സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
2022-23 വരെ2023-24
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
WhatsApp Image 2022-03-15 at 8.15.13 PM (copy).jpg
WhatsApp Image 2022-03-16 at 10.20.52 AM.jpg
WhatsApp Image 2022-03-16 at 10.21.55 AM.jpg
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
Dsc02209.jpg
വിലാസം
എറണാകുളം

സെൻറ്‌ തെരേസാസ് സി ജി എ ച് എസ് എസ്
,
ERNAKULAM പി.ഒ.
,
682011
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ04842 351744
ഇമെയിൽstteresas_ekm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26037 (സമേതം)
യുഡൈസ് കോഡ്32080303305
വിക്കിഡാറ്റQ99485950
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1752
അദ്ധ്യാപകർ43
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1752
അദ്ധ്യാപകർ43
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1752
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലില്ലി പി ജെ ( സിസ്റ്റർ മാർജി )
പി.ടി.എ. പ്രസിഡണ്ട്സുനിത പി എ
എം.പി.ടി.എ. പ്രസിഡണ്ട്അക്ഷയ രാജേഷ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


WhatsApp Image 2022-02-26 at 10.37.49 AM(1).jpg
WhatsApp Image 2022-02-26 at 10.16.11 AM.jpg
അമൃത് മഹോത്സാവ്
WhatsApp Image 2022-02-26 at 9.55.45 AM.jpg
ജില്ലാ ജുഡോ ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ ചാംപ്യൻഷിപ് നേടിയ സൈന്റ്റ് തെരേസാസ് ടീം
ജില്ലാ ജുഡോ ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ ചാംപ്യൻഷിപ് നേടിയ സൈന്റ്റ് തെരേസാസ് ടീം
WhatsApp Image 2022-03-11 at 10.03.24 AM (copy).jpg
WhatsApp Image 2022-03-11 at 10.01.54 AM (copy).jpg
WhatsApp Image 2022-03-11 at 10.45.08 AM (copy).jpg
Alakananda ananya sunil- shuttle badminton chmpionship.jpg




ഡിജിറ്റൽ ലൈബ്രറി .jpg
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഗ്രുപ്പ്
padanolsavam
LOGO.JPG
STC.JPG

ആമുഖം

എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെൺകുട്ടികൾക്കായി ആരംഭിച്ച ഒരു പ്രശസ്‌ത വിദ്യാലയം ആണ് സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം.

1887 മെയ് 9 ന് നിലവിൽ വന്ന സെന്റ് തെരേസാസ് ഹൈസ്ക്കൂൾ ഇന്ന് 130വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സാമൂഹികമായ ഉച്ചനീചത്വങ്ങൾ, ദുരാചാരങ്ങൾ, അസമത്വങ്ങൾ എന്നിവ നിലനിന്നിരുന്ന അക്കാലത്ത് സമൂഹ നിർമിതിയിൽ സ്ത്രീകൾക്കുള്ള പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പെൺക്കുട്ടികൾക്കായുള്ള ഈ വിദ്യാലയം സ്ഥാപിച്ചു. പഠനത്തോടൊപ്പം വിവിധതരത്തിലുള്ള തൊഴിലുകൾക്കും പ്രാധാന്യം നൽകിയാണ് ഈ വിദ്യാലയം ഇന്നും മുന്നോട്ട് പോകുന്നത്. സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേകളിലും, കലോത്സവങ്ങളിലും ഓവറോൾ നിലനിർത്തി കൊണ്ടും, കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ചവയ്ക്കുന്നു. സംസ്ഥാന തലത്തിൽ തുടർച്ചയായി രണ്ടു തവണ ഓവറോൾ കടസ്ഥമാക്കുക കൂടാതെ കേരള ബ്ലാസ്റ്റേഴ്‍സിനെ ഗ്രൗണ്ടിലേക്കു നയിക്കാൻ ഈ സ്ക്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക്ഭാഗ്യം ലഭിക്കുകയും ചെയ്തു. എസ് എസ്എൽ സി ക്ക് ജില്ലയിൽ തന്നെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കികൊണ്ടും, ആധ്യാത്മിക ബൗദ്ധിക മേഖലകളിൽ ഉയർന്ന നിലവാരം പൂർത്തിയാക്കികൊണ്ടും മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിന് ശക്തമായ പിന്തുണയോടെ ഒരു പി ടി എ യും ഉണ്ട്. ഇന്നും പെൺക്കുട്ടികൾക്ക് പ്രാധാന്യം നൽകികൊണ്ടിരിക്കുന്ന ഈ സ്ക്കൂളിലേക്ക് സെന്റ് തെരേസാസ്എൽ പി സ്ക്കൂളിൽ നിന്നുള്ള കുട്ടികൾക്കാണ്കൂടുതൽ പരിഗണന നൽകുന്നത്.

എറണാകുളത്തെ പ്രശസ്തമായ സ്കൂളുകളിലൊന്നാണ് സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. കമ്മ്യൂണിറ്റി ജീവിതത്തിൽ സജീവമായി പങ്കെടുക്കാനും അവരുടെ ഏറ്റവും മികച്ച സംഭാവന നൽകാനും പെൺകുട്ടികളെ പ്രാപ്തരാക്കുന്ന ഒരു സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം ഞങ്ങളുടെ സ്കൂളിലുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി നമ്മുടെ അഭിമാനകരമായ സ്ഥാപനം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള യുവതികളെ വാർത്തെടുക്കുന്നു. ഞങ്ങളുടെ വിദഗ്‌ദ്ധ കൈകൾ ഞങ്ങളുടെ വിദ്യാർത്ഥികളെ അവരുടെ കഴിവുകളും കഴിവുകളും പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ നൈപുണ്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.

ദർശനം

OUR VISION

Empowering our students to empower society, humanity especially the socially and economically marginalized creating a 'CIVILIZATION OF LOVE'

മുദ്രവാക്യം

SHINE WHERE YOU ARE

ദൗത്യം

OUR MISSION

1. To promote value based education.

2. To contribute to the transformation of society.

3. To enlighten our students regarding their basic facilities.

4. To promote inter-cultural and inter-religious harmony.

5. To facilitate leadership among the students.

6. To provide quality, integral and vocational training.

7. To equip the staff and students with the latest information and communication technology.

8. To work towards the gender sensitivity.

9. To work towards the integrity of creation.

10. To motivate the young to contribute to nation building.

ചരിത്രം

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ എറണാകുളത്തിന്റെ മുഖചിത്രം മാറ്റിവരച്ചത് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എന്ന കൊച്ചിയുടെ അമ്മയായിരുന്നു. സ്വയം എരിഞ്ഞ് അപരന് പ്രകാശം നൽകിയ ദിവ്യതാരമാ​ണ് അമ്മ. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് കൊച്ചിയിൽ അനാഥാലയവും വൃദ്ധമന്ദിരവും പാവപ്പെട്ടവർക്കായുള്ള ചികിത്സാകേന്ദ്രവും പെൺകുട്ടികൾക്കായുള്ള ഇംഗ്ലീഷ് സ്ക്കൂളും മാതൃഭാഷ സ്ക്കൂളുമെല്ലാം സ്ഥാപിക്കപ്പെട്ടത് ദൈവദാസി മദർ തെരേസയുടെ നേത‍ൃത്വത്തിലാണ്. തുടർന്ന് വായിക്കാം

സെന്റ് .തെരേസാസ് സി .ജി .എച് .എസ് .എസ്സിൽ ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചു .
നല്ല പാഠം

മാനേജ്മെന്റ്

ആവിലയിലെ സെന്റ് തെരേസയുടെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.  പതിനാറാം നൂറ്റാണ്ടിലെ വിശുദ്ധനാണെങ്കിലും, ഏത് പ്രായത്തിലും കാലത്തും യുവാക്കൾക്ക് മാതൃകയാണ് സെന്റ് തെരേസ.  അവളുടെ പഠിപ്പിക്കലുകൾ കത്തോലിക്കാ ആത്മീയതയുടെ അടിസ്ഥാനമാണ്.  അവൾ ധ്യാനാത്മകമായ ഒരു കന്യാസ്ത്രീയുടെ ജീവിതം നയിച്ചു, പിന്നീട് "പള്ളിയുടെ ഡോക്ടർ" എന്ന് നാമകരണം ചെയ്യപ്പെട്ടു.  അവളുടെ ജീവിതം വിവർത്തനം ചെയ്ത ആലിസൺ പിയേഴ്‌സ് പറഞ്ഞു, “അവളുടെ തികച്ചും മാനുഷിക ഗുണങ്ങളും സമ്മാനങ്ങളും, അവളുടെ ജീവിതത്തിന്റെ വിശുദ്ധിയും, അവളുടെ സ്വഭാവത്തിന്റെയും ശൈലിയുടെയും സ്വാഭാവികതയും ആത്മാർത്ഥതയും, ഇവയാണ് അവളുടെ പേര് നിലനിൽക്കുന്ന മാർബിളിൽ മാത്രം കൊത്തിവയ്ക്കാത്തതിന്റെ ചില കാരണങ്ങൾ.  ചരിത്രത്തിന്റെ എന്നാൽ തലമുറകളുടെ അധരങ്ങളിൽ ഭക്തിയോടും സ്നേഹത്തോടും കൂടി എടുത്തിട്ടുണ്ട്”

മുൻ സാരഥികൾ

  • സിസ്റ്റർ ലുസീന
  • സിസ്റ്റർ ഫാത്തിമ
  • സിസ്റ്റർ അന്റോണിയ
  • ജോസ്ഫിൻ ടിച്ചര്
  • അന്നമ്മ മാത്യു ടീച്ചര്
  • മിൽഡ്രഡ് കബ്രാൾ
  • സിസ്റ്റർ അരുൾ ജ്യോതി,
  • ക്ലോറ്റിൽഡ മേരി ഐവി

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

വിപുലമായ കമ്പ്യൂട്ടർ പഠനം മുതിർന്ന ക്ലാസുകളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയിരിക്കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പ്രത്യേക കമ്പ്യൂട്ടർ ലാബ് ഇതിനായി നിർമ്മിക്കുകയും കമ്പ്യൂട്ടർ പ്രായോഗിക പഠനം വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാപ്യമാക്കുകയും ചെയ്യുന്നു.

ലൈബ്രറി

പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങളുടെയും മാസികകളുടെയും ഒരു വലിയ ശേഖരമുള്ള ലൈബ്രറി ഗംഭീരമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ വായനാ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ എടുക്കാൻ അനുവദിക്കുകയും നല്ല പുസ്തകങ്ങൾ വായിക്കാൻ അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെറുപ്പം മുതലേ വായനാശീലം വളർത്തിയെടുക്കാനും അവരുടെ ഭാഷാ വൈദഗ്ധ്യം വർധിപ്പിക്കാനും വേണ്ടിയാണിത്.

ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് വിംഗ്

ആരോഗ്യകരമായ വ്യക്തിത്വം വളർത്തിയെടുക്കാനും പഠനത്തിൽ മികവ് പുലർത്താനും വിദ്യാർത്ഥികൾ ടെൻഷനും പിരിമുറുക്കവും ഇല്ലാത്തവരായിരിക്കണം. അവർക്ക് മനസ്സ് തുറക്കാനും അവരുടെ ഉത്കണ്ഠകൾ പുറത്തുവിടാനും ഒരു ഇടം നൽകുക എന്ന ലക്ഷ്യത്തോടെ, സ്‌കൂൾ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന മാർഗനിർദേശവും കൗൺസിലിംഗ് വിഭാഗവും നൽകുന്നു. ആവശ്യമുള്ള വിദ്യാർത്ഥികളെ പതിവായി കൗൺസിലിംഗിനായി വിളിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സ്കോളർഷിപ്പുകൾ

കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് വിവിധ തലത്തിൽ നടക്കുന്ന സ്കോളർഷിപ്പുകൾ നേടുന്നതിനായി ആയി പ്രവർത്തിക്കുന്നു.ഗവൺമെൻറ് തലത്തിലും ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുവാനും അവർക്ക് ആവശ്യമായ സഹായങ്ങളും ഇപ്പോഴും

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • യുവജനോത്സവം
  • കലാകായിക പരിശീലനങ്ങൾ
  • ജൂനിയർ റെഡ് ക്രോസ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്
  • ആർട്സ് ക്ലബ്
  • സ്പോർട്സ് ക്ലബ്
  • വിദ്യാരംഗം

2017-18 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നു കണ്ണുകളിൽ അദ്ഭുതത്തിന്റെ തിളക്കവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു.

എയ്ഡ്സ് ദിനാചരണം

ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

അധ്യാപക ദിനാചരണം

വിദ്ധ്യാർത്ഥികൾക്ക് പ്രകാശമാകുന്ന അധ്യാപകർക്ക് സ്നേഹത്തിന്റെ പനിനീർ പുഷ്പങ്ങളാലും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അധ്യാപക ദിനം വളരെ മനോഹരമായ് ആചരിച്ചു.

സ്ക്കൂൾ ദിനാചരണം

പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു.

വയോജന ദിനാചരണം

വയോജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്തി അവരെ നമ്മളിൽ ഒരുവരായി കാണണം എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂളിൽ വയോജന ദിനം ആചരിച്ചു. വിദ്യാർത്ഥിനികളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരുപാടിയിൽ അവരുടെ സന്തോഷത്തിനായി വിവിധ കലാപരുപാടികൾ അവതരിപ്പിച്ചു.

ശിശു ദിനാഘോഷം

നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം.

ഹരിത ക്ലബ്

പ്രകൃതിയെ തൊട്ടറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തിലെ ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് ഹരിത ക്ലബ് പ്രവർത്തനം തുടരുന്നു.

സയൻസ് എക്സിബിഷൻ

സ്കൂൾ ആരംഭത്തിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് എക്സിബിഷൻ നല്ല രീതിയിൽ നടത്താനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ പ്രവർത്തനം എറ്റവും മികവുറ്റതാക്കാൻ കുട്ടികളോടൊപ്പം പരിശ്രെമിച്ചിരുന്നു. അങ്ങനെ എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും അവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഒരുക്കുകയും ചെയ്തു.

വിദ്യാരംഗം കലാ സാഹിത്യവേദി

കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി.ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.

IMG 2348.JPG
IMG 2373.JPG
ഭരതനാട്യം

സ്ക്കൂൾ യുവജനോത്സവം

കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കികൊണ്ട് സ്കൂളിൽ യുവജനോത്സവം നടത്തി. ഒപ്പന, മാർഗംകളി, ഭാരതനാട്യം, ഗാനാലാപനം, നാടകം, കഥാപ്രസംഗം, സംഘഗാനം ...തുടങിയ മത്സരങ്ങൾ നടത്തുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ തിരഞെടുക്കുകയും അതിന് അവരെ ഒരുക്കുകയും ചെയുന്നു.

2018-19 വർ‍ഷത്തെ പ്രവർത്തനങ്ങൾ

A9A3346 copy.jpg
A9A3409 copy.jpg
A9A3380 copy.jpg
A9A3351 copy.jpg

പ്രവേശനോത്സവം

ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നുക്കണ്ണുകളിൽ അദ്ഭുതത്തിന്റെയും തിളകവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു.

ഏതൊരു പുതിയ യാത്രയ്ക്കും തുടക്കം കുറിക്കുന്ന പ്രാർത്ഥനാ മ‍ഞ്ജരികളോടെ പരിപാടികൾക്ക് തുടക്കമായി. സ്കൂളിക്ക് പുതിയതായി കടന്നുവന്നവർക്ക് അധ്യാപികയായ സ്റ്റെല്ല ഹെെസിന്ത് സ്വാഗതം അറിയിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം പി.ടി.​എ പ്രസിഡന്റ് ശ്രീ നവനീത് കൃഷ്ണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രന്റെ സന്ദേശം, ഡപ്യുട്ടി ഹെഡ്മിസ്ട്രസ് ഗ്രേസ് മിസ് അധ്യക്ഷഭാഷണത്തോടൊപ്പം വായിച്ചു നൽക്കുകയുണ്ടായി. സ്കൂളിനും സമൂഹത്തിനും രാഷ്ട്രത്തിനുമുതക്കുന്ന നല്ല മക്കളായി തീരണമെന്ന സന്ദേശം പ്രധാനാധ്യാപിക റവ .സി . മാജി നൽകി. നോട്ടു ബുക്കുകൾ വിതരണം ചെയ്തുക്കൊണ്ട് കുട്ടികളെ ഔദ്യോകികമായി പഠനത്തിന് സ്വജ്ജരാക്കി.മുതിർന്ന കുട്ടികൾ നവാഗതർക്കായി പ്രവേ‍ശനഗാനം ആലപിച്ചു.കുട്ടിക്കൾ അത് ഏറ്റുപാടുകയും ചെയ്തതു. കുട്ടികളുടെ ആഹ്ലാദത്തിനു മാറ്റുകൂട്ടാൻ മധുരപലഹാര വിതരണവും നടത്തി. വിനീത ടീച്ചറുടെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.

ദിനാചരണങ്ങൾ

എയ്ഡ്സ് ദിനാചരണം

ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

അധ്യാപക ദിനാചരണം

അധ്യാപക ദിനത്തിൽ സ്കൂൾ അങ്കണത്തിൽ രണ്ടു നിരയായി നിന്ന വിദ്യാർത്ഥികളുടെ ആശംസാവചനങ്ങളോടെയാണ് അധ്യാപകർ വരവേൽക്കപ്പെട്ടത്. പ്രളയ ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായ ആഘോഷങ്ങൾ ഏതുമില്ലാതെയാണ് അധ്യാപകദിനം കൊണ്ടാടിയത്.അന്നേ ദിവസം നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ അധ്യാപകദിനത്തിന്റെ ആശംസകൾ അറിയിച്ചുക്കൊണ്ട് 10 Bയിലെ റിനു റൂബൻ,10 Cയിലെ മെറിൻ മേരി ദാസ്,9 Dയിലെ ഡോണ ,5 Cയിലെ നുവ സെലിൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകന്റെ ഇന്നത്തെ നില, വിദ്യാർത്ഥികളുടെ ഉയർച്ചയിൽ പങ്കുു വഹിക്കുന്ന അധ്യാപകരോടുള്ള സമൂഹത്തിന്റെ നിലപാട് എന്നിവ വ്യക്തമാക്കുന്നവയായിരുന്നു കുട്ടികളുടെ പ്രസംഗങ്ങൾ.ഹെലൻ കെല്ലറുടെ അധ്യാപികയെ പരമാർശിച്ചുക്കൊണ്ട് പ്രധാന അധ്യാപിക റവ.സി.മാജി അധ്യാപകദിന സന്ദേശവും നൽകി. വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും അവതരിപ്പിച്ചു. കുട്ടികൾ ചേർന്ന് അധ്യാപകർക്കായി ആശംസ ഗാനവും പാടി.

തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു.

സ്കൂൾ ദിനാചരണം

പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു.

വയോജന ദിനാചരണം

വയോജന ദിനാചരണം

ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഈ വർഷം വ്യത്യസ്തമായ പരിപ്പാടികളാണ് സ്കൂളിൽ നടത്തിയത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടിക്കളുടെ വീട്ടിലുള്ള 70 വയസിനു മുകളിൽ പ്രായമുള്ള വൃദ്ധ മാതാപിതാക്കളെ തെരെഞ്ഞെടുത്ത് നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല മിസ്സ്,ജ്വാല മിസ്സ് എന്നിവർ സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അവർക്ക് അറിവു നൽകി പ്രത്യേകം ക്ഷണിച്ചുിരുന്നു.

ഒക്ടോബർ ഒന്നിന് രാവിലെ 10 മണിയോടെ പരിപാടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ സ്നേഹത്തിന്റെ പ്രതീകമായി റോസാപൂക്കൾ നൽകി അപ്പൂപ്പൻമാരെയും അമ്മൂമ്മമാരെയും വരവേറ്റി. പ്രധാന അധ്യാപിക റവ .സി. മാജി ഒാരോരുത്തരെയും പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപിക അധ്യക്ഷതവഹിച്ച ചടങ്ങിൽ ജ്വാല ടീച്ചർ, സ്റ്റെല്ല ടീച്ചർ, രജനി ടീച്ചർ, വിദ്യാർത്ഥി പ്രതിനിദികളായി റിനു റൂബൻ എന്നിവർ സംസാരിച്ചു. കൊച്ചുകൊച്ചു സമമ്മാനങ്ങൾ കുട്ടികൾ കരുതിയിരുന്നു. ഡെപ്യൂട്ടി എച്ച്.എം ഗ്രേസ് മിസ്സ് സമ്മാനങ്ങൾ നൽകി.

കുട്ടികൾ അവതരിപ്പിച്ച പഴയ കാല സിനിമ ഗാനങ്ങൾ മാതാപിതാക്കളെ പൂർവകാല സ്മൃതികളിലേക്ക് എത്തിച്ചു. ചെറുപുഞ്ചിരിയോടെ താളമിടുന്ന മുത്തച്ചൻമാരും മുത്തശ്ശിമാരും ഏവുരിലും കൗതുകമുണർത്തി.

ശിശു ദിനാഘോഷം

നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം.

സയൻസ് എക്സിബിഷൻ

സ്കൂൾ ആരംഭത്തിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് എക്സിബിഷൻ നല്ല രീതിയിൽ നടത്താനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ പ്രവർത്തനം എറ്റവും മികവുറ്റതാക്കാൻ കുട്ടികളോടൊപ്പം പരിശ്രെമിച്ചിരുന്നു. അങ്ങനെ എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും അവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഒരുക്കുകയും ചെയ്തു.

IMG 2412.JPG
IMG 2382.JPG

വിദ്യാരംഗം കലാ സാഹിത്യവേദി

കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി

പി. എച്ച്. ഡി കരസ്ഥമാക്കിയ കൈറ്റ് മിസ്ട്രസ്സ് ഡോ. രജനി കെ. പി യെ ബഹുമാന്യയായ ഹൈക്കോർട്ട് ജസ്റ്റിസ്സ് മിസിസ്സ് മേരി ജോസഫ് ആദരിച്ചപ്പോൾ.

ലിറ്റിൽ കെെറ്റ്സ്

മത്സര പരീക്ഷയിലൂടെ സ്കൂളിലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ആനിമേഷൻ, വാർത്തനിർമ്മാണം... തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, വാർത്തനിർമ്മാണം എന്നീ മേഖലകളിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ക്ലബ് അംഗങ്ങൾ ചേർന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം ചെയ്തു.

സംഗീത സാന്ത്വനം

സാന്ത്വനത്തിന്റെ നല്ല പാഠമേകാൻ എറണാകുളം സെന്റ് തെരേസാസ് ഹെെസ്കൂളിലെ വിദ്യാർത്തിനികൾ എറണാകുളം ജനറൽ ആശുപത്രിയിലെത്തി. വേദനിക്കുന്നവർക്ക് അൽപം ആശ്വാസമാകാൻ നൃത്ത സംഗീത വിരുന്നുമായാണ് കുട്ടികൾ എത്തിയത്. മാറാവ്യാധികളാൽ നീറുന്ന മനസ്സുകൾക്ക് ആശ്വാസം പകരാൻ കുരുന്നുകൾക്ക് സാധിച്ചു. ക്യാൻസർ രോഗിക്കൾക്കായി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും ഓരോതുക ശേഖരിച്ചിരുന്നു. ആ തുക പ്രധാനാധ്യാപിക റവ .സി . മാജി, ജനറൽ ആശുപത്രി സൂപ്രണ്ട് അനിത ഗുഡ് വില്ലിന് കെെമാറി. കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കാൻ സാമൂഹികസേവനരംഗത്തെ പ്രമുഖരും ശുശ്രഷകരും രോഗികളും അടക്കം നിരവധിയാളുകൾ എത്തിയിരുന്നു. നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

മലയാളത്തിളക്കം

മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'മലയാളത്തിളക്കം' പരിപാടിയുടെ പ്രവർത്തനം 16 -11 -2018 മുതൽ 27 -11 -2018 വരെ നടന്നു. റവ. സി. മാജി ഉദ്‌ഘാടനം ചെയ്ത പരുപാടിയിൽ വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. മൂന്നാം ദിവസം രക്ഷിതാക്കളുടെ മീറ്റിംഗും എട്ടാം ദിവസം രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. ശില്പശാലയിൽ മികച്ച പ്രേകടനം നടത്തിയവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. H.M Sr. മാജി മലയാളത്തിളക്കം ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ നൽകി. ലൈബ്രറിയുടെയും മലയാളത്തിളക്കം തുടർപ്രവർത്തനങ്ങളും നടന്നു പോരുന്നു.

നല്ല പാഠം

മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലയളവിൽ, പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ 'നല്ല പാഠം' പദ്ധതിയിലൂടെ കഴിയുന്നുണ്ട്. സാമൂഹിക നന്മ ലക്‌ഷ്യം വച്ച് നന്മയുടെ നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും, വിദ്യാലയത്തിലും, സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർഥതയിലേക്ക് വഴിമാറാതെ പങ്കുവെയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ല പാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും, പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിക്ക് സാധിക്കുന്നു.

