എസ് വി എച്ച് എസ് കായംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം . 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എസ് വി എച്ച് എസ് കായംകുളം | |
|---|---|
| വിലാസം | |
കായംകുളം കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 0479 2443514 |
| ഇമെയിൽ | svhskayamkulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36048 (സമേതം) |
| യുഡൈസ് കോഡ് | 32110600519 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 146 |
| പെൺകുട്ടികൾ | 110 |
| ആകെ വിദ്യാർത്ഥികൾ | 252 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആർ ശോഭ കുമാരി |
| പി.ടി.എ. പ്രസിഡണ്ട് | നാവസ് എച് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ എം പൈ |
| അവസാനം തിരുത്തിയത് | |
| 06-08-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ബ്രിട്ടീഷുകാർക്കെതിരെയുളള ഭാരതിയരുടെ സ്വാതന്ത്രസമരം കൊടുംപിരികോളളുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വനങ്ങളും ഉദ്ബോധനകളും പു൪ണ്ണമായും ഉൾക്കൊളളുന്ന ഭാരതിയ ജനത, ഇക്കാലത്ത് വിദ്യാസന്പന്നരും ക്രന്തദ൪ശ്ശികളുമായ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന് അവരുടെതായ ദേവസ്വം വക ഒരു സ്കുൾ ഉണ്ടാക്കണമെന്നുളള ആശയം ഉദിക്കുകയും പ്രമുഖരായ വ്യക്തികളുടെ പരിശ്രമഫലമായി 1926 (എം. ഇ. 04-10-1101) ൽ ശ്രീ വിഠോബാ സ്കുൾ സ്ഥാപിച്ചു.കാലത്തിനും സമയത്തിനും മാറ്റിമറക്കാനാവാത്ത ചരിത്രമുറങ്ങുന്ന കായംകുളത്തിന്റെ മണ്ണിൽ സംസ്കൃതിയുടെ ഉത്തമ ഉദാഹരണമായി തലയെടുപ്പോടെ നിൽക്കുന്ന ശ്രീ വിഠോബാ ഹൈ സ്കൂൾ ഇന്നും എന്നും ഒളിമങ്ങാതെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സരസ്വതി ക്ഷേത്രമായി ജനമനസുകളിൽ സ്ഥാനം പിടിച്ചു നിൽക്കുന്നു. ബ്രിട്ടീഷുകാർക്കെതിരായുള്ള ഭാരതീയരുടെ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വാനങ്ങളും ഉദ്ബോധങ്ങളും പൂർണമായും ഉൾകൊള്ളുന്ന ഭാരതീയ ജനത. അക്കാലത്തു വിദ്യാസമ്പന്നരും ക്രാന്തദർശിയുമായിരുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന് അവരുടേതായ ദേവസ്വവും അതിന്റെ വക ഒരു സ്കൂൾ ഉണ്ടാകണമെന്നുള്ള ആശയം ഉദിച്ചു. ആദരണീയനായ വക്കീൽ ശ്രീ. എൻ . കൃഷ്ണകമ്മത്ത് , ജഡ്ജി ശ്രീ നാരായണ റാവു , ശ്രീ ബാപ്പുറാവു , ശ്രീ എ രാമ പൈ എന്നിവരുടെ പരിശ്രമഫലമായി 1926 (എം.ഇ.4/10/1101)ൽ ശ്രീ വിഠോബാ ഹൈസ്കൂൾ സ്ഥാപിച്ചു. 4th ട്രാവൻകൂർ ജി എസ് ബി പരിഷത്തിന്റെ പ്രസിഡന്റും , എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്രവിഭാഗം പ്രൊഫസറുമായ ശ്രീ ശ്രീനിവാസപൈ അവർകൾ സ്കൂളിന്റെ പ്രവർത്തനോത്ഘാടനും നിർവഹിച്ചു . 1952 ല് ഈ സ്ഥാപനം ഹൈസ്കുളായി ഉയ൪ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
കായംകുളം പട്ടണത്തിനോട് ചേർന്ന് എൻ. എച്ചിന്റെ കിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. അഞ്ചു കെട്ടിടങ്ങളിലായി 22 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.5 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു. സ്കുളിന് 18 ക്ലാസ്സ് മുറികള്, സയ൯സലാബ്, ലൈബ്രറി, കംപ്യുട്ട൪ ലാബ്, ജ൯സ് ടീച്ചേഴ്സ് റൂം, ലേഡീ ടീച്ചേഴ്സ് റൂം, ഓഫീസ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികള്ക്കും അധ്യാപക൪ക്കും പ്രാഥമിക കൃത്യനി൪വ്വഹണത്തിനുവേണ്ടി നവീകരിച്ച 16 ടോയിലറ്റുകൾ. കുട്ടികള്ക്ക് ഉച്ചഭൿഷണം പാകം ചെയ്യുന്നതിനുളള കഞ്ഞിപ്പുര എന്നിവയുണ്ട്.
- ഫിസിക്സ് ലാബ്
8,9,10 ക്ളാസ്സുകളിലേക്കാവശ്യമായ ഭൗതികശാസ്ത്രപഠനോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്സ് ലാബ് ഹൈസ്കൂളിൽ ലഭ്യമാണ്. മാസത്തിൽ ഒരിക്കലെങ്കിലും എല്ലാ ക്ളാസിലെ കുട്ടികൾക്കും ലാബിൽ ക്ളാസ് ലഭിക്കുന്നു.സയൻസ് എക്സിബിഷൻ മൽസരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം നൽകാനും ലാബ് സഹായകമാണ്.കുട്ടികൾ സ്വയം ഇംപ്രൊവൈസ് ചെയ്ത ഉപകരണങ്ങളുടെ പ്രദർശനവും ഇവിടെ നടത്തുന്നു.
- കെമിസ്ട്രി ലാബ്
ഹൈസ്കൂൾ ക്ളാസ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ , രാസവസ്തുക്കൾ എന്നിവ ഉള്ള കെമിസ്ട്രി ലാബ് ഞങ്ങളുടെ സ്കൂളിലുണ്ട്. അദ്ധ്യാപകർ കുട്ടികളുടെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്തു കാണിക്കുന്നു. അപകടരഹിതമായ പരീക്ഷണങ്ങൾ കുട്ടികൾക്ക് തനിയെ ചെയ്തു നോക്കാനുള്ള അവസരവും നൽകുന്നു.
- ബയോളജി ലാബ്
മനുഷ്യശരീരത്തിന്റെയും ജന്തുക്കളുടെയും ഘടനയും പ്രവർത്തനരീതികളും കാണിക്കുന്ന ധാരാളം മോഡലുകൾ ഞങ്ങളുടെ ബയോളജി ലാബിലുണ്ട്.അതു കൂടാതെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് സസ്യകലകളും മറ്റും കുട്ടികളെ കാണിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- സ്റുഡന്റ്സ് പോലീസ് കേഡറ്റ്
- ജൂനിയർ റെഡ് ക്രോസ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- അഡൾട്ട്ടിങ്കറിങ് ലാബ്
- SPACE ക്ലബ്
- നല്ല പാഠം
മാനേജ്മെന്റ്
ബ്രിട്ടീഷുകാർക്കെതിരെയുളള ഭാരതിയരുടെ സ്വാതന്ത്രസമരം കൊടുംപിരികോളളുന്ന കാലം. ഗാന്ധിജിയുടെ സമരാഹ്വനങ്ങളും ഉദ്ബോധനകളും പു൪ണ്ണമായും ഉൾക്കൊളളുന്ന ഭാരതിയ ജനത, ഇക്കാലത്ത് വിദ്യാസന്പന്നരും ക്രന്തദ൪ശ്ശികളുമായ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന് അവരുടെതായ ദേവസ്വം വക ഒരു സ്കുൾ
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :
| വർഷം | പേര് | ചിത്രം |
|---|---|---|
| ജി വാസുദേവ ഷേണായ് | ||
| പി ശങ്കര പിള്ള | ||
| എസ് കുഞ്ചുപിള്ള | ||
| റ്റി എം ഐപ്പ് | ||
| എം മാധവ ഷേണായ് | ||
| എ വിഠലദാസ പ്രഭു | ||
| പി രാമൻ പിള്ള | ||
| 1989-1994 | പി എൻ വിഷ്ണു നമ്പുതിരി | |
| 1994-1996 | വി ശാന്തകുമാരി | |
| 1996-2008 | ജെ ചന്ദ്രകുമാരി | |
| 2008-2016 | സുഭദ്ര കുഞ്ഞമ്മ | |
| 2016-2017 | എസ് രാജീവ കുമാരി | |
| 2018- 22 | ആർ മായ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം നഗരത്തിൽ നിന്നും 300m വടക്ക് വശം