എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പി.ടി.എ, എം.പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്

പി.ടി.എ പ്രസിഡൻ്റ് : പയസ് എം. പറമ്പിൽ

പി.ടി.എ വൈസ് പ്രസിഡൻറ് : ശ്രീ. റോജൻ ജോർജ്

എം.പി.ടി.എ പ്രസിഡൻ്റ് : ശ്രീമതി. രഞ്ജിനി ഗിരീഷ്

എം.പി.ടി.എ വൈസ് പ്രസിഡൻറ് : ശ്രീമതി. വിജിത ബിനു

എക്സിക്യൂട്ടീവ് അംഗങ്ങൾ : ശ്രീ. ജെറി ഒ. എ, ശ്രീമതി. ജോയ്സി മനോജ്, ശ്രീ. ജിൻ്റോ സെബാസ്റ്റ്യൻ, ശ്രീമതി. പ്രവീണ ഷിജോ

ആരവങ്ങളും കലപിലയുമില്ലാതെ അടഞ്ഞുകിടന്ന ക്ലാസ്സ് മുറികൾ ശബ്ദായമാനമാക്കിക്കൊണ്ട് നവം.1 ന് പ്രൈമറി വിദ്യാലയങ്ങളെല്ലാം തുറന്നു പ്രവർത്തിക്കാനാരംഭിച്ചത് വലിയ ആശ്വാസമായി. പതിവിൽ നിന്ന് വിഭിന്നമായി അകലം പാലിച്ചും മാസ്ക് ധരിച്ചുമൊക്കെയായിരുന്നു പ്രവേശനോത്സവം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ സ്വീകരിക്കാനും മുൻകരുതലുകളെല്ലാം എടുക്കാനും വേണ്ട നടപടികൾ സ്കൂൾ പി.ടി.എ യുടെയും എം.പി.ടി.എ യുടെയും സഹകരണത്തോടെ നടപ്പാക്കി.

കൈകോർത്ത് മുന്നേറി പുതുവർഷത്തിൽ

രക്ഷിതാക്കളുടെ സഹായത്തോടെ പുതിയ അധ്യയന വർഷത്തിൽ വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. സ്കൂൾ വരാന്ത ടൈലിംഗ്, റൂഫിംഗ്, ജനാലകൾ സുരക്ഷിതമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് പി.ടി.എ.യുടെ സാമ്പത്തികവും കായികവുമായ നിർലോഭമായ സഹായം എടുത്തു പറയേണ്ടതാണ്. രക്ഷിതാക്കൾ സാനിറ്റൈസറും ശുചീകരണ ഉപകരണങ്ങളും സ്കൂളിലേക്ക് സംഭാവന ചെയ്തു കൊണ്ട് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പ്രകടമാക്കിയത് ഏറെ അഭിമാനകരമാണ്.

കൈത്താങ്ങ്

നിർധനരായ കുട്ടികളെ കണ്ടെത്തി ഓൺ ലൈൻ പഠനത്തിന് സാഹചര്യമില്ലാതിരുന്നവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അധ്യാപകരോടൊപ്പം രക്ഷിതാക്കളും സഹായിച്ചു.