കഴിഞ്ഞ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങളുടെ അംഗീകാരം നമുക്ക് ലഭിക്കുകയുണ്ടായി. ഈ വർഷവും പുതുമ നിറഞ്ഞ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കഴിഞ്ഞു. കാരുണ്യത്തിന്റെ നറുപുഞ്ചിരി

ഈ അധ്യയനവർഷത്തിലെ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്സിലെ 'നല്ല പാഠം' പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം പ്രധാന അദ്ധ്യാപിക റവ. സി. മാജി നിർവഹിച്ചു. നിസ്സഹായർക്കു സഹായഹസ്തവുമായി 'നല്ല പാഠം' പ്രവർത്തകർ നന്മ മനസ്സുകളായ വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന തുകകൾ നിർദ്ധനർക്കും, രോഗികൾക്കും സഹായങ്ങൾ നൽകികൊണ്ട് നിരവധിയായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നു. ദുരിത കണ്ണീരൊപ്പി നല്ല പാഠം വിദ്യാർത്ഥികൾ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് 'നല്ല പാഠം' വിദ്യാർത്ഥികൾ സമാഹരിച്ച തുകകൊണ്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങി വിതരണം ചെയുകയും, കൂടാതെ വിദ്യാർത്ഥിനികൾ L.K.G മുതൽ കുടുക്കയിൽ ശേഖരിച്ച നാണയത്തുട്ടുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് സംഭാവന ചെയ്ത് നല്ല പാഠത്തിന്റെ നന്മ മാതൃകയായി. സംഗീത സാന്ത്വനമേകി നല്ല പാഠം വിദ്യാർഥികൾ

പലവിധ രോഗങ്ങളാൽ വേദനിക്കുന്നവർക്കു ആശ്വാസത്തിന്റെ ഇത്തിരി വെട്ടം നല്കാൻ 'നല്ല പാഠം' വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീതവിരുന്ന് ഏവരുടെയും മനം കവർന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ വിദ്യാർത്ഥികൾ ഒത്തുചേർന്നു. കൂടാതെ കാൻസർ രോഗത്താൽ യാതന അനുഭവിക്കുന്നവർക്കായി കുട്ടികൾ ശേഖരിച്ച ഒരു തുക പ്രധാന അദ്ധ്യാപിക റവ. സി. മാജി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ഗുഡ്‌വില്ലിനു കൈമാറി. ശുശ്രൂഷകരും, രോഗികളും, സാമൂഹ്യ പ്രവർത്തകരുമടക്കം നിരവധിയാളുകൾ കലാവിരുന്നാസ്വദിക്കാനെത്തിച്ചേർന്നു. ഹൃദ്യമായ ഗാനങ്ങളാലപിച്ചും മനം കവരുന്ന നൃത്താഭിനയത്തിലൂടെയും രോഗികൾക്കു അൽപ്പം ആശ്വാസം പകരുവാൻ ഈ പരിപാടിക്ക് സാധിച്ചു. റവ. സി. മാജി, അധ്യാപക കോർഡിനേറ്റർമാർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.here

IMG 2451.JPG
IMG 2479 (copy).JPG
IMG 2510.JPG

കെ.സി.എസ്.എൽ

ആത്മീയ പാതയിലൂടെ നന്മയെയും സത്യത്തെയും മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ കുട്ടികളെ സഹായിക്കുന്ന ഈ പുതിയ അധ്യനവർഷത്തിലെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആത്മീയമായ ഒരു ദിവ്യബലിയോട് കൂടെയാണ് കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു.

ഹരിത ക്ലബ് പ്രവർത്തനങ്ങൾ

എസ്.എസ് എൽസി വിജയം

ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾ പഠനമേഖലയിലും മറ്റ് കലാകായിക പ്രവർത്തനങ്ങളിലും നല്ല രീതിൽ പ്രവർത്തിക്കുകയും വിജയം നേടുകയും ചെയ്തു. എന്നാൽ അവർ പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തതിന്റെ ഫലമായ് സ്കൂളിന് 100 ശതമാനം വിജയമുണ്ടാവുകയും 45 A+-ഉം 30 ഓളം 9A+ ഉം ലഭിക്കുകയേയുണ്ടായി.

2019-20 വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2019-20 അധ്യനവർഷത്തെ സ്കൂൾ ജൂൺ 3 ന് ആരംഭിച്ചു. വിദ്യാർത്ഥികളുടെ മനസ്സിന് ആഹ്ലാദം നല്കുന്ന പരുപാടികളോട് കൂടെയായിരുന്നു പ്രവേശനോത്സവം നടത്തിയത്.ഏതൊരു പുതിയ യാത്രയ്ക്കും തുടക്കം കുറിക്കുന്ന പ്രാർത്ഥനാ മ‍ഞ്ജരികളോടെ പരിപാടികൾക്ക് തുടക്കമായി. സ്കൂളിക്ക് പുതിയതായി കടന്നുവന്നവർക്ക് അധ്യാപികയായ സ്റ്റെല്ല ഹെെസിന്ത് സ്വാഗതം അറിയിച്ചു.

സ്കൂൾ ശാസ്ത്രോത്സവം

സ്കൂളിൽ നിന്ന് തിരഞെടുത്ത കലാ പ്രതിഭകളെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അവിടെ നിന്ന് ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ കൈവരിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ പ്രതിഭകൾക്കൊപ്പം

വിദ്യാർത്ഥികൾ പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഡോ.ടി സ് ജോയ് (എഴുത്തുകാരൻ), ഡോ.സുശീല (നർത്തകി) തുടങ്ങിയ പ്രതിഭകളെ കാണുകയും അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും കുട്ടികൾക്ക് പ്രചോതനമാകുന്ന സന്ദേശങ്ങളും നൽകി. സ്കൂൾ ഉദ്യാനത്തിൽ ഉള്ള പുഷ്പങ്ങൾ കൊണ്ട് നിർമിച്ച ബൊക്ക പ്രതിഭകൾക്ക് വിദ്യാർത്ഥികൾ നൽകിയത്.

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതിദിനത്തിൽ വിദ്യാർത്ഥികൾ ശേഖരിച്ചു വെച്ച വിത്തുകൾ സ്കൂൾ പച്ചക്കറി തോട്ടത്തിൽ പാകി. മരങ്ങൾ നട്ടും പ്രകൃതിയുടെ പ്രാധാന്യത്തെകുറച്ചു കുട്ടികൾക്ക് അറിവും നൽകികൊണ്ടുള്ള പരിസ്ഥിതിയോട് ചേർന്നുള്ള ഒരു ദിനമായിരുന്നു അത്.

