സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ താൽപര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്താനുള്ള കുട്ടികളുടെ ഐടി കൂട്ടായ്മയാണ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ . കുട്ടികളെ വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്നതിനും അത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ആയി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്‌ട്രെക്ചർ ആൻഡ്  ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ  സഹായത്തോടെ 2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഐടി കൂട്ടായ്മയാണ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ .ശ്രീമതി സുഷ തരകൻ പ്രധാന അധ്യാപിക ആയിരുന്ന സമയത്താണ് കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ് അനുവദിച്ചു നൽകിയത്. ശ്രീമതി ഗ്ലെൻ പ്രിയ  ജോൺ എസ് ഐ ടി സി ആയും ശ്രീമതി സാറാമ്മ വി, ശ്രീമതി മിനി മാത്യു എന്നിവർ  kite മിസ്ട്രസ്മാരായും ചുമതല ഏറ്റു. തുടർന്ന് ശ്രീമതി സാറാമ്മ വി വിരമിച്ച ഒഴുവിൽ ശ്രീമതി ക്രിസ്റ്റീന മേരി ഫിലിപ്പ് കൈറ്റ് മിസ്ട്രസ് ആയി ചുമതല ഏറ്റു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ്  മോഡ്യൂളിന്റെ പരിശീലനം നൽകിവരുന്നു. 8 ,9 ക്ലാസുകളുടെ ലിറ്റിൽ കൈറ്റ്സ്  പരിശീലനത്തിനുശേഷം പത്താം ക്ലാസിൽ ഓരോ കുട്ടിക്കും നൽകുന്ന വ്യക്തിഗത അസൈൻമെന്റിന്റെയും ഗ്രൂപ്പ് പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കുകൾ നൽകി വരുന്നു.

ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ

1. സ്കൂളിലെ ഐസിടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക

2. ശരിയായും സുരക്ഷിതമായും ഇൻറർനെറ്റ് ഉപയോഗിക്കാനും സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്താനും ശ്രമിക്കുക

3. പ്രവേശന പരീക്ഷയുടെ സഹായത്തോടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്

4. ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകുന്നു

5. വിദഗ്ധരുടെ ക്ലാസുകളും ക്യാമ്പുകളും നടത്തുന്നു.

6. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുക

7. സ്കൂളിലെ വിവിധ പരിപാടികളുടെ ഡിജിറ്റൽ പതിപ്പുകൾ തയ്യാറാക്കുക.

8. മാതാപിതാക്കൾക്കും മുതിർന്നവർക്കും ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിക്കുക.

9. സ്കൂൾ കലോത്സവ പരിപാടികളുടെ ലൈവ് റെക്കോർഡിങ് നടത്തുക.