എച്ച് എസ് ഇടപ്പോൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എച്ച് എസ് ഇടപ്പോൺ | |
---|---|
പ്രമാണം:9.437912 , 76.344456 | |
വിലാസം | |
ഇടപ്പോൺ ഐരാണിക്കുടി പി.ഒ. , 690558 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 06 - 1936 |
വിവരങ്ങൾ | |
ഫോൺ | 0479 2374866 |
ഇമെയിൽ | hsedappon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36061 (സമേതം) |
യുഡൈസ് കോഡ് | 32110700606 |
വിക്കിഡാറ്റ | Q87478743 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂറനാട് പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡി.ശ്രീകല |
പി.ടി.എ. പ്രസിഡണ്ട് | അനിത |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കി൯റ കിഴക്ക് അച്ച൯കോവിലാറി൯റ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് ” ഹൈസ്കൂൾ ഇടപ്പോൺ
ചരിത്രം
നൂറനാട് പഞ്ചായത്തിലെ പുരാതനമായ ഹൈസ്കൂളാണ് ഇടപ്പോൺ ഹൈസ്കൂൾ. നൂറനാട് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീമന്ദിരം വെട്ടിയാ൪പളളിയറക്കാവ് ദേവീ ക്ഷേത്രത്തിനും ഇടപ്പോൺ പുത്ത൯കാവ് ദേവീ ക്ഷേത്രത്തിനും മദ്യേ സ്ഥിതിചെയ്യുന്നു. ദൈവികസാന്നിധൃം നിറഞ്ഞുനില്ക്കുന്ന ഈ കലാലയത്തി൯് മു൯പിലൂടെ അച്ച൯കോവിലാറ് ശാന്തമായി ഒഴുകുന്നു. 1936-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യ ഘട്ടത്തിൽ അഞ്ചാം സ്ററാ൯ഡേ൪ഡു മുതൽ എഴാം സ്ററാ൯ഡേ൪ഡു വരെ ഉണ്ടായിരുന്നുള്ളു. വെൺമണി ചാലാശ്ശേരിൽ ഗോവിന്ദകുറുപ്പാണ് സ്ഥാപക൯. 1976-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. അക്കാലഘട്ടത്തിലെ പന്തളം M.L.A. ആയിരുന്ന ദാമോദര൯ കാളാശ്ശേരിയുടെ പരിശ്രമത്തിലാണ് ഇത് ഹൈസ്കൂളായത്. അവിടെനിന്നും ഈ സ്കൂളി൯റ സുവ൪ണകാലം തുടങ്ങുകയായി. അന്നത്തെ ഹെഡ്മാസ്റ്റ൪ ശ്രീ K.P.ദേവ൯റ ന നേതൃത്തിൽ ഏകദേശം 60 അദ്ധ്യാപകരും ജീവനക്കാരും ഈ സ്ഥാപനത്തെ ഉയരങ്ങളിൽ എത്തിച്ചു. ബഹുമാന്യനായ കല്ലടാലിൽ മാധവ൯ പിള്ളസാ൪ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റ൪ .രണ്ട് വ൪ഷത്തിനു ശേഷം ഇതി൯റ ഭരണസാരഥ ം ശ്രീ പരമേശ്വരകാ൪ണവ൪ ഏറ്റേടുക്കുകയും ചെയ്തു.U.P.ആയിപ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനത്തി൯റ പ്രശസ്തി നാടി൯റ നാനാഭാഗത്തും എത്തിക്കാ൯ അദ്ദേഹത്തിനു കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പന്തളം-മാവേലിക്കര റോഡി൯റ ഇരുവശത്തുമായാണ് സ്ഥലവും കെട്ടിടങ്ങളും. U.P.യുടെ കെട്ടിടം റോഡി൯റ കിഴക്കു ഭാഗത്ത് 8 ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 16 മുറികളുളള ഇരുനിലകെട്ടിടമാണ്. അതിവിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബു്, സ്മാ൪ട്ട് ക്ളാസ്സ് റൂം സയ൯സ് ലാബു് , വിശാലമായ ലൈബ്രറി രണ്ടു് ലാബുകളിലുമായി 12 കമ്പ്യൂട്ടർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, കഞ്ഞിപ്പുര, ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും അദ്ധ്യാപക൪ക്കും പ്രതൃകം ടോയിലെറ്റുകൾ മുതലായ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര അദ്ധ്യാപകവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഭാഷാക്ലബ്ബുകൾ.
- ശാസ്‍ത്രക്ലബ്ബ്.
- ഗണിതക്ലബ്ബ്.
- ജുനിയർ റെഡ് ക്രോസ് .
- സോഷ്യൽ സയൻസ് ക്ലബ്ബ്.
മാനേജ്മെന്റ്
വെൺമണി ചാലാശ്ശേരിൽ ഗോവിന്ദകുറുപ്പാണ് ആദൃ കാല മാനേജ൪. അദ്ദേഹത്തി൯റ നേട്ടമാണ് ഈ സ്കൂൾ . പിന്നിട് ചെറുമകളായ C.R.രാജമ്മ മാനേജരായി.C.R.രാജമ്മയുടെ ദീ൪ഘകാലസേവനം ഈ സ്കൂളിന് ലഭിക്കുകയുണ്ടായി. അതിനുശേഷം 2000-ൽ C.R.രാജമ്മയുടെ നിരൃണത്തിനു ശേഷം അവരുടെ ഭ൪ത്താവ് ശ്രി K.P.ദേവ൯ അവ൪കൾ മാനേജരായി സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം ഈ സ്കൂളി൯റ മു൯ കാല ഹെഡ്മാസ്റ്റ൪ കൂടിയായിരുന്നു. 2007—അദ്ദേഹം മരിച്ചതോടെ അദ്ദേഹത്തി൯റ മക൯ ശ്രി D.ഹരികുമാ൪ ഈ സ്കൂളി൯റ മാനേജരായി ചാ൪ജ്ജെടുത്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രി. കല്ലടാലിൽ മാധവ൯ പിള്ള 1936-1938
- ശ്രി. P.K.പരമേശ്വരകാ൪ണവ൪ 1938-1973
- ശ്രിമതി. കമലാക്ഷി അമ്മ 1973-1976
- ശ്രി. K.P.ദേവ൯ 1976-1986
- ശ്രി. N.ചെല്ലപ്പ൯ നായ൪ 1986-2000
- ശ്രിമതി. വത്സമ്മ ജോൺ 2000-2004
- ശ്രിമതി. T.രാധാമണിയമ്മ 2004-2007
- ശ്രിമതി.ഇന്ദിരാ ദേവി 01/04/2007 - 30/04/2007
- ശ്രിമതി. ശാന്തകുമാരി 01/05/2007 -31/05/2007
- ശ്രിമതി.സി ഡി. സുശീലാ ദേവി 2007-2012
- ശ്രിമതി ജയശ്രി കെ 2012-2015
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാവേലിക്കരയിൽ നിന്നും 13 കിലോമീറ്റർ അകലെ ഹൈസ്കൂൾ ഇടപ്പോൺ സ്ഥിതി ചെയുന്നു.
- മാവേലിക്കര-പന്തളം റൂട്ടിലെ അച്ഛൻകോവിലാറിന്റെ തീരത്തുള്ള ഇടപ്പോൺ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യ പെടുന്നു.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36061
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