"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
പേര്= എൽ.എം.എസ് എച്ച്.എസ്.എസ് .ചെമ്പൂര്|
പേര്= എൽ.എം.എസ് എച്ച്.എസ്.എസ് .ചെമ്പൂര്|
സ്ഥലപ്പേര്=ചെമ്പൂര്|
സ്ഥലപ്പേര്=ചെമ്പൂര്|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
റവന്യൂ ജില്ല=തിരുവന്തപുരം|
റവന്യൂ ജില്ല=തിരുവന്തപുരം|
സ്കൂൾ കോഡ്=44066|
സ്കൂൾ കോഡ്=44066|
ഹയർ സെക്കന്ററി സ്കൂൾകോഡ്=1068|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=1068|
സ്ഥാപിതദിവസം=0|
സ്ഥാപിതദിവസം=0|
സ്ഥാപിതമാസം=0|
സ്ഥാപിതമാസം=0|

11:54, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്
വിലാസം
ചെമ്പൂര്

എൽ.എം.എസ് .എച്ച്.എസ്.എസ്. ചെമ്പൂര്, ഒറ്റശേഖരമംഗലം പി.ഒ
തിരൂവനന്തപുരം
,
695125
സ്ഥാപിതം0 - 0 - 1946
വിവരങ്ങൾ
ഫോൺ04712255684
ഇമെയിൽlmshsschemboor44066@gmail.com
കോഡുകൾ
സ്കൂൾ കോഡ്44066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജീവ് .എസ്.
പ്രധാന അദ്ധ്യാപകൻസുഹിതകുമാരി.എം.കെ
അവസാനം തിരുത്തിയത്
21-08-2019Sathish.sde
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


     
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ  എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 
  
 

ചരിത്രം

 
 മിഷനറിമാർ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതൽ  ഇവിടത്തെ  പളളികെട്ടിടത്തിൽ  വച്ച്  സ്കൂളും  നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം  ആരംഭിച്ചിട്ട്  165 – ലധികം   വർഷം  വരുമെന്നാണ്  രേഖകൾ  സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം  നൽകുന്നതിനു  വേണ്ടി പള്ളിയിൽ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂൾ നടത്തി. വളരെ കുറച്ച് കുട്ടികൾ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകർ വീടുകളിൽ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്.
   1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാർത്ഥികൾ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ൽ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡിൽ സ്കൂൾ ആരംഭിച്ചു.      (1 ഫാം മുതൽ 3 ഫാം വരെ)  3 -ഫാം ജയിച്ചാൽ തുടർ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാൽ ഭൂരിപക്ഷം പേരും പഠനം നിർത്തുകയായിരുന്നു പതിവ്.  സാമ്പത്തികശേഷി കൂടുതലുള്ളവർ നെയ്യാറ്റിൻകര യിലെ സ്കൂളിൽ  പോയി പഠിച്ചിരുന്നു.
   ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവൺമെൻറ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂൾ ഒരു എയ് ഡ‍ഡ്  സ്ക്കൂളായി തീരുകയും ചെയ്തു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ  ആയി ഉയർത്തപ്പെട്ടു. അന്നുമുതൽ 3 വർഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടിൽ ശ്രീ. സി.പൗലൂസ് അവർകളാണ്.  ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ  അടിസ്ഥാനസൗകര്യങ്ങളെല്ലാം  വന്നത്. 1997-1998  കാലയളവിൽ  കേരളാ ഗവൺമെൻറ് ഈ സ്ക്കൂളിനെ ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തി.  ഈ  സമയത്ത് ശ്രീമതി . സി.ആർ.ഗ്രേസ് ഫ്രീഡ പ്രിൻസിപ്പാൾ  ആയി നിയമിതയായി.  2005- ഒക്ടോബർ  3-ന് ഈ  സ്ക്കൂൾ കാമ്പൗണ്ടിൽ  തന്നെ  ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്   ആരംഭിക്കുകയുണ്ടായി.
  വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂർ, പ്ലാംപഴിഞ്ഞി, മഞ്ചംകോട്,  വലിയവിളപ്പുറം, തുടങ്ങിയ  സ്ഥ് ലങ്ങളിൽ  നിന്നുമുള്ള കുട്ടികൾ  ഇവിടെ പഠിക്കുന്നുണ്ട്. 
  കുട്ടികളുടെ പഠനപുരോഗതിയ്ക്കായി  വിവിധ പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്തു വരുന്നു.  പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി  കൂടുതൽ  ബന്ധപ്പെടുത്തുന്നു.  ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ  നവീന ബോധന രീതിയ്ക്ക് ആധാരം.  ബഹുവിധ പ്രവർത്തനങ്ങളാൽ സജീവമാണ്  ഇന്ന് ക്ളാസ്സ് മുറികൾ.  ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവൻ പ്രകൃതിയെ അടിത്തറിയുന്നു.  എല്ലാ കുട്ടികളുടേയും  വൈവിധ്യ മാർന്ന കഴിവുകൾ അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ  ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു. 

ഭൗതികസാഹചര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഓടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിൽ സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക് എക്സ് പീരിയൻസ് റും എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്. 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് എല്ലാ ക്ളാസ്സിലും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിച്ച് ഹൈടെക് ക്ളാസ്സുമുറികൾ ആക്കുന്നതിനു സാധിച്ചു. കുട്ടികളുടെ പഠനനിലവാരം ഉയരുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

2019-20അധ്യയന വർഷത്തിൽ യു.പി. യിലെ 9 ക്ളാസ്സുകളിൽ സ്മാർട്ട് റും സജ്ജീകരിക്കുന്നതിനു സാധിച്ചു.  

മികവുറ്റ...പഠന പ്രവർത്തനങ്ങൾ 2019-20

==പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും ==

     6.6.2019 --ഒരു വർഷം കൂടി വിദ്യാലയ തിരുമുറ്റത്ത് പുതിയ സ്വപ്നങ്ങളുമായി വർണ്ണപകിട്ടുള്ള പൂമ്പാറ്റകളെ പോലെ കുട്ടികൾ നിരന്ന അന്നേദിവസം ആശംസകൾ അറിയിക്കാനായി ലോക്കൽ മാനേജർ ,പഞ്ചായത്ത് പ്രസിഡന്റ് ,വൈസ് പ്രസിഡൻറ് ,പി.ടി.എ.പ്രസിഡന്റ് , ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ തുടങ്ങിയവർ അതിഥികളായി എത്തി. പുതിയ ഹെഡ്മിസ്ട്രസ്സിനെ പരിചയപ്പടുത്തി. ഈ സുദിനത്തിൽ ഒരു വർഷത്തേക്കാവശ്യമായ പുത്തൻ ചിന്തകൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകി.
 5 മുതൽ 12 ക്ളാസ്സുവരെയുള്ള എല്ലാകുട്ടികളേയും ഒരുമിച്ചുള്ളതായിരുന്നു പ്രവേശനോത്സവ ആഘോഷങ്ങൾ.  നവാഗതരായി കടന്നുവന്ന പുഞ്ചിരി തൂകുന്ന പുതുമുഖങ്ങൾക്ക് സൂര്യകാന്തി പൂക്കളും  കിരീടവും ബലൂണുകളും നൽകി സ്വീകരിച്ചു. പ്രവേശനോത്സവഗാനം നൃത്തചുവടുകളോടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. എസ്.എസ്.എൽ.സി.യ്ക്ക് എ+ വാങ്ങിയ വിദ്യാർത്ഥികൾക്ക് പി.ടി.എ. സമ്മാനങ്ങൾ  നൽകി. 
 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി പകർന്നു നൽകുന്ന നേരനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതിനായി വിദ്യാലയ പരിസരം തന്നെ ഒരു പാഠപുസ്തകമാക്കി മാറ്റിയ ശ്രീ. ജോൺ വിക്ടറിനെ പൊന്നാട അണിയിച്ച് അനുമോദിക്കുകയുണ്ടായി. വൈവിധ്യമാർന്ന സസ്യങ്ങളും മനോഹരമായ പൂക്കളും നിറഞ്ഞ വിദ്യാലയ പരിസരം കണ്ടറിയാനും തൊട്ടറിയാനും ഏറെ സഹായിക്കുന്നു. പരിസ്ഥിതി ദിന സമ്മാനമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി. പായസവും നമ്മുടെ ജൈവകൃഷിയിൽ നിന്ന് ലഭിച്ച വാഴപ്പഴവും  എല്ലാവർക്കും നൽകി. 
     '

തുടർന്നുള്ള ചിത്രം കാണാൻക്ലിക്ക് ചെയ്യുക

==വായനാവാരാഘോഷവും വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനവും ==

       ജൂൺ 19-ം തീയതി പെരുങ്കടവിള  ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി  ഉത്ഘാടനം നടത്തിുകയുണ്ടായി.  കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു,  മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർസ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
      സ്കൂളും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി.   

==ലഹരി വിരുദ്ധ ദിനാചരണം ==

  ലഹരി വിരുദ്ധ ക്ളബിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ബോധവത്കരണ ക്ളാസ്സും നടത്തി.എൻ.സി.സി. സ്കൗട്ട് ,ഗൈഡ് വിദ്യാർത്ഥികൾ ചെമ്പൂര് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആശാപ്രവർത്തകർ തുടങ്ങിയവർ  ഈ വിളംബരജാഥയിൽ  പങ്കെടുത്തു. ചെമ്പൂര് ദേശത്തിന് ഇത് ഒരു ഉണർവ്വ് നൽകി.

തുടർന്നുള്ള വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യുക

==യോഗ ദിനാചരണം ==

 25.6.2019 യോഗദിനം എൻ.സി.സി. സ്കൗട്ട് ,ഗൈഡ് വിദ്യാർത്ഥികൾ ചേർന്ന്  ഹയർസെക്കൻ്ററി ആഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ,പ്രിൻസിപ്പാൾ, NCC മാസ്ടർ .തുടങ്ങിയവർ രാവിലെ 8 മണിയ്ക്ക് തന്നെ എത്തുകയും യോഗ നടത്തുകയും ചെയ്തു. തുടർന്ന് എൻ.സി.സി. യുടെ നേതൃത്ത്വത്തിൽ പ്രഭാത ഭക്ഷണം എല്ലാവർക്കും നൽകുകയുണ്ടായി. 

==കൂട്ടയോട്ടം -പങ്കാളിത്തം ==

International Olympic Day -യോടനുബന്ധിച്ച്  തിരുവനന്തപുരത്തു നടന്ന കൂട്ടയോട്ടത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് ഇത് ഒരു പുതിയ ഉണർവ്വ് നൽകുകയുണ്ടായി.

2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ

==വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനം ==

      ഈ വർഷത്തെ വിദ്യാരംഗം ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺ 19-ം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി.  പെരുങ്കടവിള  ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി  ഉത്ഘാടനം നടത്തുകയുണ്ടായി.  കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു,  മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർ സ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
      സ്കൂളും പരിസരവും  ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി.  

==ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനോത്ഘാടനം ==

 ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.  
 ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 27 കുട്ടികളെ തെരഞ്ഞെടുത്തു.
 എല്ലാ ബുധനാഴ്ചയും  രാവിലെ 9 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ നിഷാറാണി  , ഫാൻസിലത ടീച്ചർമാർ എടുക്കുന്നു.   

==എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ ==

ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. ഔഷധച്ചെടികളുടെ തോട്ടം സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു.

==സോഷ്യൽ സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ ==

 ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 3-ാം തീയതി കൺവീനർ ഫാൻസിലത ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകനായ ഷാജു സാമുവേൽ  യു.പി. അധ്യാപകരായ വിജില, ഷൈനി , ജൂബിലി മോഹൻ തുടങ്ങിയവരും പങ്കെടുത്തു.  
 ജൂലൈ 21 ചാന്ദ്രദിനം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു.അന്ന് ISRO വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ -2 ന്റെ വിക്ഷേപണം ലൈവ് ആയി ജൂബിലി മോഹൻ സർ പ്രോജക്ടർ വഴി കാണിച്ചുകൊടുത്തു. പലർക്കും ശാസ്ത്രജ്ഞരാകാനുള്ള മോഹം ഉദിക്കുകയും 'ഞാൻ കണ്ട ചാന്ദ്രയാത്ര'  എന്ന റിപ്പോർട്ട് നിർമ്മിക്കുകയും ചെയ്തു. ഈ ഹൈടെക് യുഗത്തിൽ ബഹിരാകാശ യാത്രയുടെ അനുഭവം പകർന്നു നൽകിയതായിരുന്നു ചാന്ദ്ര ദിന പ്രവർത്തനങ്ങൾ. ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

==ഇംഗ്ളീഷ് ക്ളബ്ബ് പ്രവർത്തനങ്ങൾ ==

  ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ  എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി  യു.പി. അധ്യാപകരായ ഷെർവിൻ,  വിജില,  തുടങ്ങിയവരും പങ്കെടുത്തു.  ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ‍ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.
  ജൂലൈ മാസം 19,20 തീയതികളിലായിട്ടാണ് ഡ്രാമാ ക്യാമ്പ് സംഘടിപ്പിച്ചത്. കാട്ടാക്കട ബി.പി.ഓ. ആണ് ഉത്ഘാടനം ചെയ്തത്. 4 സെക്ഷനുകളായി തിരിച്ച് അരവിന്ദ് സാർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.സിറ്റ്വാഷൻ  നൽകി ‍ഡയലോഗ്  ക്രീയേറ്റ് ചെയ്തു. കുട്ടികൾക്ക് കഥ നല്കി  അതിനെ നാടകത്തിനുള്ള സ്ക്രിപ്റ്റ്  ആക്കി മാറ്റി. അടുത്തദിവസം അത് അവതരിപ്പിക്കാനുള്ള നിർദ്ദേശം നൽകി.ഏറ്റവും നല്ല  നടൻ, നടി സ്കീൻ പ്ളേ,  കോമ‍ഡിയൻ  തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജൂബിലീ മോഹൻ സർ, ഷെർവിൻ സർ  തുടങ്ങിയവർ നേതൃത്വം നൽകി.

==സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ ==

 ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 8 -ാം തീയതി ഹൈസ്ക്കൂൾ കൺവീനർ ബീന ടീച്ചർ യു.പി കൺവീനർ  എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകരായ പുഷ്പ റാണി , ഷീബ തങ്കം യു.പി. അധ്യാപകരായ ഷെർവിൻ,  വിൻസൻറ് ,  തുടങ്ങിയവരും പങ്കെടുത്തു. 8ബി യിലെ അർജുൻ സുരേഷ് , സഞ്ജയ് .എസ്. എന്നിവർ വരച്ച ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ എല്ലാവർക്കും കൗതുകമുളവാക്കി. അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി. 70 ഓളം വിദ്യാർത്ഥികൾ ഈ ക്ളബ്ബിൽ പങ്കെടുത്തു. 

==സംസ്കൃതം ക്ളബ്ബ് പ്രവർത്തനങ്ങൾ ==

 സംസ്കൃതം  ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ  ജൂലൈ മാസം 16-ാം തീയതി ഹൈസ്ക്കൂൾ -സംസ്കൃതം അധ്യാപികയായ ജിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ രാവിലെ സംസ്കൃതം ഭാഷയിലുള്ള അസംബ്ളിയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് -സുഹിത കുമാരി കുട്ടികൾ തയ്യാറാക്കിയ സംസ്കൃതി എന്ന പത്രം പ്രകാശനം ചെയ്തു.  പ്രതിജ്ഞ , വാർത്ത, സുഭാഷിതം പ്രാർഥന എല്ലാം സംസ്കൃതഭാഷയിൽ നടത്തിയത്  കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.പത്രം കൺവീനറായി ജിജിമോൾ ടീച്ചറും പ്രസി‍ഡന്റ് ആയി അച്ചുവും ട്രഷറായി നിമ്മി യും പ്രവർത്തിച്ചു.

==വർക്ക് എഡ്യൂക്കേഷൻ ക്ളബ്ബ് പ്രവർത്തനങ്ങൾ ==

ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 12-ാം തീയതി ഹെ‍ഡ്മിസ്ട്രസ്സ് .സുഹിതകുമാരി ടീച്ചറിന്റെ അധ്യക്ഷതയിൽ വർക്ക് എ‍ഡ്യൂക്കേഷൻ ടീച്ചർ റീജ.ജെ.റോസ്. ടീച്ചറിന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചു. സോപ്പ് നിർമ്മാണത്തോടെ യാണ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. July 16-ാം തിയതി സുന്ദരി -സോപ്പ് എന്ന പേരിൽ സോപ്പിന്റെ വിതരണ ഉത്ഘാടനവും നടത്തുകയുണ്ടായി.

==മാത്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ==


==ഹിന്ദി ക്ളബ്ബ് പ്രവർത്തനങ്ങൾ ==

==ഹെൽത്ത് ക്ളബ്ബ് പ്രവർത്തനങ്ങൾ ==

==വായനാ ക്കളരി ഉത്ഘാടനം-ദേശാഭിമാനി എന്റെ പത്രം ==

   മൈലച്ചൽ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദേശാഭിമാനി  പത്രം നമ്മുടെ സ്ക്കൂളിലും എത്തി. സി.പി.എം. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി , ഉത്ഘാടനം ചെയ്തു. അക്ഷരമുറ്റം ക്വിസ്സിൽ എല്ലാകുട്ടികളുെ പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ആര്യങ്കോട് ലോക്കൽ സെക്രട്ടറി.എ.എസ്.ജീവൽകുമാർ, അഡ്വ.വി.എൽ.ബൈജു, സാറാബേബി,  മൈലച്ചൽ സഹകരണബാങ്ക് സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.   

==കോർണർ. പി.ടി.എ. ==

  പ്രാദേശിക രക്ഷകർത്തൃസമ്മേളനമായ കോർണർ പി.ടി.എ. 3.8.2019 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക്  ചിലമ്പറ ശ്രീ.ഷാബുരാജ് , 9സി. യിലെ ജിഷാഷാബു വിന്റെ വീട്ടിൽ വച്ച് നടന്നു. പി.ടി.എ . പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. . പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അനിൽ ചൈതന്യ  യോഗം ഉത്ഘാടനം ചെയ്തു. 'ചിലമ്പ് ' എന്ന കൈയെഴുത്തു പതിപ്പ് പ്രകാശനം ചെയ്തപ. ഹെഡ്മിസ്ട്രസ്സ് സ്വാഗതവും, കൺവീനർ. ജി. മാത്യൂസ് സർ കൃതജ്ഞതയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ ,  സമഗ്ര ആവിഷ്കാരം,  പൊതു ചർച്ച  എന്നിവ യോഗത്തിന്റെ ഭാഗമായി നടന്നു. 

തുടർന്നുള്ള ചിത്രങ്ങൾ കാണാൻക്ലിക്ക് ചെയ്യുക


മികവ് പ്രവർത്തനങ്ങൾ 2018-19

==സ്ക്കൂൾ വാർഷികാഘോഷം ==

ഈ അധ്യയന വർഷത്തെ സ്ക്കൂൾ വാർഷികാഘോഷം ജനുവരി 25 ന് ആഘോഷിക്കുകയുണ്ടായി. മാർച്ച് 2018 എസ്.എസ്.എൽ.സി യ്ക് 10A+ വാങ്ങിയ നാല് കുട്ടികൾക്ക് ക്യാഷ് അവാർഡും ‍ട്രോഫിയും നൽകുകയുണ്ടായി. റവന്യൂജില്ല , സംസ്ഥാനതല വിജയികൾക്കും സമ്മാനങ്ങൾ നൽകി . എൽ.എം.എസ് സ്ക്കൂൾസ് മാനേജർ, ബ്ളോക്ക് മെമ്പർ , പഞ്ചായത്ത് മെമ്പർ തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു. . '

തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==പഠനോത്സവം 2018-19 ==

    പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ കുട്ടികളുടെ പഠന മികവുകൾ വിലയിരുത്തുന്നതിനും സംവദിക്കുന്നതിനുമായി 2019 ഫെബ്രുവരി 13 ബുധനാഴ്ച രാവിലെ പഠനോത്സവത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.  ഈ പരിപാടിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുകയുണ്ടായി. ബി.ആർ സി യിൽ നിന്നുള്ള ജയചന്ദ്രൻ സാർ,  ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.അനിൽകുമാർ ,ബ്ളോക്ക് മെമ്പർ , ലോക്കൽ മാനേജർ ,പി.ടി.എ. മെമ്പർമാർ, രക്ഷകർത്താക്കൾ  തുടങ്ങിയവർ പങ്കെടുത്ത ഈ  ചടങ്ങ് കുട്ടികൾ വലിയ ഒരു ഉത്സവം തന്നെയാക്കി തീർത്തു. 

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


==അക്കാദമിക് മാസ്റ്റർ പ്ളാൻ 2018-19 ==

ഉത്ഘാടനം --അക്കാദമിക് മാസ്റ്റർ പ്ളാൻ
      ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ളാനിന്റെ ഔപചാരികമായ ഉത്ഘാടനം 25.10.2018 ആര്യങ്കോട് പോലീസ് സ്റ്റേഷനിലെ വനിതാസിവിൾ ഓഫീസറായ അനിത നിർവഹിക്കുകയുണ്ടായി.ഇതിൽ  പ്രധാനമായും അഞ്ച് പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. 

1) വായനാവസന്തം 2) പെൺ കരുത്ത് 3) പ്രാദേശിക വിഭവ ഭൂപടം 4) റേഡിയോ ക്ളബ്ബ് -അമൃതവാണി 5) കുടുക്ക-സമ്പാദ്യ പദ്ധതി

== 1. വായനാ വസന്തം -മലയാളതിളക്കം ==

   ഒക്ടോബർ മുതൽ ജനുവരി വരെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച പ്രവർത്തനമാണ് മലയാളതിളക്കം  എന്നു പേരിട്ട  വായനാ വസന്തത്തിലെ ഈ പ്രവർത്തനം .9,8, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ  ഇതിനായി തെരഞ്ഞെടുത്തു. കാട്ടാക്കട ബി.ആർ സി യിൽ നിന്നു വന്ന റീന ടീച്ചർ, ജയചന്ദ്രൻ സർ കുട്ടികൾക്ക് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി. 36 കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് പരിശീലനം നൽകി. 

== 2. പെൺ കുരുത്ത് ==

   പെൺകുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക ചൂഷണം ,മറ്റ് അടിച്ചമർത്തലുകൾ തുടങ്ങിയവയെ കുറിച്ച് അവരെ ബോധവത്കരിക്കുകയാണ് പെൺകരുത്ത് 'എന്നതിലൂടെ ലക്ഷ്യമിടുന്നത്. സ്ക്കൂളിലെ എല്ലാ പെൺകുട്ടികളും ഇതിലെ അംഗങ്ങളാണ്.അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനും അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കൺവീനറായി അനിഷ ടീച്ചർ പ്രവർത്തിക്കുന്നു. 

== 3. പ്രാദേശിക വിഭവ ഭൂപടം ==

    സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ   പ്രാദേശിക വിഭവ ഭൂപടത്തിന്റെ പ്രാധാന്യത്തെകുറിച്ച് ചർച്ചനടത്തി.ബി.ആർ .സി കോ-ഓർഡിലേറ്റർ ശ്രീ. ജയചന്ദ്രൻ സാറിന്റെ ക്ളാസ്സ് കുട്ടികൾക്ക് ഒരു വ്യക്തമായ ധാരണയുണ്ടാക്കി . ഏകദേശം 100 ഓളം കുട്ടികൾ  5 ഭുപടം വീതം വരച്ച് എന്റെ അറ്റ് ലസ്  എന്ന ആൽബം തയ്യാറാക്കി. ഭൂസവിശേഷതകൾക്ക്  ഏതെല്ലാം നിറങ്ങൾ നൽകണമെന്നുള്ള ധാരണ ലഭിച്ചു.നഗരാസൂത്രണം , ഭൂവിനിയോഗം, ഭൂപ്രകൃതി , വിഭവ സംരക്ഷണം , വിഭവ ആസൂത്രണം  എന്നിവയുടെ ലഭ്യത ഈ പ്രവർത്തനങ്ങളിലൂടെ ലഭ്യമാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

== 4. റേഡിയോ ക്ളബ്ബ് -അമൃതവാണി ==

     അമൃതവാണി  എന്ന് പേരിട്ട എഫ്.എം. റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനോത്ഘാടനം 2018 ഒക്ടോബർ 22-ാം തീയതി 11 മണിയ്ക്ക് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സജി സർ നിർവഹിക്കുകയുണ്ടായി. ഇതിന്റെ കൺവീനേഴ് സ് ആയി ജിജിമോൾ ടീച്ചർ , ജൂബിലീ മോഹൻ സർ പ്രവർത്തിക്കുന്നു. ഓരോ ക്ളാസ്സായി ദിവസവും ഉച്ചയ്ക് 1.15.മുതൽ 1.30 വരെ കുട്ടികൾ  തയ്യാറാക്കിയ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.ഈ പ്രോഗ്രാം കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാൻ സാധിച്ചു.

== 5. കുടുക്ക -സമ്പാദ്യ പദ്ധതി- ==

         ഗണിത പഠനം രസകരമാക്കുക  അതോടൊപ്പം സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭം കുറിച്ച പദ്ധതിയാണ് കുടുക്ക. അഞ്ചാം ക്ളാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും 6,7,ക്ളാസ്സുകളിലെ താല്പര്യമുള്ള വിദ്യാർത്ഥികളും ഈ പദ്ധതിയിൽ അംഗങ്ങളാണ്. ഇതിൽ കൂടി പണം നിക്ഷേപിക്കുക, പിൻവലിക്കുക, പലിശ കണക്കാക്കുക, തുടങ്ങി നിത്യജീവിതത്തിലെ ഗണിത ക്രീയകൾ ഉറപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

== കരാട്ടേ ==

         തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ നേതൃത്ത്വത്തിലുള്ള 2018-19  അധ്യയനവർഷത്തെ കരാട്ടേ പരിശീലനം 8,9 ക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് നൽകുന്നു. കാലായിൽ രത്നാകരൻ  കരാട്ടേ മാഷ് ആയും സ്ക്കൂൾ കൺവീനറായി ഷീബാഷെറിൻ ടീച്ചറും പ്രവർത്തിക്കുന്നു.

==ഡ്രാമാ ക്യാമ്പ് --ഇംഗ്ളീഷ് ==

      DRAMA CAMP  is a English  programme in 7 th U.P Class   .This camp enhance the communicative development acting and drawing skill of upper primary students . It is conducted by  English Sir. Jubilee Mohan .G

==സുരീലീ ഹിന്ദി ==

          6-ാം ക്ളാസ്സ് വിദ്യാർത്ഥികൾക്ക് ഹിന്ദി ഭാഷ ലളിതമായി  സംസാരിക്കാനും പഠിക്കുവാനും വേണ്ടി  SSA സംഘടിപ്പിക്കുന്ന  പ്രോഗ്രാം ആണ് സുരീലി ഹിന്ദി. കഥകൾ , കവിതകൾ ഇവ അവതരിപ്പിക്കാനും എഴുതാനും കുട്ടികൾക്ക് കഴിഞ്ഞു. ഹിന്ദി ടീച്ചരായ ബിന്ദു മാനുവൽ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.

==മലയാള ദിനാഘോഷം (നവംബർ 1)-കേരള പിറവിദിനം ==

   2018 നവംബർ 1 മലയാളദിനമായും ഈ വർഷം ആഘോഷിച്ചു. നവ കേരളം എന്റെ ഭാവനയിൽ  എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചിത്രരചനാമത്സരം സംഘടിപ്പിക്കുകയും മികച്ച ചിത്രങ്ങൾക്ക് സമ്മാനം നൽകുകയും ചെയ്തു. കേരളപ്പിറവി ക്വിസ് മത്സരവും നടത്തുകയുണ്ടായി.

കൂടുതൽ ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക ==ഓർമ്മക്കൂട്ട്--പൂർവ്വ വിദ്യാർത്ഥി സംഘടന ==

  .1996-97 SSLC പൂർവ്വ വിദ്യാർത്ഥി സംഘടന ഓർമ്മക്കൂട്ട്  എന്നപേരിൽ 2019 ജനുവരി 12 -ംതീയതി  ഒത്തുചേരൽ സംഘടിപ്പിച്ചു. പൂർവ്വഅധ്യാപകരും വിദ്യാർത്ഥികളും  കുടുംബാംഗങ്ങളും ഒത്തുചേർന്ന ഈ സമ്മേളനം വരും തലമുറയ്ക് പ്രചോദനമാകും എന്നതിൽ സംശയമില്ല. സ്ക്കൂൾ  ആനിവേഴ്സറിയോടനുബന്ധിച്ച്   ഈ പൂർവ്വവിദ്യാർത്ഥികൾ സ്കൂളിൽ ഒരു വൃക്ഷത്തൈ നടുകയും ഒരു മോട്ടോറും  വാട്ടർടാങ്കും സ്കൂളിന് സംഭാവനയായി നൽകുകയും ചെയ്തു 
picture

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

==ദുരിതാശ്വാസക്യാമ്പിൽ നമ്മുടെ അധ്യാപകർ ==

     തിരുവനന്തപുരം ജില്ലാകളക്ടർ ബഹുമാനപ്പെട്ട ഡോ.കെ വാസുകി ഐ.എ.എസ് ന്റെ നേതൃത്ത്വത്തിൽ -2018 ജൂൺ മാസത്തിൽ എസ്.എം.വി. സ്ക്കൂളിൽ നടന്ന ക്യാമ്പിൽ നമ്മുടെ സ്ക്കൂളിലെ അധ്യാപകരായ ജൂബിലി മോഹൻ, സജു , ഷാജു സാമുവേൽ റോസ്ചന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു. എയർപോർട്ടിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിലും ഇവർ പങ്കെടുക്കുകയുണ്ടായി.     
വിദ്യാർത്ഥികൾ സഹായഹസ്തവുമായി.....‍‍


ക്ളാസ്സുമുറിയിലെ ലാപ് ടോപ്പ്‍‍‍‍
ക്ളാസ്സുമുറിയിലെ ലാപ് ടോപ്പ്‍‍‍‍

==ഹൈടെക്ക് പദ്ധതി നമ്മുടെ സ്കൂളിലും ==

           2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിക്കുകയും ചെയ്തു. 


== പരിസ്ഥിതി ദിനാഘോഷം ==

       എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നൽകികൊണ്ട് പി.ടി.എ പ്രസിഡന്റ് ഹരിതോത്സവം ഉത്ഘാടനം ചെയ്തു. കുട്ടികൾക്ക് നോട്ടുബുക്കും വിത്തുകളും വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് ഒരു മാവിൻ തൈ പ്രസിഡന്റ് നടുകയും ചെയ്തു.    
humb
humb

== വായനാദിനാഘോഷം ==

    എസ്.ആർ.ജി .മീറ്റിംഗ് അനുസരിച്ച് വായനാമൂല,പുസ്തകക്ളിനിക്ക്, പ്രാദേശിക ഗ്രന്ഥശാല അംഗത്വം, അമ്മ വായന ,ക്വിസ് മത്സരം ,നല്ല വായനക്കാരെ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.   
VAYANA 2018

== പത്രം നമ്മുടെ സ്ക്കൂളിലും ==

    ദേശാഭിമാനി പത്രം മൈലച്ചൽ സർവ്വീസ് സഹകരണബാങ്ക് നമ്മുടെ സ്ക്കൂളിലെ കുട്ടികൾക്കായി  നൽകിയിട്ടുണ്ട്.

== നവപ്രഭ ==

  9 ക്ളാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നവപ്രഭ പദ്ധതിയിൽ 20 കുട്ടികളാണുള്ളത് . പ്രീ ടെസ്റ്റ് നടത്തി തെരഞ്ഞടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം മലയാളം,ഇംഗ്ളീഷ് കണക്ക് ,സയൻസ് വിഷയങ്ങളിൽ ക്ളാസ്സുകൾ എടുക്കുകയുണ്ടായി. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുകയുണ്ടായി. പോസ്റ്റ് ടെസ്റ്റ് നടത്തി കുട്ടികളുടെ നിലവാരം ഉയർന്നതായി കാണാൻ കഴിഞ്ഞു.

== ശ്രദ്ധ ==

   5-10 വരെയുള്ള ക്ളാസ്സുകളിലെ പിന്നോക്കം ന്ൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ശ്രദ്ധ പ്രോഗ്രാം.രാവിലെ 9മുതൽ 10വരെ യുള്ള സമയത്ത് ക്രമമായ പഠനപ്രവർത്തനങ്ങൾ നടത്തി.ഐ.സി.ടി. യുടെ സാധ്യത പ്രയോജനപ്പെടുത്തിയത് ക്ളാസ്സുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു.

== മലയാളതിളക്കം ==

   നവംബർ മാസത്തിൽ ആരംഭിച്ച മലയാളതിളക്കം പ്രോഗ്രാമിൽ 6,7, ക്ളാസ്സുകളിൽ മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് എഴുതാനും വായിക്കാനും ഉള്ള പ്രത്യേക പരിശീലനം നൽകുകയുണ്ടായി. 

== മികവുത്സവം ==

  സ്കൂൾ ആഡിറ്റോറിയത്തിലും ചെമ്പൂര് ജംഗ്ഷനിലും നടന്ന മികവുത്സവം കുട്ടികളുടെ കലാപരിപാടികളോടെ നടക്കുകയുണ്ടായി. പി.ടി.എ. അംഗങ്ങളും രക്ഷകർത്താക്കളും പങ്കെടുത്ത ഈ മീറ്റിംഗ് നാട്ടുകാർക്ക് കൗതുകം ജനിപ്പിക്കുന്നതായിരുന്നു.
mikavulsavam2018

== ഹലോ ഇംഗ്ളീഷ് ==

  5,6,7 ക്ളാസ്സുകളിൽ ഇംഗ്ളീഷ് മെച്ചപ്പെടുത്തുന്നതിനുള്ള 5 ദിവസത്തെ ഈ പ്രോഗ്രാം  പി.ടി.എ.പ്രസിഡന്റ് ,പ്രിൻസിപ്പാൾ  ഇവരുടെ അധ്യക്ഷതയിൽ  ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.രക്ഷകർത്താക്കളുടെ മുൻപിൽ ഇംഗ്ളീഷിൽ  ആടാനും പാടാനും ടാലന്റുകൾ പ്രകടിപ്പിക്കാനും ഉള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. 

== നല്ല പാഠം പദ്ധതി==

  പാവപ്പെട്ടവിദ്യാർത്ഥികൾക്ക് സഹായകമായി പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനോത്ഘാടനം 2017 ആഗസ്റ്റ് മാസത്തിൽ പി.ടി.എ.പ്രസിഡന്റ് , ബ്ളോക്ക് മെമ്പർ ,വാർഡ് മെമ്പർ ഇവരുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. 5 പാവപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് നൽകുകയുണ്ടായി. ഓണാഘോഷപരിപാടികളും സംഘടിപ്പിച്ചു.
NALLAPADAM

== സ്പോർട്സ് ==

ഗുസ്തി മത്സരത്തിൽ അഭിമാനതാരങ്ങളായി നമ്മുടെ വിദ്യാർത്ഥികൾ
ലൗലി ടീച്ചർക്ക് വിട.

'പ്രഥാനാധ്യാപിക ലൗലി ഹെലൻ ഷാജി ടീച്ചർ അന്തരിച്ചു 11.4.2017 രാവിലെ 7.30 ന് കാരാക്കോണം മെഡിക്കൽ ആശുപത്രിയിൽ വച്ച് പെട്ടെന്നുള്ള അസുഖം കാരണം മരിക്കുകയായിരുന്നു സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ താല്പര്യത്തോടെ പ്രവർത്തിച്ച ടീച്ചറിൻറെ വേർപാട് വലിയൊരു നഷ്ടം ആയിരിക്കുകയാണ്."

== [[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പാഠ്യേതര പ്രവർത്തനങ്ങൾ|

മികവ് പ്രവർത്തനങ്ങൾ 2017-18

 പ്രവേശനോത്സവം
SSLC2018‌
little kites
യൂണിഫോം വിതരണം പി.ടി.എ. പ്രസിഡന്റ്
പത്രം ഉത്ഘാടനം


==എൻ.സി.സി==

എൻ.സി.സി. വിദ്യാർത്ഥികൾ
      നമ്മുടെ  സ്കൂളിൽ എയർഫോഴ്സിൻറെ  കീഴിലുള്ള  NO-1(K)Air sqn NCC   യുടെ    Troop No.11  പ്രവർത്തിച്ചുവരുന്നു.2012 മുതൽ ആരംഭിച്ച എൻ.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിൻസൻറ് സാറാണ്,  ഓരോ വർഷവും 8-ം ക്ളാസ്സിലെ 50 കുട്ടികൾക്ക് വീതം പ്രവേശനം നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളിൽ മെച്ചമായ ആഹാരവും നൽകി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളർച്ചക്ക് സഹായകമായ സാഹസിക പ്രവർത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു.എൻ.സി.സി. ദിനം--നവംബർ മാസം നാലാമത്തെ ഞായർ,  എയർ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,   തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാർത്ഥികൾ സ്കൂളിൻറെ അച്ചടക്കം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എൻ.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.  

== സ്കൗട്ട് & ഗൈഡ്സ് ==

       കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ സജു.എസ് , ഒാപ്പൺ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ റീജ ജെ റോസ് ഉം നേതൃത്വം നൽകുന്നു. 
           *  സ്കൗട്ടിൻറെ പ്രവർത്തനങ്ങൾ 2016 ജൂൺ മുതൽ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്,  ഡ്രിൽ  റോപ് പരിശീലനം ഹൈകിംഗ്,  ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം  ലീഡർഷിപ്പ്  ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളിൽ നിന്നും 32 കുട്ടികൾ സ്കൗട്ടിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്.  ഇവർ ആദ്യ ഘട്ടമായ പ്രവേശ്  ടെസ്ററ് എഴുതുവാൻ തയ്യാറെടുക്കുകയാണ്
   **ഗൈഡിൻറെ 32 കുട്ടികളുള്ള ഒരു യൂണിറ്റ്  സജീവ,മായി പ്രവർത്തിച്ചുവരുന്നു.  രാഷ്ട്രപതി , രാജ്യപുരസ്കാർ  ഇവ നമ്മുടെ കുട്ടികൾ നേടിയെടുത്തിട്ടുണ്ട് .    ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം   യൂണിറ്റ് ക്യാമ്പ്  ഹൈക്ക്  എന്നിവ   പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു.   സ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.

== റെഡ്ക്രോസ് ==

റെ‍ഡ്ക്രോസ് വിദ്യാർത്ഥികൾ
      സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോൾ  റ്റീച്ചറാണ്. 2011 ൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസിൻറെ യൂണിറ്റിൽ  50 കുട്ടികൾ ഉണ്ട്  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകുന്ന  റെഡ്ക്രോസിൻ മുദ്രാവാക്യം സേവനം എന്നതുതന്നെയാണ്.  സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ  വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ  റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.

== സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ==

       1.12.2016  നു ഈവർഷത്തെ സ്ക്കൂൾ സംരക്ഷണ സമിതി യുടെ പ്രവർത്തനങ്ങൾ ലോക്കൽ മാനേജർ റവ.എം. ജോൺ ഉത്ഘാടനം ചെയ്തു.  ആര്യങ്കോട് സബ് ഇൻസ്പെക്ടർ ശ്രീ. അരുൺ  സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂൾ സംരക്ഷണ സമിതി കൺവീനറായി ശ്രീ.ഷാജു സാമുവേൽ പ്രവർത്തിക്കുന്നു. 

== ഗാന്ധിദർശൻ ==

      ഗാന്ധിദർശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേൽ അധ്യാപകനാണ്.  ഗാന്ധിദർശൻ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു.

വിദ്യാരംഗം‍‍‍

വായനദിനം ഉത്ഘാടനം
     2016-17 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ  യുവകവി ശ്രീ. കാഞ്ചിയോട് ജയൻ അവർകൾ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് സാഹിത്യ മത്സരങ്ങൾ    സംഘടിപ്പിച്ചു.  കവിയുമായി അഭിമുഖം നടത്തി സ്കുൾ തല മത്സരവിജയികളെ കാട്ടാക്കട ബി.ആർ.സി. യിൽ വച്ചു നടന്ന  സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു .  വിദ്യാരംഗം കൺവീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവർത്തിക്കുന്നു. നാടൻപാട്ട് , കവിതാരചന.കഥാരചന,  ചിത്രരചന   പുസ്തക പരിചയം ,  വായനാഅനുഭവം പങ്കു വയ്ക്കൽ തുടങ്ങിയവ  നടത്തുന്നു.  

== ലൈബ്രറി ==

       ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങൾ അനുവദിച്ച് 1.15 മുതൽ 2  വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ  റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങൾ  5  അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു

== ക്ലാസ് മാഗസിൻ ==

     ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിൻ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉൾപ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബർ 14 ന്  സ്കൂളിൽ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിൻ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നൽകുകയും ചെയ്തു.  സർഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സംസ്കൃത ദിനാചരണം - കൈയെഴുത്തു പ്രതി പ്രകാശനം ചെയ്യുന്നു

തയ്യൽ പരിശീലനം

    തയ്യലിൽ അടിസ്ഥാന പരിശീലനം നൽകി കൊണ്ട് വിദ്യാർത്ഥികളെ തയ്യൽ മെഷീൻ ഉപയോഗിക്കാൻ വേണ്ടിപരിശീലിപ്പിക്കുന്നു.   .  ഇതിനു നേതൃത്വം നൽകുന്നത് ഈ  സ്കൂളിലെ തയ്യൽ  അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ്  ആണ്. പ്രവൃത്തി പരിചയ മേളകളിൽ നമ്മുടെ വിദ്യർത്ഥികൾ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.

കായികം

      ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി  ശ്രീ. ആസ്റ്റിൻ ലോറൻസ് പ്രവർത്തിച്ചുവരുന്നു. കുട്ടികൾ അസംബ്ലിയിൽ നിൽക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. നീന്തലിൽ സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാർത്ഥിനി നേടുകയുണ്ടായി.

== കരാട്ടെ പരിശീലനം ==

കരാട്ടേ പരിശീലനം
       ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ  9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ  , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു.  45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.  കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.

നല്ലപാഠം പദ്ധതി

നല്ല പാഠം - പ്രവർത്തനോത്ഘാടനം
              28.7.2015 മുതൽ ഈ സ്കൂളിൽ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.   അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി  നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. നല്ല പാഠംഎന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും  അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.  
             ഓണത്തോടനുബന്ധിച്ച്   പൊന്നോണം നന്മയോണം  എന്ന പേരിൽ അംഗൻവാടി കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാർക്ക്  ബാഗ് ,പാത്രം,മിഠായി , എന്നിവ നൽകികൊണ്ടാണ് അവരെ സ്വീകരിച്ചത്
               പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നിർദ്ധനരും കിടരോഗികളുമായ 8 രക്ഷകർത്താക്കൾക്ക്  ആഹാര സാധനങ്ങൾ , പുതുവസ്ത്രങ്ങൾ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നൽകി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകർ , വിദ്യാർത്ഥികൾ,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27

            ബഹുമാനപ്പെട്ട  പാറശ്ശാല എം.എൽ.എ . ശ്രീ. സി.കെ.ഹരീന്ദ്രൻ   ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് എൻ.റാബി. അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിക്കാൻ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പർ,അനിൽകുമാർ.കെ-ആര്യൻകോട് പഞ്ചായത്ത് പ്രസിഡൻറ് , അരുൺ.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയവർ ഉണ്ടായിരുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലൽ

== ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ ==

             ഐ.ടി.@സ്കൂൾ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികൾക്ക്  ഈ പരിശീലനത്തിൽ  പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ , ഹാർഡ് വെയർ , മലയാളം കമ്പ്യൂട്ടിംങ് , ഇൻറർനെറ്റും സൈബർസുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.ഏപ്രിൽ 10 മുതൽ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകിയത്

മുൻ സാരഥികൾ

[[എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|]‍‍]
അധ്യാപക ദിനം --മുൻ പ്രഥമാധ്യാപകരെ ആദരിക്കൽ
ശ്രീമതി.ലീലാറോസ്‌|
ശ്രീ. തോമസ് ഡാനിയേൽ|
ശ്രീ.പൗലൂസ്|
ശ്രീമതി. റേച്ചൽ ഫ്ളോറൻസ്|
ശ്രീമതി. ഗ്രേസ് ഫ്രീഡ|
ശ്രീ. തങ്കാ ബോസ്|
ശ്രീമതി.രാധ|
ശ്രീമതി.ലൈല|
ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ|
ശ്രീമതി ലൗലി ഹെലൻ ഷാജി 1.6.2015  ---14.4.2017
ശ്രീമതി  പുഷ്പരതി എൽ 01.5.2017---


മറ്റു മികവ് പ്രവർത്തനങ്ങൾ

സംസ്ഥാന തലത്തിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിൽ 1-ം സ്ഥാനം
    2016–17 വർഷത്തെ ശാസ്ത്ര മേളയിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ ശ്രീമതി. ഗ്ളാഡിസ് പൊൻബാല ടീച്ചറിന് ഒന്നാം സ്ഥാനം ലഭിച്ചു.  സ്കൂളിൻറെ പ്രവർത്തനങ്ങളിൽ  വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
യോഗ ദിനാചരണം
ഓണാഘോഷം
സയൻസ് ശാസ്ത്ര മേള വിജയികൾ
വിനോദയാത്ര
സംഘനൃത്തം സബ് ജില്ലയിൽ A ഗ്രേഡ്
ശാസ്ത്രമേള- വിജയികൾ
2016 ലെ ക്രിസ്തുമസ് ആഘോഷം
കലോത്സവ വിജയികൾ


വഴികാട്ടി