സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം | |
|---|---|
| വിലാസം | |
എറണാകുളം ERNAKULAM പി.ഒ. , 682011 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1887 |
| വിവരങ്ങൾ | |
| ഫോൺ | 04842 351744 |
| ഇമെയിൽ | stteresas_ekm@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26037 (സമേതം) |
| യുഡൈസ് കോഡ് | 32080303305 |
| വിക്കിഡാറ്റ | Q99485950 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 67 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 1752 |
| അദ്ധ്യാപകർ | 43 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 1752 |
| അദ്ധ്യാപകർ | 43 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 1752 |
| അദ്ധ്യാപകർ | 43 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ മാർഗററ്റ് ഡാനി പി.എ |
| പി.ടി.എ. പ്രസിഡണ്ട് | ബിനു കോമ്പാറ |
| എം.പി.ടി.എ. പ്രസിഡണ്ട് | അക്ഷയ രാജേഷ് |
| അവസാനം തിരുത്തിയത് | |
| 17-02-2026 | 26037 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെൺകുട്ടികൾക്കായി ആരംഭിച്ച ഒരു പ്രശസ്‌ത വിദ്യാലയം ആണ് സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം.
1887 മെയ് 9 ന് നിലവിൽ വന്ന സെന്റ് തെരേസാസ് ഹൈസ്ക്കൂൾ ഇന്ന് 130വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സാമൂഹികമായ ഉച്ചനീചത്വങ്ങൾ, ദുരാചാരങ്ങൾ, അസമത്വങ്ങൾ എന്നിവ നിലനിന്നിരുന്ന അക്കാലത്ത് സമൂഹ നിർമിതിയിൽ സ്ത്രീകൾക്കുള്ള പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പെൺക്കുട്ടികൾക്കായുള്ള ഈ വിദ്യാലയം സ്ഥാപിച്ചു. പഠനത്തോടൊപ്പം വിവിധതരത്തിലുള്ള തൊഴിലുകൾക്കും പ്രാധാന്യം നൽകിയാണ് ഈ വിദ്യാലയം ഇന്നും മുന്നോട്ട് പോകുന്നത്. സാമൂഹ്യശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേകളിലും, കലോത്സവങ്ങളിലും ഓവറോൾ നിലനിർത്തി കൊണ്ടും, കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ചവയ്ക്കുന്നു. സംസ്ഥാന തലത്തിൽ തുടർച്ചയായി രണ്ടു തവണ ഓവറോൾ കടസ്ഥമാക്കുക കൂടാതെ കേരള ബ്ലാസ്റ്റേഴ്‍സിനെ ഗ്രൗണ്ടിലേക്കു നയിക്കാൻ ഈ സ്ക്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക്ഭാഗ്യം ലഭിക്കുകയും ചെയ്തു. എസ് എസ്എൽ സി ക്ക് ജില്ലയിൽ തന്നെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കികൊണ്ടും, ആധ്യാത്മിക ബൗദ്ധിക മേഖലകളിൽ ഉയർന്ന നിലവാരം പൂർത്തിയാക്കികൊണ്ടും മുന്നോട്ടു പോകുന്ന ഈ വിദ്യാലയത്തിന് ശക്തമായ പിന്തുണയോടെ ഒരു പി ടി എ യും ഉണ്ട്. ഇന്നും പെൺക്കുട്ടികൾക്ക് പ്രാധാന്യം നൽകികൊണ്ടിരിക്കുന്ന ഈ സ്ക്കൂളിലേക്ക് സെന്റ് തെരേസാസ്എൽ പി സ്ക്കൂളിൽ നിന്നുള്ള കുട്ടികൾക്കാണ്കൂടുതൽ പരിഗണന നൽകുന്നത്.
എറണാകുളത്തെ പ്രശസ്തമായ സ്കൂളുകളിലൊന്നാണ് സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. കമ്മ്യൂണിറ്റി ജീവിതത്തിൽ സജീവമായി പങ്കെടുക്കാനും അവരുടെ ഏറ്റവും മികച്ച സംഭാവന നൽകാനും പെൺകുട്ടികളെ പ്രാപ്തരാക്കുന്ന ഒരു സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം ഞങ്ങളുടെ സ്കൂളിലുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി നമ്മുടെ അഭിമാനകരമായ സ്ഥാപനം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള യുവതികളെ വാർത്തെടുക്കുന്നു. ഞങ്ങളുടെ വിദഗ്‌ദ്ധ കൈകൾ ഞങ്ങളുടെ വിദ്യാർത്ഥികളെ അവരുടെ കഴിവുകളും കഴിവുകളും പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ നൈപുണ്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
സംസ്ഥാന കലോത്സവത്തിൽ എറണാകുളം ജില്ലക്ക് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിത്തന്നത് സെന്റ് തെരേസാസ് സ്കൂൾ ആണ് .
ദർശനം
OUR VISION
Empowering our students to empower society, humanity especially the socially and economically marginalized creating a 'CIVILIZATION OF LOVE'
മുദ്രവാക്യം
SHINE WHERE YOU ARE
ദൗത്യം
OUR MISSION
1. To promote value based education.
2. To contribute to the transformation of society.
3. To enlighten our students regarding their basic facilities.
4. To promote inter-cultural and inter-religious harmony.
5. To facilitate leadership among the students.
6. To provide quality, integral and vocational training.
7. To equip the staff and students with the latest information and communication technology.
8. To work towards the gender sensitivity.
9. To work towards the integrity of creation.
10. To motivate the young to contribute to nation building.
ചരിത്രം
കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ എറണാകുളത്തിന്റെ മുഖചിത്രം മാറ്റിവരച്ചത് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എന്ന കൊച്ചിയുടെ അമ്മയായിരുന്നു. സ്വയം എരിഞ്ഞ് അപരന് പ്രകാശം നൽകിയ ദിവ്യതാരമാണ് അമ്മ. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് കൊച്ചിയിൽ അനാഥാലയവും വൃദ്ധമന്ദിരവും പാവപ്പെട്ടവർക്കായുള്ള ചികിത്സാകേന്ദ്രവും പെൺകുട്ടികൾക്കായുള്ള ഇംഗ്ലീഷ് സ്ക്കൂളും മാതൃഭാഷ സ്ക്കൂളുമെല്ലാം സ്ഥാപിക്കപ്പെട്ടത് ദൈവദാസി മദർ തെരേസയുടെ നേതൃത്വത്തിലാണ്. തുടർന്ന് വായിക്കാം
മാനേജ്മെന്റ്
ആവിലയിലെ സെന്റ് തെരേസയുടെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിലെ വിശുദ്ധനാണെങ്കിലും, ഏത് പ്രായത്തിലും കാലത്തും യുവാക്കൾക്ക് മാതൃകയാണ് സെന്റ് തെരേസ. അവളുടെ പഠിപ്പിക്കലുകൾ കത്തോലിക്കാ ആത്മീയതയുടെ അടിസ്ഥാനമാണ്. അവൾ ധ്യാനാത്മകമായ ഒരു കന്യാസ്ത്രീയുടെ ജീവിതം നയിച്ചു, പിന്നീട് "പള്ളിയുടെ ഡോക്ടർ" എന്ന് നാമകരണം ചെയ്യപ്പെട്ടു. അവളുടെ ജീവിതം വിവർത്തനം ചെയ്ത ആലിസൺ പിയേഴ്‌സ് പറഞ്ഞു, “അവളുടെ തികച്ചും മാനുഷിക ഗുണങ്ങളും സമ്മാനങ്ങളും, അവളുടെ ജീവിതത്തിന്റെ വിശുദ്ധിയും, അവളുടെ സ്വഭാവത്തിന്റെയും ശൈലിയുടെയും സ്വാഭാവികതയും ആത്മാർത്ഥതയും, ഇവയാണ് അവളുടെ പേര് നിലനിൽക്കുന്ന മാർബിളിൽ മാത്രം കൊത്തിവയ്ക്കാത്തതിന്റെ ചില കാരണങ്ങൾ. ചരിത്രത്തിന്റെ എന്നാൽ തലമുറകളുടെ അധരങ്ങളിൽ ഭക്തിയോടും സ്നേഹത്തോടും കൂടി എടുത്തിട്ടുണ്ട്”
മുൻ സാരഥികൾ
- സിസ്റ്റർ ലുസീന
- സിസ്റ്റർ ഫാത്തിമ
- സിസ്റ്റർ അന്റോണിയ
- ജോസ്ഫിൻ ടിച്ചര്
- അന്നമ്മ മാത്യു ടീച്ചര്
- മിൽഡ്രഡ് കബ്രാൾ
- സിസ്റ്റർ അരുൾ ജ്യോതി,
- ക്ലോറ്റിൽഡ മേരി ഐവി
- ലില്ലി പി.ജെ (സിസ്റ്റർ മാർജി)
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
വിപുലമായ കമ്പ്യൂട്ടർ പഠനം മുതിർന്ന ക്ലാസുകളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയിരിക്കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പ്രത്യേക കമ്പ്യൂട്ടർ ലാബ് ഇതിനായി നിർമ്മിക്കുകയും കമ്പ്യൂട്ടർ പ്രായോഗിക പഠനം വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാപ്യമാക്കുകയും ചെയ്യുന്നു.
