരും രക്ഷിതാക്കളും വളരെ സംതൃപ്തരാണ്. വീഡിയോ കാണാം