എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൗട്ട്&ഗൈഡ്സ്
ദൃശ്യരൂപം
സ്കൗട്ട് & ഗൈഡ്സ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ സജു.എസ് , ഒാപ്പൺ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ റീജ ജെ റോസ് ഉം നേതൃത്വം നൽകുന്നു.
സ്കൗട്ടിൻറെ പ്രവർത്തനങ്ങൾ 2016 ജൂൺ മുതൽ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്, ഡ്രിൽ റോപ് പരിശീലനം ഹൈകിംഗ്, ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം ലീഡർഷിപ്പ് ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളിൽ നിന്നും 32 കുട്ടികൾ സ്കൗട്ടിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. ഇവർ ആദ്യ ഘട്ടമായ പ്രവേശ് ടെസ്ററ് എഴുതുവാൻ തയ്യാറെടുക്കുകയാണ്.
ഗൈഡിൻറെ 32 കുട്ടികളുള്ള ഒരു യൂണിറ്റ് സജീവ,മായി പ്രവർത്തിച്ചുവരുന്നു. രാഷ്ട്രപതി , രാജ്യപുരസ്കാർ ഇവ നമ്മുടെ കുട്ടികൾ നേടിയെടുത്തിട്ടുണ്ട് . ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം യൂണിറ്റ് ക്യാമ്പ് ഹൈക്ക് എന്നിവ പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂൾ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.