എം. ടി. ഹൈസ്കൂൾ അയിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(37006 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എം. ടി. ഹൈസ്കൂൾ അയിരൂർ
37006-11.jpg
വിലാസം
അയിരൂർ

കോറ്റാത്തൂർ
,
കോറ്റാത്തൂർ പി.ഒ.
,
689614
സ്ഥാപിതം12 - 6 - 1917
വിവരങ്ങൾ
ഫോൺ04735 230339
ഇമെയിൽmths37006@gmail.com
കോഡുകൾ
സ്കൂൾ കോഡ്37006 (സമേതം)
യുഡൈസ് കോഡ്3212060512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ176
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ176
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനൈനാൻ കോശി
പി.ടി.എ. പ്രസിഡണ്ട്രതീഷ് കൂമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുജ ബാബൂ
അവസാനം തിരുത്തിയത്
18-04-2023Mths37006
മാർത്തോമ്മാ ഹൈസ്‌കൂൾ

അയിരൂർ

ചരിത്രം

'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ.

"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ അയിരൂർ സ്ഥലത്തുളള  ഒരു എയ്ഡഡ് അംഗീകൃത വിദൃലയമാണ് മാർ ത്തോമ  ഹൈസ്ക്കൂൾ അയിരൂർ. ശാലേം മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിൽ 1917 ൽ മിഡിൽ സ്‌കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1948 ജൂലൈയിൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും 1951 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ പരീക്ഷ എഴുതുകയും ചെയ്തു. 1967 ൽ കനക ജൂബിലിയും 1978 ൽ വജ്രജൂബിലിയും 2007 ൽ നവതിയും 2017ൽ ശതാബ്ദിയും ആഘോഷിച്ചു. ഈ വിദ്യാലയം ഇന്ന് ഏഴ് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.

2011 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 200 കുട്ടികൾ അധ്യയനം നടത്തിവരുന്നു. സ്‌കൂൾ മാനേജരായി ശ്രീ. സൈമൺ ഏബ്രഹാമും പ്രഥമ അധ്യാപകനായി ശ്രീ. നൈനാൻ കോശിയും സ്തുത്യർഹമായ രീതിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു.

1917 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് അയിരൂരിൽ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 6 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു മികച്ച ഓഫീസ് റൂം, വിശാലമായ സ്റ്റാഫ് റൂം,മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലുള്ള ഭക്ഷണശാല, വൃത്തിയുംവെടിപ്പുമുളള അടുക്കള തുടങ്ങിയവയുംവിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽപ്പെടുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • റെഡ് ക്രോസ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.'

Maths Talent search examination district wise 2016 - 2017 (Org: by kerala ganitha sasthra parishad) winners

      1.  PARVATHY RAJU (S T D : 5)
      2. SIJU SAJI (S T D : 7)
      3. ANJALI KRISHNA (S T D : 8)

മാനേജ്മെന്റ്

ശ്രീ സൈമൺ എബ്രഹാം Mundaplackal( മാനേജർ)

ഡോ. കെ.എ. കുഞ്ചെറിയ,

ശ്രീ ദാനിയൽ തോമസ്

ഹെഡ്മ്മാസ്റ്റ്൪ Sri NINAN KOSHY .

Single management school ,Seven members included in the management committe. the manager is Sri K S Koshy MA MED മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : .SRI K G SIMON , SRI K S KOSHY ,SRI P P PHILIPOSE, SMT ANNAMMA SIMON , SMTI P M SOSAMMA , SMT ANNIE KOSHY, SRI K A THOMAS ,SMT SUSAMMA CHACKO SRI THOMAS GEORGE വ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • റ്റി. കെ .എ.നായര് IAS (പ്രധാനമന്ത്രി യുടെ പ്രിന്സിപ്പല് സെക്രട്ടറി)
 • SRI KRISHNAN KUTTY NAIR IAS
 • SMT CHANDRIKA (TVM FORMER MAYOR)
 • DR, K A ABRAHAM (ONE OF THE BEST CARDIOLOGIST WHO GOT PATHMASREE)
 • SRI KAILASHNATH PILLAI (SENIOR SUPREME COURT ADVOCATE)

Staff

സ്റ്റാഫ് അംഗങ്ങൾ

ശ്രീ. നൈനാൻ കോശി( ഹെഡ്മാസ്റ്റർ )

ശ്രീമതി സിമി ജോൺ

ശ്രീമതി എലിസബത്ത് ചാക്കോ

ശ്രീ. അനിൽകുമാർ ആർ

ശ്രീ വർഗീസ് തോമസ്

ശ്രീമതി ആശ വർഗീസ്

ശ്രീ ജോർജ്ജ് ജോസഫ്

ശ്രീ ബിനോ വർഗീസ്

ശ്രീമതി കവിത ആർ കൃഷ്ണൻ

Non-teaching staff

ശ്രീമതി ലിസാ ജേക്കബ് clerk

ശ്രീ ജോർജ്ജ് മാത്യു

ശ്രീ സാബു ശമുവേൽ

ശ്രീ വർഗീസ് പി. എ

വിദ്യാരംഗംവിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ കലാപരവും സാഹിത്യപരവും ആയ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. ഈ യൂണിറ്റിൽ 60 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.

ആഴ്ചയിൽ ഒരു പീരിയഡ് സർഗ്ഗവേള എന്ന പേരിൽ വേർതിരിച്ച് കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു. വായനദിനം, കേരളപ്പിറവി എന്നീ ദിനാചരണങ്ങൾ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

സ്‌കൂൾതല സർഗ്ഗോത്സവത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ലാതല, ജില്ലാതല, സംസ്ഥാനതല സർഗ്ഗോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നു. 2019 ൽ നടന്ന സംസ്ഥാനതല സർഗ്ഗോത്സവത്തിൽ കുമാരി ഗോപിക ഹരിദാസ് (കഥാ രചന- ഹൈസ്‌കൂൾ വിഭാഗം) പങ്കെടുക്കുകയുണ്ടായി. ശ്രീ. വർഗീസ് തോമസ്, ശ്രീ. ജോർജ്ജ് ജോസഫ് എന്നിവർ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനേഴ്‌സ് ആയി പ്രവർത്തിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ റിപ്പേർട്ടിംഗ് ഈ പേജിലൂടെ ചെയ്യാവുന്നതാണ്.

പ്രവൃത്തിപരിചയ ക്ലബ്

വിദ്യാർഥികളിൽ അന്തർലീനമാമയ ശാസ്ത്രീയ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് സ്കൂളിന് അഭിമാനമായി സമൂഹത്തന്മുന്നിൽ സ്കൂളിൻറെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് പ്രവർത്തിപരിചയ ക്ലബ്ബിൻറെ ലക്ഷ്യം.

സ്കൂൾ ആരംഭിച്ചപ്പോൾ തന്നെ ഈ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നു . ഇപ്പോൾ അംഗസംഖ്യ 70 കുട്ടികളാണ് . ആഴ്ചയിൽ പഠന പ്രവർത്തനത്തോടൊപ്പം തന്നെ ഈ ക്ലബ്ബിൻറെ പ്രവർത്തനം നടന്നുവരുന്നു.

സബ്ജില്ലാ , ജില്ല , സ്റ്റേറ്റ് തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. ഓരോ അധ്യായന വർഷത്തിലും പ്രവർത്തിപരിചയത്തിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഓരോ കുട്ടിയിൽ നിന്നും ഉണ്ടായിരുന്നു .നോട്ട്ബുക്ക് നിർമ്മാണം,സോപ്പുപൊടി നിർമ്മാണം,ജൂവല്ലറി മേക്കിങ് , പാചകം മുതലായവ കുട്ടികൾക്ക് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. ഈ ക്ലബ്ബിൻറെ ഭാഗമായി എല്ലാവർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നു.

സബ്ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികളെ ജില്ലയിലും സംസ്ഥാനതലത്തിലും പങ്കെടുക്കുന്നു പഠനത്തിനൊപ്പം ഒരു മാനസികൊത്സാഹവും, ആത്മവിശ്വാസവും ഇത്തരം ക്ലബ്ബുകൾ കൂടി കുട്ടികൾക്ക് ഉണ്ടാകുന്നു.

ഗണിതക്ലബ്

ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ രാജ്ഞിയായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഗതിവിഗതികളും ചലനങ്ങളും മനുഷ്യരാശിയുടെ ജീവിതവും ഗണിതാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയുടെ ഓരോ ചലനങ്ങളിലും നമുക്ക് ഗണിതാശയങ്ങൾ ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയുടെ വളർച്ചാകാലഘട്ടത്തിൽ ഗണിതാശയങ്ങളെ പരിചയപ്പെടുത്തിയിരിക്കണം. കുട്ടികളിൽ ഗണിതത്തോടുള്ള അഭിരുചി വളർത്തിയെടുക്കുവാൻ ഗണിതക്ലബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഗണിതാശയങ്ങൾ മനഃപാഠമാക്കുന്നതിനേക്കാളുപരി ആശയങ്ങളും അവയുടെ പ്രായോഗിതകളും കുട്ടികൾ മനസ്സിലാക്കാൻ ഈ ക്ലബുകൾ

സഹായിക്കുന്നു. ഗണിതലാബ്,ഗണിതശാസ്ത്രമേളകൾ തുടങ്ങിയവയ്ക്ക് കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഗണിതക്ലബിന്റെ സഹായത്തോടെ കുട്ടികൾ ഗണിതാശയങ്ങൾ അനുഭവിച്ചറിഞ്ഞ് അവരുടെ ബോധമണ്ഡത്തിൽ ഉറപ്പിക്കുന്നു. കൂടാതെ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കുന്നതിലൂടെ കുട്ടികൾക്ക് ഗണിതത്തോടു കൂടുതൽ താല്പര്യം ജനിക്കുന്നു. ഗണിതാശയങ്ങൾ നിറഞ്ഞ വിശാലമായ ലോകത്തേക്ക് ചുവടുവയ്ക്കാൻ പോകുന്ന കുരുന്നുകൾക്കുള്ള ആത്മവിശ്വാസവും ഇത്തരം ക്ലബുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു.ഗണിതശാസ്ത്രപരിഷത്ത് നടത്തുന്ന മാത്‍സ് ടാലെന്റ്റ് സെർച്ച്‌ സ്ക്കോളർഷിപ്പ് പരീക്ഷയുടെ സംസ്ഥാനതല മത്സരത്തിൽ കഴിഞ്ഞ നാലുവർഷമായി, തുടർച്ചയായി ഹൈസ്കൂൾതലത്തിൽ പത്താം റാങ്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് പ്രശംസിക്കത്തക്ക നേട്ടമാണ്.

റെഡ് ക്രോസ്സ്

8,9,10 ക്ലാസ്സ്‌കളിൽ ആയി 45 കുട്ടികൾ റെഡ് ക്രോസ്സ് ഇൽ ഉണ്ട്. സെമിനാറുകളും, പല പരിപാടികളും നടത്തുന്നു.

ആരോഗ്യ ക്ലബ്

കുട്ടികൾക്ക് നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും ലഭിക്കുന്നതിനു വേണ്ടി 6 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് കാഞ്ഞീറ്റുകര ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ വിറ്റാമിൻ ഗുളിക കൊടുത്തുവരുന്നു. കുട്ടികൾക്ക് വർഷത്തിലൊരിക്കൽ വിരഗുളികയും കൊടുത്തുവരുന്നു. കുട്ടികളുടെ മാനസിക വികാസത്തിനും കൗമാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വർഷത്തിൽ കുറഞ്ഞത് രണ്ടെങ്കിലും കൗൺസലിംഗ് ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തുവരുന്നു.

സയൻസ് ക്ലബ്

സയൻസിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു മാസ്സത്തിൽ ഒരു പ്രാവിശ്യം സയൻസ് ക്ലബ് കൂടുന്നു. പരീക്ഷണങ്ങൾ,ക്വിസ്, ദിനചാരങ്ങൾ, പ്രസംഗം എന്നിവ നടത്തുന്നു. സ്കൂൾ തലത്തിൽ ശ്വസംത്ര സംഗമങ്ങൾ നടത്തി വിജയികളെ ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുന്നു.

ഉച്ചഭക്ഷണ പരിപാടി

5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നു. താൽപ്പര്യമുള്ള കുട്ടികളിൽ നിന്നും സമ്മതപത്രം വാങ്ങിയതിനു ശേഷമാണ് ഉച്ചഭക്ഷണം കൊടുക്കുന്നത്. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് കൊടുക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സദ്യയാണ് കുട്ടികൾക്ക് കൊടുക്കുന്നത്.

സാമൂഹ്യശാസ്ത്ര ക്ലബ് .

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സ്കൂളിൽ വർഷങ്ങളായി മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു .അധ്യയന വർഷത്തിന് ആരംഭത്തിൽതന്നെ ക്ലബ്ബ് കൂടുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തുവരുന്നു .അധ്യാപകരിൽനിന്നും കൺവീനർ , ജോയിൻ്റ് കൺവീനർ എന്നിവരെയും കുട്ടികളിൽനിന്നും ചെയർമാൻ , വൈസ്ചെയർമാൻ എന്നിവരെയും തെരഞ്ഞെടുക്കുന്നു . ഓരോ ക്ലാസ്സിൽനിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു . സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ദിനാചരണങ്ങളും ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് നടത്തിവരുന്നത് .ഓരോ പ്രവർത്തനത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു . എല്ലാമാസവും ക്ലബ് കൂടിവരുന്നു . ക്ലബിൻ്റെ പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലുള്ള അറിവും , താല്പര്യവും , അനുഭവവും വളർത്തുന്നു .

പാഠ്യേതര വിഷയങ്ങൾ .

1 . പി ടി എ .

സ്കൂളിൽ പി ടി എ സജീവമായി പ്രവർത്തിക്കുന്നു. അദ്ധ്യയനവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ പിടിഎ പൊതുയോഗം കൂടുകയും പിടിഎ ഭാരവാഹികളെയും വിവിധ കമ്മറ്റികളെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു . ഒരോ ടേമിലും പിടിഎ പൊതുേയാഗവും ക്ലാസ്സ് പിടിഎ യും കൂടുന്നു . സ്കൂളിൻ്റെ  പ്രവർത്തനങ്ങളിൽ പിടിഎ യുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു .

2 . കോ- ഓപ്പറേറ്റിവ് സൊസൈറ്റി

സ്കൂളിൽ വർഷങ്ങളായി സൊസൈറ്റി പ്രവർത്തിച്ചുവരുന്നു . പാഠപുസ്തക വിതരണം യഥാസമയം പൂർത്തിയാക്കുകയും കണക്കുകൾ ഒഡിറ്റ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തുവരുന്നു .

3 . കലോൽസവം .

സ്കൂളിൽ കലോൽസവം യഥാസമയം വിപുലമായി നടത്തി വരുന്നു .സ്കൂൾതല വിജയികളെ ഉയർന്നതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് സബ് ജില്ലാ / ജില്ലാ / സംസ്ഥാനതല മൽസരങ്ങളിൽ വിജയിക്കുവാൻ സാധിച്ചിട്ടുണ്ട് .

4 . കായികമേള .

സ്കൂൾതല കായിക മേളയിൽ വിജയികളായ കുട്ടികളെ ഉയർന്നതലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുപ്പിച്ചുവരുന്നു . നിരവധി കുട്ടികൾക്ക് നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട് .

5 . ശാസ്ത്ര മേളകൾ .

സ്കൂൾതല  ശാസ്ത്ര മേളകളിൽ വിജയികളാകുന്ന കുട്ടികളെ സബ് - ജില്ലാ/ജില്ലാ / സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് വിവിധ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .

6 . പ്രവർത്തിപരിചയമേള .

സ്കൂൾതലത്തിൽ വിപുലമായി നടത്തി വരുന്നു . സബ് - ജില്ലാ / ജില്ലാ / സംസ്ഥാനതലങ്ങളിൽ മികച്ച നേട്ടം കൈവരിക്കുവാൻ സാധിക്കുന്നു .

7 . കൗൺസലിംഗ് ക്ലാസ്സുകൾ .

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ തരത്തിൽ നടത്തിവരുന്നു . പരീക്ഷാക്കാലത്തെ അനാവശ്യ ഭയങ്ങളും പിരിമുറുക്കങ്ങളും ലഘൂകരിക്കുവാൻ ഇത് കുട്ടികളെ സഹായിക്കുന്നു .

8 . മെഡിക്കൽ ക്യാമ്പുകൾ .

എല്ലാവർഷവും സൗജന്യ മെഡിക്കൽ  ക്യാമ്പുകൾ സംലടിപ്പിക്കാറുണ്ട് .കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സമൂഹത്തിനും ഇത് വളരെ പ്രയോജനം ചെയ്യുന്നു .

9 . ഉച്ചഭക്ഷണം

ഒന്നു മുതൽ എട്ടുവരെയുള്ള കുട്ടികൾക്കുള്ള സർക്കാർ പദ്ധതിയായ സൗജന്യ ഉച്ചഭക്ഷണ പരിപാടി സ്കൂളിൽ കാര്യക്ഷമമായി നടത്തിവരുന്നു .

10 . സൗജന്യ ഭക്ഷ്യധാന്യ - യൂണിഫോം വിതരണം .

സർക്കാർ പദ്ധതികളായ ഇവ യഥാസമയം കാര്യക്ഷമമായി നടത്തിവരുന്നു .

11. പoനയാത്ര _ വിനോദയാത്ര .

എല്ലാവർഷവും പഠന _ വിനോദയാത്രകൾ നടത്തിവരുന്നു .ഇത് കുട്ടികൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകുന്നു . യാത്രകൾക്ക്ശേഷം കുട്ടികൾ യാത്രാ വിവരണം തയ്യാറാക്കുന്നു .

12. കഥകളി .

അയിരൂരിൽ പ്രവർത്തിക്കുന്ന പത്തംനംതിട്ട ജില്ലാ കഥകളി ക്ലബ്ബിൻ്റെ പരിപാടികളിലും മൽസരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു .

13. ആലോഷങ്ങൾ .

പിടിഎ യുടെ ആഭിമുഖ്യത്തിൽ ഓണം - ക്രിസ്മസ് ആലോഷങ്ങൾ വിപുലമായി നടത്തി വരുന്നു . ഓണത്തിന് വിഭവസമൃദ്ധമായ ഒണസദ്യയും ക്രിസ്മസിന് കേക്ക് വിതരണവും നടത്തി വരുന്നു . പ്രമുഖ വ്യക്തികൾ സന്ദേശങ്ങൾ നൽകുന്നു . കലാകായിക മൽസരങ്ങൾ നടത്തിവരുന്നു .

14. ഗതാഗതം .

കുട്ടികൾക്കായി മികച്ച യാത്രാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് .സ്കൂളിന് സ്വന്തമായി ബസ്സും അത് ഓടിക്കാൻ സ്ഥിരം സംവിധാനവും ഉണ്ട് .

15.  വാർഷികം .

അധ്യയന വർഷത്തിൻ്റെ അവസാനം നടത്തുന്ന സ്കൂൾ വാർഷികത്തിൽ തന്നാണ്ടത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്നു .വിവിധ സ്കോളർഷിപ്പകളും എൻഡോവ്മെൻ്റുകളും വിതരണം ചെയ്യുന്നു .

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "zoom15"
Map element "Marker" can not be created


"https://schoolwiki.in/index.php?title=എം._ടി._ഹൈസ്കൂൾ_അയിരൂർ&oldid=1902560" എന്ന താളിൽനിന്ന് ശേഖരിച്ചത്