സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
38039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38039
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലPATHANAMTHITTA
വിദ്യാഭ്യാസ ജില്ല KOZHENCHERRY
ഉപജില്ല KOZHENCHERRY
ലീഡർHARIKRISHNAN NAIR .T.R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1CHRISTEENA MARY PHILIP
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2MINI MATHEW
അവസാനം തിരുത്തിയത്
10-06-2025Sthsskozhencherry

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 31 കുട്ടികൾക്ക് അംഗത്വം  ലഭിച്ചു . ഈ ബാച്ചിലെ കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ ആയ സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ നവതി ഹാളിൽ വച്ച് നടത്തപ്പെട്ടു.അനിമേഷൻ ,റോബോട്ടിക്‌സ് ,പ്രോഗ്രാമിങ് മേഖലകൾ ഉൾപ്പെടുത്തി ഉള്ള ക്യാമ്പ് വളരെ ആകർഷകമായിരുന്നു .Master .ഹരികൃഷ്ണൻ നായർ നെ ലീഡർ ആയും master .ഹർഷിത് നെ സബ് ലീഡർ ആയും തിരഞ്ഞെടുത്തു.പ്രവർത്തന കലണ്ടർ പ്രകാരം ബുധനാഴ്ച തോറും ക്ലാസുകൾ നടത്തി വരുന്നു.കുട്ടികൾക്ക് പരീശീലത്തിനായി മറ്റു ദിവസങ്ങളും നൽകുന്നുണ്ട് .സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷനുവേണ്ടി  കുട്ടികളെ വിവിധ ഗ്രൂപ്പുകളുമായി തിരിച്ചിട്ടുണ്ട്.

2024 -2025  അധ്യയനവർഷത്തെ ശ്ശാസ്ത്രമേളയിൽ സയൻസ് വർക്കിംഗ് മോഡൽ മോഡൽ വിഭാഗത്തിൽ  മാസ്റ്റർ ഹരികൃഷ്ണൻ ,മാസ്റ്റർ mithil എന്നിവർ പങ്കെടുക്കുകയും സബ്ജില്ലാ തലത്തിൽ ഫസ്റ്റ് എ ഗ്രേഡും ജില്ലാ തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കി .പഠനവൈകല്യ൦ ഉള്ള കുട്ടികൾക്ക് പ്രത്യേക സഹായങ്ങൾ IT  ലാബിൽ നൽകുന്നതിൽ little kites അംഗങ്ങൾ ശ്രദ്ധിക്കുന്നു .little kites ഇൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

Adult tinkering ലാബ് സന്ദർശനം

routine class ന്റെ ഭാഗമായി adult tinkering ലാബ് സന്ദർശനം നടന്നു.നാഷണൽ ഹൈ സ്കൂൾ വള്ളംകുളം ത്തിലെ ലാബ് സന്ദർശനം കുട്ടികൾക്ക് വളരെ ഉപയോഗ പ്രദമായിരുന്നു.

സ്കൂൾ ക്യാമ്പ്

07 /10 / 2024 ഇൽ  സ്കൂൾ ക്യാമ്പ് കമ്പ്യൂട്ടർ ലാബിൽ നടത്തപ്പെട്ടു . സെന്റ് മേരീസ് ജി എച്ച്  സ്കൂളിലെ kite master ആയ ശ്രീ .ബോണി കോശി മാത്യു ,ക്രിസ്റ്റീന മേരി  ഫിലിപ്പ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി .28 കുട്ടികൾ പങ്കെടുത്തു .അനിമേഷൻ ,പ്രോഗ്രാമിങ് മേഖലകൾ ഉൾപ്പെടുത്തിയുള്ള ക്യാമ്പ് വളരെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു.നൽകിയിരുന്ന assignment കൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 23/ 11 / 2024 ,24 / 11 / 2024  തീയതികളിൽ ജി എച്ച് എസ്  കോഴഞ്ചേരി യിൽ നടന്ന സബ്‌ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ നന്ദു ,വിഷ്ണു ,എൽവിൻ എന്നിവരും പ്രോഗ്രാമിങ് വിഭാഗത്തിൽ എബിൻ ,ഹരികൃഷ്ണൻ ,മിഥുൽ എന്നിവരും പങ്കെടുത്തു .ഹരികൃഷ്ണന് 2024 ഡിസംബർ മാസം 27 ,28 തീയതികളിൽ ജി ബി എച്ച് എച്ച് അടൂരിൽ നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്തു .

റോബോട്ടിക് ഫെസ്റ്റ്

2023-2026 ബാച്ചിന്റെ സഹായത്തോടെ റോബോട്ടിക് ഫെസ്റ്റ് നടത്തപ്പെട്ടു.റോബോട്ടിക് ഫെസ്റ്റിന്റെ ഉത്‌ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി .ആശ വി വറുഗീസ്  നിർവഹിച്ചു .കൈറ്റ്  മിസ്ട്രസ്  ശ്രീമതി ക്രിസ്റ്റീന മേരി ഫിലിപ്പ്  സ്വാഗതം ആശംസിച്ചു .സ്കൂൾ SITC ശ്രീമതി ഏലിയാമ്മ .ടി . അലക്സാണ്ടർ  ആശംസകൾ അറിയിച്ചു .2023 -2026 ബാച്ച് ലീഡർ മാസ്റ്റർ .ഹരികൃഷ്ണൻ നന്ദി രേഖപ്പെടുത്തി .