ലൈബ്രറി
പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങളുടെയും മാസികകളുടെയും ഒരു വലിയ ശേഖരമുള്ള ലൈബ്രറി ഗംഭീരമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ വായനാ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ എടുക്കാൻ അനുവദിക്കുകയും നല്ല പുസ്തകങ്ങൾ വായിക്കാൻ അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെറുപ്പം മുതലേ വായനാശീലം വളർത്തിയെടുക്കാനും അവരുടെ ഭാഷാ വൈദഗ്ധ്യം വർധിപ്പിക്കാനും വേണ്ടിയാണിത്.
ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് വിംഗ്
ആരോഗ്യകരമായ വ്യക്തിത്വം വളർത്തിയെടുക്കാനും പഠനത്തിൽ മികവ് പുലർത്താനും വിദ്യാർത്ഥികൾ ടെൻഷനും പിരിമുറുക്കവും ഇല്ലാത്തവരായിരിക്കണം. അവർക്ക് മനസ്സ് തുറക്കാനും അവരുടെ ഉത്കണ്ഠകൾ പുറത്തുവിടാനും ഒരു ഇടം നൽകുക എന്ന ലക്ഷ്യത്തോടെ, സ്‌കൂൾ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്ന മാർഗനിർദേശവും കൗൺസിലിംഗ് വിഭാഗവും നൽകുന്നു. ആവശ്യമുള്ള വിദ്യാർത്ഥികളെ പതിവായി കൗൺസിലിംഗിനായി വിളിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സ്കോളർഷിപ്പുകൾ
കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് വിവിധ തലത്തിൽ നടക്കുന്ന സ്കോളർഷിപ്പുകൾ നേടുന്നതിനായി ആയി പ്രവർത്തിക്കുന്നു.ഗവൺമെൻറ് തലത്തിലും ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുവാനും അവർക്ക് ആവശ്യമായ സഹായങ്ങളും ഇപ്പോഴും
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- യുവജനോത്സവം
- കലാകായിക പരിശീലനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്
- ആർട്സ് ക്ലബ്
- സ്പോർട്സ് ക്ലബ്
- വിദ്യാരംഗം
2017-18 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നു കണ്ണുകളിൽ അദ്ഭുതത്തിന്റെ തിളക്കവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു.
എയ്ഡ്സ് ദിനാചരണം
ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
അധ്യാപക ദിനാചരണം
വിദ്ധ്യാർത്ഥികൾക്ക് പ്രകാശമാകുന്ന അധ്യാപകർക്ക് സ്നേഹത്തിന്റെ പനിനീർ പുഷ്പങ്ങളാലും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അധ്യാപക ദിനം വളരെ മനോഹരമായ് ആചരിച്ചു.
സ്ക്കൂൾ ദിനാചരണം
പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു.
വയോജന ദിനാചരണം
വയോജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്തി അവരെ നമ്മളിൽ ഒരുവരായി കാണണം എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂളിൽ വയോജന ദിനം ആചരിച്ചു. വിദ്യാർത്ഥിനികളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരുപാടിയിൽ അവരുടെ സന്തോഷത്തിനായി വിവിധ കലാപരുപാടികൾ അവതരിപ്പിച്ചു.
ശിശു ദിനാഘോഷം
നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം.
ഹരിത ക്ലബ്
പ്രകൃതിയെ തൊട്ടറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷത്തിലെ ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് ഹരിത ക്ലബ് പ്രവർത്തനം തുടരുന്നു.
സയൻസ് എക്സിബിഷൻ
സ്കൂൾ ആരംഭത്തിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് എക്സിബിഷൻ നല്ല രീതിയിൽ നടത്താനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ പ്രവർത്തനം എറ്റവും മികവുറ്റതാക്കാൻ കുട്ടികളോടൊപ്പം പരിശ്രെമിച്ചിരുന്നു. അങ്ങനെ എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും അവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഒരുക്കുകയും ചെയ്തു.
വിദ്യാരംഗം കലാ സാഹിത്യവേദി
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി.ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.
സ്ക്കൂൾ യുവജനോത്സവം
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കികൊണ്ട് സ്കൂളിൽ യുവജനോത്സവം നടത്തി. ഒപ്പന, മാർഗംകളി, ഭാരതനാട്യം, ഗാനാലാപനം, നാടകം, കഥാപ്രസംഗം, സംഘഗാനം ...തുടങിയ മത്സരങ്ങൾ നടത്തുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ തിരഞെടുക്കുകയും അതിന് അവരെ ഒരുക്കുകയും ചെയുന്നു.
2018-19 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ആഹ്ലാദത്തിന്റെയും ആഘോഷാരവത്തിന്റെയും അലയടികൾ ഉയർത്തിക്കൊണ്ട്, കുരുന്നുക്കണ്ണുകളിൽ അദ്ഭുതത്തിന്റെയും തിളകവും അപരിചിതത്വത്തിന്റെ നേർത്ത നിഴലും ഇഴചേർന്ന് പ്രവേശനോത്സവ വേദിയിലേക്ക് ഏവരും വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു.
ഏതൊരു പുതിയ യാത്രയ്ക്കും തുടക്കം കുറിക്കുന്ന പ്രാർത്ഥനാ മഞ്ജരികളോടെ പരിപാടികൾക്ക് തുടക്കമായി. സ്കൂളിക്ക് പുതിയതായി കടന്നുവന്നവർക്ക് അധ്യാപികയായ സ്റ്റെല്ല ഹെെസിന്ത് സ്വാഗതം അറിയിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം പി.ടി.എ പ്രസിഡന്റ് ശ്രീ നവനീത് കൃഷ്ണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രന്റെ സന്ദേശം, ഡപ്യുട്ടി ഹെഡ്മിസ്ട്രസ് ഗ്രേസ് മിസ് അധ്യക്ഷഭാഷണത്തോടൊപ്പം വായിച്ചു നൽക്കുകയുണ്ടായി. സ്കൂളിനും സമൂഹത്തിനും രാഷ്ട്രത്തിനുമുതക്കുന്ന നല്ല മക്കളായി തീരണമെന്ന സന്ദേശം പ്രധാനാധ്യാപിക റവ .സി . മാജി നൽകി. നോട്ടു ബുക്കുകൾ വിതരണം ചെയ്തുക്കൊണ്ട് കുട്ടികളെ ഔദ്യോകികമായി പഠനത്തിന് സ്വജ്ജരാക്കി.മുതിർന്ന കുട്ടികൾ നവാഗതർക്കായി പ്രവേശനഗാനം ആലപിച്ചു.കുട്ടിക്കൾ അത് ഏറ്റുപാടുകയും ചെയ്തതു. കുട്ടികളുടെ ആഹ്ലാദത്തിനു മാറ്റുകൂട്ടാൻ മധുരപലഹാര വിതരണവും നടത്തി. വിനീത ടീച്ചറുടെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.
ദിനാചരണങ്ങൾ
എയ്ഡ്സ് ദിനാചരണം
ഡിസംബർ 1 എയ്ഡ്സ് ദിനത്തിൽ സ്കൂളിൽ കുട്ടികൾക്ക് എയ്ഡ്സിനെ കുറച്ചുള്ള ബോധവത്കരണ ക്ലാസുകൾ നടത്തുകയും ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും, മറ്റു നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
അധ്യാപക ദിനാചരണം
അധ്യാപക ദിനത്തിൽ സ്കൂൾ അങ്കണത്തിൽ രണ്ടു നിരയായി നിന്ന വിദ്യാർത്ഥികളുടെ ആശംസാവചനങ്ങളോടെയാണ് അധ്യാപകർ വരവേൽക്കപ്പെട്ടത്. പ്രളയ ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായ ആഘോഷങ്ങൾ ഏതുമില്ലാതെയാണ് അധ്യാപകദിനം കൊണ്ടാടിയത്.അന്നേ ദിവസം നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ അധ്യാപകദിനത്തിന്റെ ആശംസകൾ അറിയിച്ചുക്കൊണ്ട് 10 Bയിലെ റിനു റൂബൻ,10 Cയിലെ മെറിൻ മേരി ദാസ്,9 Dയിലെ ഡോണ ,5 Cയിലെ നുവ സെലിൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകന്റെ ഇന്നത്തെ നില, വിദ്യാർത്ഥികളുടെ ഉയർച്ചയിൽ പങ്കുു വഹിക്കുന്ന അധ്യാപകരോടുള്ള സമൂഹത്തിന്റെ നിലപാട് എന്നിവ വ്യക്തമാക്കുന്നവയായിരുന്നു കുട്ടികളുടെ പ്രസംഗങ്ങൾ.ഹെലൻ കെല്ലറുടെ അധ്യാപികയെ പരമാർശിച്ചുക്കൊണ്ട് പ്രധാന അധ്യാപിക റവ.സി.മാജി അധ്യാപകദിന സന്ദേശവും നൽകി. വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും അവതരിപ്പിച്ചു. കുട്ടികൾ ചേർന്ന് അധ്യാപകർക്കായി ആശംസ ഗാനവും പാടി.
തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു.
സ്കൂൾ ദിനാചരണം
പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു.
വയോജന ദിനാചരണം
ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഈ വർഷം വ്യത്യസ്തമായ പരിപ്പാടികളാണ് സ്കൂളിൽ നടത്തിയത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടിക്കളുടെ വീട്ടിലുള്ള 70 വയസിനു മുകളിൽ പ്രായമുള്ള വൃദ്ധ മാതാപിതാക്കളെ തെരെഞ്ഞെടുത്ത് നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല മിസ്സ്,ജ്വാല മിസ്സ് എന്നിവർ സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അവർക്ക് അറിവു നൽകി പ്രത്യേകം ക്ഷണിച്ചുിരുന്നു.
ഒക്ടോബർ ഒന്നിന് രാവിലെ 10 മണിയോടെ പരിപാടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ സ്നേഹത്തിന്റെ പ്രതീകമായി റോസാപൂക്കൾ നൽകി അപ്പൂപ്പൻമാരെയും അമ്മൂമ്മമാരെയും വരവേറ്റി. പ്രധാന അധ്യാപിക റവ .സി. മാജി ഒാരോരുത്തരെയും പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപിക അധ്യക്ഷതവഹിച്ച ചടങ്ങിൽ ജ്വാല ടീച്ചർ, സ്റ്റെല്ല ടീച്ചർ, രജനി ടീച്ചർ, വിദ്യാർത്ഥി പ്രതിനിദികളായി റിനു റൂബൻ എന്നിവർ സംസാരിച്ചു. കൊച്ചുകൊച്ചു സമമ്മാനങ്ങൾ കുട്ടികൾ കരുതിയിരുന്നു. ഡെപ്യൂട്ടി എച്ച്.എം ഗ്രേസ് മിസ്സ് സമ്മാനങ്ങൾ നൽകി.
കുട്ടികൾ അവതരിപ്പിച്ച പഴയ കാല സിനിമ ഗാനങ്ങൾ മാതാപിതാക്കളെ പൂർവകാല സ്മൃതികളിലേക്ക് എത്തിച്ചു. ചെറുപുഞ്ചിരിയോടെ താളമിടുന്ന മുത്തച്ചൻമാരും മുത്തശ്ശിമാരും ഏവുരിലും കൗതുകമുണർത്തി.
ശിശു ദിനാഘോഷം
നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ശിശു ദിനം വളരെ മനോഹരമായ് ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും ക്വിസ്,ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനമായ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ നൽകുകയും ചെയ്തു.പ്രമാണം.
സയൻസ് എക്സിബിഷൻ
സ്കൂൾ ആരംഭത്തിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സയൻസ് എക്സിബിഷൻ നല്ല രീതിയിൽ നടത്താനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ പ്രവർത്തനം എറ്റവും മികവുറ്റതാക്കാൻ കുട്ടികളോടൊപ്പം പരിശ്രെമിച്ചിരുന്നു. അങ്ങനെ എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സ്കൂൾ സയൻസ് എക്സിബിഷൻ നടത്തുകയും, വിജയികളെ കണ്ടെത്തി സമ്മാനം നൽകുകയും അവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ഒരുക്കുകയും ചെയ്തു.
വിദ്യാരംഗം കലാ സാഹിത്യവേദി
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂളിലെ വിദ്യാരംഗ കലാസാഹിത്യ വേദിയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഥ,കവിത,നാടൻപാട്ട്,അഭിനയം .....എന്നീ മേഖലകളിൽ മത്സരം നടത്തുകയും മികവുറ്റവരെ കണ്ടെത്തി അവരുടെ കഴിവുകൾ വളർത്താനുമുള്ള അവസരങ്ങൾ ഒരുക്കി
ലിറ്റിൽ കെെറ്റ്സ്
മത്സര പരീക്ഷയിലൂടെ സ്കൂളിലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ആനിമേഷൻ, വാർത്തനിർമ്മാണം... തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, വാർത്തനിർമ്മാണം എന്നീ മേഖലകളിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ക്ലബ് അംഗങ്ങൾ ചേർന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം ചെയ്തു.
സംഗീത സാന്ത്വനം
സാന്ത്വനത്തിന്റെ നല്ല പാഠമേകാൻ എറണാകുളം സെന്റ് തെരേസാസ് ഹെെസ്കൂളിലെ വിദ്യാർത്തിനികൾ എറണാകുളം ജനറൽ ആശുപത്രിയിലെത്തി. വേദനിക്കുന്നവർക്ക് അൽപം ആശ്വാസമാകാൻ നൃത്ത സംഗീത വിരുന്നുമായാണ് കുട്ടികൾ എത്തിയത്. മാറാവ്യാധികളാൽ നീറുന്ന മനസ്സുകൾക്ക് ആശ്വാസം പകരാൻ കുരുന്നുകൾക്ക് സാധിച്ചു. ക്യാൻസർ രോഗിക്കൾക്കായി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും ഓരോതുക ശേഖരിച്ചിരുന്നു. ആ തുക പ്രധാനാധ്യാപിക റവ .സി . മാജി, ജനറൽ ആശുപത്രി സൂപ്രണ്ട് അനിത ഗുഡ് വില്ലിന് കെെമാറി. കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കാൻ സാമൂഹികസേവനരംഗത്തെ പ്രമുഖരും ശുശ്രഷകരും രോഗികളും അടക്കം നിരവധിയാളുകൾ എത്തിയിരുന്നു. നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
മലയാളത്തിളക്കം
മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'മലയാളത്തിളക്കം' പരിപാടിയുടെ പ്രവർത്തനം 16 -11 -2018 മുതൽ 27 -11 -2018 വരെ നടന്നു. റവ. സി. മാജി ഉദ്‌ഘാടനം ചെയ്ത പരുപാടിയിൽ വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. മൂന്നാം ദിവസം രക്ഷിതാക്കളുടെ മീറ്റിംഗും എട്ടാം ദിവസം രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. ശില്പശാലയിൽ മികച്ച പ്രേകടനം നടത്തിയവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. H.M Sr. മാജി മലയാളത്തിളക്കം ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ നൽകി. ലൈബ്രറിയുടെയും മലയാളത്തിളക്കം തുടർപ്രവർത്തനങ്ങളും നടന്നു പോരുന്നു.
നല്ല പാഠം
മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലയളവിൽ, പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ 'നല്ല പാഠം' പദ്ധതിയിലൂടെ കഴിയുന്നുണ്ട്. സാമൂഹിക നന്മ ലക്‌ഷ്യം വച്ച് നന്മയുടെ നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും, വിദ്യാലയത്തിലും, സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർഥതയിലേക്ക് വഴിമാറാതെ പങ്കുവെയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ല പാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും, പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിക്ക് സാധിക്കുന്നു.
കഴിഞ്ഞ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങളുടെ അംഗീകാരം നമുക്ക് ലഭിക്കുകയുണ്ടായി. ഈ വർഷവും പുതുമ നിറഞ്ഞ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കഴിഞ്ഞു. കാരുണ്യത്തിന്റെ നറുപുഞ്ചിരി
ഈ അധ്യയനവർഷത്തിലെ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്സിലെ 'നല്ല പാഠം' പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം പ്രധാന അദ്ധ്യാപിക റവ. സി. മാജി നിർവഹിച്ചു. നിസ്സഹായർക്കു സഹായഹസ്തവുമായി 'നല്ല പാഠം' പ്രവർത്തകർ നന്മ മനസ്സുകളായ വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന തുകകൾ നിർദ്ധനർക്കും, രോഗികൾക്കും സഹായങ്ങൾ നൽകികൊണ്ട് നിരവധിയായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നു. ദുരിത കണ്ണീരൊപ്പി നല്ല പാഠം വിദ്യാർത്ഥികൾ
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് 'നല്ല പാഠം' വിദ്യാർത്ഥികൾ സമാഹരിച്ച തുകകൊണ്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങി വിതരണം ചെയുകയും, കൂടാതെ വിദ്യാർത്ഥിനികൾ L.K.G മുതൽ കുടുക്കയിൽ ശേഖരിച്ച നാണയത്തുട്ടുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് സംഭാവന ചെയ്ത് നല്ല പാഠത്തിന്റെ നന്മ മാതൃകയായി. സംഗീത സാന്ത്വനമേകി നല്ല പാഠം വിദ്യാർഥികൾ
പലവിധ രോഗങ്ങളാൽ വേദനിക്കുന്നവർക്കു ആശ്വാസത്തിന്റെ ഇത്തിരി വെട്ടം നല്കാൻ 'നല്ല പാഠം' വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീതവിരുന്ന് ഏവരുടെയും മനം കവർന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ വിദ്യാർത്ഥികൾ ഒത്തുചേർന്നു. കൂടാതെ കാൻസർ രോഗത്താൽ യാതന അനുഭവിക്കുന്നവർക്കായി കുട്ടികൾ ശേഖരിച്ച ഒരു തുക പ്രധാന അദ്ധ്യാപിക റവ. സി. മാജി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ഗുഡ്‌വില്ലിനു കൈമാറി. ശുശ്രൂഷകരും, രോഗികളും, സാമൂഹ്യ പ്രവർത്തകരുമടക്കം നിരവധിയാളുകൾ കലാവിരുന്നാസ്വദിക്കാനെത്തിച്ചേർന്നു. ഹൃദ്യമായ ഗാനങ്ങളാലപിച്ചും മനം കവരുന്ന നൃത്താഭിനയത്തിലൂടെയും രോഗികൾക്കു അൽപ്പം ആശ്വാസം പകരുവാൻ ഈ പരിപാടിക്ക് സാധിച്ചു. റവ. സി. മാജി, അധ്യാപക കോർഡിനേറ്റർമാർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.here
കെ.സി.എസ്.എൽ
ആത്മീയ പാതയിലൂടെ നന്മയെയും സത്യത്തെയും മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ കുട്ടികളെ സഹായിക്കുന്ന ഈ പുതിയ അധ്യനവർഷത്തിലെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആത്മീയമായ ഒരു ദിവ്യബലിയോട് കൂടെയാണ് കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ കെ.സി.എസ്.ൽ പ്രവർത്തനങ്ങൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു.
എസ്.എസ് എൽസി വിജയം
ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾ പഠനമേഖലയിലും മറ്റ് കലാകായിക പ്രവർത്തനങ്ങളിലും നല്ല രീതിൽ പ്രവർത്തിക്കുകയും വിജയം നേടുകയും ചെയ്തു. എന്നാൽ അവർ പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തതിന്റെ ഫലമായ് സ്കൂളിന് 100 ശതമാനം വിജയമുണ്ടാവുകയും 45 A+-ഉം 30 ഓളം 9A+ ഉം ലഭിക്കുകയേയുണ്ടായി.
2019-20 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2019-20 അധ്യനവർഷത്തെ സ്കൂൾ ജൂൺ 3 ന് ആരംഭിച്ചു. വിദ്യാർത്ഥികളുടെ മനസ്സിന് ആഹ്ലാദം നല്കുന്ന പരുപാടികളോട് കൂടെയായിരുന്നു പ്രവേശനോത്സവം നടത്തിയത്.ഏതൊരു പുതിയ യാത്രയ്ക്കും തുടക്കം കുറിക്കുന്ന പ്രാർത്ഥനാ മഞ്ജരികളോടെ പരിപാടികൾക്ക് തുടക്കമായി. സ്കൂളിക്ക് പുതിയതായി കടന്നുവന്നവർക്ക് അധ്യാപികയായ സ്റ്റെല്ല ഹെെസിന്ത് സ്വാഗതം അറിയിച്ചു.
സ്കൂൾ ശാസ്ത്രോത്സവം
സ്കൂളിൽ നിന്ന് തിരഞെടുത്ത കലാ പ്രതിഭകളെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അവിടെ നിന്ന് ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ കൈവരിക്കുകയും ചെയ്തു.
വിദ്യാർത്ഥികൾ പ്രതിഭകൾക്കൊപ്പം
വിദ്യാർത്ഥികൾ പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഡോ.ടി സ് ജോയ് (എഴുത്തുകാരൻ), ഡോ.സുശീല (നർത്തകി) തുടങ്ങിയ പ്രതിഭകളെ കാണുകയും അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും കുട്ടികൾക്ക് പ്രചോതനമാകുന്ന സന്ദേശങ്ങളും നൽകി. സ്കൂൾ ഉദ്യാനത്തിൽ ഉള്ള പുഷ്പങ്ങൾ കൊണ്ട് നിർമിച്ച ബൊക്ക പ്രതിഭകൾക്ക് വിദ്യാർത്ഥികൾ നൽകിയത്.
പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതിദിനത്തിൽ വിദ്യാർത്ഥികൾ ശേഖരിച്ചു വെച്ച വിത്തുകൾ സ്കൂൾ പച്ചക്കറി തോട്ടത്തിൽ പാകി. മരങ്ങൾ നട്ടും പ്രകൃതിയുടെ പ്രാധാന്യത്തെകുറച്ചു കുട്ടികൾക്ക് അറിവും നൽകികൊണ്ടുള്ള പരിസ്ഥിതിയോട് ചേർന്നുള്ള ഒരു ദിനമായിരുന്നു അത്.
പ്രവർത്തി പരിചയ ക്ലബ് ,മേള
എല്ലാ ക്ലബ്ബുകളുടെയും ഉത്ഘാടനം നടന്നത് പോലെ തന്നെ പതിവിലും ഗംബീരമായ ഈ വർഷത്തെ പ്രവർത്തിപരിചയ ക്ലബ്ബിന്റെ ഉത്ഘാടനം നടന്നു. 90-ഓളം വിദ്യാർത്ഥികളാണ് ഈ വർഷം ക്ലബ്ബിന്റെ അംഗങ്ങളായ് തീർന്നത്.അവരെല്ലാരും തന്നെ ക്ലബ്ബിന്റെയും സ്കൂളിന്റെയും വിജയത്തിനായി ആത്മാർത്ഥമായ സേവനം ആണ് നൽകിയത്. ഉപജില്ലാ തലത്തിൽ 20-ഓളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അവരിൽ നിന്നും 15 പേരെ ജില്ലാതല മത്സരങ്ങളിലേക്കു തിരഞെടുത്തു.പിന്നീട് 5 വിദ്യാർത്ഥികളെ തൃശൂർ നടന്ന സംസ്ഥാനതല മത്സരങ്ങളിലേക്കും തിരന്നെടുത്തു.5 വിദ്യാർത്ഥികളും അഭിമാനകരമായ നേട്ടം കൈവരിക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ നിന്ന് പങ്കടുത്തവരിൽ ഏറ്റവും കൂടുതൽ സെന്റ് തെരേസാസിൽ നിന്നുള്ളവരായിരുന്നു.
സ്കൂൾ ഭരണഘടന
2019 നവംബർ 26 -ന് നമ്മുടെ ഇന്ത്യൻ ഭരണഘടനയ്ക് 70 വയസ്സ് തികയുകയാണ്. അന്നേ ദിവസം തന്നെയാണ് ഞങ്ങളുടെ സ്കൂൾ സെന്റ് തെരേസാസ് സി ജി എച് എസ് എസിന്റെ സ്കൂൾ ഭരണഘടന ഉത്‌ഘാടവും നടന്നത്.വിദ്യാലയത്തിലെ എല്ലാ വിദ്ധ്യാർത്ഥികളുടെയും ആഗ്രഹത്തിനും സ്കൂളിന്റെ നല്ല നടത്തിപ്പിനും ഉതകുന്നതരത്തിലാണ് സ്കൂൾ ഭരണഘടന നിർമ്മിച്ചത്. വളരെ നല്ല രീതിയിൽ തന്നെ സ്കൂൾ ഭരണഘടന പ്രകാശനം നടന്നു.
കായിക ക്ലബ്
കായിക ക്ലബ്ബിന്റെ ഉത്‌ഘാടനം 100 -ഓളം വിദ്യാർത്ഥികളുടെ അംഗത്വത്തോടെ നടന്നു. ഉപജില്ലാ കായിക മേളയിലേക്ക് 55 വിദ്യാർത്ഥികളെ തിരഞെടുത്തു. അവർ മേളയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. തിരഞെടുത്ത 30 വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. 15 വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിലും പങ്കെടുത്ത സമ്മാനാർഹരായ്
ചൈൽഡ് അഭ്യൂസ്
29-11-19 വെള്ളിയാഴ്ച സ്കൂളിൽ ചൈൽഡ് അഭ്യൂസ് വിഷയത്തെ കുറച്ചു കേരള പോലീസ് ക്ലാസ് എടുത്തു. കുട്ടികളെ ഈ വിഷത്തിന്റെ പല വശങ്ങളെയും കുറച്ചു മനസിലാക്കി കൊണ്ടായിരുന്നു ക്ലാസ് നടന്നത്. കേരള പോലീസ് തയാറാക്കിയ അനിമേഷൻ കാണിച്ചു കൊണ്ടായിരുന്നു ക്ലാസ് തുടങ്ങിയത്.
തെരേസിയൻ വീക്ക്
2019 -20 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഞങ്ങളുടെ സ്കൂൾ സ്ഥാപക സിസ്റ്റർ തെരേസയുടെ ഫീസ്റ്റ് ആഘോഷിച്ചു. ഒക്ടോബർ 21 ന് തുടങ്ങിയ പരിപാടികൾ 25-ാം തിയതിയാണ് അവസാനിച്ചത്. ഗ്രൂപ്പ് സോങ്, സ്പോട് ഡാൻസ്, ബിരിയാണി മേക്കിങ്, ഹെയർ ഡിസൈനിങ്, സാലഡ് മേക്കിങ്, മിസ്സ് തെരേസിയൻ മത്സരം, ആഡ് തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു. എല്ലാ വിദ്യാർത്ഥികളും തന്നെ അതിൽ വളരെ താത്‌പര്യപൂര്ണമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഉത്സവം തന്നെയായിരുന്നു.
വായനാവാരം
വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ ക്ലാസ്സുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് ക്ലാസ് മുറികളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച ലൈബ്രറി നിർമ്മിച്ച ക്ലാസ്സുകൾക്ക് ഒന്നും, രണ്ടും,മൂന്നും സ്ഥാനങ്ങൾ നൽകി. ഏറ്റവും കൂടുതൽ പുസ്തകം കൊണ്ടുവന്ന കുട്ടിക്കും സമ്മാനം നൽകി. ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു.
സ്കൂൾ ദിനാചരണം
പഠനത്തിലും, മറ്റു കലാകായിക മേഖലകളിലും, ആത്മീയ മേഖലകളിലും കുട്ടികളെ മുന്നോട്ടു കൊണ്ടുവരാനുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ സ്കൂൾ ദിനം ആചരിച്ചു.
മലയാളത്തിളക്കം
മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'മലയാളത്തിളക്കം' പരിപാടിയുടെ പ്രവർത്തനം സ്കൂളിൽ നടന്നു. റവ. സി. മാജി ഉദ്‌ഘാടനം ചെയ്ത പരുപാടിയിൽ വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. മൂന്നാം ദിവസം രക്ഷിതാക്കളുടെ മീറ്റിംഗും എട്ടാം ദിവസം രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. ശില്പശാലയിൽ മികച്ച പ്രേകടനം നടത്തിയവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. H.M Sr. മാജി മലയാളത്തിളക്കം ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ നൽകി. ലൈബ്രറിയുടെയും മലയാളത്തിളക്കം തുടർപ്രവർത്തനങ്ങളും നടന്നു പോരുന്നു.
2020-21 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അതിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഈ വർഷത്തെ അധ്യായം ആരംഭിക്കുകയുണ്ടായി കുട്ടികളെല്ലാവരും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.സ്കൂൾ അങ്കണത്തിലെ ആവേശങ്ങൾ കുറവ് വരുത്താത്ത രീതിയിൽ ആണ് സ്കൂൾ പ്രവേശനം ഉത്സവം നടത്തിയത്.
ദിനാചരണങ്ങൾ
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഇതിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.വർച്വൽ ആയി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം വീടുകളിൽ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ ദിനാചരണങ്ങളും കൊണ്ടാടിയത്.
ലോക പരിസ്‌ഥിതി ദിനം
ഇന്റർനാഷണൽ യോഗ ഡേ
ഇൻഡിപെൻഡൻസ് ഡേയ്
നാഷണൽ സ്പോർട്സ് ഡേ
നാഷണൽ ന്യൂട്രിയനാൽ വീക്ക്
ടീച്ചേഴ്‌സ് ഡേയ്
ഗാന്ധി ജയന്തി
പോസ്റ്റൽ ഡേ
ഓസോൺഡേ
സ്പേസ് വീക്ക്
അബ്ദുൽ കാലം റിമെംബറാൻസ്
ചിൽഡ്രൻസ് ഡേ
വേൾഡ് എയ്ഡ്സ് ഡേ
റിപ്പബ്ലിക് ഡേ
ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം
സ്കൂൾ തലത്തിലുള്ള കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി സെന്റ് തെരേസസിൽ രൂപികരിച്ചു .കോവിഡ് മഹാമാരിക്കിടയിലും ഹെഡ്മിസ്ട്രെസ് സിസ്റ്റർ മാർജിയുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗ്മായി സ്കൂളിലെ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുവാൻ സാധിച്ചു .പ്രശസ്ത സാഹിത്യകാരൻ ശ്രി.എം .കെ സാനു ഉദ്ഘാടനം നിർവഹിച്ചു.
2021-22 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഈ അധ്യയന വർഷവും വും വച്ച് ഒരു പ്ലാറ്റ്ഫോമിലൂടെ യാണ് ആരംഭിച്ചത് അത് അധ്യാപകർ കുട്ടികളെ വിവിധ ക്ലാസ് ഗ്രൂപ്പുകളായി തിരിക്കുകയും അവർക്ക് വേണ്ട ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കുകയും സങ്കടിപ്പിച്ചു.
ദിനാചരണങ്ങൾ
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഇതിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.വർച്വൽ ആയി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം വീടുകളിൽ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ ദിനാചരണങ്ങളും കൊണ്ടാടിയത്.
ലോക പരിസ്‌ഥിതി ദിനം
ഇന്റർനാഷണൽ യോഗ ഡേ
ഇൻഡിപെൻഡൻസ് ഡേയ്
നാഷണൽ സ്പോർട്സ് ഡേ
നാഷണൽ ന്യൂട്രിയനാൽ വീക്ക്
ടീച്ചേഴ്‌സ് ഡേയ്
ഗാന്ധി ജയന്തി
പോസ്റ്റൽ ഡേ
ഓസോൺഡേ
സ്പേസ് വീക്ക്
അബ്ദുൽ കാലം റിമെംബറാൻസ്
ചിൽഡ്രൻസ് ഡേ
വേൾഡ് എയ്ഡ്സ് ഡേ
റിപ്പബ്ലിക് ഡേ
ആഘോഷങ്ങൾ വിദ്യാർത്ഥികളെയോ കുട്ടികളെയോ പരസ്പരം സാംസ്കാരിക വിശ്വാസങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും അടുപ്പിക്കുന്നു, പരസ്പരം ആചാരങ്ങളോടും പാരമ്പര്യങ്ങളോടും ബഹുമാനവും ധാരണയും വളർത്തിയെടുക്കുന്നു.
സ്കൂൾ ശാസ്ത്രോത്സവം
സ്കൂളിൽ നിന്ന് തിരഞെടുത്ത കലാ പ്രതിഭകളെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. തിരഞെടുത്ത കലാ പ്രതിഭകളെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വിജയികൾ ആവുകയും ചെയ്തു.തെരേസിയൻ കുടുംബത്തിന് എന്നും അഭിമാനിക്കാൻ മാതാപിതാക്കളുടെയും സഹകരണവും സഹായങ്ങളും എപ്പോഴത്തെ പോലെ ലഭിച്ചു.
പരിസ്ഥിതിദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന് ഉതകുന്ന മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തുകയുണ്ടായി കുട്ടികളുടെ മാതാപിതാക്കളോടൊപ്പം ഒപ്പം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും കൂടുതൽ അടുക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ എന്നും അവരുടെ ജീവിതത്തിൽ ഒരു മുതൽക്കൂട്ടായിരിക്കും.
