ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
BVHSS NAYARAMBALAM-JRC UNIT 2021-22
OZONE DAY CELEBRATION BY SCOUT,GUIDES AND RED CROSS-2017
CHILDRENS DAY CELEBRATION
JRC SEMINAR 2021-22 BVHSS NAYARAMBALAM
JRC സെമിനാർ 2021-22 BVHSS NAYARAMBALAM
സെമിനാർ JRC 2021-22 BVHSSNAYARAMBALAM

2006 ൽ ആണ് ആദ്യമായി BVHS ൽ JRC യൂണിറ്റ് ആരംഭിച്ചത്. 8-ാം ക്ലാസിൽ നിന്നും 20 A Level വിദ്യാർത്ഥികളുമായി 46/E എന്ന യൂണിറ്റ് നമ്പറോടെ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചപ്പോൾ സംസ്കൃത അധ്യാപികDr.o ജയശ്രീ ടീച്ചറാണ് കൗൺസിലറായി ചുമതലയേറ്റെടുത്തത്.

നിലവിൽ സോഷ്യൽ സയൻസ് അധ്യാപികയായ സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ JRC യൂണിറ്റ് മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.

 കഴിഞ്ഞ 16 വർഷങ്ങളായി വ്യത്യസ്തവും ,മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് നമ്മുടെ JRC യൂണിറ്റ് കാഴ്ചവച്ചിട്ടുള്ളത്.JRC കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ കൂടാതെ ധാരാളം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്ത് നടത്തി വരുന്നു.

2011 ൽ നടത്തിയ രക്തദാന ക്യാമ്പ് ഇത്തരത്തിൽ ഏറെ സാമൂഹ്യ ശ്രദ്ധ നേടിയ ഒന്നാണ്. അതിൽIMA യുമായി സഹകരിച്ച് സമീപവാസികളായ നൂറോളം പേരെ പങ്കെടുപ്പിക്കാനായി എന്നത് ഏറെ അഭിമാനകരമാണ്.

    സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിൻ്റെ ഭാഗമായി, 2016-17ൽ വിദ്യാലയം സ്ഥിതി ചെയ്യുന്ന നായരമ്പലം ഗ്രാമ പഞ്ചായത്ത് 2 വാർഡിലെ മുഴുവൻ വീടുകളും കയറിയിറങ്ങി മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണം, ലഘുലേഖ വിതരണം എന്നിവ നടത്തി.അന്നത്തെ വാർഡ് മെമ്പർ ശ്രീ M .S സുമേഷ് ,ഷാജി പുത്തലത്തിൻ്റെ ഭവനത്തിൽ വച്ചാണ് ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി എക്സിബിഷനുകൾ, ക്ലാസുകൾ, കൗൺസിലിംഗ് സെഷനുകൾ, തെരുവ് നാടകങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു. ക്ലാസുകൾ, കൗൺസിലിംഗ് സെഷനുകൾ എന്നിവ കൈകാര്യം ചെയ്യുന്നത് ആരോഗ്യ മേഖലയിലും, നിയമ രംഗത്തുമുള്ള പ്രഗൽഭരാണ്.

     സേവന പ്രവർത്തനങ്ങളുടെ ഭാഗമായി

പ്രാഥമീക ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം, തുടങ്ങിയവയുടെ പരിസര ശുചീകരണം നടത്താറുണ്ട്.

പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഏറ്റവും അർഹരായ നിർധന കുടുംബങ്ങളെ വാർഡ് മെമ്പർമാരുടെ സഹായത്തോടെ കണ്ടെത്തി ഓരോ കുടുംബത്തിനും 9 ഇന ഭക്ഷ്യസാധനങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.

  സാമൂഹീക അവബോധത്തോടൊപ്പം രാഷ്ട്രീയ അവബോധം നേടുന്നതിൻ്റെ ഭാഗമായി നിയമസഭാ സമ്മേളനവും, അനുബന്ധ പ്രവർത്തനങ്ങളും നിയമസഭാ സന്ദർശനം നടത്തി നേരിട്ട് കണ്ട് മനസ്സിലാക്കി.

  ബഹു .മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കാൻ വൈപ്പിൻ കോളേജിൽ എത്തിയപ്പോൾ വോളൻ്റിയേഴ്സായി നമ്മുടെ JRC കേഡറ്റ്സ് ക്ഷണിക്കപ്പെട്ടു എന്നത് ഏറെ അഭിമാനാർഹമാണ്.

  സാധാരണ പോസ്റ്റർ രചനയും ,ക്വിസ് മത്സരവും മാത്രമായി ഒതുങ്ങിയിരുന്ന ഓസോൺ ദിനാചരണം ,പ്രതീകാത്മകമായി സ്കൂൾ മൈതാനത്ത് ഒരു ഭീമൻ കുട ഒരുക്കിയാണ് നമ്മുടെ കേഡറ്റ്സ് ആചരിച്ചത്.

പരിസ്ഥിതി അവബോധത്തിൻ്റെ ഭാഗമായി വനംവകുപ്പിൻ്റെ സഹകരണത്തോടെ മംഗള വനത്തിൽ കേഡറ്റ്സിനായി ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ യാത്രികരായ സൈക്കിൾ യാത്രക്കാരെ അനുമോദിച്ചു.നഗരവത്ക്കരണത്തിൻ്റെ പുതിയ മുഖമായ കൊച്ചി മെട്രോ യാത്രയും കുട്ടികൾക്കായി ഒരുക്കിയിരുന്നു.

  ഓഖി ചുഴലിക്കാറ്റിൻ്റെ കെടുതിയിൽപ്പെട്ട സഹപാഠികൾക്ക് JRC കേഡറ്റ്സ് സഹായം നൽകി.

കേരളത്തെ ആകെ പിടിച്ചുലച്ച ഒന്നായിരുന്നു 2018ലെയും, 2019 ലേയും പ്രളയം. നഷ്ടങ്ങൾക്കും കെടുതികൾക്കുമിടയിലും സേവന പരത എന്നJRC ആപ്തവാക്യം ഉയർത്തിപ്പിടിച്ച് 1023 കിലോയോളം അവശ്യവസ്തുക്കൾ സംഘടിപ്പിച്ച് കോഴിക്കോട് ദുരന്തമുഖത്തെത്തിച്ചു നൽകാനായത് JRC യൂണിറ്റിൻ്റെ വലിയ നേട്ടമായിരുന്നു.

  വിദ്യാലയത്തിൽ നടക്കുന്ന എല്ലാ മേളകളിലും, അനുബ പ്രവർത്തനങ്ങളിലും മുൻകൈ എടുക്കുന്ന JRC യൂണിറ്റ് covid 19 മഹാമാരിക്കാലത്തും മാറി നിന്നില്ല .കേഡറ്റുകൾ തയ്യാറാക്കിയ നൂറോളം മാസ്കുകൾ സമീപത്തുള്ള പൊതു സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ വിതരണം നടത്തി.

C level പരീക്ഷ എഴുതുന്ന എല്ലാവരും ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട് എന്നതും ശ്രദ്ധേയമാണ്

JRC സെമിനാർ 2021-22 (Unit No.46/E - BVHSS Nayarambalam)

A glance to JRC Seminar (Unit No.46/E - BVHSS Nayarambalam). നായരമ്പലം ഭഗവതിവിലാസം HSS ലെ JRC യൂണിറ്റിൻ്റെ സീനിയർ കേഡറ്റ്സിനായുള്ള സെമിനാർ 2 സെഷനുകളായി നടന്നു. HM ശ്രീമതി M K ഗിരിജ സെമിനാർ ഉദ്ഘാടനം ചെയ്തു. സീനിയർ ടീച്ചർ ശ്രീമതി P ശ്രീഭദ്ര ആശംസകൾ നേർന്നു.സ്കൂൾ കൗൺസിലർ ശ്രീമതി സിന്ധു K R സ്വാഗതവും, കേഡറ്റ് പ്രതിനിധി കുമാരി അശ്വതി P S കൃതജ്ഞതയും അർപ്പിച്ചു.              സെമിനാറിൻ്റെ ആദ്യ സെഷൻ - സോഷ്യൽ മീഡിയ ദുരുപയോഗവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ, കോതമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ K P സിദ്ദിഖ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ക്ലാസെടുത്തു. തൻ്റെ സർവീസ് അനുഭവങ്ങളും, സമകാലീക സംഭവങ്ങളും, വസ്തുനിഷ്ഠമായും, ആധികാരികമായും അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി.  പ്രഥമ ശുശ്രൂഷയുടെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകിയ രണ്ടാമത്തെ സെഷൻ നയിച്ചത് നായരമ്പലം ഗവ.ആയുർവേദ ഹോസ്പിറ്റലിലെ Dr. ടിങ്കു ശശിയും, ജൂനിയർ ഡോക്ടർമാരായ Dr. ഗീതു, Dr.സിജിൽ എന്നിവരും അടങ്ങിയ സംഘമാണ്. പ്രഥമ ശുശ്രൂഷയുടെ അടിസ്ഥാന പാഠങ്ങൾ കുട്ടികളെക്കൊണ്ട് തന്നെ ചെയ്യിച്ച് മനസ്സിലാക്കുന്ന രീതി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായി. 2 സെഷനുകളും  വളരെ പ്രയോജനപ്രദമായിരുന്നു.