പ്രവർത്തി പരിചയ ക്ലബ് ,മേള

എല്ലാ ക്ലബ്ബുകളുടെയും ഉത്ഘാടനം നടന്നത് പോലെ തന്നെ പതിവിലും ഗംബീരമായ ഈ വർഷത്തെ പ്രവർത്തിപരിചയ ക്ലബ്ബിന്റെ ഉത്ഘാടനം നടന്നു. 90-ഓളം വിദ്യാർത്ഥികളാണ് ഈ വർഷം ക്ലബ്ബിന്റെ അംഗങ്ങളായ് തീർന്നത്.അവരെല്ലാരും തന്നെ ക്ലബ്ബിന്റെയും സ്കൂളിന്റെയും വിജയത്തിനായി ആത്മാർത്ഥമായ സേവനം ആണ് നൽകിയത്. ഉപജില്ലാ തലത്തിൽ 20-ഓളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അവരിൽ നിന്നും 15 പേരെ ജില്ലാതല മത്സരങ്ങളിലേക്കു തിരഞെടുത്തു.പിന്നീട് 5 വിദ്യാർത്ഥികളെ തൃശൂർ നടന്ന സംസ്ഥാനതല മത്സരങ്ങളിലേക്കും തിരന്നെടുത്തു.5 വിദ്യാർത്ഥികളും അഭിമാനകരമായ നേട്ടം കൈവരിക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ നിന്ന് പങ്കടുത്തവരിൽ ഏറ്റവും കൂടുതൽ സെന്റ്‌ തെരേസാസിൽ നിന്നുള്ളവരായിരുന്നു.

സ്കൂൾ ഭരണഘടന

2019 നവംബർ 26 -ന് നമ്മുടെ ഇന്ത്യൻ ഭരണഘടനയ്ക് 70 വയസ്സ് തികയുകയാണ്. അന്നേ ദിവസം തന്നെയാണ് ഞങ്ങളുടെ സ്കൂൾ സെന്റ് തെരേസാസ് സി ജി എച് എസ് എസിന്റെ സ്കൂൾ ഭരണഘടന ഉത്‌ഘാടവും നടന്നത്.വിദ്യാലയത്തിലെ എല്ലാ വിദ്ധ്യാർത്ഥികളുടെയും ആഗ്രഹത്തിനും സ്കൂളിന്റെ നല്ല നടത്തിപ്പിനും ഉതകുന്നതരത്തിലാണ് സ്കൂൾ ഭരണഘടന നിർമ്മിച്ചത്. വളരെ നല്ല രീതിയിൽ തന്നെ സ്കൂൾ ഭരണഘടന പ്രകാശനം നടന്നു.

കായിക ക്ലബ്

കായിക ക്ലബ്ബിന്റെ ഉത്‌ഘാടനം 100 -ഓളം വിദ്യാർത്ഥികളുടെ അംഗത്വത്തോടെ നടന്നു. ഉപജില്ലാ കായിക മേളയിലേക്ക് 55 വിദ്യാർത്ഥികളെ തിരഞെടുത്തു. അവർ മേളയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. തിരഞെടുത്ത 30 വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. 15 വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിലും പങ്കെടുത്ത സമ്മാനാർഹരായ്

ചൈൽഡ് അഭ്യൂസ്

29-11-19 വെള്ളിയാഴ്ച സ്കൂളിൽ ചൈൽഡ് അഭ്യൂസ് വിഷയത്തെ കുറച്ചു കേരള പോലീസ് ക്ലാസ് എടുത്തു. കുട്ടികളെ ഈ വിഷത്തിന്റെ പല വശങ്ങളെയും കുറച്ചു മനസിലാക്കി കൊണ്ടായിരുന്നു ക്ലാസ് നടന്നത്. കേരള പോലീസ് തയാറാക്കിയ അനിമേഷൻ കാണിച്ചു കൊണ്ടായിരുന്നു ക്ലാസ് തുടങ്ങിയത്.

തെരേസിയൻ വീക്ക്

2019 -20 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഞങ്ങളുടെ സ്കൂൾ സ്ഥാപക സിസ്റ്റർ തെരേസയുടെ ഫീസ്റ്റ് ആഘോഷിച്ചു. ഒക്ടോബർ 21 ന് തുടങ്ങിയ പരിപാടികൾ 25-ാം തിയതിയാണ് അവസാനിച്ചത്. ഗ്രൂപ്പ് സോങ്, സ്പോട് ഡാൻസ്, ബിരിയാണി മേക്കിങ്, ഹെയർ ഡിസൈനിങ്, സാലഡ് മേക്കിങ്, മിസ്സ് തെരേസിയൻ മത്സരം, ആഡ് തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും തന്നെ അതിൽ വളരെ താത്‌പര്യപൂര്ണമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഉത്സവം തന്നെയായിരുന്നു.

IMG 3628.JPG
മിസ് തെരേസിയൻ മത്സരത്തിൽനിന്നു.
മിസ് തെരേസിയൻ വിജയികൾ

വായനാവാരം

വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ ക്ലാസ്സുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് ക്ലാസ് മുറികളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച ലൈബ്രറി നിർമ്മിച്ച ക്ലാസ്സുകൾക്ക് ഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങൾ നൽകി. ഏറ്റവും കൂടുതൽ പുസ്തകം കൊണ്ടുവന്ന കുട്ടിക്കും സമ്മാനം നൽകി. ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു.

സ്കൂൾ ദിനാചരണം

പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു.

മലയാളത്തിളക്കം

മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'മലയാളത്തിളക്കം' പരിപാടിയുടെ പ്രവർത്തനം സ്കൂളിൽ നടന്നു. റവ. സി. മാജി ഉദ്‌ഘാടനം ചെയ്ത പരുപാടിയിൽ വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. മൂന്നാം ദിവസം രക്ഷിതാക്കളുടെ മീറ്റിംഗും എട്ടാം ദിവസം രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. ശില്പശാലയിൽ മികച്ച പ്രേകടനം നടത്തിയവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. H.M Sr. മാജി മലയാളത്തിളക്കം ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ നൽകി. ലൈബ്രറിയുടെയും മലയാളത്തിളക്കം തുടർപ്രവർത്തനങ്ങളും നടന്നു പോരുന്നു.

2020-21 വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അതിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഈ വർഷത്തെ അധ്യായം ആരംഭിക്കുകയുണ്ടായി കുട്ടികളെല്ലാവരും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.സ്കൂൾ അങ്കണത്തിലെ ആവേശങ്ങൾ കുറവ് വരുത്താത്ത രീതിയിൽ ആണ് സ്കൂൾ പ്രവേശനം ഉത്സവം നടത്തിയത്.

ദിനാചരണങ്ങൾ

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഇതിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.വർച്വൽ ആയി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം വീടുകളിൽ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ ദിനാചരണങ്ങളും കൊണ്ടാടിയത്.

ലോക പരിസ്‌ഥിതി ദിനം

ഇന്റർനാഷണൽ യോഗ ഡേ

ഇൻഡിപെൻഡൻസ്‌ ഡേയ്

നാഷണൽ സ്പോർട്സ് ഡേ

നാഷണൽ ന്യൂട്രിയനാൽ വീക്ക്

ടീച്ചേഴ്‌സ് ഡേയ്

ഗാന്ധി ജയന്തി  

പോസ്റ്റൽ ഡേ

ഓസോൺഡേ

സ്പേസ് വീക്ക്

അബ്ദുൽ കാലം റിമെംബറാൻസ്

ചിൽഡ്രൻസ് ഡേ

വേൾഡ് എയ്ഡ്സ് ഡേ

റിപ്പബ്ലിക് ഡേ

ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം

  സ്കൂൾ തലത്തിലുള്ള കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി  സെന്റ് തെരേസസിൽ രൂപികരിച്ചു .കോവിഡ് മഹാമാരിക്കിടയിലും ഹെഡ്മിസ്ട്രെസ്  സിസ്റ്റർ മാർജിയുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗ്മായി സ്കൂളിലെ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുവാൻ സാധിച്ചു .പ്രശസ്ത സാഹിത്യകാരൻ ശ്രി.എം .കെ സാനു ഉദ്ഘാടനം നിർവഹിച്ചു.

2021-22 വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഈ അധ്യയന വർഷവും വും വച്ച് ഒരു പ്ലാറ്റ്ഫോമിലൂടെ യാണ് ആരംഭിച്ചത് അത് അധ്യാപകർ കുട്ടികളെ വിവിധ ക്ലാസ് ഗ്രൂപ്പുകളായി തിരിക്കുകയും അവർക്ക് വേണ്ട ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുകയും സങ്കടിപ്പിച്ചു.

ദിനാചരണങ്ങൾ

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഇതിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.വർച്വൽ ആയി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം വീടുകളിൽ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ ദിനാചരണങ്ങളും കൊണ്ടാടിയത്.

ലോക പരിസ്‌ഥിതി ദിനം

ഇന്റർനാഷണൽ യോഗ ഡേ

ഇൻഡിപെൻഡൻസ്‌ ഡേയ്

നാഷണൽ സ്പോർട്സ് ഡേ

നാഷണൽ ന്യൂട്രിയനാൽ വീക്ക്

ടീച്ചേഴ്‌സ് ഡേയ്

ഗാന്ധി ജയന്തി  

പോസ്റ്റൽ ഡേ

ഓസോൺഡേ

സ്പേസ് വീക്ക്

അബ്ദുൽ കാലം റിമെംബറാൻസ്

ചിൽഡ്രൻസ് ഡേ

വേൾഡ് എയ്ഡ്സ് ഡേ

റിപ്പബ്ലിക് ഡേ

ആഘോഷങ്ങൾ വിദ്യാർത്ഥികളെയോ കുട്ടികളെയോ പരസ്പരം സാംസ്കാരിക വിശ്വാസങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും അടുപ്പിക്കുന്നു, പരസ്പരം ആചാരങ്ങളോടും പാരമ്പര്യങ്ങളോടും ബഹുമാനവും ധാരണയും വളർത്തിയെടുക്കുന്നു.

സ്കൂൾ ശാസ്ത്രോത്സവം

സ്കൂളിൽ നിന്ന് തിരഞെടുത്ത കലാ പ്രതിഭകളെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. തിരഞെടുത്ത കലാ പ്രതിഭകളെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വിജയികൾ ആവുകയും ചെയ്തു.തെരേസിയൻ കുടുംബത്തിന് എന്നും അഭിമാനിക്കാൻ മാതാപിതാക്കളുടെയും സഹകരണവും സഹായങ്ങളും എപ്പോഴത്തെ പോലെ ലഭിച്ചു.

പരിസ്ഥിതിദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന് ഉതകുന്ന മത്സരങ്ങളും പ്രവർത്തനങ്ങളും  നടത്തുകയുണ്ടായി കുട്ടികളുടെ മാതാപിതാക്കളോടൊപ്പം ഒപ്പം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും കൂടുതൽ അടുക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ എന്നും അവരുടെ ജീവിതത്തിൽ ഒരു മുതൽക്കൂട്ടായിരിക്കും.

ചൈൽഡ് അഭ്യൂസ്

വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇതിൽ കുട്ടികൾക്കായി വിവിധ തരത്തിലുള്ള സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി ആയി മൊബൈൽ ഫോണിൻറെ ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വായനാവാരം

വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ വീടുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് വീടുകളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു.

നല്ല പാഠം

കോവിഡ് 19 മഹാമാരിയുടെ പാഴ്ചതലത്തിൽ വീട്ടകങ്ങൾ വിദ്യാലയങ്ങൾ ആയിമാറിയ സാഹചര്യത്തിൽ നമ്മുടെ നല്ല പാഠമൊരുക്കാൻ സെന്റ് തെരേസാസ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തങ്ങളാലാവുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയുണ്ടായി. സഹജീവികളോട് കരുണയും , കരുതലും കാണിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി. സ്വാർത്ഥതയിലേക് വഴിമാറാതെ പങ്കുവെക്കലിന്റെ മനോഭാവം വളർത്തിയെടുക്കാനും സമൂഹത്തോടും, സഹജീവികളോടും , പ്രകൃതിയോടും കരുണ കാണിക്കാനും വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാകുവാൻ നല്ലപാഠം പ്രവർത്തനങ്ങൾക്കു കഴിയുന്നു. മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലയളവിൽ, പുതുതലമുറയിൽ മാനവിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ നല്ലപാഠം പദ്ധതിയിലൂടെ കഴിയുന്നു. വിദ്യാദാനത്തിന്റെ വിളിനിലമായി നിലകൊള്ളുന്ന സി. എസ്‌. എസ്. ടി സന്യസ്‌തസ്ഥാപനമായ സെന്റ് തെരേസാസ് വിദ്യാലയത്തിലെ വിദ്യാർത്ഥിനികളുടെ നമ്മുടെ നല്ലപാഠങ്ങൾ വിനയപുരസ്സരം സമർപ്പിക്കുന്നു.

മഹാമാരിക്കാലത്തെ എറണാകുളം സെന്റ് തെരേസാസ് CGHS ലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഓൺലൈൻ ഉദ്ഘാടനം പ്രധാന അധ്യാപിക റവ. സി. മാജി നിർവഹിച്ചു . PTA പ്രസിഡന്റ് നല്ലപാഠം കോർഡിനേറ്റർ മാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഈ അധ്യയന വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്യുകയും, നടപ്പിലാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ അവലംബിക്കുകയും ചെയ്തു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Back to school ഭാഗമായി  കുട്ടികൾക്ക് ആയിട്ടുള്ള ക്ലാസുകൾ
Back to school ഭാഗമായി  കുട്ടികൾക്ക് ആയിട്ടുള്ള ക്ലാസുകൾ

സൗമിനി ജെയിൻ (മേയർ കൊച്ചിൻ) , അനുരാധ നാലപ്പാട്ട് (എഴുത്തുകാരി, കലാകാരി, സംഗീത അക്കാദമി അംഗം), സുജാത (പാട്ടുകാരി), ജസ്റ്റിസ് അനു ശിവരാമൻ (ഹൈക്കോർട്ട് ഓഫ് കേരള) ,ഉണ്ണി മേരി (സിനിമ നടി) തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സാനിധ്യം അറിയിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.





ഗാലറി

കോവിഡ് കാലത്തേ നല്ല പാഠം പ്രവർത്തനങ്ങൾ
ഉച്ച കഞ്ഞി വിതരണം 2021-22
ഉച്ച കഞ്ഞി വിതരണം 2021-22
യൂണിറ്റ് ഫ്ലാഗ് ഹോസ്റ്റിങ് ceremony
യൂണിറ്റ് ഫ്ലാഗ്  ഹോസ്റ്റിങ് ceremony 
കുട്ടികൾക്കായുള്ള സ്ത്രീ സുരക്ഷാ awareness ക്ലാസ്
കുട്ടികൾക്കായുള്ള  സ്ത്രീ സുരക്ഷാ awareness ക്ലാസ്
കൊച്ചി മുനിസിപ്പ്ൾ കോർപറേഷൻ ന്റെ ആഭിമുഖിയത്തിൽ വിദ്യാഭ്യാസ അവാർഡ് ജേതാക്കൾ
കൊച്ചി മുനിസിപ്പ്ൾ കോർപറേഷൻ ന്റെ ആഭിമുഖിയത്തിൽ  വിദ്യാഭ്യാസ അവാർഡ് ജേതാക്കൾ
സൈന്റ്റ് തെരേസാസ്
സൈന്റ്റ് തെരേസാസ്
സൈന്റ്റ് തെരേസാസിന്റെ അഭിമാന നിമിഷം
സൈന്റ്റ് തെരേസാസിന്റെ അഭിമാന നിമിഷം
ജൂനിയർ RED CROSS ടീം
ജൂനിയർ RED CROSS ടീം
ഞങ്ങളുടെ അഭിമാന സൂക്തങ്ങൾ....ഞങ്ങളുടെ സ്വന്തം കായിക അധ്യപകർ
ഞങ്ങളുടെ അഭിമാന സൂക്തങ്ങൾ....ഞങ്ങളുടെ സ്വന്തം കായിക അധ്യപകർ
മിന്നും താരം മിന്നും താരം വോളി ബോൾ ചാമ്പ്യൻ
മിന്നും താരം മിന്നും താരം വോളി ബോൾ ചാമ്പ്യൻ




വാക്‌സിനേഷൻ
വാക്‌സിനേഷൻ





ലിറ്റിൽ കൈറ്റ്സ് ഉപകരണങ്ങൾ
വിദ്യാർത്ഥികൾ നർത്തകി സുശീലയ്‌ക്കൊപ്പം
സംസ്ഥാന വിജയികൾ അക്ഷര പി.എസ്, ശിവാനി അജിത്, ജീൻ മരിയ, എയ്ഞ്ചൽ ടീന ഡിസിൽവ, കരോളിൻ ഷാജൻ
2019-11-14-121512.jpg
ഉപജില്ലാ ഓവറോൾ ചാമ്പ്യൻസ്
ഭരണഘടന
ഉത്‌ഘാടനം
സ്കുൂൾ ഇലക്ഷൻ
IMG 2849.JPG
IMG-20181001-WA0101.jpg
പേപ്പർ ബാഗിൽ വൃക്ഷതൈകൾ കുട്ടികൾക്ക് നൽകിയപ്പോൾ.

ലഘുചിത്രം|നടുവിൽ

നാഷണൽ വിജയി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണം.
സംസ്ഥാന ഫെൻസിങ് വിജയികൾ
സംസ്ഥാന ജൂഡോ വിജയികൾ
നാഷണൽ ടീം അംഗം
ചൈൽഡ് അഭ്യൂസ്
ചൈൽഡ് അഭ്യുയസ് ക്ലാസ്സിൽ നിന്ന്.
സ്കൂൾ ഉദ്യാനത്തിൽ നിന്ന്
ഇന്റിവിജ്വൽ ചാമ്പ്യൻ
സ്കൂൾ കലോത്സവത്തിൽ നിന്ന്.
സ്കൂൾ കലോത്സവത്തിൽ നിന്ന്.
സ്കൂൾ കലോത്സവത്തിൽ നിന്ന്.
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
സ്കൂൾ ഒപ്പന ടീം സ്റ്റേറ്റ് A ഗ്രേഡ്
പോസ്റ്റ് സ്റ്റാമ്പ് മത്സര വിജയി ലീന
സംസ്‌കൃതം സംഘഗാന സ്റ്റേറ്റ് വിജയികൾ
ലീന തയ്യാറാക്കിയ സ്റ്റാമ്പ് ഉത്‌ഘാടനം ചെയുന്നു.
സ്കൂൾ നാഗനൃത്തം ടീം
സ്കൂൾ തിരുവാതിര ടീം
സ്കൂൾ ബാൻഡ്
സ്റ്റേറ്റ് ജൂഡോ ടീം
നങ്ങ്യർകൂത് കളിക്കുന്ന വിദ്യാർത്ഥിനി
സ്കൂൾ ഓർക്കസ്‌ട്ര
WhatsApp Image 2019-11-27 at 9.14.49 PM.jpeg
വിദ്യാർത്ഥികൾ പ്രതിഭകൾക്കൊപ്പം പരുപാടിയോടനുബന്ധിച്ചു എഴുത്തുകാരൻ ടി സ് ജോയിയോടൊപ്പം വിദ്യാർത്ഥികൾ
Arts club activitis
നല്ലപാഠം
Qwer1.jpeg
DRAMA.jpeg
IMG-20190731-WA0003.jpg


IMG 3642.JPG












വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ബാനർജി റോഡിൽ സ്ഥിതിചെയ്യുന്നു.

Loading map...


സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം