സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(ST.THOMAS HSS, KOZHENCHERRY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി

ഉപജില്ലയിലെ കോഴഞ്ചേരി സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ കോഴഞ്ചേരി .

സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

കോഴഞ്ചേരി
,
കോഴഞ്ചേരി പി.ഒ.
,
689641
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഫോൺ0468 2312158
ഇമെയിൽhmstthomashss@gmail.com
കോഡുകൾ
സ്കൂൾ കോഡ്38039 (സമേതം)
യുഡൈസ് കോഡ്32120401402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ382
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമത്തായി ചാക്കോ
പ്രധാന അദ്ധ്യാപികആശ .വി .വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്റോയി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്റീന ബേബി
അവസാനം തിരുത്തിയത്
13-11-2024Sthsskozhencherry
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മിഷനറിമാരുടെ ആഗമനവും ഇംഗ്ലീഷ് വിദ്യാഭ്യാസ ൻറെ പ്രചാരവും പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ നവോത്ഥാനവും കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കംകുറിച്ചു .യഹോവ ഭക്തിയിൽ വളരുകയും വേദോപദേശ ധ്വനികളും വേദ വചനങ്ങൾ അനുഗമിച്ച് ജീവിക്കുകയും ചെയ്യുന്നവർക്ക് വിജ്ഞാനം നേടാൻ ആവും എന്നും ആ വിജ്ഞാനം മാനവീകത ദർശിക്കാൻ കാരണമാകും എന്നുമുള്ള ആദരണീയനായ എബ്രഹാം മൽപ്പാന്റെ വാക്കുകൾ ആളുകളെ ആകർഷിച്ചു

മലങ്കര മാർത്തോമാസഭയിൽ നവീകരണത്തിന് ഈറ്റില്ലമായത്‌ മാരാമൺ പള്ളിയാണ് .പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്നത് അക്കാലത്തെ പ്രത്യേകതയായിരുന്നു അപ്രകാരം 1910 ൽ ഇന്നത്തെ പള്ളി റോഡിലുള്ള വാലുപറമ്പിൽ പുരയിടത്തിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു ഈ വിദ്യാലയമാണ് പിൽക്കാലത്ത് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ ഉയർത്തപ്പെട്ടത്കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ ചുമതലയിൽ 1910-ൽ ഒരു അംഗീകൃത മിഡിൽ സ്കൂളായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ സെന്റ് തോമസ് ഹൈസ്കൂളായി വളർന്നത്.1921 -ൽ ഒരു ഹൈസ്കൂളായും 1998-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു.

കോഴഞ്ചേരി ദേശപ്പെരുമ

ആത്മീയ ചൈതന്യ പ്രഭാവം ആയ പമ്പാനദി കോഴഞ്ചേരി യുടെ തീര ഭൂമിയെ തഴുകി ഒഴകി കടന്നുപോകുന്നു ഈ പുണ്യഭൂമിയിൽ അതിപുരാതന കാലത്ത് രൂപപ്പെട്ട ഒരു തുറമുഖമാണ് കോഴഞ്ചേരി

ജലഗതാഗതത്തിന്റെസ്വാധീനം കൊണ്ട് ആലപ്പുഴ കൊച്ചി തുടങ്ങിയ പട്ടണങ്ങളും ആയി കോഴഞ്ചേരിക്ക് പുരാതന കാലത്ത് തന്നെ ബന്ധമുണ്ടായിരുന്നു

കർഷക വൈശ്യ ബന്ധങ്ങളിൽ വളർന്ന ഈ ഗ്രാമം കാർഷികരംഗത്ത് ഇന്നും പ്രസിദ്ധമാണ് പമ്പയുടെ കൈത്തോടുകൾ കടന്നുപോകുന്ന പ്രദേശങ്ങൾ കോഴഞ്ചേരി യുടെ ഉയർന്ന പ്രദേശങ്ങൾ മ പുരാതന ക്ഷേത്രങ്ങളിൽ ഗോചരം ആണ് ദ്രാവിഡ സംസ്കാരത്തിൻറെ മഹിത അവശേഷിപ്പുകൾ കോഴഞ്ചേരിയിലെ പുരാതന ക്ഷേത്രങ്ങളിൽ ഇന്നും ഗോചരം ആണ് ജൈവഗ്രാമം ആയ ചെങ്ങന്നൂരും തെക്കുംകൂർ രാജ്യം സ്ഥാനവും വൈഷ്ണവ് ഗ്രാമവും ആയ ആറന്മുള യുമായി കോഴഞ്ചേരി ബന്ധപ്പെട്ടിരിക്കുന്നു മതാതീത മഹിത ഭൂമിയായ ഈ പ്രദേശത്തിൻറെ മഹത്വം പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തിരുനിഴല്മാല യിൽ പ്രതിപാദിക്കുന്നുണ്ട് .1869 ൽ ബല്ലാർഡ് സായിപ്പ് ഉദ്ഘാടനം ചെയ്തതാണ് കോഴഞ്ചേരിയിലെ ഇന്നുകാണുന്ന മാർക്കറ്റ് കലൂർ മത്തായി കത്തനാർ ദാനം നൽകിയ സ്ഥലത്താണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത് .പൂർവ്വ കാലത്തുതന്നെ വാണിജ്യത്തിനും വ്യാപാരത്തിനും കോഴഞ്ചേരി പ്രസിദ്ധമായിരുന്നു എന്നതിന്‌ തെളിവുകളാണ് ഇവ 1830 സ്ഥാപിതമായ ഗവൺമെൻറ് ജില്ലാ ആശുപത്രി കേരളത്തിലെ ആദ്യകാല ആശുപത്രികളിൽ ഒന്നാണ്.പിൽക്കാലത്തുണ്ടായ ബാങ്കിങ് സ്ഥാപനങ്ങൾ പത്രമോഫീസുകൾ സ്വകാര്യ ആശുപത്രികൾ വിദ്യാലയങ്ങൾ എന്നിവ കോഴഞ്ചേരിയെ സമ്പന്നമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിലെത്തിക്കാൻസഹായകമായി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • എസ് .പി. സി
  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • റോഡ് സേഫ്റ്റി
  • ആന്റ്റി നാർക്കോട്ടിക്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയ൯സ് ക്ലബ്
  • സോഷ്യൽ സയ൯സ് ക്ലബ്
  • വിമുക്തി ക്ലബ്
  • വായനക്കളരി
  • കുുട്ടിക്കൂട്ടം
  • വഴിക്കണ്ണ്

SPC

'WE LEARN TO SERVE' എന്ന ആപ്തവാക്യത്തിൽ ഊന്നൽ നൽകി പ്രവർത്തിക്കുന്ന SPC യൂണിറ്റ് കോഴഞ്ചേരി സെൻ്റ് തോമസ് എച്ച്.എസ്.എസിൻ്റെ മകുടത്തിലെ ഒരു പൊൻ തൂവലാണ്. 2013 ഡിസംബർ മാസം P. J.കുര്യൻ സാർ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ തോമസ് ചെയർമാനായും ശ്രീമതി ആനി. P. സാമുവേൽ, ബീന ജോർജ് എന്നിവർ യഥാക്രമം CPOയായും ACPOയായും പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ നേത്യ പാടവം വളർത്തുന്നതിനും സാമൂഹിക ബോധം വളർത്തുന്നതിനും SPC യുടെ പ്രവർത്തനങ്ങൾ സഹായകമാകുന്നു.

SPC യുടെ നേതൃത്വത്തിൽ ഭവന നിർമ്മാണം, വൃദ്ധസദന സന്ദർശനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിലും സമൂഹത്തിലുമായി നടത്തി വരുന്നു.

മാനേജ്മെന്റ്

കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ വികാരിയാണ് സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ.നബർ മുൻ സാരഥികൾ വർഷം
1 ഡബ്ളു.സി .എബ്രഹാം 1910-1913
2 മത്തായി ഫിലിപ്പോസ് 1913-1914
3 ചാക്കോ കോശി 1914-1919
4 പി.ഒ. ഉമ്മൻ 1919-1937
5 സി. ജെ. തോമസ് 1937-1949
6 എം. മാത്യു 1949-1959
7 ഫിലിപ്പ് നൈനാൻ 1959-1962
8 ്റി. റ്റി. ഉണ്ണണ്ണി 1962-1972
9 സാറാമ്മ സി. തോമസ് 1972-1978
10 പി. സി. ജോസഫ് 1978-1981
11 തോമസ് മാത്യു, 1981-1985
12 ഏലിയാമ്മ സാമുവേൽ 1985-1986
13 മോളി മാത്യു, 1986-1995
14 ശോശാമ്മ ഡാനിയേൽ 1995-1996
15 ആനി ജോൺ 1996-2001
16 റ്റി. റ്റി. മറിയാമ്മ 2001-2002
17 റേച്ചൽ മാത്യു, 2002-2003
18 എലിസബേത്ത് വർക്കി, 2003-2005
19 ലിസിയമ്മ ഡാനിയേൽ 2005-2006
20 അച്ചാമ തോമസ് 2006-2015
21 സുഷ തരകൻ 2015-2019
22 ആശ തോമസ് 2019-2024

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ.നബർ മുൻ സാരഥികൾ വർഷം
1 ജിജി ജോൺസ് 1998-2017
2 മത്തായി ചാക്കോ 2017-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്താ,
  • ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്താ,
  • പി.വി.നീലകണ്ഠപിള്ള,
  • കാലം ചെയ്ത ഡോ.അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലിത്താ,
  • കവി കടമ്മനിട്ട രാമകൃഷ്ണൻ
==സ്കുൂൾ ചിത്രശാല ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോഴഞ്ചേരി പട്ടണത്തിൽ നിന്നും 200 മീറ്റർ അകലെയായി *കോഴഞ്ചേരി - പത്തനംതിട്ട റോഡിൽ സ്ഥിതി ചെയ്യുന്നു
  • തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം.
Map