സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27
| 38039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38039 |
| യൂണിറ്റ് നമ്പർ | LK/2028/38039 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | PATHANAMTHITTA |
| വിദ്യാഭ്യാസ ജില്ല | KOZHENCHERRY |
| ഉപജില്ല | KOZHENCHERRY |
| ലീഡർ | KASHINATH |
| ഡെപ്യൂട്ടി ലീഡർ | AADHIDEV |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | CHRISTEENA MARY PHILIP |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | MINI MATHEW |
| അവസാനം തിരുത്തിയത് | |
| 10-06-2025 | Sthsskozhencherry |
പ്രവർത്തന ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും
സ്കൂൾ little kites യൂണിറ്റിന്റെ 2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് മാസം രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെട്ടു .മാസ്റ്റർ ട്രെയിനർ ആയ പ്രവീൺ സാർ പ്രിലിമിനറി ക്യാമ്പിന് നേതൃത്വം നൽകി അനിമേഷൻ , പ്രോഗ്രാമിങ്, റോബോട്ടിക്സ് മേഖലകൾ ക്യാമ്പിന്റെ വിഷയമായി . 2024- 27 ബാച്ചിന്റെ പ്രവർത്തന ഉദ്ഘാടനവും അന്നേദിവസം നടത്തപ്പെട്ടു.ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. 23 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .
പ്രവർത്തന കലണ്ടർ പ്രകാരം ബുധനാഴ്ച തോറും പ്രവർത്തനങ്ങൾ നടന്നു വരുന്നു . മാസ്റ്റർ കാശിനാഥൻ ലീഡറായും മാസ്റ്റർ ആദിദേവ് സബ് ലീഡറായും പ്രവർത്തിച്ചുവരുന്നു.
IT മേള
ഈ ബാച്ചിലെ മാസ്റ്റർ Jeremiah .P.George 2024 -25 വർഷത്തെ IT മേളയിൽ മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സ്കൂളിലെ വിവിധ പരിപാടികളുടെ ഡിജിറ്റൽ റെക്കോർഡിങ് നടത്തുക ,ഐടി ലാബിന്റെ പരിപാലനം, പഠന ബുദ്ധിമുട്ടുള്ള കുട്ടികളെ ഐടി ലാബിൽ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു യൂണിറ്റിൽ അംഗമല്ലാത്ത കുട്ടികൾക്ക് വേണ്ടി ഐടി ക്ലാസുകൾ നൽകി വരുന്നു .
സ്കൂൾ ക്യാമ്പ് ഫേസ് 1
2024 -2027 ബാച്ചിന്റെ ക്യാമ്പ് 2025 മെയ് മാസം 27 തീയതി നടത്തപ്പെട്ടു. സെന്റ് മേരീസ് ജി .എച്ച് .എസ് കോഴഞ്ചേരിയിലെ kite master ആയ ശ്രീ .ബോണി കോശി തോമസ് ,kite mistress ശ്രീമതി ക്രിസ്‌റ്റീന മേരി ഫിലിപ്പ് എന്നിവർ RP ആയി പ്രവർത്തിച്ചു .reels നിർമാണം ,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി ഉള്ള ക്ലാസുകൾ വളരെ ആകർഷകരമായിരുന്നു . കുട്ടികൾ നിർമിച്ച വിഡിയോകൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു .22 കുട്ടികൾ പങ്കെടുത്തു.മാസ്റ്റർ കാശിനാഥൻ സ്വാഗതവും മാസ്റ്റർ ജെർമിയ നന്ദിയും രേഖപ്പെടുത്തി .kite master ആയ ഗിരീഷ് സർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു .