"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
1831-ൽ  തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ  വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ൽ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ്  പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു 1846 ൽ '''സി.എം.ഐ സഭ''' രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ  കട്ടക്കയത്തിൽ  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം  പണികഴിപ്പിച്ചത്.സ്കുൾ  '''1885 മെയ് 19-ൽ''' ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു.  '''ശ്രീ പി.സി.കുര്യൻ''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ .ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെൻറ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.2010 ൽ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു.
1831-ൽ  തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ  വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ൽ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ്  പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു 1846 ൽ '''സി.എം.ഐ സഭ''' രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ  കട്ടക്കയത്തിൽ  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം  പണികഴിപ്പിച്ചത്.സ്കുൾ  '''1885 മെയ് 19-ൽ''' ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു.  '''ശ്രീ പി.സി.കുര്യൻ''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ .ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെൻറ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.2010 ൽ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു.
<gallery>
<gallery>
[[പ്രമാണം:33056 ephrem.jpg|ലഘുചിത്രം|'''മാർ എഫ്രേം'''
[[പ്രമാണം:33056 ephrem.jpg|നടുവിൽ|ലഘുചിത്രം|'''മാർ എഫ്രേം'''
|center]]
 
</gallery>
</gallery>



00:24, 10 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
വിലാസം
മാന്നാനം

മാന്നാനം പി.ഒ,
കോട്ടയം
,
686561
സ്ഥാപിതം19 - മെയ് - 1885
വിവരങ്ങൾ
ഫോൺ04812597719
ഇമെയിൽstephremsmannanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ. ഫാ. തോമസുക‌ുട്ടി സി.വി
പ്രധാന അദ്ധ്യാപകൻശ്രീ.ജോജി ഫിലിപ്പ്
അവസാനം തിരുത്തിയത്
10-10-2017033056


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വിശുദ്ധ ചാവറഅച്ചന്റെ കർമ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താൽ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു

ചരിത്രം

1831-ൽ തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ, ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ൽ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ് പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു 1846 ൽ സി.എം.ഐ സഭ രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ കട്ടക്കയത്തിൽ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്.സ്കുൾ 1885 മെയ് 19-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു. ശ്രീ പി.സി.കുര്യൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ .ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെൻറ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.2010 ൽ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു.

ഭൗതികസാഹചര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 14 ക്ലാസ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഉണ്ട്. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ട് , ക്രിക്കറ്റ് കോർട്ട് , വിശാലമായ ഇൻഡോർ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളിൽ കായികക്ഷമത ഉളവാക്കുന്നു.നാലേക്കർ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂൾ അഡ്മിനിസ് ട്രേറ്ററായി റവ.ഫാ.റോയി മാളിയേക്കൽ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. സ്കൂളിൽ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോർഡിങ്ങിൽ 200ൽ അധികം കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു.റവ.ഫാ.സജി പാറക്കടവിൽ സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോർഡിങ്ങ് റെക്ടർ.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്കൂൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.

ക്ലബ് പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

http://stephremshss.org/

സെൻറ്.എഫ്രേംസ് വീരപുത്രൻമാർ

  • 1. സി.എം.ഐ. മാണി കത്തനാർ(ഉജ്ജ്വല പ്രതിഭ)
  • 2.സി.എം.ഐ. പ്ലാസിഡ് പൊടിപാറ(തീളങ്ങുന്ന നക്ഷത്രം)
  • 3..ഡോ.പി.ജെ.തോമസ് (അന്താരാഷ്ട്ര പ്രസക്തി)

റിസൾട്ട്

2016-17 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.221 കുട്ടികൾ പരീക്ഷ എഴുതി.SSLC യ്ക്ക് ഫുൾ A+ 5 , 9 A+ 7 കുട്ടികൾക്ക‌ും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 93% വിജയം ലഭിച്ചു. ഫുൾ A+ 11 കുട്ടികൾക്കും 5 A+ 12 കുട്ടികൾക്കും ലഭിച്ചു.

പ്രവേശനോത്സവം 2017

പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസുക‌ുട്ടി സി.വി അദ്ധ്യക്ഷത വഹിച്ചു.സമ്മേളനോദ്ഘാടനം നിർവ്വഹിക്കുകയും മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസുകൾ നയിക്കുകയും ചെയ്തത് എംജി സർവ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രഫസർ ഡോ.ലിജി ജേക്കബ് ആയിരുന്നു.പി.റ്റി.എ പ്രിസിഡന്റ് ശ്രീമതി. ദീപാ ജോസ് ,സ്കൂൾ അഡ്‌മിനിസ്ട്രേറ്റർ റവ.ഫാദർ റോയി മാളിയേക്കൽ സി.എം.ഐ എന്നിവർ ആശംസകൾ നിർവ്വഹിച്ചു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു.കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.യോഗത്തിൽ ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ബാബു തോമസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന് ചാരുതയേകി.

അധ്യാപക രക്ഷാകർത്തൃ യോഗം 2017- 18

പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ,പ്രതിഭകളെ ആദരിക്കൽ, അധ്യാപക രക്ഷകർത്തൃ യോഗം
2017-18 അദ്ധ്യയന വർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം , എസ്. എസ് എൽ .സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനം , പ്രഥമ അധ്യാപക രക്ഷാകർത്തൃ സമ്മേളനം എന്നിവ 2017 ജൂൺ 23-ാം തിയതി 1.30 p.m ന് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തി. സ്‌കൂൾ മാനേജർ റവ. ഫാ. സ്‌കറിയ എതിരേറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ഡോ. കുര്യാസ് കുമ്പളക്കുഴി നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസുക‌ുട്ടി സി.വി സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ് കൃതജഞതയും പ്രകാശിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കൾ വഹിക്കേണ്ടപങ്കിനെക്കുറിച്ച് ഡോ. കുര്യാസ് കുമ്പളക്കുഴി വിശദമായി ക്ലാസ് നയിച്ചു.പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഹയർ സെക്കണ്ടറി ,S.S.L.C പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനവിതരണവും നടത്തി.

വഴികാട്ടി



{{#multimaps:|9.646278,76.520010|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

    * കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആർപ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാൽ പരിസേവ്യമായി കിടക്കുന്നു
    * മാന്നാനം ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്ത് 300 മീറ്റർ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു .