അമൃത വി.എച്ച്.എസ്.എസ്.കോന്നി

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 1 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38035 (സംവാദം | സംഭാവനകൾ) (ി)
അമൃത വി.എച്ച്.എസ്.എസ്.കോന്നി
വിലാസം
കോന്നി

കോന്നിപി.ഒ ,
പത്തനംതിട്ട,
,
689691
സ്ഥാപിതം31 - 05 - 1936
വിവരങ്ങൾ
ഫോൺ0468-2242226
ഇമെയിൽ0421amritavhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
ഇംഗ്ലീഷ്,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി.കൃ‍ഷ്ണകുമാർ
പ്രധാന അദ്ധ്യാപകൻരാധികാറാണി എം
അവസാനം തിരുത്തിയത്
01-12-202038035
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തനംതിട്ട -പുനലൂർ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം ആണ് അമൃത വി എച്ച് എസ് എസ്, കോന്നി....

വനമേഖല ആയ കോന്നിയിൽ നിന്നും രണ്ട് കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ സമീപപ്രദേശങ്ങൾ ഏറെ പ്രശസ്തം ആണ്... പ്രകൃതി രമണീയമായ കോന്നിയെ തഴുകി ഒഴുകുന്ന അച്ചൻകോവിലാർ, വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ആനക്കൂട്, വനമേഖലയെ സംരക്ഷിക്കുന്ന ഫോറെസ്റ്റ് ഓഫീസ്, മണ്ണ് ഗവേഷണ കേന്ദ്രം , ഇക്കോ ടൂറിസത്തിൽ ഉൾപ്പെടുന്ന കുട്ടവഞ്ചി സവാരി, മെഡിക്കൽ കോളേജ്, നിരവധി ഹയർ സെക്കന്ററി സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവ കൊണ്ട് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌ മികച്ചു നിൽക്കുന്നു...

വിദ്യാഭ്യാസപരമായി ബഹുദൂരം പിന്നിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഫലമായി യശഃ ശരീരനായ കോന്നി ശ്രീ കല്ലറ കൃഷ്ണൻ നായർ അവറുകൾ ആണ് ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ചത്..

1936 മെയ്‌ മാസം 31തിയ്യതി ശ്രീ.ബാലകൃഷ്ണ വിലാസം മിഡിൽ സ്കൂൾ എന്ന പേരിൽ ആരംഭിച്ച പാഠശാലയുടെ പക്വ ഫലം ആണ് കല്ലറ കൃഷ്ണൻ നായർ അവറുകളുടെ സ്മാരകം ആയി തലയെടുപ്പോടെ പ്രശോഭിച്ചിരുന്ന കെ. കെ. എൻ. എം. എച്ച്. എസ്... 1942 മെയ്‌ 18 തിയ്യതിയാണ് ഈ മിഡിൽ സ്കൂളിനോട് ചേർന്ന് മലയാളം ഹൈ സ്കൂളും ഇംഗ്ലീഷ് ഹൈ സ്കൂളും പ്രവർത്തനം ആരംഭിച്ചത്... തുടക്കം മുതൽ ഇന്നോളം പുരോഗതിയുടെ പരിവേഷത്തിൽ ആണ് ഈ വിജ്ഞാന കേന്ദ്രം പ്രശോഭിക്കുന്നത്...

2006 ജൂൺ മുതൽ ഈ സ്ഥാപനം സദ് ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ഏറ്റെടുത്തു... തുടർന്ന് ഭൗതികസാഹചര്യങ്ങൾക് ധാരാളം മാറ്റം വരിക ഉണ്ടായി... അന്ന് മുതൽ ഈ സ്കൂൾ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്ന് അറിയപ്പെട്ടു.... ഇതിന്റെ ഭരണ സാരഥി ആയ സംപൂജ്യ സ്വാമി തുരിയാമൃതാനന്ദപുരി പുരോഗതിയുടെ പാതയിലേക് സുധീരം ഞങ്ങളെ നയിക്കുകയും ചെയ്യുന്നു.... ----

ഭൗതികസാഹചര്യങ്ങൾ

നാല് ഏക്കറോളം വരുന്ന  ഭൂമിയിൽ പടിഞ്ഞാറോട്ട് ട ദർശനമായി തലയെടുപ്പോടെ നാല് നിലകളിലായി ഈ സ്കൂൾ കെട്ടിടം നിലകൊള്ളുന്നു . 40 മുറികൾ, വിശാലമായ വായനശാല, ലാബുകൾ ( സയൻസ് കമ്പ്യൂട്ടർ )സൊസൈറ്റി, ഓഫീസ് റൂം ,ഏറ്റവും മുകളിലത്തെ നിലയിൽ വിശാലമായ ഓഡിറ്റോറിയം, കൂടാതെ ഓപ്പൺ എയർ ഓഡിറ്റോറിയം , ഭക്ഷണശാല, പാചകപ്പുര, ഉച്ചഭക്ഷണ ശാല, വാഹന പാർക്കിംഗ് സൗകര്യം , ലേഡീസ് ജെൻസ് സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്, സ്കൂളിനോട് ചേർന്ന് തന്നെ  വിശാലമായ കളിസ്ഥലം, കൂടാതെ അതെ സ്കൂളിന് എതിർവശത്തായി മറ്റൊരു കളി സ്ഥലവും ഉണ്ട്, എല്ലാ എച്ച് സ് വിഭാഗം ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.

വി എച്ച് സി കെ മാത്രമായുള്ള ഉള്ള കെട്ടിടത്തിൽ  എഫ് എച്ച് ഡബ്ലിയു, ജെ എസ് ഡി, എന്നീ കോഴ്സുകൾ പ്രവർത്തിക്കുന്നു പ്രത്യേക ലാബ് സൗകര്യങ്ങളുമുണ്ട്. യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ ഉണ്ട്. സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ സിസിടിവി ക്യാമറകൾ,അഗ്നി സുരക്ഷാക്രമീകരണങ്ങൾ കുടിവെള്ള ശുദ്ധീകരണ സംവിധാനം നമ്മൾ മഴവെള്ള സംഭരണി, കിണർ പ്രത്യേക അസംബ്ലി ഗ്രൗണ്ട് ,വിശാലമായ കൃഷി സ്ഥലം , പൂന്തോട്ടം എന്നിവയുമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ


  • LED ബൾബ് നിർമ്മാണം
           **ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളിൽ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട പരിശീലനം നൽകി  LED ബൾബ് നിർമ്മിക്കുകയും വിൽപന നടത്തി വരികയും ചെയ്യുന്നു.
എന്റെ സ്കൂളും ഹൈടെക് ആയി

ഹൈടെക് സ്കൂൾതല പ്രഖ്യാപനം

നേർകാഴ്ച

മുൻ സാരഥികൾ

1.എം.രബീന്ദ്ര നാഥ് 2.കെ. ജനാർദനൻ നായർ 3.എം.പി. വേലു നായർ 4.ഇ.കെ. ഗോപാൽ 5.എം.ചിന്നമ്മ പിള്ള 6.എം. ഡാനിയേൽ ജോർജ് 7.എം. കെ.ബാലകൃഷ്ണൻ നായർ 8.നീലകണ്ഠ പിള്ള 9.ഡി. രാധാ ദേവി 10.എം. പി. സോമരാജൻ നായര് 11.കെ.രവീന്ദ്രൻ പിള്ള 12.എൻ. ആർ. പ്രസാദ് 13.കെ ശ്യാമളാ ദേവി 14.എം.കെ,ഹരിദാസ് 15.കെ.ചന്ദ്രമോഹനൻ പിള്ള 16.പി.ജി.,ശശിധരൻ നായർ 17.ആർ.ഹരികുമാർ

നേട്ടങ്ങൾ

  കലാ -കായികം, ശാസ്ത്രം ,പ്രവർത്തിപരിചയം, ഐ.ററി മേഖല എന്നിവകളിൽ സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എൽ. സി, വി.എച്ച് എസ് ഇ  വിഭാഗങ്ങളിൽ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.പി,ജെ. തോമസ് (Ex.MLA)
2.കോന്നിയൂർ ബാലചന്ദ്രൻ (കവി)
3.കോന്നിയൂർ രാധാകൃഷ്ണൻ (കവി)
4.കെ.സന്തോഷ് കുമാർ (കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ,തിരുവനന്തപുരം)
5.Dr.ററി.എം ജോർജ്ജ് (TVM Hospital Konni)
6.മൈഥിലി (ബ്രൈററി ബാലചന്ദ്രൻ) സിനിമാ താരം
7.കുമാരി പാർവതി കൃഷ്ണ (സീരിയൽ താരം)
8.കെ. ആർ .ലേഖ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്-2016

അനുഭവക്കുറിപ്പുകൾ

ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

അധ്യാപകരുടെ വിവരങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വിജയത്തിളക്കം

വഴികാട്ടി

{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }} -