സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(38034 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ
വിലാസം
കിഴവള്ളൂർ

സെന്റ്.ജോർജസ്.എച്ച് .എസ്
,
ഇളകൊള്ളൂർ പി.ഒ.
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1929
വിവരങ്ങൾ
ഫോൺ04682 2341708
ഇമെയിൽstgeogekizhavalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38034 (സമേതം)
യുഡൈസ് കോഡ്32120300317
വിക്കിഡാറ്റQ87595890
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ306
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ഇടുക്കുള
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് ഏബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി ബേബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1929 ൽകിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങളുടേയും നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും സഹായസഹകരണങ്ങളോട് പരിശുദ്ധ കാതോലിക്കാ ബാവ മാനേജരായി ഇവിടെ ഒരു മലയാളം പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ പൂവണിഞ്ഞത് അനേകരുടെ ചിരകാല സ്വപ്നമായിരുന്നു.1937-ൽ പുണ്യ ശ്ളോകനും ഭാഗ്യ സ്മരണാർഹനുമായ പുത്തൻകാവിൽ കൊച്ചു തിരുമേനി സാകൂളിന്റെ ചുമതല ഏറ്റെടുത്തു.1942-ൽ ഇതൊരു മിഡിൽ സ്കൂളായി.പുത്തൻകാവിൽ തിരുമേനിക്കു ശേഷം തുമ്പമൺ ഭദ്രാസനധിപനായിരുന്ന ദാനിയേൽ മാർ പീലക്സീനോക്സ് തിരുമേനി സ്കൂളിന്റെ മാനേജരായിരുന്നു.1984-ൽ വെ.റവ. എം.റ്റി.ജോസഫ് കോറെപ്പിസ്കോപ്പ ഹെഡ് മൈസ്റ്ററായിരിക്കുമ്പോൾ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

ചരിത്രം

പ്രകൃതി രമണീയത തുളുമ്പി നിൽക്കുന്ന മലയോര ഗ്രാമപ്രദേശമായ ഇളകൊള്ളൂരിലെ നാനാജാതി മതസ്ഥരും സാധാരണക്കാരുമായ കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പിഞ്ചോമനകളുടെ ശ്രേയസ്സിന് നിദാനമായി തീർന്ന സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ എന്ന സരസ്വതീ ക്ഷേത്രം 1929-ൽ പരശുദ്ധ ഗീവർഗ്ഗീസ് പുണ്യവാളൻ്റെ നാമധേയത്തിൽ സ്ഥാപിതമായി. സെൻ്റ് പീറ്റേഴ്സ് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രാരംഭ ഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ കലാലയം മൂന്നും നാലും ക്ലാസ്സുകളായി എൽ.പി സ്കൂളായി പരിണമിച്ചു. വടക്ക് അച്ചൻകോവിലാറിൻ്റെ പാദസ്പർശമേറ്റും തെക്ക് മൂവാറ്റുപുഴ പുനലൂർ ഹൈവെയുടെ ഓരം ചേർന്നും കിടക്കുന്ന ഈ മനോഹര വിദ്യാലയം പുത്തൻകാവ് കൊച്ചു തിരുമേനിയുടെ പരിലാളനയിൽ ഉയർച്ച പ്രാപിച്ചു. ആ കാലഘട്ടത്തിൽ അന്നത്തെ പ്രൈമറി സ്കൂളിനോട് ചേർന്ന് ഒരു ലോവർ ടൈയിനിംഗ് സ്കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് മാറ്റപ്പെട്ടു. തുടർന്ന് തുമ്പമൺ ഭദ്രാസനാധിപനായ നി.വ.ദി.ശ്രീേ ദാനിയേൽ മാർ ഫിലക്സിനോസ് തിരുമേനി ഇതിൻ്റെ മനേജരായി അവരോധിക്കപ്പെട്ടു, അനന്തരം അഞ്ചും ആറും പിന്നീട് ഏഴും ക്ലാസ്സുകളായി സെൻ്റ് ജോർജ്ജ് യു.പി സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. എൽ.പിയും യു.പിയും ചേർന്ന് ഒരു ഹെഡ്മാസ്റ്ററുടെ ചുമതലയിലായി.പിന്നീട് റവ.ഫാ എം.ടി ജോസഫ് കോർ എപ്പിസ്‌കോപ്പയുടെ ശ്രമഫലമായി ഈ കലാലയം ഹൈസ്കൂളായി മാറി.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കോന്നി ബ്ലോക്ക് ഓഫീസിനും ഇളകൊള്ളൂർ പോസ്റ്റോഫീസിനും സമീപത്തായി ഈ മനോഹര വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഇളകൊള്ളൂർ അമ്പലം, സെൻ്റ് പീറ്റേഴ്സ് പള്ളി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മന്നം ഐ.ടി.ഐ എന്നിവ ഇതിന് അടുത്തായി സ്ഥിതി ചെയ്യുന്നു. കാതോലിക്കേറ്റ് എം.ഡി സ്കൂളിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ വിദ്യാഭ്യാസം നടത്തി വരുന്നു. ഇപ്പോൾ ഇതിൻ്റെ മനേജരായി എച്ച്.ജി.ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്ത നേതൃത്വം നൽകിവരുന്നു. നവതിയുടെ നിറവിൽ ഉയർച്ചയുടെ പടവുകൾ ഉയർത്തിയപ്പോഴും ഇനിയും കാതങ്ങൾ പിന്നിടേണം എന്ന ദൗത്യ ചിന്ത ഞങ്ങളെ കർമ്മോത്സുകരാക്കുന്നു.

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയമാണിത്. തുടർച്ചയായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന ഈ വിദ്യാലയം മധ്യകേരളത്തിലെ . ഒരു മാതൃകാ വിദ്യാലയമായി പരക്കെ അറിയപ്പെടുന്നു. അധ്യപകരുടേയും, രക്ഷിതാക്കളുടേയും, വിദ്യാത്ഥികളുടേയും കഠിന പ്രേത്നത്തിൻ്റെ ഫലമായി ഈ സ്കൂൾ കിഴവള്ളൂരിൽ ഒരു മണിദീപമായി ശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.നാല് കെട്ടിടങ്ങളിലായി ഇരുചത്തിയൊന്ന് ക്ലാസ്സ് മുറികളാണ് ഉള്ളത്. അംഗനവാടി മുതൽ പത്താം ക്ലാസ്സ് വരെ അധ്യയനം നടത്തി വരുന്ന ഈ വിദ്യാലയത്തിൽ ഹൈസ്കൂളിൽേ ബ്രോഡ്ബാൻ്റ് സൗകര്യങ്ങളോടുകൂടിയ അഞ്ച് സ്മാർട് ക്ലാസ്സ് മുറികളും പ്രൈമറി വിഭാഗത്തിന് കമ്പൂട്ടർ ലാബുകളും ഉണ്ട്.മികച്ച സയൻസ് ലാബും രണ്ടായിരത്തിയഞ്ഞൂറോളം പുസ്തകങ്ങളുമുള്ള ലൈബ്രറിയും കുട്ടികളെ അറിവിൻ്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഒരു ഡൈനിംഗ് ഹാൾ പ്രവർത്തിച്ചുവരുന്നു. ജലസമൃദ്ധമായ കിണർ ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്തുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറി സൗകര്യങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും മെച്ചപ്പെട്ട ഒരു ബാസ്കറ്റ് ബോൾ കോർട്ടും ഈ സ്കൂളിൻ്റെമുതൽകൂട്ടാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഓഡിറ്റോറിയം പ്രവർത്തിച്ചു വരുന്നു. CCTV ക്യാമറകൾ സ്കൂളിൻ്റെ സുരക്ഷ ഉറപ്പു വരുത്തുന്നു. സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിനായി സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

നല്ല പാഠം പദ്ധതി

പഠനത്തിനൊപ്പം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ നല്ല പാഠം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഭവന നിർമ്മാണം, രോഗികൾക്ക് ധനസഹായം, പ്രഭാത ഭക്ഷണ പരിപാടി, കുടുംബശ്രീ അംഗങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. 2019-20ൽ ഈ സ്കൂളിലെ ഭവനരഹിതയായ ഒരു കുട്ടിക്ക് വീട് നിർമ്മിച്ചു നൽകാൻ സാധിച്ചു. നാടിൻറെ നന്മയ്ക്ക് അഭിമാനത്തോടെ ഞങ്ങളും” എന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഗണ്യമായ ഒരു തുക സംഭാവന നൽകി

യോഗ ദിനാചരണം

മനുഷ്യമനസ്സിൽ അന്തർലീനമായിരിക്കുന്ന അനന്തവും അത്ഭുതകരവുമായ ശക്തിയും ചൈതന്യവും ഉണർത്തി വികസിപ്പിച്ച് അവനെ പരിപൂർണ്ണത യിലേക്ക് നയിക്കുന്ന പരിശീലനമാണ് യോഗ. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ആം തീയതി അധ്യാപികയായ ശ്രീമതി ശ്രീനയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും കൈവരിക്കുകയാണ് യോഗ പരിശീലനത്തിൻറെ ലക്ഷ്യമെന്ന് ശ്രീന ടീച്ചർ കുട്ടികളെ ഉദ്ബോധിപ്പിച്ചു

മാർഗ്ഗ നിർദേശക ക്ലാസ്

പത്തനംതിട്ട JCI യുടെ നേതൃത്വത്തിൽ “വഴിയൊരുക്കം” എന്നപേരിൽ ഭയം കൂടാതെ എങ്ങനെ പരീക്ഷയെ നേരിടാം എന്നതിനെക്കുറിച്ച് പത്താം ക്ലാസ് കുട്ടികൾക്ക് നടത്തിയ ബോധവൽക്കരണ ക്ലാസ്സ് വളരെയധികം പ്രയോജനപ്രദമായിരുന്നു

കരിയർ ഗൈഡൻസ്

ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ കോഴ്സ് എങ്ങനെ കണ്ടെത്താം? ഭാവിയിൽ ഉന്നത തൊഴിൽ സാധ്യത ഉറപ്പുനൽകുന്ന കോഴ്സുകൾ ഏതെല്ലാം? വിദ്യാർഥികളുടെ ഇതുസംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിച്ചു കൊണ്ട് സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ഡോക്ടർ പി എസ് ശമുവേൽ കോർഎപ്പിസ്കോപ്പയുടെ മകൻ ശ്രീ റെജി സാമുവൽ (കരിയർ ഗൈഡൻസ് & കൗൺസിലർ, അമേരിക്ക) മികച്ച ക്ലാസ് എടുത്തു.

വിദ്യാലയം പ്രതിഭകളിലേക്ക്

സ്വന്തം പ്രദേശത്തെ പ്രതിഭകളെ അറിയാനും ആദരിക്കുവാനുമായി വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “വിദ്യാലയം പ്രതിഭകളിലേക്ക്” എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശ്രീ. അലക്സ് കെ. പോൾ, ശില്പിയും ചിത്രകാരനുമായ ശ്രീ. രാജഗോപാലാചാരി സാഹിത്യകാരൻ ശ്രീ. വിനോദ് ഇളകൊള്ളൂർ എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുമായി അഭിമുഖം നടത്തി. പ്രതിഭകൾ കൈവരിച്ച നേട്ടങ്ങൾ, അവരുടെ ജീവിത വഴികൾ, അറിവുകൾ, എന്നിവ കുട്ടികളുമായി പങ്കുവെച്ചു

വായനക്കളരി

സ്കൂൾ വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് മലയാള മനോരമ നടപ്പാക്കിയ പദ്ധതിയാണ് വായനക്കളരി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത വായനക്കളരിയുടെ ഉദ്ഘാടനം ജൂലൈ 29 ആം തീയതി നിർവഹിച്ചു.

സെൻറ് ജോർജ് അസോസിയേഷൻ

കുട്ടികളുടെ ആത്മീയ ഉന്നതിക്കായി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1:15ന് പ്രാർത്ഥന, ധ്യാനം എന്നിവ നടത്തിവരുന്നു. കുട്ടികളെ നേർവഴിക്ക് നടത്തുന്നതിന് സെൻറ് ജോർജ് അസോസിയേഷൻ നിർണായകമായ പങ്കുവഹിക്കുന്നു.

സോഷ്യൽ സർവീസ് ലീഗ്

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന് സോഷ്യൽ സർവീസ് ലീഗിൻറെ പ്രവർത്തനം സഹായിക്കുന്നു. സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, അർഹരായ കുട്ടികൾക്ക് സൗജന്യമായി യൂണിഫോം, ഓണക്കോടി, ക്രിസ്തുമസ് കേക്ക് വിതരണം എന്നിവ സോഷ്യൽ സർവീസ് ലീഗിൻറെ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.

വിനോദയാത്ര

എല്ലാ വർഷവും സ്കൂളിൽ പഠനയാത്ര സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ പഠനയാത്ര മലമ്പുഴ, ഊട്ടി എന്നിവിടങ്ങളിലേക്ക് ഒക്ടോബർ 11 12 തീയതികളിൽ നടത്തി.

കലോത്സവം

വിദ്യാർത്ഥികളുടെ സർഗവാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും എല്ലാ വർഷവും കലോത്സവം സംഘടിപ്പിക്കുന്നു 2019-20ലെ സ്കൂൾതല കലോത്സവം ഒക്ടോബർ നാലാം തീയതി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച വിജയം നേടുവാൻ കുട്ടികൾക്ക് സാധിച്ചു.

പ്രവർത്തിപരിചയമേള

സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്കും ഉൽപ്പന്ന നിർമ്മിതി യിലേക്കും വിദ്യാർഥികളെ നയിക്കുന്നതിനായി സ്കൂൾതല പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. സബ്ജില്ലാ മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.

സ്പോർട്സ് ആൻഡ് ഗെയിംസ്

കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും, മാനസിക വികാസത്തിനും എല്ലാ വർഷവും ആന്വൽ സ്പോർട്സ് & ഗെയിംസ് നടത്തിവരുന്നു. ഈ വർഷത്തെ ആനുവൽ സ്പോർട്സ് 2019 ഒക്ടോബർ പതിനഞ്ചാം തീയതി രാവിലെ 9 30 ന് ആരംഭിച്ചു. ഹൗസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരവിജയികൾ സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി.

മികവുകൾ

വ്യക്തിത്വ വികാസമാണ് വിദ്യാഭാസ ലക്ഷ്യമെന്ന ഗാന്ധിജിയുടെ അഭിപ്രായത്തെ സ്മരിച്ചുകൊണ്ട് സമൂഹത്തിനും, രാഷ്ട്രത്തിനും, കൊള്ളാവുന്ന നല്ല തലമുറയെ വാർത്തെടുക്കുവാൻ തക്കതായ നിലയിൽ പ്രവർത്തിക്കുവാൻ നാളിതുവരെ നമ്മുടെ സ്കൂളിന് സാധിച്ചു. മികവിന്റെ 90 വർഷങ്ങൾ പിന്നിടുമ്പോൾ നേട്ടത്തിന്റെ, അഭിമാനത്തിന്റെ, സാമൂഹ്യ പ്രതിബദ്ധദ്ധയുടെ പടവുകൾ കയറി സ്തുത്യർഹമായ അനേക പദ്ധതികൾ നടപ്പിലാക്കിയ വിദ്യാലയമായി സെന്റ്. ജോർജ്സ് ഹൈ സ്കൂളിനെ ദർശിക്കാൻ സാധിക്കും.

2000-2001 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ഈ സ്കൂളിലെ പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി സൂസൻ പണിക്കർ നേടി. 2017-2018 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നമ്മുടെ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. കെ. എം. ജോൺസന് ലഭിച്ചു. 2016-17 വർഷത്തിൽ 'ഗുരു ശ്രേഷ്ഠ' അവാർഡ് ശ്രീ. കെ. എം ജോൺസൻ നേടി.

മുൻ വർഷത്തെ S.S.L.C വിജയം വിലയിരുത്തുമ്പോൾ പത്തനംതിട്ട ജില്ലയിൽ തുടർച്ചയായി ഉന്നത വിജയം നേടുന്ന സ്കൂളുകളുടെ പട്ടികയിൽ നമ്മുടെ സ്കൂളും മുൻപന്തിയിൽ നിൽക്കുന്നു. കലാകായിക രംഗത്ത് ഈ സ്കൂളിൽ നിന്നും വിദ്യാർഥികൾ സംസ്ഥാന തലത്തിൽ പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കി. പ്രധാന ദിനചാരണങ്ങൾ വൈവിധ്യങ്ങളായ പരിപാടികളോടുകൂടി സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളിൽ വിജ്ഞാനവും ശാസ്ത്രവിഷയങ്ങളിൽ താല്പര്യവും വർധിപ്പിക്കുവാൻ സയൻസ് പാർക്ക്‌ നിർമ്മിച്ചു. ലഹരി വിരുദ്ധ ഉപന്യാസ മത്സരത്തിൽ വിജയിക്കുവാൻ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനു പഠനോത്സവം വേദിയാക്കി LSS, USS സ്കോളർഷിപ്പുകൾ തുടർച്ചയായി കുട്ടികൾ കരസ്ഥമാക്കി കൊണ്ടിരുന്നു. USS കിട്ടിയ കുട്ടികളിൽ നിന്നും മികച്ച നിലവാരം പുലർത്തിയ ഒരു കുട്ടിയെ 'ഗിഫ്റ്റഡ് ചിൽഡ്രൻ' ഗ്രൂപ്പിലേക്ക് തിരഞ്ഞെടുത്തു. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പൂർവ അധ്യാപകരും നല്ലവരായ നാട്ടുകാരും ചേർന്ന് എന്റോവ്മെന്റുകൾ നൽകി വരുന്നു. PCRA 2019 ൽ നടത്തിയ സക്ഷം നാഷണൽ കോമ്പറ്റിഷനിൽ ഈ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി പങ്കെടുത്ത്, 5000 രൂപയുടെ ക്യാഷ് അവാർഡിന് അർഹയായി.

സയൻസ് ക്ലബ് , ഇംഗ്ലീഷ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്‌, മാത്‍സ് ക്ലബ്, ഇക്കോ ക്ലബ്, ലിറ്റിൽ കൈട്സ് ക്ലബ്, ജൂനിയർ റെഡ് ക്രോസ്സ് ക്ലബ്, റോഡ് സേഫ്റ്റി ക്ലബ്, ഹെൽത്ത്‌ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, വിദ്യാരംഗം ക്ലബ്, എന്നീ വിവിധതരം ക്ലബ്ബുകൾ കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്ന തരത്തിൽ പ്രവൃത്തിക്കുന്നു. സബ്ജില്ലാ തലത്തിൽ നടന്ന അനിമേഷൻ പ്രോഗ്രാമിൽ ഈ സ്കൂളിലെ 2 വിദ്യാർത്ഥികൾക്ക് എക്സല്ലന്റ് അവാർഡ് ലഭ്യമായി. ശാസ്ത്ര ജാലക ടാലെന്റ് പരീക്ഷയിൽ ഒൻപതാം ക്ലാസ്സിലെ 4 കുട്ടികൾ പാസ്സാവുകയും തുരത്തിക്കാട് BAM കോളേജിൽ വെച്ച് നടന്ന തൃദിന ശില്പശാലയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും, സഹായ അഭ്യർത്ഥനകളുമായി എത്തുന്നവർക്കും സാമ്പത്തിക സഹായം സ്കൂളിൽ നിന്നും സുമനസ്സുകളുടെ സഹായത്താൽ നൽകി വരുന്നു.

നവതിയുടെ നിറവിൽ പല കർമ പദ്ധതികൾ നടപ്പിലാക്കി. പൂർവ വിദ്യാർത്ഥികളുടെയും അധ്യാപക അനധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും സഹകരണത്താൽ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികൾക്ക് സ്കൂളിൽ പ്രഭാത ഭക്ഷണം നൽകി വരുന്നു. ഭവനം ഇല്ലാത്ത 2 കുട്ടികൾക്ക് ഭവനം നിർമ്മിച്ചു നൽകി കഴിഞ്ഞു.

സമീപത്തുള്ള വയോജനങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കുകയും അവർക്കുവേണ്ടി ഒരു സമ്മേളനം ക്രമീകരിക്കുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദ്ധരിക്കുന്നതിനായി 'ഗുരുവന്ദനം' സമുചിതമായി നടത്തി.

കൊറോണ എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം മെച്ചപെടുത്താൻ 15 ടി വി യും 6 സ്മാർട്ട്‌ ഫോണും കുട്ടികൾക്ക് നൽകി കഴിഞ്ഞു. ഈ കാലഘട്ടത്തിൽ വീട്ടിൽ വൈദ്യുതി ഇല്ലാത്ത ഒരു കുട്ടിക്ക് സോളാർ പാനലിന്റെ സഹായത്തോടെ പഠനം സുഗമമാക്കി.

മാനേജ്മെന്റ്

കാതോലിക്കേറ്റ് & എം.ഡി സ്കൂൾസ് മനേജ്മെൻറിൻ്റെ അധീനതയിലുള്ള ഈ സ്കൂളിൻ്റെ മാനേജരായി എച്ച്.ജി ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാേപ്പാലീത്താ നേതൃത്വം നൽകിവരുന്നു

മുൻ സാരഥികൾ

  • റവ ഫാ.സി എ ജോൺ
  • വെരി റവ.എം ടി ജോസഫ് കോറെപ്പിസ്കോപ്പ
  • ശ്രീ ഡേവിഡ് ജോൺ
  • ശ്രീമതി കെ കെ മറിയാമ്മ
  • റവ ഫാ.കെ എസ് കോശി
  • ശ്രീമതി പൊന്നമ്മ തോമസ്
  • ശ്രീമതി ഏലിയാമ്മ സൈമൺ
  • ശ്രീമതി സൂസമ്മ ജേക്കബ്
  • ശ്രീ വി എം തോമസ്
  • ശ്രീമതി എലിസബത്ത് തോമസ്
  • ശ്രീമതി മറിയാമ്മ ജേക്കബ്
  • ശ്രീമതി ഓമന ഡാനിയേൽ
  • ശ്രീമതി കെ എം മേഴ്സി
  • ശ്രീമതി തങ്കമ്മ
  • റവ ഫാ.ജി ചാക്കോ തരകൻ
  • ശ്രീ ജോസ് മാത്യു
  • ശ്രീമതി മറിയം ടി പണിക്കർ
  • ശ്രീ കെ പി സാംകുട്ടി
  • ശ്രീ ജേക്കബ് ജോൺ

2020-21 അധ്യയന വർഷത്തെ അധ്യാപകരും അനധ്യാപകരും

  • ഷാന്റി മാത്യു(എച്ച്.എം)
  • ജെസ്സി ഇടിക്കുള
  • ആനിയമ്മ വർഗീസ്
  • അന്നമ്മ സാമുവേൽ
  • ജിഷ വർഗീസ്
  • സൂസൻ എബ്രഹാം
  • സുനിതാ മറിയം പടിയറ
  • ഷീല കെ കെ
  • ആലീസ് അലക്സ്
  • ജെസ്സി എം എ
  • ജെയ്‌നി മാമ്മൻ
  • ജെസ്സി കോശി
  • വിജി സാമുവൽ
  • ആനിയമ്മ ജോൺ
  • എബി ഫിലിപ്പ്
  • റിബി തോമസ്
  • റോഷ്നി ജേക്കബ്
  • മോനച്ചൻ ടി ജെ
  • വർഗീസ് എൻ എ
  • വർഗീസ് ജോൺ
  • ജോർജ് വർഗീസ്

ക്ലബ്ബുകൾ

               പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ജൂനിയർ റെഡ് ക്രോസ്

     ജൂനിയർ റെഡ്ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.40 കുട്ടികൾ ഇതിൽ അംഗങ്ങളായിരിക്കുന്നു .വിവിധ സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുക, കുട്ടികളെ സേവന മനോഭാവമുള്ള പൗരന്മാരായി വളർത്തിയെടുക്കുക ഇവയാണ് ഈ സംഘടന ലക്ഷ്യമിടുന്നത് .കുട്ടികളുടെ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബ് നേതൃത്വം നൽകുന്നു. അച്ചടക്ക ശീലം വളർത്തുന്നതിൽ അവർ പ്രത്യേകശ്രദ്ധ നൽകി വരുന്നു.

ലിറ്റിൽ കൈറ്റ്സ്

         മാറുന്ന കാലഘട്ടത്തിനനുസരിച്ച് കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ കഴിവുള്ളവരാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെ 2017-18 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.4പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജൂനിയർ റെഡ്ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.40 കുട്ടികൾ ഇതിൽ അംഗങ്ങളായിരിക്കുന്നു .വിവിധ സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുക, കുട്ടികളെ സേവന മനോഭാവമുള്ള പൗരന്മാരായി വളർത്തിയെടുക്കുക ഇവയാണ് ഈ സംഘടന ലക്ഷ്യമിടുന്നത് .കുട്ടികളുടെ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബ് നേതൃത്വം നൽകുന്നു. അച്ചടക്ക ശീലം വളർത്തുന്നതിൽ അവർ പ്രത്യേകശ്രദ്ധ നൽകി വരുന്നു.0 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. അനിമേഷൻ,

പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു.സ്കൂൾ തല ഡിജിറ്റൽ പ്രവർത്തനങ്ങളിൽ അംഗങ്ങൾ നേതൃത്വം നൽകുന്നു. കഴിഞ്ഞ വർഷം 19 കുട്ടികൾ A ഗ്രേഡിന് അർഹരായി.

വിദ്യാരംഗം കലാ സാഹിത്യ വേദി

            കുട്ടികളിലെ കലാപരവും സാഹിത്യ പരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനും വിദ്യാരംഗം കലാ സാഹിത്യ വേദി ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. വായനാദിനം ,ബഷീർ ജന്മദിനം തുടങ്ങിയ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.കേരളപ്പിറവി ദിനത്തിൽ 'മലയാള ഭാഷാ മരം' നിർമ്മിച്ചത് എല്ലാവരിലും കൗതുകമുണർത്തി. ഉപജില്ലാ തല അഭിനയ, ചിത്രരചനാ ശില്പശാലയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.സബ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച ചെറുകഥാ ശില്പശാലയിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.'വിദ്യാലയം പ്രതിഭകളിലേയ്ക്ക് ' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സംഗീത, സാഹിത്യ,ശില്പ നിർമ്മാണമേഖലകളിൽ പ്രഗത്ഭരായ വ്യക്തികളുടെ ഭവനം സന്ദർശിച്ച് അഭിമുഖം നടത്തുകയും ആദരിക്കുകയും ചെയ്തു. ക്ലാസ്സ് തലത്തിൽ നടത്തുന്ന വിദ്യാരംഗം മീറ്റിംഗുകളിൽ കുട്ടികൾക്ക് അവരുടെ സർഗാത്മകത പ്രകടിപ്പിക്കുന്നതിനും വളർത്തുന്നതിനും അവസരം ലഭിക്കുന്നു .

ഇംഗ്ലീഷ് ക്ലബ്ബ്

          ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യ വും പ്രയോഗ ഭംഗിയും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് .സംഭാഷണങ്ങൾ ,കഥകൾ ,നാടകം ഇവയുടെ അവതരണത്തിന് അവസരങ്ങൾ നൽകുന്നു. പ്രമുഖരായ ഇംഗ്ലീഷ് സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും പരിചയപ്പെടുന്നതിനനുയോജ്യമായ പ്രവർത്തനങ്ങൾ കുട്ടികളവതരിപ്പിക്കുന്നു. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു.

സയൻസ് ക്ലബ്ബ്

        കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലബ്ബ് നടത്തി വരുന്നു.പ്രധാന ശാസ്ത്ര ദിനങ്ങൾ വൈവിധ്യമുള്ള പ്രവർത്തനങ്ങളിലൂടെ ആചരിക്കുന്നു. ജൂലൈ 21 മുതൽ 28 വരെ ചാന്ദ്ര വാരാചരണം നടത്തി. ശാസ്ത്ര മാസിക വായനക്കുറിപ്പ്, ചാന്ദ്രദിന ക്വിസ് ഇവ നടത്തി.സ്കൂൾ തലത്തിൽ ശാസ്ത്രമേള നടത്തുകയും അതിൽ വിജയികളായവർ സബ് ജില്ല, ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനർഹരാവുകയും ചെയ്തു. സയൻസ് പാർക്കിന്റെ ക്രമീകരണവും പരിപാലനവും ക്ലബംഗങ്ങൾ നടത്തി വരുന്നു.

ഗണിത ശാസ്ത്ര ക്ലബ്ബ്

            ഗണിതത്തിന്റെ സങ്കീർണ്ണതകൾ ലളിതവത്ക്കരിക്കുന്നതിനും ഗണിതം മധുരമായി കുട്ടികളിലെത്തിക്കുന്നതിനു മായി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്നു. ഗണിത ലാബിലേയ്ക്ക് വേണ്ട ഉത്പന്നങ്ങൾ ക്ലബ്ബംഗങ്ങൾ തന്നെ തയ്യാറാക്കുന്നു.

സ്കൂൾ തലത്തിൽ ഗണിത മേള നടത്തുകയും അതിൽ വിജയികളായവർ സബ് ജില്ല, ജില്ലാതലത്തിലും സമ്മാനർഹരായി.ഭാസ്കരാചാര്യ സെമിനാറിൽ പങ്കെടുത്ത കുട്ടികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

         സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഹിരോഷിമ ദിനം, നാഗസാക്കി ദിനം, സ്വാതന്ത്യദിനം മുതലായ ദിനാചരണങ്ങൾ നടത്തുന്നതിന് ഈ ക്ലബ്ബ് മുൻകൈയ്യെടുക്കുന്നു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള ചരിത്ര ക്വിസ് മത്സരം നടത്തി.സ്കൂൾ തല സാമൂഹ്യ ശാസ്ത്ര മേളയും പുരാവസ്തു പ്രദർശനവും നടത്തി.ക്ലബ്ബംഗങ്ങളായ കുട്ടികൾ സ്കൂൾ ഭരണഘടന തയ്യാറാക്കിയത് ശ്രദ്ധേയമായി .

പരിസ്ഥിതി ക്ലബ്ബ്

        പ്രകൃതിയുടെ ഹരിതാഭ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതുതലമുറയെ ബോധ്യപ്പെടുത്തുന്ന ധാരാളം പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.പ്ലാസ്റ്റിക് രഹിത വിദ്യാലയമായി മാറ്റുന്നതിന് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സഹായകരമായി .'എന്റെ പിറന്നാൾമരം' പദ്ധതി വിജയകരമായി നടത്തി വരുന്നു. കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറിത്തോട്ട നിർമ്മാണം പൂന്തോട്ട നിർമ്മാണം ഇവ ചെയ്തു വരുന്നു.

ലഹരി വിമുക്തി ക്ലബ്ബ്

        'എന്റെ വീട് - എന്റെ ഗ്രാമം ലഹരിമുക്തം' എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ ,ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.വീടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.കഴിഞ്ഞ വർഷം മാതാപിതാക്കൾക്കും കുട്ടികൾക്കുമായി രണ്ടു മണിക്കൂർ നീണ്ട് നിന്ന ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

റോഡ് സുരക്ഷാ ക്ലബ്ബ്

            യാത്ര ചെയ്തു വരുന്ന കുട്ടികളുടെ സുരക്ഷ സ്കൂളിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. റോഡ് സുരക്ഷാമാർഗ്ഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകുന്നതിനായി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.

പാർലമെന്ററി ലിറ്ററസി ക്ലബ്ബ്

               ജനാധിപത്യത്തെക്കറിച്ചും അതിന്റെ ശരിയായ നടത്തിപ്പിനെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 8, 9 ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി പാർലമെൻററി ലിറ്ററസി ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ ഈ ക്ലബ്ബ് ചെയ്തു വരുന്നു.

ഹെൽത്ത് ക്ലബ്ബ്

       കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ സഹായകരമാണ്. പഞ്ചായത്തുതലത്തിൽ 'സ്റ്റുഡന്റ്സ് ഡോക്ടർ ' പരിശീലനം നേടിയ 4 കുട്ടികൾ വിദ്യാർത്ഥികൾക്ക് വേണ്ട ആരോഗ്യപരിപാലന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി വരുന്നു.' ലോക കൈ കഴുകൽ ദിനം' ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.ആരോഗ്യ വകുപ്പിന്റെ അയൺ ഗുളികകളുടെ വിതരണം എല്ലാ ആഴ്ചയിലും ഈ ക്ലബ്ബംഗങ്ങൾ നടത്തി വരുന്നു. ബ്ലോക്ക് പഞ്ചായത്ത് നൽകിയ വെൻഡിംഗ് മെഷീൻ, ഇൻസിലേറ്റർ ഇവയുടെ സുഗമമായ പ്രവർത്തനം ഈ ക്ലബ്ബ് ഉറപ്പു വരുത്തുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിച്ചുവരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • George Varghese I P S ഇടുക്കി ഡിസ്ട്രിക്റ്റ് പോലീസ് ചീഫ് ആയിരിക്കവേ 37 വർഷത്തെ സേവനം പൂർത്തിയാക്കി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.
  • Vinod Elakolloor സാഹിത്യകാരൻ, മാധ്യമ പ്രവർത്തകൻ. കേരള കൗമുദിയിൽ സബ് എഡിറ്റർ ആയി സേവനം ചെയ്യുന്നു. പ്രധാന കൃതികൾ - ഉലഹന്നാൻ എന്ന മെലിഞ്ഞ ചെറുപ്പക്കാരൻ (കഥകൾ), ശബരിമല വിവാദങ്ങൾ മലകയറുന്നു , രഞ്‌ജിനി ഹരിദാസ് വീണ വായിക്കുന്നു (ലേഖനങ്ങൾ), വിലാപങ്ങളുടെ വിരുന്നു മേശ, ഏദൻ, വിധവയുടെ വീട്ടിലെ ഒളിക്യാമറ (നോവൽ).
  • Alex K Paul ചലച്ചിത്ര പിന്നണി ഗായകൻ, ഗാനരചയിതാവ് , സോംഗ് കംബോസർ എന്നീ നിലകളിൽ തുടർന്നു
  • Dr Rajeev Rajan തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ വിഭാഗത്തിൽ അസി.പ്രഫസറായി ജോലി ചെയ്യുന്നു. മദ്രാസ് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map