സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം. ടി. ഹൈസ്കൂൾ അയിരൂർ
വിലാസം
അയിരൂർ

കോറ്റാത്തൂർ പി.ഒ.
,
689614
,
പത്തനംതിട്ട ജില്ല
സ്ഥാപിതം12 - 6 - 1917
വിവരങ്ങൾ
ഫോൺ04735 230339
ഇമെയിൽmths37006@gmail.com
കോഡുകൾ
സ്കൂൾ കോഡ്37006 (സമേതം)
യുഡൈസ് കോഡ്3212060512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി സിമി ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോസ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി അശ്വതി പി കെ
അവസാനം തിരുത്തിയത്
08-10-2025Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മാർത്തോമ്മാ ഹൈസ്‌കൂൾ

അയിരൂർ

ചരിത്രം

'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ.

"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ അയിരൂർ സ്ഥലത്തുളള  ഒരു എയ്ഡഡ് അംഗീകൃത വിദൃലയമാണ് മാർ ത്തോമ  ഹൈസ്ക്കൂൾ അയിരൂർ. ശാലേം മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിൽ 1917 ൽ മിഡിൽ സ്‌കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1948 ജൂലൈയിൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും 1951 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ പരീക്ഷ എഴുതുകയും ചെയ്തു. 1967 ൽ കനക ജൂബിലിയും 1978 ൽ വജ്രജൂബിലിയും 2007 ൽ നവതിയും 2017ൽ ശതാബ്ദിയും ആഘോഷിച്ചു. ഈ വിദ്യാലയം ഇന്ന് ഏഴ് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.

2011 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 168 കുട്ടികൾ അധ്യയനം നടത്തിവരുന്നു. സ്‌കൂൾ മാനേജരായി ശ്രീ. സൈമൺ ഏബ്രഹാമും പ്രഥമ അധ്യാപികയായി ശ്രീമതി സിമി ജോണും സേവനം അനുഷ്ഠിക്കുന്നു

1917 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് അയിരൂരിൽ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 6 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു മികച്ച ഓഫീസ് റൂം, വിശാലമായ സ്റ്റാഫ് റൂം,മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലുള്ള ഭക്ഷണശാല, വൃത്തിയുംവെടിപ്പുമുളള അടുക്കള തുടങ്ങിയവയുംവിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽപ്പെടുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൂനിയർ റെഡ് ക്രോസ്സ്

ഈ അധ്യയന വർഷം 56അംഗങ്ങൾ ആണ് ജെ ആർ സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 July 25ന് റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ കർമ്മേൽ ബാലിക ഭവൻ , അഗതി മന്ദിരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുക ഉണ്ടായി. വിദ്യാർത്ഥികളുടെ സന്ദർശനം അവിടെ താമസിക്കുന്ന വൃദ്ധ ജനങ്ങൾക്കു ഏറെ സന്തോഷം പകർന്നു. മന്ദിരത്തിലെ പൂന്തോട്ട പരിപാലനത്തിന് അംഗങ്ങൾ നേതൃത്വം നൽകി. ഓഗസ്റ്റ് 27ന് JRCയുടെ നേതൃത്വത്തിൽ പ്രൊവിഡൻസ് ഹോമിലേക്ക് സന്ദർശനം നടത്തപ്പെട്ടു. കുട്ടികൾ ശേകരിച്ചതായ വിവിധ ഉല്പന്നങ്ങൾ വിതരണം ചെയ്തു. JRC B & C ലെവൽ എക്‌സാമിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിക്കുകയുണ്ടായി.

    മാത്‍സ് ടാലെന്റ്റ് സെർച്ച് എക്‌സാമിനേഷൻ

2023-24 അധ്യയന വർഷത്തിലെ മാത്‍സ് ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മാസ്റ്റർ അർജുൻ എസ്‌ റാങ്ക് നേടുക ഉണ്ടായി . 2024-25അധ്യയന വർഷത്തിൽ UPവിഭാഗത്തിൽ 21കുട്ടികൾ മാത്‍സ് ടാലെന്റ്റ് സേർച്ച് പരീക്ഷയിൽ പങ്കെടുത്തു. അധ്യയന വർഷം നടത്തപ്പെട്ട HSവിഭാഗം മാത്‍സ് ടാലന്റ് സേർച്ച് പരീക്ഷയിൽ കുമാരി അലീന ഡേവിഡ്, മാസ്റ്റർ ദേവാനന്ദ് എം നായർ എന്നിവർ വിജയിച്ചു. ഈ അധ്യയന വർഷം 46കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

മാനേജ്മെന്റ്

ശ്രീ സൈമൺ എബ്രഹാം മുണ്ടപ്ലാക്കൽ ( മാനേജർ)

ഡോ. കെ.എ. കുഞ്ചെറിയ,

ശ്രീ ദാനിയൽ തോമസ്

ശ്രീ നൈനാൻ കോശി   

ശ്രീമതി സിമി ജോൺ (ഹെഡ്മിസ്ട്രസ്)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കെ ജി സൈമൺ, ശ്രീ കെ എസ് കോശി, ശ്രീ പി പി ഫിലിപ്പോസ്, ശ്രീമതി അന്നമ്മ സൈമൺ , ശ്രീമതി പി എം ശോശാമ്മ, ശ്രീമതി ആനി കോശി, ശ്രീ കെ എ തോമസ് ശ്രീമതി സുസമ്മാ ചാക്കോ ശ്രീ തോമസ് ജോർജ് ശ്രീ നൈനാൻ കോശി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റി. കെ .എ.നായര് IAS (പ്രധാനമന്ത്രി യുടെ പ്രിന്സിപ്പല് സെക്രട്ടറി)
  • SRI KRISHNAN KUTTY NAIR IAS
  • SMT CHANDRIKA (TVM FORMER MAYOR)
  • DR, K A ABRAHAM (ONE OF THE BEST CARDIOLOGIST WHO GOT PATHMASREE)
  • SRI KAILASHNATH PILLAI (SENIOR SUPREME COURT ADVOCATE)

Staff

സ്റ്റാഫ് അംഗങ്ങൾ

ശ്രീമതി സിമി ജോൺ(ഹെഡ്മിസ്ട്രസ് )

ശ്രീമതി എലിസബത്ത് ചാക്കോ

ശ്രീ. അനിൽകുമാർ ആർ

ശ്രീ വർഗീസ് തോമസ്

ശ്രീമതി ആശ വർഗീസ്

ശ്രീ ജോർജ്ജ് ജോസഫ്

ശ്രീ ബിനോ വർഗീസ്

ശ്രീമതി കവിത ആർ കൃഷ്ണൻ

മിസ്സ് സിന്ധു എം എസ്

Non-teaching staff

ശ്രീമതി ലിസാ ജേക്കബ് (clerk)

ശ്രീ സാബു ശമുവേൽ

ശ്രീ ഷിജു ഗബ്രിയേൽ തോമസ്

റിനു മാത്യു

വിദ്യാരംഗംവിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ കലാപരവും സാഹിത്യപരവും ആയ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. ഈ യൂണിറ്റിൽ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.

ആഴ്ചയിൽ ഒരു പീരിയഡ് സർഗ്ഗവേള എന്ന പേരിൽ വേർതിരിച്ച് കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ഉപജില്ലാ സർഗോത്സവത്തിൽ UPവിഭാത്തിൽ നിന്നും 14കുട്ടികളും HSവിഭാഗത്തിൽ നിന്നും 12കുട്ടികളും ഉൾപ്പടെ 26കുട്ടികൾ പങ്കെടുത്തു .

UPവിഭാഗത്തിൽ നിന്നും കുമാരി അനാമിക രാജേഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനവും കുമാരി ശിവദ എ നായർ അഭിനയത്തിൽ രണ്ടാം സ്ഥാനവും HSവിഭാഗത്തിൽ കുമാരി ജോസ്‌ന ജോഷിയ ആർ, കാവ്യാലാപനത്തിൽ രണ്ടാം സ്ഥാനവും കുമാരി ലക്ഷ്മിപ്രിയ പി അഭിനയത്തിൽ രണ്ടാം സ്ഥാനവും കുമാരി ജസിന്റ ജോർജ് രണ്ടാം സ്ഥാനവും കുമാരി ജെനീലിയ ജോർജ് ചിത്രരചന (ജലച്ഛായം) ഒന്നാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല സർഗോത്സവത്തിൽ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു.

വാങ്മയം ഭാഷാ പ്രതിഭാ പരീക്ഷയിൽ UP വിഭാഗത്തിൽ കുമാരി അലീന മേരി സിജു, കുമാരി അലോന മേരി സിജു രണ്ടാം സ്ഥാനവും HSവിഭാഗത്തിൽ കുമാരി ജെനീലിയ ജോർജ്, മാസ്റ്റർ ദേവാനന്ദ് എം നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി


പ്രവൃത്തിപരിചയ ക്ലബ്

വിദ്യാർഥികളിൽ അന്തർലീനമാമയ ശാസ്ത്രീയ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് സ്കൂളിന് അഭിമാനമായി സമൂഹത്തന്മുന്നിൽ സ്കൂളിൻറെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് പ്രവർത്തിപരിചയ ക്ലബ്ബിൻറെ ലക്ഷ്യം.

സ്കൂൾ ആരംഭിച്ചപ്പോൾ തന്നെ ഈ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ആഴ്ചയിൽ പഠന പ്രവർത്തനത്തോടൊപ്പം തന്നെ ഈ ക്ലബ്ബിൻറെ പ്രവർത്തനം നടന്നുവരുന്നു.

സബ്ജില്ലാ , ജില്ല , സ്റ്റേറ്റ് തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. ഓരോ അധ്യായന വർഷത്തിലും പ്രവർത്തിപരിചയത്തിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഓരോ കുട്ടിയിൽ നിന്നും ഉണ്ടായിരുന്നു .നോട്ട്ബുക്ക് നിർമ്മാണം,സോപ്പുപൊടി നിർമ്മാണം,ജൂവല്ലറി മേക്കിങ് , പാചകം മുതലായവ കുട്ടികൾക്ക് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. ഈ ക്ലബ്ബിൻറെ ഭാഗമായി എല്ലാവർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നു.

സബ്ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികളെ ജില്ലയിലും സംസ്ഥാനതലത്തിലും പങ്കെടുക്കുന്നു പഠനത്തിനൊപ്പം ഒരു മാനസിക ഉത്സാഹവും, ആത്മവിശ്വാസവും ഇത്തരം ക്ലബ്ബുകൾ കൂടി കുട്ടികൾക്ക് ഉണ്ടാകുന്നു.

വെണ്ണിക്കുളം ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ UP വിഭാഗത്തിൽ നിന്നും 10കുട്ടികളും HS വിഭാഗത്തിൽ നിന്നും 20കുട്ടികളും പങ്കെടുത്തു. UPവിഭാഗത്തിൽ കുമാരി ആവണി എസ്‌ ഹരിലാൽ, കുമാരി മഹിമ ജോബി ഈശോ, മാസ്റ്റർ സച്ചിൻ പി ബിജു, കുമാരി അലോന മേരി സിജു എന്നിവർ 1ST A ഗ്രേഡും കുമാരി സഹാന സലിൻ, കുമാരി അലീന മേരി സിജു എന്നിവർ 2ND A ഗ്രേഡും കരസ്ഥമാക്കി.

HS വിഭാഗത്തിൽ കുമാരി ആതിര കൃഷ്ണൻ, കുമാരി ആര്യ സൂര്യജിത്ത്, കുമാരി അലീനമോൾ അജി, കുമാരി നന്മ ജോബി ഈശോ, മാസ്റ്റർ നിഥിൻമോൻ അനി, മാസ്റ്റർ വിനീത് അജയകുമാർ , കുമാരി വിഷ്ണുനന്ദ വി, കുമാരി അതിഥി എസ്‌ നായർ എന്നിവർ 1ST A ഗ്രേഡും മാസ്റ്റർ അഭിനവ് എം ബി, കുമാരി അതുല്യകൃഷ്ണ, കുമാരി അനഘ കെ വിനീഷ്, എന്നിവർ 2ND A ഗ്രേഡും കരസ്ഥമാക്കി .

വെണ്ണിക്കുളം ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ വിഭാഗം ഓവർ ഓൾ കിരീടവും ഹൈ സ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ് ട്രോഫിയും നേടി.

ജില്ലാ പ്രവർത്തി പരിചയ മേളയിൽ HS വിഭാത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും A ഗ്രേഡ് നേടുകയും ചെയ്തു. ജില്ലാ പ്രവർത്തി പരിചയ മേളയിൽ 119 സ്കൂളുകളിൽ നിന്നും അയിരൂർ മാർത്തോമ്മാ ഹൈസ്കൂൾ 61 പോയിന്റോടു കൂടി ആറാം സ്ഥാനം കരസ്ഥമാക്കി.

2022 -23 അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ കുമാരി നീതു എം കുമാർ പാചകത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. 2023- 24 അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ മാസ്റ്റർ ആദിത്യൻ എസ് ഹരിലാൽ വോളീബോൾ/ ബാഡ്മിന്റൺ നെറ്റ് മേക്കിങ്ങിൽ എ ഗ്രേഡ് കരസ്ഥമാക്കി

ഗണിത ശാസ്ത്രമേള

ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ രാജ്ഞിയായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഗതിവിഗതികളും ചലനങ്ങളും മനുഷ്യരാശിയുടെ ജീവിതവും ഗണിതാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയുടെ ഓരോ ചലനങ്ങളിലും നമുക്ക് ഗണിതാശയങ്ങൾ ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയുടെ വളർച്ചാകാലഘട്ടത്തിൽ ഗണിതാശയങ്ങളെ പരിചയപ്പെടുത്തിയിരിക്കണം. വെണ്ണിക്കുളം ഉപജില്ലാ UPവിഭാഗം ഗണിത ശാസ്ത്രമേളയിൽ 6 ഇനങ്ങളിലായി 5 കുട്ടികൾ പങ്കെടുത്തു.

UP വിഭാഗം മാത്‍സ് ക്വിസിലും മാത്‍സ് ഗെയിമിലും മാസ്റ്റർ ജുബൽ ജോർജ് 1ST A ഗ്രേഡും മാത്‍സ് പസിലിനു കുമാരി ജ്യൂവെൽ ജോബി 1ST A ഗ്രേഡും കരസ്ഥമാക്കി. വെണ്ണിക്കുളം ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ UPവിഭാഗം ഓവർ ഓൾ കിരീടം കരസ്ഥമാക്കി.

വെണ്ണിക്കുളം ഉപജില്ലാ വിഭാഗം ഗണിത ശാസ്ത്രമേളയിൽ ഗണിത മാഗസിൻ 1ST Aഗ്രേഡും ജോമെട്രിക്കൽ ചാർട്ട് ഇനത്തിൽ കുമാരി ആദിത്യ അനിൽകുമാർ IST Aഗ്രേഡും സിംഗിൾ പ്രൊജക്റ്റ് ഇനത്തിൽ കുമാരി ഏമീ പ്രസാദ് 1ST Aഗ്രേഡും അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ ഇനത്തിൽ മാസ്റ്റർ ആദിദേവ് സി 1ST Aഗ്രേഡും വർക്കിംഗ് മോഡൽ ഇനത്തിൽ കുമാരി അനഘ അജികുമാർ 2ND Aഗ്രേഡും ടീച്ചിങ് എയ്ഡ് ഇനത്തിൽ ശ്രീമതി ആശ വർഗീസ് IST Aഗ്രേഡും കരസ്ഥമാക്കി. ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ വിഭാഗത്തിൽ റണ്ണേഴ്‌സ് അപ്പ് ട്രോഫി കരസ്ഥമാക്കി.



ആരോഗ്യ ക്ലബ്

കുട്ടികൾക്ക് നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും ലഭിക്കുന്നതിനു വേണ്ടി 6 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് കാഞ്ഞീറ്റുകര ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ വിറ്റാമിൻ ഗുളിക കൊടുത്തുവരുന്നു. കുട്ടികൾക്ക് വർഷത്തിലൊരിക്കൽ വിരഗുളികയും കൊടുത്തുവരുന്നു. കുട്ടികളുടെ മാനസിക വികാസത്തിനും കൗമാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വർഷത്തിൽ കുറഞ്ഞത് രണ്ടെങ്കിലും കൗൺസലിംഗ് ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തുവരുന്നു.

സയൻസ് ക്ലബ്

സയൻസിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു മാസ്സത്തിൽ ഒരു പ്രാവിശ്യം സയൻസ് ക്ലബ് കൂടുന്നു. പരീക്ഷണങ്ങൾ,ക്വിസ്, ദിനചാരങ്ങൾ, പ്രസംഗം എന്നിവ നടത്തുന്നു. സ്കൂൾ തലത്തിൽ ശ്വസംത്ര സംഗമങ്ങൾ നടത്തി വിജയികളെ ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുന്നു.

ഉച്ചഭക്ഷണ പരിപാടി

5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നു. താൽപ്പര്യമുള്ള കുട്ടികളിൽ നിന്നും സമ്മതപത്രം വാങ്ങിയതിനു ശേഷമാണ് ഉച്ചഭക്ഷണം കൊടുക്കുന്നത്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് കൊടുക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സദ്യയാണ് കുട്ടികൾക്ക് കൊടുക്കുന്നത്.

സാമൂഹ്യശാസ്ത്ര ക്ലബ് .

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സ്കൂളിൽ വർഷങ്ങളായി മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു .അധ്യയന വർഷത്തിന് ആരംഭത്തിൽതന്നെ ക്ലബ്ബ് കൂടുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തുവരുന്നു .അധ്യാപകരിൽനിന്നും കൺവീനർ , ജോയിൻ്റ് കൺവീനർ എന്നിവരെയും കുട്ടികളിൽനിന്നും ചെയർമാൻ , വൈസ്ചെയർമാൻ എന്നിവരെയും തെരഞ്ഞെടുക്കുന്നു . ഓരോ ക്ലാസ്സിൽനിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു . സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ദിനാചരണങ്ങളും ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് നടത്തിവരുന്നത് .ഓരോ പ്രവർത്തനത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു . എല്ലാമാസവും ക്ലബ് കൂടിവരുന്നു . ക്ലബിൻ്റെ പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലുള്ള അറിവും , താല്പര്യവും , അനുഭവവും വളർത്തുന്നു .

പാഠ്യേതര വിഷയങ്ങൾ .

1 . പി ടി എ .

സ്കൂളിൽ പി ടി എ സജീവമായി പ്രവർത്തിക്കുന്നു. അദ്ധ്യയനവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ പിടിഎ പൊതുയോഗം കൂടുകയും പിടിഎ ഭാരവാഹികളെയും വിവിധ കമ്മറ്റികളെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു . ഒരോ ടേമിലും പിടിഎ പൊതുേയാഗവും ക്ലാസ്സ് പിടിഎ യും കൂടുന്നു . സ്കൂളിൻ്റെ  പ്രവർത്തനങ്ങളിൽ പിടിഎ യുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു .

2 . കോ- ഓപ്പറേറ്റിവ് സൊസൈറ്റി

സ്കൂളിൽ വർഷങ്ങളായി സൊസൈറ്റി പ്രവർത്തിച്ചുവരുന്നു . പാഠപുസ്തക വിതരണം യഥാസമയം പൂർത്തിയാക്കുകയും കണക്കുകൾ ഒഡിറ്റ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തുവരുന്നു .

3 . കലോൽസവം .

സ്കൂളിൽ കലോൽസവം യഥാസമയം വിപുലമായി നടത്തി വരുന്നു .സ്കൂൾതല വിജയികളെ ഉയർന്നതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് സബ് ജില്ലാ / ജില്ലാ / സംസ്ഥാനതല മൽസരങ്ങളിൽ വിജയിക്കുവാൻ സാധിച്ചിട്ടുണ്ട് .

4 . കായികമേള .

സ്കൂൾതല കായിക മേളയിൽ വിജയികളായ കുട്ടികളെ ഉയർന്നതലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുപ്പിച്ചുവരുന്നു . നിരവധി കുട്ടികൾക്ക് നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട് .

5 . ശാസ്ത്ര മേളകൾ .

സ്കൂൾതല  ശാസ്ത്ര മേളകളിൽ വിജയികളാകുന്ന കുട്ടികളെ സബ് - ജില്ലാ/ജില്ലാ / സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് വിവിധ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

6 . പ്രവർത്തിപരിചയമേള .

സ്കൂൾതലത്തിൽ വിപുലമായി നടത്തി വരുന്നു . സബ് - ജില്ലാ / ജില്ലാ / സംസ്ഥാനതലങ്ങളിൽ മികച്ച നേട്ടം കൈവരിക്കുവാൻ സാധിക്കുന്നു .

7 . കൗൺസലിംഗ് ക്ലാസ്സുകൾ .

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ തരത്തിൽ നടത്തിവരുന്നു . പരീക്ഷാക്കാലത്തെ അനാവശ്യ ഭയങ്ങളും പിരിമുറുക്കങ്ങളും ലഘൂകരിക്കുവാൻ ഇത് കുട്ടികളെ സഹായിക്കുന്നു .

8 . മെഡിക്കൽ ക്യാമ്പുകൾ .

എല്ലാവർഷവും സൗജന്യ മെഡിക്കൽ  ക്യാമ്പുകൾ സംലടിപ്പിക്കാറുണ്ട് .കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സമൂഹത്തിനും ഇത് വളരെ പ്രയോജനം ചെയ്യുന്നു .

9 . ഉച്ചഭക്ഷണം

ഒന്നു മുതൽ എട്ടുവരെയുള്ള കുട്ടികൾക്കുള്ള സർക്കാർ പദ്ധതിയായ സൗജന്യ ഉച്ചഭക്ഷണ പരിപാടി സ്കൂളിൽ കാര്യക്ഷമമായി നടത്തിവരുന്നു .

10 . സൗജന്യ ഭക്ഷ്യധാന്യ - യൂണിഫോം വിതരണം .

സർക്കാർ പദ്ധതികളായ ഇവ യഥാസമയം കാര്യക്ഷമമായി നടത്തിവരുന്നു .

11. പoനയാത്ര _ വിനോദയാത്ര .

എല്ലാവർഷവും പഠന _ വിനോദയാത്രകൾ നടത്തിവരുന്നു .ഇത് കുട്ടികൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകുന്നു . യാത്രകൾക്ക്ശേഷം കുട്ടികൾ യാത്രാ വിവരണം തയ്യാറാക്കുന്നു .

12. കഥകളി .

അയിരൂരിൽ പ്രവർത്തിക്കുന്ന പത്തംനംതിട്ട ജില്ലാ കഥകളി ക്ലബ്ബിൻ്റെ പരിപാടികളിലും മൽസരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു .

13. ആലോഷങ്ങൾ .

പിടിഎ യുടെ ആഭിമുഖ്യത്തിൽ ഓണം - ക്രിസ്മസ് ആലോഷങ്ങൾ വിപുലമായി നടത്തി വരുന്നു . ഓണത്തിന് വിഭവസമൃദ്ധമായ ഒണസദ്യയും ക്രിസ്മസിന് കേക്ക് വിതരണവും നടത്തി വരുന്നു . പ്രമുഖ വ്യക്തികൾ സന്ദേശങ്ങൾ നൽകുന്നു . കലാകായിക മൽസരങ്ങൾ നടത്തിവരുന്നു .

14. ഗതാഗതം .

കുട്ടികൾക്കായി മികച്ച യാത്രാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് .സ്കൂളിന് സ്വന്തമായി ബസ്സും അത് ഓടിക്കാൻ സ്ഥിരം സംവിധാനവും ഉണ്ട് .

15.  വാർഷികം .

അധ്യയന വർഷത്തിൻ്റെ അവസാനം നടത്തുന്ന സ്കൂൾ വാർഷികത്തിൽ തന്നാണ്ടത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നു .വിവിധ സ്കോളർഷിപ്പകളും എൻഡോവ്മെൻ്റുകളും വിതരണം ചെയ്യുന്നു .

വഴികാട്ടി


"https://schoolwiki.in/index.php?title=എം._ടി._ഹൈസ്കൂൾ_അയിരൂർ&oldid=2876366" എന്ന താളിൽനിന്ന് ശേഖരിച്ചത്