"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Included introduction)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|Bhagavathy vilasam H.S.S. nayarambalam}}
{{PHSSchoolFrame/Header}}{{prettyurl|Bhagavathy vilasam H.S.S. nayarambalam}}എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ നായരമ്പലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് BVHSS നായരമ്പലം
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=നായരമ്പലം
|സ്ഥലപ്പേര്=നായരമ്പലം

12:08, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ നായരമ്പലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് BVHSS നായരമ്പലം

ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം
വിലാസം
നായരമ്പലം

നായരമ്പലം പി.ഒ.
,
682509
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0484 2495724
ഇമെയിൽbvhs08@gmail.com
കോഡുകൾ
സ്കൂൾ കോഡ്26023 (സമേതം)
യുഡൈസ് കോഡ്32081400203
വിക്കിഡാറ്റQ99485940
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംനായരമ്പലം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി.പി
പ്രധാന അദ്ധ്യാപികഗിരിജ. എം.കെ.
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. അൻസ ബിനു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ജാൻസി പോൾ
അവസാനം തിരുത്തിയത്
05-01-2022BVHSS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റർ മാറി വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തിൽ നായര‍മ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവർഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അപ്പർപ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടിൽ കുട്ടൻമേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോൾ നായരമ്പലം നായർ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കൻഡറി 2014 ൽ അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയർസെക്കൻഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂർവ്വികർ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തനം തുടരുന്നു.196 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പ്രീ‌പ്രൈമറി മുതൽ ഹൈസ്ക്കൂൾ തരം വരെയായി 1500 ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.തുണ്ടിയിൽ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവർകൾ ആയിരുന്നു.

തീരദേശവാസികളായ സാധാരണക്കാരുടെ മക്കൾക്ക് മികച്ച രീതിയുലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയരഹസ്യം. വളർന്നുവരുന്ന സാങ്കേതികതയ്ക്കൊപ്പം ആത്മവിശ്വാസത്തോടെ വളർന്നു വരുന്ന ഒരു തലമുറയ്ക്ക് കരുത്തായി മാറാൻ ഈ സ്ഥാപനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

നേട്ടങ്ങൾ

ഈ വിദ്യാലയ മുത്തശ്ശി നാടിനു നൽകിയ ചിലമുത്തുകൾ ഇതാ....

 ശ്രീ. ബെന്നി പി നായരമ്പലം ( തിരക്കഥാകൃത്ത്)
ഫാദർ എഫ്രേം നരികുളം  ( ഛാന്ദാ രൂപത ബിഷപ്പ്, മഹാരാഷ്ട്ര - നാഗ്പൂർ)

ശ്രീ. എം കെ. ഷൈൻമോൻ ( എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ)

                       മറ്റു നേട്ടങ്ങൾ -   2009-2010 വർഷ‍ത്തിൽ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല  കലോൽസവത്തിൽ UP വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2011-12 വർഷത്തിലും SSLCയ്ക്ക് ഈ വിജയം ആവർത്തിക്കാനായി. 2015-16 ൽ 96% വിജയം നേടി.  2015-16 ൽ വൈപ്പിൻ ഉപജില്ലാ കായികമേളയിൽ സ്കൂൾ ടീം ഒന്നാംസ്ഥാനവും 2016 ൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.  ഉപജില്ലാഅടിസ്ഥാനത്തിൽ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും,വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിലും, മികച്ച വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിൻ വോളിബോൾ അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോൾ ടീം  സ്കൂളിനായുണ്ട്.  സംസ്ഥാന, ദേശീയതല വോളിബോൾ ടീമിൽ ഇടം നേടിയ മിടുക്കികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുൻ ദേശീയ വോളീബോൾ താരം ശ്രീ.രാഘവൻമാഷിനെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. 2011 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഇന്ദുലേഖ, നീനു ഉണ്ണികൃഷ്ണൻ എന്നീ വിദ്യാർത്ഥിനികൾ  നാലാംസ്ഥാനവും 2014 ൽ എറണാകുളം ജില്ലാ മാത്തമാറ്റിക്സ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ബിബിൻ ബിജു ഒന്നാം സ്ഥാനവും 2016 ൽ എറണാകുളം ജില്ലാ പ്രവർത്തിപരിചയമേളയിൽ ചന്ദനത്തിരിനിർമ്മാണത്തിൽ രശ്മി എസ് ഒന്നാം സ്ഥാനവും നേടി.

,

പാഠ്യേതരപ്രവർത്തനങ്ങൾ

അധ്യാപകരുടെ നേതൃത്വത്തിൽ വിവിധക്ലബുപ്രവർത്തനങ്ങൾ നടന്നുവരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

ഭാഷാക്ലബുകൾ

പരിസ്ഥിതി ക്ലബ്

സ്കൗട്ട് & ഗൈഡ്

ജൂനിയർ റെഡ്ക്രോസ്

ലഹരി വിരുദ്ധ ക്ലബ്

മാത്തമാററിക്സ് ക്ലബ്

സേവ് എനർജി ക്ലബ്

കാർഷിക ക്ലബ്

വൃദ്ധസസദന സന്ദർശനവും സഹായനിധിയും ,  നിർധനരായ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കുളള ചികിത്സാസഹായം, കൊയ്ത്തുൽസവം, ശുചീകരണവാരാഘോഷം, വിവിധ ഭാഷ അസംബ്ളികൾ സംഘടിപ്പിക്കൽ, അസംബ്ളി ക്വിസ്, പസിൽ കോർണർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കൗൺസിലിങ് ക്ലാസ്സുകൾ എന്നിവ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികൾക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു.

യാത്രാസൗകര്യം

മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവർത്തിക്കുന്ന 2 സ്കൂൾബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്.

മേൽവിലാസം

ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ,
നായരമ്പലം പി.ഒ. എറണാകുളം ജില്ല, പിൻ - 682509. ഫോൺ - 0484-2495724.

2018-2019 അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

== ജൂൺ ==

  • ജൂൺ 1 പ്രവേശനോത്സവം പൂർവ്വകാല അധ്യാപകൻ ശ്രീ.നന്ദകുമാരൻ മാഷ് ഉദ്ഘാടനം ചെയ്തു.
  • ജൂൺ 5 പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി കുട്ടികളെകൊണ്ട് പേപ്പർ ബാഗുകൾ നിർമ്മിക്കുകയും അവയിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് സൈക്കിൾ യാത്രക്കാർക്കും സമീപപ്രദേശത്തുളള വീടുകൾ സന്ദർശിച്ച് അവർക്കും നൽകി.
  • കായിക പരിശീലനം തുടക്കം കുറിച്ചു.
  • ജൂൺ 8 ലോക സമുദ്രദിനം - സ്കൂളിലെ ജെ ആർ സി കേ‍ഡറ്റുകൾ വിദ്യാലയത്തിലെ ഈ വർഷത്തെ സമുദ്ര ദിനാചരണത്തിന്റെ നടത്തിപ്പ് ഏറ്റടുത്തു. സ്കൂൾ അസംബ്ലിയിൽ ലഘുപ്രസംഗവും, വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി,പോസ്റ്റർ നിർമ്മാണമത്സരം എന്നിവ നടത്തി.
  • ജൂൺ 12 ലോകബാലവേല വിരുദ്ധദിനം - ലോകബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജെ ആർ സി യൂണിറ്റിന്റേയും സോഷ്യൽ ക്ലമ്പിന്റെയും നേതൃത്വത്തിൽ ബോധനത്കരണ പ്രഭാഷണം നടത്തി.മാഗസിനുകളിൽ നിന്നും പത്രങ്ങളിൽ നിന്നുമുളള വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു.ബാലവേല മുക്ത രാജ്യത്തിനായി ആത്മാർത്ഥമായി അക്ഷീണം പ്രവർത്തിക്കും എന്ന പ്രതിജ്ഞയും സ്കൂൾ അസംബ്ലിയിൽ നടത്തി.
  • ജൂൺ 13 സ്മാർട്ട് ക്ലാസ്സ് റൂമുകൾ പ്രവർത്തന സജ്ജമാക്കി
  • ജൂൺ 19 വായനാദിനം ആചരിച്ചു.ചിത്രരചന മത്സരം,വായനാക്കുറിപ്പ്,പുസ്തക ശേഖരണം എന്നിവ നടത്തി. വായനാ മത്സരവും സംഘടിപ്പിച്ചു.
  • ജൂൺ 20 എൽ.പി. വിഭാഗം വിദ്യാർത്ഥികൾ ശാസ്ത്ര ശിൽപ്പശാല സംഘടിപ്പിച്ചു. നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി. ശിൽപ്പശാല ഉദ്ഘാടനം ബഹു.സ്കൂൾ മാനേജർ ശ്രീ വേണുഗോപാൽ നിർവ്വഹിച്ചു.
  • ഉപജില്ലാ കലോത്സവത്തിനു വേണ്ടി കുട്ടികളെ സെലക്ട് ചെയ്തു
  • ജൂൺ 21 ഗേൾസ് ഫ്രഡ് ലി ടൊയ് ലറ്റ് ഉദ്ഘാടനം കെ.വി.തോമസ് എം.പി. നിർവ്വഹിച്ചു.
  • ജൂൺ 21 യോഗാ ദിനം ആചരിച്ചു. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുളള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. യോഗാപരിശീലനം നടത്തി
  • ജൂൺ 25 ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം എെ.ടി @ സ്കൂളിന്റെ മാസ്റ്റർ ട്രെയിനറായ ശ്രീ ദേവരാജൻ മാഷ് നിർവ്വഹിച്ചു.
  • വെറ്റിനറി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ സ്കൂളിലെ 50 വിദ്യാർത്ഥികൾക്കുളള കോഴി വിതരണം വാർഡ് മെമ്പർ ശ്രീ സുമേഷ്.എം.എസ് നിർവ്വഹിച്ചു.
  • ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആഘോഷിച്ചു. എക്സൈസ് ഇൻസ്പെക്ടർ രാജീവ്.കെ.പി. ഉദ്ഘാടനം ചെയ്തു.ലേഡി സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ധന്യ വിദ്യാർത്ഥികൾക്ക് ബോധവത്കരണക്ലാസ്സ് എടുത്തു.

== ജൂലൈ ==

  • ജൂലൈ 5 ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.ബഷീറിനെക്കുറിച്ചുളള സിനിമ പ്രദർശനം നടത്തി.
  • ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്കൂളിലേയ്ക്ക് 150 ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു തന്നു.
  • വൈപ്പിൻ എം.എൽ.എ അനുവദിച്ചുതന്ന പ്രഭാത ഭക്ഷണം തുടങ്ങി.
  • ജൂലൈ 7 ക്ലാസ്സ് പി.ടി.എ കൂടുകയും ഒരു മാസത്തെ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുകയും ചെയ്തു. 10 ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
  • ജൂലൈ 15 എസ്.പി.ജി (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ രാജീവ്.കെ.പി. നിർവ്വഹിച്ചു.പോലീസിന്റെ പ്രതി നിധികൾ പങ്കെടുത്തു. രാഷ്ട്രീയ നേതാക്കൾ, സ്കൂൾ പരിസരത്തുളള കട ഉടമകൾ , ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
  • ജൂലൈ 19 ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
  • ഉപജില്ലാകലോത്സവങ്ങൾക്കുവേണ്ടി കുട്ടികളെ സ്കൂൾ ടൈമിനു ശേഷം പരിശീലനം കൊടുത്തുതുടങ്ങി

== ഓഗസ്റ്റ് ==

  • ഓഗസ്റ്റ് 3 മാധ്യമം പത്രപ്രവർത്തകർ സ്കൂളിൽ പത്രവിതരണോത്ഘാടനം ചെയ്തു.
  • ഓഗസ്റ്റ് 3 സ്കൂൾ പി.ടി.എ പൊതുയോഗം നടത്തി 2018-2019 അധ്യായനവർഷത്തെ കമ്മറ്റി രൂപീകരിച്ചു.
  • ഓഗസ്റ്റ് 4 സാമൂഹ്യശാസ്ത്ര ക്ലബിന്റെയും പരിസ്ഥിതി ക്ലബിന്റെയും കാർഷിക ക്ലഭിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മണ്ണുത്തി കാർഷിക സർവകലാശാല സന്ദർശിച്ചു.
  • ഓഗസ്റ്റ് 9 പുനരുപയോഗ വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും നടത്തി.
  • ഓഗസ്റ്റ് 15 സ്വാതത്ര ദിന പരിപാടികൾ നടത്തി. സ്കൂൾ പ്രധാനധ്യാപിക ദേശീയ പതാക ഉയർത്തി.
  • ലിറ്റിൽ കൈറ്റ്സിന്റെ ഒരു ദിവസത്തെ ക്യാപ് സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ഹരിപ്രസാദ് മാഷ് ആയിരുന്നു ക്ലാസ്സ് എടുത്തത്

2018-2019 അധ്യായന വർഷത്തെ മികവുകൾ

  • കേന്ദ സർക്കാരിന്റെ പദ്ധതിയായ നീതി ആയോഗിന്റെ കീഴിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആധുനിക രീതിയിലുളള ലാബ്(അഡൽടിങ്കറിമങ്ങ് ലാബ്) സജ്ജീകരിക്കുന്നതിനുളള ഫണ്ട് അനുവദിച്ചു.വൈപ്പിൻ ഉപജില്ലയിൽ ഈ സൗകര്യം ലഭിച്ച ഏക വിദ്യാലയം ബി.വി.എച്ച്.എസ്.എസ് ആണ്.
  • വേൾഡ് കപ്പ് ഫുഡ്ബോൾ മത്സരത്തിനോടനുബന്ധിച്ചു സ്കൂളിൽ നടന്ന ഒരു ദിവസം ഒരു ചോദ്യം പ്രശ്നോത്തരിയിൽ ഹെെസ്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾ മത്സരിക്കുകയും മെഗാസമ്മാനമായ സൈക്കിൾ ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്ക് ലഭിക്കുകയും ചെയ്തു. സൗജന്യ മെട്രോ യാത്രയും സ്കൂൾ പഠനയാത്രയിൽ സൗജന്യമായി പോകുവാനുളള അനുമതിയും വിജയികൾക്കു ലഭിച്ചു.
  • ബി.വി.എച്ച്.എസിൽ 2015 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചിരുന്ന ശാരിക.എൻ.ബിക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചു.
  • ഓഗസ്റ്റ് 4,5 ദിവസങ്ങളിൽ നടന്ന ജില്ലാ സ്പോർട്ട്സിൽ മികച്ച റിസൾട്ട്.
  • ജില്ലയിചെ പ്രമുഖ കോളേജുകൾസ്പോർട്സ് അക്കാദമികൾ സി.ബി.എസ്.ഇ & സ്റ്റേറ്റ് സ്കൂളുകൾ എന്നിങ്ങനെയുളള 42 സ്ഥാപനങ്ങളിൽ നിന്നുളള 900 താരങ്ങൾ പങ്കെടുത്ത എറണാകുളം ജില്ലാ അത് ല്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ 12 കുട്ടികളെ പങ്കെടുപ്പിച്ചു അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ 3-ാം സ്ഥാനവും ഓവർഓൾ 14 -ാം സ്ഥാനവും കരസ്ഥമാക്കി.
  • ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം
  • സബ്ജൂനിയർ ആട്ടിയ - പാട്ടിയ എറണാകുളം ജില്ലാ ടീം സെലക്ഷനിൽ 8 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
  • ബയോഡൈവേഴ്സിറ്റി പാർക്കിനു 190 സ്കൂളുകളെ തിരഞ്ഞെടുത്തതിൽ ബി.വി.എച്ച്.എസും
  • ഇന്ത്യൻ സ്പോർട്സിൽ അത്ലറ്റിക്സിലെ കൊമ്പൻമാരായ കോതമംഗലം എം.എ കോളേജിനും സെന്റ് ജോർജ് സ്കൂളിനും തൊട്ടുപുറകിൽ ബി.വി.എച്ച്.എസ്.
  • വൈപ്പിൻ ഉപജില്ല സ്കൂൾ ഗെയിംസ് 2018 മത്സരങ്ങൾക്ക് ഗംഭീര തുടക്കം .

ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ നിന്നുമുള്ള ബി.വി.എച്ച്.എസിന്റെ റിസൾട്ട്‌ 👇

*ജൂഡോ* 

First-4,second-2, third-2

*കബഡി*

ആകെ പങ്കെടുത്തത് ജൂനിയർ ബോയ്സ് മാത്രം 3 rd.

**ഖോ - ഖോ*

Sub jr boys- 1st junior boys- 1 st senior boys-1 st sub jr girls- 2 nd junior girls - 2 nd Senior girls team ഉണ്ടായിരുന്നില്ല

*wrestling (ഗുസ്തി )* 

First -2 Second - 3.

*ജില്ലാ മത്സരത്തിന് യോഗ്യത നേടിയവർ*

ജൂഡോ - 4 കബഡി - 1 ഖോ - ഖോ - 31 ഗുസ്തി - 2

*ആകെ ഇതുവരെ -38* .
  • എറണാകുളം ജില്ലാ ഗെയിംസ് അസോസിയേഷൻ മത്സരങ്ങളിൽ നിന്നും സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയവർ .
*ജൂഡോ sub junior- 3*
*ആട്യ- പാട്യ sub junior*- 8
  • ഉപജില്ലാ വാർത്താവായന മത്സരത്തിൽ 3-ാം സ്ഥാനം കരസ്ഥമാക്കി
  • സബ്ജില്ല ഗൈഡ്സിന്റെ സ്വാതന്ത്ര ദിന ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം
  • ലൈബ്രറി കൗൺസിലിന്റെ ആഭി മുഖ്യത്തിൽ നടന്ന വായനാമത്സരത്തിൽ ജില്ലയിൽ 10-ാം സ്ഥാനം

സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്ര പ്രദർശനം

അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ‍ൃഷ്ടികൾ

പരിശീലന പരിപാടികൾ

  • കായികാധ്യാപകനായ സാദിക് മാഷിന്റെ നേതൃത്വത്തിൽ മാർച്ച് വെക്കേഷൻ മുതൽ തന്നെ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിലുളള കായിക പരിശീലനം നടത്തിവരുന്നു. ജൂൺ മാസത്തിൽ പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കു വേണ്ടി സെലക്ഷനും പരിശീലനവും നൽകി വരുന്നു.
  • ക്ഷേത്ര വാദ്യകലകളുടെ പരിശീലനം ഈ ബി.വി.എച്ച്.എസിന്റെ പ്രത്യേകതയാണ്. ചെണ്ടമേളം, പഞ്ചവാദ്യം, മദ്ദള കേളി എന്നിവ സാമൂഹ്യശാസ്ത്ര അധ്യാപകനായ ഹരിപ്രസാദ് മാഷിന്റെ ശിക്ഷണത്തിൽ നടന്നു വരുന്നു.
  • വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, കംമ്പ്യൂട്ടർ ഹാർഡ് വെയർ എന്നിവയിൽ പ്രത്യേക പരിശീലനം
  • ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം. സ്കൂൾ എസ്.എെ.ടി.സി ആയ ശ്രീമതി ദീപ ടീച്ചറും ജോയിന്റ് എസ്.എെ.ടി.സി ആയ ശ്രീമതി മായ ടീച്ചറും ആണ് പരിശീലനം കൊടുക്കുന്നത്

വഴികാട്ടി

  • സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ

{{#multimaps:10.072775,76.212056000000004|zoom=18}}