സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അക്കാലത്ത് പശ്ചാത്യമിഷണറിമാർ കേരളത്തിൽ പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ ജനിച്ചുവളർന്ന്, പിന്നീട് കേരളത്തിന്റെ സാമൂഹികവികസനത്തിനായി ജീവിച്ചയാളെന്ന നിലയിൽ മദർ തെരേസയുടെ മഹത്വം ഏറെ വലുതാണ്. 1887മെയ് ഒമ്പതാം തീയതി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂൾ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകൾക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂൾ തുടങ്ങാനും മദർ മുൻകയ്യെടുത്തു. 1887 മെയ് മാസത്തിൽ ആരംഭിച്ച സെന്റ് തെരേസാസ് സ് കൂളിൽ എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല, മലയാളം സ്കൂളാണ് ആവശ്യമെന്ന് മനസ്സിലാക്കിയ മദർ താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു. കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ച് ആംഗ്ലോവെർണാക്കുലർ സ്കൂൾ ആക്കി. 1941 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് സ്കൂൾ മിലിറ്ററി ക്യാമ്പ് ആക്കിയതിനാൽ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ൽ തിരിച്ച് എറണാകുളത്തേക്ക് മാറ്റി. 1997 ൽ സെന്റ് തെരേസാസ് ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തി. ഇപ്പോൾ അഞ്ചാം ക്ലാസ് മുതൽ പ്ലെസ്ടു വരെ 1742കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്.
1887 ഏപ്രിൽ 24 തിയതി മദർ തെരേസ സെന്റ് തെരേസാസ് മഠം സ്ഥാപിച്ചു. 1887മെയ് 9 ന് സെന്റ് തെരേസാസ് സ്ക്കൂളിനു തുടക്കമിട്ടു. ഇംഗ്ലീഷ് സ്ക്കൂൾ മാത്രം കൊണ്ട് മദർ തൃപ്തയായില്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട പെൺക്കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കത്തക്കവിധം നാട്ടുഭാഷയിലുള്ള ഒരു സ്ക്കൂൾ ആരംഭിച്ചു. കാലാന്തരത്തിൽ അത് ആംഗ്ലോ-വെർണക്കുലർ സ്ക്കൂളാക്കി മാറ്റി എടുക്കുകയും ചെയ്തു. വെറുതെ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, നല്ല സ്വഭാവം വാർത്തെടുക്കാൻ,മനസ്സിനെ രൂപികരിക്കുവാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം വേണമെന്ന് മദറിന് ബോദ്ധ്യമുണ്ടായിരുന്നു. സെന്റ് തെരേസാസ് ജാതിമത ഭേദമെന്യേ, വരേണ്യർക്കും, അധഃസ്ഥിതർക്കും ഒന്നുപോലെ മദർ ഇവിടെ പ്രവേശനം നൽകി.
എറണാകുളം ഉണ്ണിമിശിഹ പള്ളിക്കുടത്തുള്ള ശ്രീ. ലീലയുടെ വീട് 10 രൂപ നിരക്കിൽ വാടകയ്ക്ക് എടുത്തു കൊണ്ട് മദർ തെരേസ സെന്റ് റോസ് ഓഫ് ലിമ ആരംഭിച്ച സ്ഥാപനമാണ് ഇന്ന് എല്ലാ മേഖലകളിലും മികവു പുലർത്തികൊണ്ടു മുന്നേറുന്ന സെന്റ് തെരേസാസ് എന്ന വിദ്യാലയമായി മാറിയത്.
131 വർഷത്തിലേക്കു പ്രവേശിച്ചിരിക്കുന്ന ഈ കാലയളവിൽ, പിന്നോട്ടുനോക്കുമ്പോൾ, ലോകത്തിന്റെ വിവിധ തുറകളിൽ വിവിധ മേഖലകളിൽ പ്രശംസനീയമാംവിധം സേവനം അനുഷ്ഠിക്കുന്ന ഒട്ടേറെ പ്രതിഭകളേ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞുവെന്നത് ഏറെ അഭിമാനകരമാണ്.
അപ്പർ പ്രൈമറി മുതൽ ഹയർ സെക്കന്ററിതലം വരെ വിവിധ ക്ലാസ്സുകളിലായി 2300 ൽ പരം പഠിതാക്കളുണ്ട് .300 ൽ പരം വിദ്യാർത്ഥിവികളെ പരീക്ഷയ്ക്ക് സജ്ജമാക്കുകയും, 100 ശതമാനം വിജയവും, ജില്ലയിൽ കൂടുതൽ A+ കരസ്ഥമാക്കികൊണ്ടിരിക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്. യു എസ് എസ്, എൻ എം എം എസ്, പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കലാകായിക മേളകളിലും ഇവിടുത്തെ വിദ്യാർത്ഥിനികൾ സംസ്ഥാന തലത്തിലും മികവു തെളിയിച്ചവരാണ്. ഈ വിദ്യാലയത്തിലെ 20 ഓളം വിദ്യാർത്ഥിനികൾ രാജ്യപുരസ്കാരം നേടി. 62 വിദ്യാർത്ഥിനികൾ അടങ്ങുന്ന രണ്ട് ഗൈഡ് കമ്പനികൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിൽ ഇവിടുത്തെ കുട്ടികൾ രാഷ്ട്രപതി അവാർഡുകൾ നേടിയിട്ടുണ്ട്.