"സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
 
* എൻ.സി.സി.
==== നല്ല പാഠം പദ്ധതി ====
*  ബാന്റ് ട്രൂപ്പ്.
പഠനത്തിനൊപ്പം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ നല്ല പാഠം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഭവന നിർമ്മാണം, രോഗികൾക്ക് ധനസഹായം, പ്രഭാത ഭക്ഷണ പരിപാടി, കുടുംബശ്രീ അംഗങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. 2019-20ൽ ഈ സ്കൂളിലെ ഭവനരഹിതയായ ഒരു കുട്ടിക്ക് വീട് നിർമ്മിച്ചു നൽകാൻ സാധിച്ചു. '''''“'''''നാടിൻറെ നന്മയ്ക്ക് അഭിമാനത്തോടെ ഞങ്ങളും” എന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഗണ്യമായ ഒരു തുക സംഭാവന നൽകി
*  ക്ലാസ് മാഗസിൻ.
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
==== യോഗ ദിനാചരണം ====
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
മനുഷ്യമനസ്സിൽ അന്തർലീനമായിരിക്കുന്ന അനന്തവും അത്ഭുതകരവുമായ ശക്തിയും ചൈതന്യവും ഉണർത്തി വികസിപ്പിച്ച് അവനെ പരിപൂർണ്ണത യിലേക്ക് നയിക്കുന്ന പരിശീലനമാണ് യോഗ. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ '''''21''''' ആം തീയതി അധ്യാപികയായ ശ്രീമതി ശ്രീനയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും കൈവരിക്കുകയാണ് യോഗ പരിശീലനത്തിൻറെ ലക്ഷ്യമെന്ന് ശ്രീന ടീച്ചർ കുട്ടികളെ ഉദ്ബോധിപ്പിച്ചു
 
==== മാർഗ്ഗ നിർദേശക ക്ലാസ് ====
പത്തനംതിട്ട '''JCI''' യുടെ നേതൃത്വത്തിൽ “വഴിയൊരുക്കം” എന്നപേരിൽ ഭയം കൂടാതെ എങ്ങനെ പരീക്ഷയെ നേരിടാം എന്നതിനെക്കുറിച്ച് പത്താം ക്ലാസ് കുട്ടികൾക്ക് നടത്തിയ ബോധവൽക്കരണ ക്ലാസ്സ് വളരെയധികം പ്രയോജനപ്രദമായിരുന്നു
 
==== കരിയർ ഗൈഡൻസ് ====
ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ കോഴ്സ് എങ്ങനെ കണ്ടെത്താം? ഭാവിയിൽ ഉന്നത തൊഴിൽ സാധ്യത ഉറപ്പുനൽകുന്ന കോഴ്സുകൾ ഏതെല്ലാം? വിദ്യാർഥികളുടെ ഇതുസംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിച്ചു കൊണ്ട് സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ഡോക്ടർ പി എസ് ശമുവേൽ കോർഎപ്പിസ്കോപ്പയുടെ മകൻ ശ്രീ റെജി സാമുവൽ (കരിയർ ഗൈഡൻസ് & കൗൺസിലർ, അമേരിക്ക) മികച്ച ക്ലാസ് എടുത്തു.
 
==== വിദ്യാലയം പ്രതിഭകളിലേക്ക് ====
സ്വന്തം പ്രദേശത്തെ പ്രതിഭകളെ അറിയാനും ആദരിക്കുവാനുമായി വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “വിദ്യാലയം പ്രതിഭകളിലേക്ക്” എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശ്രീ'''''.''''' അലക്സ് കെ'''''.''''' പോൾ''''',''''' ശില്പിയും ചിത്രകാരനുമായ ശ്രീ'''''.''''' രാജഗോപാലാചാരി സാഹിത്യകാരൻ ശ്രീ'''''.''''' വിനോദ് ഇളകൊള്ളൂർ എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുമായി അഭിമുഖം നടത്തി. പ്രതിഭകൾ കൈവരിച്ച നേട്ടങ്ങൾ, അവരുടെ ജീവിത വഴികൾ, അറിവുകൾ, എന്നിവ കുട്ടികളുമായി പങ്കുവെച്ചു
 
==== വായനക്കളരി ====
സ്കൂൾ വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് മലയാള മനോരമ നടപ്പാക്കിയ പദ്ധതിയാണ് വായനക്കളരി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത വായനക്കളരിയുടെ ഉദ്ഘാടനം ജൂലൈ 29 ആം തീയതി നിർവഹിച്ചു.
 
==== സെൻറ് ജോർജ് അസോസിയേഷൻ ====
കുട്ടികളുടെ ആത്മീയ ഉന്നതിക്കായി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1:15ന് പ്രാർത്ഥന, ധ്യാനം എന്നിവ നടത്തിവരുന്നു. കുട്ടികളെ നേർവഴിക്ക് നടത്തുന്നതിന് സെൻറ് ജോർജ് അസോസിയേഷൻ നിർണായകമായ പങ്കുവഹിക്കുന്നു.
 
==== സോഷ്യൽ സർവീസ് ലീഗ് ====
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന് സോഷ്യൽ സർവീസ് ലീഗിൻറെ പ്രവർത്തനം സഹായിക്കുന്നു. സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, അർഹരായ കുട്ടികൾക്ക് സൗജന്യമായി യൂണിഫോം, ഓണക്കോടി, ക്രിസ്തുമസ് കേക്ക് വിതരണം എന്നിവ സോഷ്യൽ സർവീസ് ലീഗിൻറെ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.
 
==== വിനോദയാത്ര ====
എല്ലാ വർഷവും സ്കൂളിൽ പഠനയാത്ര സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ പഠനയാത്ര മലമ്പുഴ, ഊട്ടി എന്നിവിടങ്ങളിലേക്ക് ഒക്ടോബർ 11 12 തീയതികളിൽ നടത്തി.  
 
==== കലോത്സവം ====
വിദ്യാർത്ഥികളുടെ സർഗവാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും എല്ലാ വർഷവും കലോത്സവം സംഘടിപ്പിക്കുന്നു 2019-20ലെ സ്കൂൾതല കലോത്സവം ഒക്ടോബർ നാലാം തീയതി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച വിജയം നേടുവാൻ കുട്ടികൾക്ക് സാധിച്ചു.
 
==== പ്രവർത്തിപരിചയമേള ====
സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്കും ഉൽപ്പന്ന നിർമ്മിതി യിലേക്കും വിദ്യാർഥികളെ നയിക്കുന്നതിനായി സ്കൂൾതല പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. സബ്ജില്ലാ മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.
 
==== സ്പോർട്സ് ആൻഡ് ഗെയിംസ് ====
കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും, മാനസിക വികാസത്തിനും എല്ലാ വർഷവും ആന്വൽ സ്പോർട്സ് & ഗെയിംസ് നടത്തിവരുന്നു. ഈ വർഷത്തെ ആനുവൽ സ്പോർട്സ് 2019 ഒക്ടോബർ പതിനഞ്ചാം തീയതി രാവിലെ 9 30 ന് ആരംഭിച്ചു. ഹൗസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരവിജയികൾ സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി.  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

20:20, 25 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ
വിലാസം
കിഴവള്ളൂർ

കിഴവള്ളുർ P.O,
കോന്നി
,
689703
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04682341108
ഇമെയിൽstgeorgekizhavalloor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-202038034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട നഗരത്തിെന്റ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1929 ൽകിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഒാർത്തഡോക്സ് പള്ളി ഇടവകാംഗങ്ങളുടേയും നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും സഹായസഹകരണങ്ങളോട് പരിശുദ്ധ കാതോലിക്കാ ബാവ മാനേജരായി എവിടെ ഒരു മലയാളം പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ പൂവണിഞ്ഞത് അനേകരുടെ ചിരകാല സ്വപ്നമായിരുന്നു.1937-ൽ പുണ്യ ശ്ളോകനും ഭാഗ്യ സ്മരണാർഹനുമായ പുത്തൻകാവിൽ കൊച്ചു തിരുമേനി സാകൂളിന്റെ ചുമതല ഏറ്റെടുത്തു.1942-ൽ ഇതൊരു മിഡിൽ സ്കൂളായി.പുത്തൻകാവിൽ തിരുമേനിക്കു ശേഷം തുമ്പമൺ ഭദ്രാസനധിപനായിരുന്ന ദാനിയേൽ മാർ പീലക്സീനോക്സ് തിരുമേനി സ്കൂളിന്റെ മാനേജരായിരുന്നു.1984-ൽ വെ.റവ. എം.റ്റി.ജോസഫ് കോറെപ്പിസ്കോപ്പ ഹെഡ് മൈസ്റ്ററായിരിക്കുമ്പോൾ ഇത് ഹൈസ്കൂളീയി ഉയർത്തപ്പെട്ടു.19. മിഷൻ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രകൃതി രമണീയത തുളുമ്പി നിൽക്കുന്ന മലയോര ഗ്രാമപ്രദേശമായ ഇളകൊള്ളൂരിലെ നാനാജാതി മതസ്ഥരും സാധാരണക്കാരുമായ കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പിഞ്ചോമനകളുടെ ശ്രേയസ്സിന് നിദാനമായി തീർന്ന സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ എന്ന സരസ്വതീ ക്ഷേത്രം 1929-ൽ പരശുദ്ധ ഗീവർഗ്ഗീസ് പുണ്യവാളൻ്റെ നാമധേയത്തിൽ സ്ഥാപിതമായി. സെൻ്റ് പീറ്റേഴ്സ് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രാരംഭ ഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ കലാലയം മൂന്നും നാലും ക്ലാസ്സുകളായി എൽ.പി സ്കൂളായി പരിണമിച്ചു. വടക്ക് അച്ചൻകോവിലാറിൻ്റെ പാദസ്പർശമേറ്റും തെക്ക് മൂവാറ്റുപുഴ പുനലൂർ ഹൈവെയുടെ ഓരം ചേർന്നും കിടക്കുന്ന ഈ മനോഹര വിദ്യാലയം പുത്തൻകാവ് കൊച്ചു തിരുമേനിയുടെ പരിലാളനയിൽ ഉയർച്ച പ്രാപിച്ചു. ആ കാലഘട്ടത്തിൽ അന്നത്തെ പ്രൈമറി സ്കൂളിനോട് ചേർന്ന് ഒരു ലോവർ ടൈയിനിംഗ് സ്കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് മാറ്റപ്പെട്ടു. തുടർന്ന് തുമ്പമൺ ഭദ്രാസനാധിപനായ നി.വ.ദി.ശ്രീേ ദാനിയേൽ മാർ ഫിലക്സിനോസ് തിരുമേനി ഇതിൻ്റെ മനേജരായി അവരോധിക്കപ്പെട്ടു, അനന്തരം അഞ്ചും ആറും പിന്നീട് ഏഴും ക്ലാസ്സുകളായി സെൻ്റ് ജോർജ്ജ് യു.പി സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. എൽ.പിയും യു.പിയും ചേർന്ന് ഒരു ഹെഡ്മാസ്റ്ററുടെ

ചുമതലയിലായി.പിന്നീട് റവ.ഫാ എം.ടി ജോസഫ് കോർ എപ്പിസ്‌കോപ്പയുടെ ശ്രമഫലമായി ഈ കലാലയം ഹൈസ്കൂളായി മാറി.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കോന്നി ബ്ലോക്ക് ഓഫീസിനും ഇളകൊള്ളൂർ പോസ്റ്റോഫീസിനും സമീപത്തായി ഈ മനോഹര വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഇളകൊള്ളൂർ അമ്പലം, സെൻ്റ് പീറ്റേഴ്സ് പള്ളി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മന്നം ഐ.ടി.ഐ എന്നിവ ഇതിൻ്റെ അടുത്തായി സ്ഥിതി ചെയ്യുന്നു. കാതോലിക്കേറ്റ് എം.ഡി സ്കൂളിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ വിദ്യാഭ്യാസം നടത്തി വരുന്നു. ഇപ്പോൾ ഇതിൻ്റെ മനേജരായി എച്ച്.ജി.ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്ത നേതൃത്വം നൽകിവരുന്നു. നവ തിയുടെ നിറവിൽ ഉയർച്ചയുടെ നെടുവീർപ്പുകൾ ഉയർത്തിയപ്പോഴും ഇനിയും കാതങ്ങൾ പിന്നിടേണം എന്ന ദൗത്യ ചിന്ത ഞങ്ങളെ കർമ്മോത്സുകരാക്കുന്നു.

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയമാണിത്. തുടർച്ചയായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന ഈ വിദ്യാലയം മധ്യകേരളത്തിലെ . ഒരു മാതൃകാ വിദ്യാലയമായി പരക്കെ അറിയപ്പെടുന്നു. അധ്യപകരുടേയും, രക്ഷിതാക്കളുടേയും, വിദ്യാത്ഥികളുടേയും കഠിന പ്രേത്നത്തിൻ്റെ ഫലമായി ഈ സ്കൂൾ കിഴവള്ളൂരിൽ ഒരു മണിദീപമായി ശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.നാല് കെട്ടിടങ്ങളിലായി ഇരുചത്തിയൊന്ന് ക്ലാസ്സ് മുറികളാണ് ഉള്ളത്. അംഗനവാടി മുതൽ പത്താം ക്ലാസ്സ് വരെ അധ്യയനം നടത്തി വരുന്ന ഈ വിദ്യാലയത്തിൽ ഹൈസ്കൂളിൽേ ബ്രോഡ്ബാൻ്റ് സൗകര്യങ്ങളോടുകൂടിയ അഞ്ച് സ്മാർട് ക്ലാസ്സ് മുറികളും പ്രൈമറി വിഭാഗത്തിന് കമ്പൂട്ടർ ലാബുകളും ഉണ്ട്.മികച്ച സയൻസ് ലാബും രണ്ടായിരത്തിയഞ്ഞൂറോളം പുസ്തകങ്ങളുമുള്ള ലൈബ്രറിയും കുട്ടികളെ അറിവിൻ്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഒരു ഡൈനിംഗ് ഹാൾ പ്രവർത്തിച്ചുവരുന്നു. ജലസമൃദ്ധമായ കിണർ ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്തുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറി സൗകര്യങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും മെച്ചപ്പെട്ട ഒരു ബാസ്കറ്റ് ബോൾ കോർട്ടും ഈ സ്കൂളിൻ്റെമുതൽകൂട്ടാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഓഡിറ്റോറിയം പ്രവർത്തിച്ചു വരുന്നു. CCTV ക്യാമറകൾ സ്കൂളിൻ്റെ സുരക്ഷ ഉറപ്പു വരുത്തുന്നു. സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിനായി സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

നല്ല പാഠം പദ്ധതി

പഠനത്തിനൊപ്പം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ നല്ല പാഠം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഭവന നിർമ്മാണം, രോഗികൾക്ക് ധനസഹായം, പ്രഭാത ഭക്ഷണ പരിപാടി, കുടുംബശ്രീ അംഗങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. 2019-20ൽ ഈ സ്കൂളിലെ ഭവനരഹിതയായ ഒരു കുട്ടിക്ക് വീട് നിർമ്മിച്ചു നൽകാൻ സാധിച്ചു. നാടിൻറെ നന്മയ്ക്ക് അഭിമാനത്തോടെ ഞങ്ങളും” എന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഗണ്യമായ ഒരു തുക സംഭാവന നൽകി

യോഗ ദിനാചരണം

മനുഷ്യമനസ്സിൽ അന്തർലീനമായിരിക്കുന്ന അനന്തവും അത്ഭുതകരവുമായ ശക്തിയും ചൈതന്യവും ഉണർത്തി വികസിപ്പിച്ച് അവനെ പരിപൂർണ്ണത യിലേക്ക് നയിക്കുന്ന പരിശീലനമാണ് യോഗ. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ആം തീയതി അധ്യാപികയായ ശ്രീമതി ശ്രീനയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും കൈവരിക്കുകയാണ് യോഗ പരിശീലനത്തിൻറെ ലക്ഷ്യമെന്ന് ശ്രീന ടീച്ചർ കുട്ടികളെ ഉദ്ബോധിപ്പിച്ചു

മാർഗ്ഗ നിർദേശക ക്ലാസ്

പത്തനംതിട്ട JCI യുടെ നേതൃത്വത്തിൽ “വഴിയൊരുക്കം” എന്നപേരിൽ ഭയം കൂടാതെ എങ്ങനെ പരീക്ഷയെ നേരിടാം എന്നതിനെക്കുറിച്ച് പത്താം ക്ലാസ് കുട്ടികൾക്ക് നടത്തിയ ബോധവൽക്കരണ ക്ലാസ്സ് വളരെയധികം പ്രയോജനപ്രദമായിരുന്നു

കരിയർ ഗൈഡൻസ്

ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ കോഴ്സ് എങ്ങനെ കണ്ടെത്താം? ഭാവിയിൽ ഉന്നത തൊഴിൽ സാധ്യത ഉറപ്പുനൽകുന്ന കോഴ്സുകൾ ഏതെല്ലാം? വിദ്യാർഥികളുടെ ഇതുസംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിച്ചു കൊണ്ട് സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ഡോക്ടർ പി എസ് ശമുവേൽ കോർഎപ്പിസ്കോപ്പയുടെ മകൻ ശ്രീ റെജി സാമുവൽ (കരിയർ ഗൈഡൻസ് & കൗൺസിലർ, അമേരിക്ക) മികച്ച ക്ലാസ് എടുത്തു.

വിദ്യാലയം പ്രതിഭകളിലേക്ക്

സ്വന്തം പ്രദേശത്തെ പ്രതിഭകളെ അറിയാനും ആദരിക്കുവാനുമായി വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “വിദ്യാലയം പ്രതിഭകളിലേക്ക്” എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശ്രീ. അലക്സ് കെ. പോൾ, ശില്പിയും ചിത്രകാരനുമായ ശ്രീ. രാജഗോപാലാചാരി സാഹിത്യകാരൻ ശ്രീ. വിനോദ് ഇളകൊള്ളൂർ എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുമായി അഭിമുഖം നടത്തി. പ്രതിഭകൾ കൈവരിച്ച നേട്ടങ്ങൾ, അവരുടെ ജീവിത വഴികൾ, അറിവുകൾ, എന്നിവ കുട്ടികളുമായി പങ്കുവെച്ചു

വായനക്കളരി

സ്കൂൾ വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് മലയാള മനോരമ നടപ്പാക്കിയ പദ്ധതിയാണ് വായനക്കളരി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത വായനക്കളരിയുടെ ഉദ്ഘാടനം ജൂലൈ 29 ആം തീയതി നിർവഹിച്ചു.

സെൻറ് ജോർജ് അസോസിയേഷൻ

കുട്ടികളുടെ ആത്മീയ ഉന്നതിക്കായി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1:15ന് പ്രാർത്ഥന, ധ്യാനം എന്നിവ നടത്തിവരുന്നു. കുട്ടികളെ നേർവഴിക്ക് നടത്തുന്നതിന് സെൻറ് ജോർജ് അസോസിയേഷൻ നിർണായകമായ പങ്കുവഹിക്കുന്നു.

സോഷ്യൽ സർവീസ് ലീഗ്

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന് സോഷ്യൽ സർവീസ് ലീഗിൻറെ പ്രവർത്തനം സഹായിക്കുന്നു. സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, അർഹരായ കുട്ടികൾക്ക് സൗജന്യമായി യൂണിഫോം, ഓണക്കോടി, ക്രിസ്തുമസ് കേക്ക് വിതരണം എന്നിവ സോഷ്യൽ സർവീസ് ലീഗിൻറെ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.

വിനോദയാത്ര

എല്ലാ വർഷവും സ്കൂളിൽ പഠനയാത്ര സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ പഠനയാത്ര മലമ്പുഴ, ഊട്ടി എന്നിവിടങ്ങളിലേക്ക് ഒക്ടോബർ 11 12 തീയതികളിൽ നടത്തി.

കലോത്സവം

വിദ്യാർത്ഥികളുടെ സർഗവാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും എല്ലാ വർഷവും കലോത്സവം സംഘടിപ്പിക്കുന്നു 2019-20ലെ സ്കൂൾതല കലോത്സവം ഒക്ടോബർ നാലാം തീയതി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച വിജയം നേടുവാൻ കുട്ടികൾക്ക് സാധിച്ചു.

പ്രവർത്തിപരിചയമേള

സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്കും ഉൽപ്പന്ന നിർമ്മിതി യിലേക്കും വിദ്യാർഥികളെ നയിക്കുന്നതിനായി സ്കൂൾതല പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. സബ്ജില്ലാ മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.

സ്പോർട്സ് ആൻഡ് ഗെയിംസ്

കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും, മാനസിക വികാസത്തിനും എല്ലാ വർഷവും ആന്വൽ സ്പോർട്സ് & ഗെയിംസ് നടത്തിവരുന്നു. ഈ വർഷത്തെ ആനുവൽ സ്പോർട്സ് 2019 ഒക്ടോബർ പതിനഞ്ചാം തീയതി രാവിലെ 9 30 ന് ആരംഭിച്ചു. ഹൗസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരവിജയികൾ സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി.

മാനേജ്മെന്റ്

കാതോലിക്കേറ്റ് & എം.ഡി സ്കൂൾസ് മനേജ്മെൻറിൻ്റെ അധീനതയിലുള്ള ഈ സ്കൂളിൻ്റെ മാനേജരായി എച്ച്.ജി ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാേപ്പാലീത്താ നേതൃത്വം നൽകിവരുന്നു

മുൻ സാരഥികൾ

  • റവ ഫാ.സി എ ജോൺ
  • വെരി റവ.എം ടി ജോസഫ് കോറെപ്പിസ്കോപ്പ
  • ശ്രീ ഡേവിഡ് ജോൺ
  • ശ്രീമതി കെ കെ മറിയാമ്മ
  • റവ ഫാ.കെ എസ് കോശി
  • ശ്രീമതി പൊന്നമ്മ തോമസ്
  • ശ്രീമതി ഏലിയാമ്മ സൈമൺ
  • ശ്രീമതി സൂസമ്മ ജേക്കബ്
  • ശ്രീ വി എം തോമസ്
  • ശ്രീമതി എലിസബത്ത് തോമസ്
  • ശ്രീമതി മറിയാമ്മ ജേക്കബ്
  • ശ്രീമതി ഓമന ഡാനിയേൽ
  • ശ്രീമതി കെ എം മേഴ്സി
  • ശ്രീമതി തങ്കമ്മ
  • റവ ഫാ.ജി ചാക്കോ തരകൻ
  • ശ്രീ ജോസ് മാത്യു
  • ശ്രീമതി മറിയം ടി പണിക്കർ
  • ശ്രീ കെ പി സാംകുട്ടി
  • ശ്രീ ജേക്കബ് ജോൺ


2020-21 അധ്യയന വർഷത്തെ അധ്യാപകരും

അനധ്യാപകരും

  • ഷാന്റി മാത്യു(എച്ച്.എം)
  • ജെസ്സി ഇടിക്കുള
  • ആനിയമ്മ വർഗീസ്
  • അന്നമ്മ സാമുവേൽ
  • ജിഷ വർഗീസ്
  • സൂസൻ എബ്രഹാം
  • സുനിതാ മറിയം പടിയറ
  • ഷീല കെ കെ
  • ആലീസ് അലക്സ്
  • ജെസ്സി എം എ
  • ജെയ്‌നി മാമ്മൻ
  • ജെസ്സി കോശി
  • വിജി സാമുവൽ
  • ആനിയമ്മ ജോൺ
  • എബി ഫിലിപ്പ്
  • റിബി തോമസ്
  • റോഷ്നി ജേക്കബ്
  • മോനച്ചൻ ടി ജെ
  • വർഗീസ് എൻ എ
  • വർഗീസ് ജോൺ
  • ജോർജ് വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി