എസ് വി എച്ച് എസ് കായംകുളം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

1863 ൽ ഹെൻട്രി ഡ്യുനാന്റിന്റെ നേതൃത്വത്തിൽ അഞ്ച് പേർ ചേർന്ന് സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമായ റെഡ് ക്രോസ്സ് സൊസൈറ്റി അവഡരേയും മുറിവേറ്റവരെയും സഹായിക്കുന്ന ലോകപ്രശസ്ത പ്രസ്ഥാനമായി വളർന്നുവന്നു. ഏതാണ്ട് ഇതുപോലെ സമാനമായ ഗ്രെയ്റ്റ് യൂറോപ്യൻ വാർ ഇൽ നിന്നാണ് ജൂനിയർ റെഡ്ക്രോസ്സ് 1914 ഇൽ പിറവിയെടുത്തത് .ആദ്യമായി ജൂനിയർ റെഡ്ക്രോസ്സ് പ്രസ്ഥാനം അമേരിക്കയിലാണ് ആരംഭിച്ചത് . ഇന്ത്യൻ റെഡ്ക്രോസ്സ് സൊസേറ്റിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ ജെ.ആർ.സി ഗ്രൂപ്പ് പഞ്ചാബിൽ 1026 ഇൽ നിലവിൽ വന്നു. ഇന്ത്യയൊട്ടാകെ വയാപിച്ച ഈ പ്രസ്ഥാനം ഇന്ന് 43000ത്തിൽ അധികം ജെ.ആർ.സി ഗ്രൂപ്പുകളുമായി തലയുയർത്തി നിൽക്കുന്നു.

ജെ ആർ സി കേരളത്തിൽ

"I Serve" എന്ന മുദ്രാവാക്യവുമായി ജെ.ആർ.സി 2013 ൽ കേരളത്തിലെത്തി. ഈ വിദ്യാലയ മുറ്റത്തേക്ക് 2014 ഇൽ ആണ് ജെ.ആർ.സി കടന്നു വന്നത് . കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക ,പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8,9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ എന്നും 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പ്രവർത്തിക്കുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്.

ഈ സ്കൂളിൽ ഷീദ ടീച്ചർ ജെ.ആർ.സി കൗൺസിലരായി പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെ.ആർ.സി സജീവമായി പ്രവർത്തിച്ചു വരുന്നു.

J R C cadet വേനൽ ചൂടിൽ കിളികൾക്ക് ദാഹജലം നൽകുന്നു. ഹരികൃഷ്ണൻ. ശ്രീ വിട്ടോബ. കായംകുളം