ചൈൽഡ് അഭ്യൂസ്
വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇതിൽ കുട്ടികൾക്കായി വിവിധ തരത്തിലുള്ള സെമിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി ആയി മൊബൈൽ ഫോണിൻറെ ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനാവാരം
വായനയോടുള്ള കുട്ടികളുടെ താത്പര്യം വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂലൈയിൽ തന്നെ സ്കൂൾ വായനാവാരം നടത്തി. പുസ്തകങ്ങളെ കുറച്ചു കൂടുതൽ അറിയുവാനും അടുക്കുവാനും സഹായകമാകുന്ന രീതിയിലായിരുന്നു സ്കൂൾ വായന വാരം സങ്കടിപ്പിച്ചത്. ഓരോ വീടുകളും ഓരോ ലൈബ്രറി ആയി പ്രദർശിപ്പിച്ചു.കുട്ടികൾ തങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ ശേഖരിച്ചു. അത് വീടുകളിൽ മനോഹരമായ് അലങ്കരിച്ചു.മികച്ച ലൈബ്രറി നിർമ്മിക്കൽ മത്സരം മാത്രമല്ല വായനയെക്കുറിച്ചു കഥാരചന, കവിതാരചന,ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സ്കൂൾ സങ്കടിപ്പിച്ചു.
നല്ല പാഠം
കോവിഡ് 19 മഹാമാരിയുടെ പാഴ്ചതലത്തിൽ വീട്ടകങ്ങൾ വിദ്യാലയങ്ങൾ ആയിമാറിയ സാഹചര്യത്തിൽ നമ്മുടെ നല്ല പാഠമൊരുക്കാൻ സെന്റ് തെരേസാസ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തങ്ങളാലാവുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയുണ്ടായി. സഹജീവികളോട് കരുണയും , കരുതലും കാണിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി. സ്വാർത്ഥതയിലേക് വഴിമാറാതെ പങ്കുവെക്കലിന്റെ മനോഭാവം വളർത്തിയെടുക്കാനും സമൂഹത്തോടും, സഹജീവികളോടും , പ്രകൃതിയോടും കരുണ കാണിക്കാനും വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാകുവാൻ നല്ലപാഠം പ്രവർത്തനങ്ങൾക്കു കഴിയുന്നു. മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലയളവിൽ, പുതുതലമുറയിൽ മാനവിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ നല്ലപാഠം പദ്ധതിയിലൂടെ കഴിയുന്നു. വിദ്യാദാനത്തിന്റെ വിളിനിലമായി നിലകൊള്ളുന്ന സി. എസ്. എസ്. ടി സന്യസ്‌തസ്ഥാപനമായ സെന്റ് തെരേസാസ് വിദ്യാലയത്തിലെ വിദ്യാർത്ഥിനികളുടെ നമ്മുടെ നല്ലപാഠങ്ങൾ വിനയപുരസ്സരം സമർപ്പിക്കുന്നു.
മഹാമാരിക്കാലത്തെ എറണാകുളം സെന്റ് തെരേസാസ് CGHS ലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഓൺലൈൻ ഉദ്ഘാടനം പ്രധാന അധ്യാപിക റവ. സി. മാജി നിർവഹിച്ചു . PTA പ്രസിഡന്റ് നല്ലപാഠം കോർഡിനേറ്റർ മാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഈ അധ്യയന വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്യുകയും, നടപ്പിലാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ അവലംബിക്കുകയും ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൗമിനി ജെയിൻ (മേയർ കൊച്ചിൻ) , അനുരാധ നാലപ്പാട്ട് (എഴുത്തുകാരി, കലാകാരി, സംഗീത അക്കാദമി അംഗം), സുജാത (പാട്ടുകാരി), ജസ്റ്റിസ് അനു ശിവരാമൻ (ഹൈക്കോർട്ട് ഓഫ് കേരള) ,ഉണ്ണി മേരി (സിനിമ നടി) തുടങ്ങി രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സാനിധ്യം അറിയിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.
2024 - 25 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
2025 അധ്യയന വർഷത്തിലെ സ്റ്റാൻഡേർഡ് X ബാച്ച് 100% വിജയം കൈവരിച്ചു. ഈ ബാച്ച് 103 ഫുൾ A+ ഗ്രേഡുകളും 26 9 A+ ഗ്രേഡുകളും നേടി.
സ്കൂളിന്റെ മികച്ച പ്രകടനത്തിന് ആവശ്യമായ നൂതനവും ഗവേഷണാത്മകവുമായി നടപ്പിലാക്കിയ ടീച്ചിങ് മെത്തേഡുകൾ
ശാസ്ത്ര ഗണിത വിഷയങ്ങൾ പരിശീലിപ്പിക്കുന്നതിനായി പ്രവൃത്തി പരിചയ ക്ലാസുകൾ കൊടുക്കുന്നു. ഭാഷാപഠനം കൂടുതൽ മികച്ചതാക്കാനും ഭാഷയോട് താൽപര്യം വർദ്ധിപ്പിക്കാനും ഡിജിറ്റൽ ലൈബ്രറി സൗകര്യം പ്രയോജനപ്പെടുത്തുന്നു.
മാർച്ച് 2025 ലെ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചതിന് നമ്മുടെ സ്കൂൾ ആദരിക്കപ്പെട്ടു.ബഹു മാന്യനായ MLA ശ്രീ ടി. ജെ. വിനോദ്, കൊച്ചി കോർപ്പറേഷൻ മേയർ എന്നിവരിൽ നിന്ന് മികവ് 2025 അവാർഡ്, MLA ഉമ തോമസ് അവാർഡ് എന്നിവ സ്കൂളിന് ലഭിച്ചു.
ചെമ്പക റിസImageർച്ച് & ട്രെയിനിംഗ് സെന്റർ നൽകുന്ന സ്കൂൾ എക്സലൻസ് അവാർഡ് 2026 നമ്മുടെ സ്കൂൾ നേടി.
പെൺകുട്ടികളുടെ വിദ്യാഭ്യാസം, അക്കാദമിക മികവ്, സംസ്കാരം, സാമൂഹിക ശാക്തീകരണം തുടങ്ങിയ മേഖലകളിൽ 125 വർഷത്തിലധികം മികവ് പുലർത്തിയതിന് സ്കൂളിനെ “കേരള ഹെറിറ്റേജ് സ്കൂൾ – വിമൺസ് എജുക്കേഷൻ പയനിയർ” എന്ന ബഹുമതി ലഭിച്ചു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനനിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങളിലും അതാത് അധ്യാപകർ പഠന പിന്തുണ ക്ലാസുകൾ നൽകിവരുന്നു. ഗിഫ്റ്റ്‍ഡ് ചൈൽഡിന് വിവിധ വിഷയങ്ങളിൽ പ്രൊജക്റ്റ് തുടങ്ങിയ പരിശീലന പരിപാടികൾ നടത്തിവരുന്നു.
കലാ കായിക മത്സരങ്ങളിൽ മികച്ച പരിശീലനം നൽകിവരുന്നു. എൻ.സി.സി,ഗൈഡ്സ്,തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു. മികച്ച പഠന നിലവാരം, അധ്യാപകരുടെ സ്നേഹ സമീപനം, പ്രധാന അധ്യാപികയുടെ നേതൃത്വ പാടവം എന്നിവ വിദ്യാർത്ഥികളെ കൂടുതൽ ആകർഷിക്കുന്നു.
സ്കൂളിന് അധ്യാപകർക്ക് ലഭിച്ചിട്ടുള്ള ഗവൺമെന്റോ ഗവൺമെന്റിതര അവാർഡുകൾ അംഗീകാരങ്ങൾ
അധ്യാപികയായ ശ്രീമതി സ്റ്റെല്ല ,ടീച്ചർ സ്റ്റേറ്റ് കലോത്സവത്തിൽ ലൈറ്റ് മ്യൂസിക് വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി.
അധ്യാപികയായ ശ്രീമതി ഷൈനി ബെന്നി ഇന്ത്യൻ നേവി സംഘടിപ്പിച്ച കൊച്ചി നേവി മാരത്തൺ 2025 ൽ ഒന്നാം സ്ഥാനം നേടി.
അധ്യാപികമാരായ ശ്രീമതി സുജാ എബ്രഹാം, ശ്രീമതി എലിസബത്ത് ഷെറിൻ, ശ്രീമതി മേരി റാണി വി. എസ്. എന്നിവർ 30 വർഷത്തെ സമർപ്പിത അധ്യാപന സേവനത്തിന് കേരള വിദ്യാഭ്യാസ വകുപ്പിന്റെ ബഹുമതിക്ക് അർഹരായി.
സ്കൂൾ നടപ്പിലാക്കിയ സാമൂഹ്യ സേവന ജനസമ്പർക്ക പരിപാടികൾ
ല്ല പാഠം പദ്ധതിയുടെ കീഴിൽ സാമൂഹ്യ സേവന പരിപാടികൾ നടത്തുന്നു. ക്യാൻസർ രോഗികൾക്കുള്ള ധനസഹായം, എറണാകുളം ജില്ലയിലെ മറ്റു സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് അധ്യയന വർഷാരംഭത്തിൽ പഠനോപകരൺങ്ങൾ നല്കി. എൻ സി സി, ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് എറണാകുളം ജില്ലയിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൂളിന്റെ സഹകരണം ഉറപ്പുവരുത്തുന്നു.
ലുക്കീമിയ ബാധിച്ച നമ്മുടെ പ്രിയപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ചികിത്സക്കായി ആ കുടുംബത്തെ സഹായിക്കുന്നതിനായി സമാഹരിച്ച 3 ലക്ഷം രൂപ കൈമാറുകയുണ്ടായി. അതോടൊപ്പം തന്നെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി മറ്റ് ചില ഉദ്യമങ്ങളും നമ്മൾ ഏറ്റെടുത്തു നടപ്പിലാക്കി:
വൃദ്ധസദനം: ഒരു വൃദ്ധസദനം സന്ദർശിക്കുകയും അവിടെയുള്ളവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു.
ശുചീകരണം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കടൽത്തീരം ശുചീകരിക്കുന്ന പ്രവർത്തനങ്ങളിലും നമ്മൾ സജീവമായി പങ്കെടുത്തു.
NCC
എൻ.സി.സി 7(K) നേവൽ യൂണിറ്റ് നമ്മുടെ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. 150 കേഡറ്റുകൾ അംഗങ്ങളാണ്. 50 കേഡറ്റുകൾ A ലെവൽ സർട്ടിഫിക്കറ്റ് പരീക്ഷയിൽ വിജയിച്ചു. മറ്റൊരു 50 കേഡറ്റുകൾ വാർഷിക പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിലൂടെ SSLC ഗ്രേസ് മാർക്കിന് അർഹരായി. ഒൻപതാം ക്ലാസിലെ ദേവനന്ദ പി എസ് EBSB നാഷണൽ ക്യാമ്പ് (Ek Bharat Shreshtha Bharat) വിജയകരമായി പൂർത്തിയാക്കി. നമ്മുടെ അധ്യാപികയായ ANO ഫെമി ലൂയിസ് ഗ്വാളിയോറിൽ സംഘടിപ്പിച്ച 45 ദിവസത്തെ ദേശീയ ക്യാമ്പിൽ പങ്കെടുക്കുകയും, അവരുടെ സമർപ്പണവും നേതൃപാടവവും തെളിയിച്ച് സ്കൂളിന് വലിയ അഭിമാനം നൽകുകയും ചെയ്തു.
RED CROSS
ജൂനിയർ റെഡ് ക്രോസിൽ ആകെ 175 വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു. അതിൽ, 59 പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ C ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹരായി.
GUIDES
ഗൈഡ്സ് സ്കൂൾ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ്. 64 വിദ്യാർത്ഥികളടങ്ങിയ രണ്ട് ഗൈഡ് കമ്പനികൾ നിലവിലുണ്ട്. 15 വിദ്യാർത്ഥികൾ സംസ്ഥാന പുരസ്കാർ (രാജ്യപുരസ്കാർ) പരീക്ഷയിൽ യോഗ്യത നേടിയിട്ടുണ്ട്, അവർക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ട്.
ലിറ്റിൽ കൈറ്റ്സ്
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ഐ.ടി. കഴിവുകൾ വളർത്തുന്നതിന് റോബോട്ടിക്സ്, അനിമേഷൻ, പ്രോഗ്രാമിംഗ്, മീഡിയ ഡോക്യുമെന്റേഷൻ എന്നീ വിഷയങ്ങളിൽ പരിശീലനം നല്കുന്നു. പത്താം ക്ലാസിലെ 40 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹത ലഭിച്ചിട്ടുണ്ട്.
എട്ടും ഒമ്പതും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മെയ് മാസത്തിൽ സ്കൂൾ തല ക്യാമ്പ് നടത്തി. ഉപജില്ലാ തലത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പത്താം ക്ലാസിലെ കൈറ്റ്സ് വിദ്യാർത്ഥികൾ റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു.
സ്കൂൾ പി.ടി.എ, എം.പി.ടി.എ എന്നിവയുടെ ശ്രമഫലമായി നടപ്പാക്കിയിട്ടുള്ള വിദ്യാർത്ഥിക്ഷേമ സ്കൂൾ ഭൗതിക സാഹചര്യ വികസന പ്രവർത്തനങ്ങൾ
കുടിവെള്ളം, ശുചിമുറി, കൈകഴുകൽ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ
ക്ലാസ് മുറികളും ലാബുകളും നവീകരിക്കൽ,ബെഞ്ച്–ഡെസ്ക്, ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളുടെ പുതുക്കൽ,സ്കൂൾ പരിസര ശുചീകരണം, ഹരിതീകരണം, പൂന്തോട്ട വികസനംലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് സൗകര്യങ്ങളുടെ വികസനംവിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ്, പഠനോപകരണ സഹായം,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് യൂണിഫോം, പുസ്തകങ്ങൾ, ഫീസ് സഹായം,ആരോഗ്യ പരിശോധന ക്യാമ്പുകൾ, കൗൺസലിംഗ് സൗകര്യം, ഗെയിംസ് & സ്പോർട്സ് ഉപകരണങ്ങളുടെ ലഭ്യതയും ,സുരക്ഷാ സംവിധാനം (സി.സി.ടി.വി., ഗേറ്റ്, കെയർടേക്കർ) ശക്തിപ്പെടുത്തൽ വഴികളുടെ ടൈലിംഗ് തുടങ്ങിയ സൗകര്യങ്ങൾ നടപ്പിലാക്കി.
കരിക്കുലർ/ കോ കരിക്കുലർ ആക്ടിവിറ്റിക്കായി സാങ്കേതികവിദ്യയിലൂന്നി സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്ന നൂതന പരിപാടികൾ
കുട്ടികൾക്കായി റോബോട്ടിക്സ് ക്യാമ്പ് നടത്തി.സൈബർ സെക്യൂരിറ്റി, എ ഐ, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തുകയുണ്ടായി.
KCSL
കെസിഎസ് എൽ ഉദ്ഘാടനം 2025 ജൂൺ 6- ന് വിശുദ്ധ കുർബാനയോട് കൂടി നടന്നു .രൂപതാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾ സാഹിത്യോത്സവത്തിലും കലോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്റ്റേറ്റ് KCSL കലോത്സവത്തിൽ സമ്മാനം നേടിയ കുട്ടികൾ.
HS
1 ഭക്തിഗാനം :സേറ റോബിൻ ഒന്നാം സ്ഥാനം
2 പുത്തൻ പാന : അഗ്നൽ ബെന്നോ പി. ഒന്നാം സ്ഥാനം
3 മോണോ ആക്ട് :മേരി ശ്രദ്ധ എൻ.എസ്. എ ഗ്രേഡ്
4 കഥാപ്രസംഗം : മേരി ശ്രദ്ധ എൻ.എസ്. എ ഗ്രേഡ്
5 ഇംഗ്ലീഷ് പ്രസംഗം: മേരി ശ്രേയ എൻ.എസ്.
6 KCSL ആന്തം : സേറ റോബിൻ, സിയ സുജിത്ത്, ജെനീസ മരിയ, റോസ്മരിയ ഷിനു, അഗ്നൽ ബെന്നോ പി., സ്റ്റെഫ്‌ന മരിയ, ആധിന ഷിനിൽ. എ ഗ്രേഡ്
7 സ്റ്റഡി സർക്കിൾ: മിയ രാജേഷ് കാട്ടിക്കാരൻ, ആൻ മരിയ, മരിയ ട്രീസ ആംബ്രോസ്, ആൻഡ്രിയ ജോസഫ്, ബ്രിയോണ ലിവേര, അതിഥി പോൾ, ലിസ്വിൻ ജോഷി. ബി ഗ്രേഡ്.
UP
ഭക്തിഗാനം : ലിഡിയ തോമസ്
ഇലോകൂഷൻ ഇംഗ്ലിഷ്:അബിഗയിൽ മേരി വർഗീസ്
കഥാപ്രസംഗം :അമേയ ലൈജു
മോണോ ആക്ട് :ജുവാൻ സാറ ഷിനോയ്
പുത്തൻപാന :ലിഡിയ തോമസ്
ഫാ. വില്ല്യം ഇലക്യൂഷൻ അമേയ ലൈജു
സ്റ്റഡി സർക്കിൾ: ജെസ്ലിൻ സബു, ജ്യോതിസ് ക്ലെയർ , ജിയാൻ മെർസി , എൽന മരിയ , റോൺ റോജി , ആമി മറിയം , അന്നരിയ റോസ്
കെ.ഇി.എസ്.എൽ ആന്തം ലിഡിയ തോമസ്, മേരി ഗബ്രിയേല ഡിസിൽവ , ആൻജെലീന, മേരി ജോൻ , അന്നതിയ കെ ജോമോൻ, ആഞ്ചൽ മേരി , ഷാരോൺ സെസൻ ജോസഫ് .
കായികോത്സവം
അഞ്ചലി ജെസീന്ത ,ക്ലാസ് X ,കേരള ബാസ്‌ക്കറ്റ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ബ്രിസ്ന ബിജു ,ക്ലാസ് 8,ദിയ രാധാകൃഷ്ണൻ ,ക്ലാസ് 7,ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സ്ഥലങ്ങളിൽ നടന്ന ദേശീയ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു യഥാക്രമം വെങ്കലവും സ്വർണ്ണവും മെഡലുകൾ നേട
ക്ലാസ് 7 ലെ സെറ സെബാസ്റ്റ്യൻ ഗോവയിലും ,ഡൽഹിയിലും നടന്ന രണ്ട് ദേശീയ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവർ ചെന്നൈയിൽ നടന്ന ടേബിൾ ടെന്നീസ് ദേശീയ ചാമ്പ്യൻഷിപ്പിൽ ദേശീയ ചാമ്പ്യനായി.
ക്ലാസ് 7 ലെ എമി മറീനാ വിവേര ചാമ്പ്യൻഷിപ്പിൽ ദേശീയ ബാസ്‌ക്കറ്റ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ക്ലാസ് X ലെ ഹന്ന നസ്‌റിൻ, ചെന്നൈയിൽ കരാട്ടെയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുകയും കോയമ്പത്തൂരിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
ക്ലാസ് 10-ലുള്ള മീനാക്ഷി കുമാരി ഹരിയാനയിൽ നടന്ന മുപ്പത്തിയമഞ്ചാമത് സബ് ജൂനിയർ ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
എറണാകുളം സെന്റ് തെരേസാസ്CGHSS കായിക രംഗത്ത് മികവ് തെളിയിച്ചു. ഓൾ-കേരള ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ ജേതാക്കളായി, സംസ്ഥാന ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി. ജില്ലയിലും, ഉപജില്ലയിലും നടന്ന നിരവധി സ്പോർട്സ് ഇനങ്ങളിൽ—ബാസ്‌ക്കറ്റ്ബോൾ, ടേബിൾ ടെന്നീസ്, ജൂഡോ, നീന്തൽ, അത്‌ലറ്റിക്സ് എന്നിവയിൽ—ഓവറാൾ ചാമ്പ്യൻഷിപ്പുകളും നേടിയെടുത്തു. 56 വിദ്യാർത്ഥിനികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു. പെൺകുട്ടികൾ ഉപജില്ലാതല അത്‌ലറ്റിക്സ് ഓവറാൾ ചാമ്പ്യൻഷിപ്പും നേടി.
ശാസ്ത്രമേള
ഉപജില്ലാ തല ശാസ്ത്രോത്സവത്തിൽ നമ്മുടെ സ്കൂൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനത്തോടെ നേടി. ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.
ഞങ്ങളുടെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം സ്കൂളിന് അഭിമാനവും മഹത്വവും സമ്മാനിച്ചു. ശാസ്ത്രോൽസവം ഓവറോൾ
യുപി (UP)യും ഹൈസ്കൂൾ (HS) വിഭാഗങ്ങളിലായി നടന്ന സബ്-ജില്ലായും ജില്ലാതല മത്സരങ്ങളിൽ സ്കൂൾ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
കലോത്സവം
സംസ്ഥാന തല കലോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികൾ:
- സെറാ റോബിൻ – ഉർദു ഗസൽ ആലാപനം
- അന്ന റോസ് ഫ്രാൻസിസ് – വെസ്റ്റേൺ വയലിൻ
- ആദ്യ ആർ. മേനോൻ – കഥകളി, മോഹിനിയാട്ടം, ഭരതനാട്യം
- ദേവീശ്രീ രഘുനാഥ് – ഹിന്ദി ഉപന്യാസം
- അഗ്നൽ ബെൻനോ – അഷ്ടപദി
- അഭിരാമി കെ. ബി. – കേരളനടനം
- സുലേഖ ഫാത്തിമ – ഉർദു കവിതാരചന
- ദേവിക മേനോൻ – ഓട്ടൻതുള്ളൽ
സംസ്ഥാന തല കലോത്സവത്തിലെ ഗ്രൂപ്പ് ഇനങ്ങളിൽ ചവിട്ടുനാടകം, കഥകളി ഗ്രൂപ്പ്, നാടകം, ഓർക്കസ്ട്ര, ബാൻഡ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾ എഗ്രേഡും,ഗ്രേസ് മാർക്കും നേടി മികച്ച വിജയം കൈവരിച്ചു.
കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് സംസ്ഥാനതല കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
പ്രവൃത്തിപരിചയ മേള
സബ്-ജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മത്സരത്തിൽ ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ക്ലാസ് X ലെ ഗ്രീനു മരിയ സംസ്ഥാന തലത്തിൽ നടന്ന മെറ്റൽ എൻഗ്രേവിങ്ങ് ഇനത്തിൽ എ ഗ്രേഡ് നേടി.
സാമൂഹ്യശാസ്ത്രമേള
സബ്-ജില്ലാ തലത്തിൽ നടന്ന സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗം ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. യുപി വിഭാഗം സെക്കന്റ് ഓവറോൾ സ്ഥാനം നേടി.
സംസ്ഥാന തലത്തിൽ, ക്ലാസ് X ലെ ജോവിറ്റ ജോസഫ് ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് ഇനത്തിൽ എ ഗ്രേഡ് നേടി.
ഗണിതശാസ്ത്രമേള
സബ്-ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ യുപി (UP) വിഭാഗം സെക്കന്റ് ഓവറോൾ സ്ഥാനം നേടി.
ഐടി മേള
സബ്-ജില്ലാ തലത്തിൽ നടന്ന ഐ.ടി. മേളയിൽ, ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജില്ലാ തലത്തിൽ, ഹൈസ്കൂൾ വിഭാഗം സെക്കന്റ് ഓവറോൾ സ്ഥാനം നേടി.
സംസ്ഥാന തലത്തിൽ, ക്ലാസ് X ലെ ഫർസാന ലിബാസ് ആനിമേഷൻ ഇനത്തിൽ ഗ്രേസ് മാർക്കോടുകൂടിയ ഫസ്റ്റ് എ ഗ്രേഡ് നേടി.
സംസ്കൃത യുവജനോത്സവം
സബ്-ജില്ലാ തല (HS വിഭാഗം) സംസ്കൃത യുവജനോത്സവത്തിൽ, സ്കൂൾ രണ്ടാം ഓവറോൾ സ്ഥാനം നേടി. ആറ് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി, ജില്ലാതലത്തിലും എ ഗ്രേഡുകൾ നേടി.
യുപി (UP) വിഭാഗത്തിൽ, സബ്-ജില്ലാ തലത്തിൽ രണ്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, ആറ് ഇനങ്ങളിൽ സെക്കന്റ് എ ഗ്രേഡും നേടി.
ജില്ലാ തലത്തിൽ, വിദ്യാർത്ഥികൾ രണ്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി.
സംസ്ഥാന തല സംസ്കൃത യുവജനോത്സവത്തിൽ, ഗ്രൂപ്പ് സോങ്ങിൽ സ്കൂൾ എ ഗ്രേഡ് നേടി. ക്ലാസ് X ലെ അഗ്നൽ ബെൻന്നോ അഷ്ടപദിയിൽ എ ഗ്രേഡ് കരസ്ഥമാക്കി.
സ്കൂളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികളുടെ എണ്ണം
USS - 36 (one gifted)
NMMS - 4
ഗാലറി
ഇതേ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം ബാനർജി റോഡിൽ സ്ഥിതിചെയ്യുന്നു.
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം