ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ ആധുനിക ലൈബ്രറിയുടെ ഉദ്ഘാടനം

BVHSS  ന്റെ മറ്റൊരു കരുത്താണ് ആണ് അതിവിപുലമായ ഗ്രന്ഥശാല. നിരവധി പുസ്തകങ്ങൾ അടങ്ങിയ ആധുനികരീതിയിൽ സജ്ജീകരിച്ച ഗ്രന്ഥശാല കുട്ടികൾക്ക്  അറിവിന്റെ ഒരു പുതിയ ലോകം തന്നെ  തുറന്നുകൊടുക്കുന്നു .നിരവധി കുട്ടികൾ ലൈബ്രറിയിൽ വായനയ്ക്കായി സമയം കണ്ടെത്തുന്നു .അധ്യാപകർക്കുള്ള റഫറൻസ് ബുക്കുകൾ അടക്കം  കൊച്ചുകുട്ടികൾക്കുള്ള ഉള്ള പുസ്തകങ്ങൾ വരെ  ലൈബ്രറിയിൽ ലഭ്യമാണ് കൂടാതെ ക്ലാസ് റൂമുകളിൽ സജ്ജീകരിച്ച ക്ലാസ് ലൈബ്രറിയും സജീവമാണ് .ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ശ്രീമതി നിഷ്ടീച്ചറിന്റ  നേതൃത്വത്തിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത് .വളരെ പഴയ പുസ്തകങ്ങൾ മുതൽ  ഏറ്റവും പുതിയ പുസ്തകങ്ങളും  ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ അധ്യാപകരും വിദ്യാർത്ഥികളും മറ്റ് സുമനസ്സുകളും സംഭാവനയായി നൽകിയ  പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . ചിട്ടയോടെ പ്രവർത്തിക്കുന്ന മനോഹരമായ ലൈബ്രറി സ്കൂളിന് അഭിമാനമാണ്. വായനക്ക് ലൈബ്രറി പിരീഡ് അനുവദിക്കാറുണ്ട് ഈ സമയം പുസ്തകങ്ങൾ എടുക്കുവാനും വായിക്കുവാനും അവസരം കിട്ടുന്നു.