അമൃത വി.എച്ച്.എസ്.എസ്.കോന്നി/സയൻസ് ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

സ്കൂളിന് അഭിമാനമായി ഒരു സയൻസ് ക്ലബ് നിലവിലുണ്ട്. സയൻസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്ന ക്ലബ്ബ് വളർന്നു സജീവമാണ്. സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് ക്ലബ് സുപ്രധാന പങ്കു വഹിക്കാറുണ്ട്. ദിനാചരണങ്ങൾ, സെമിനാറുകൾ, ക്വിസ്, വിവിധ പഠന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. സ്കൂൾ ശാസ്ത്രമേളയിൽ കാർഷിക ഉൽപ്പന്നങ്ങളുടെയും വിത്തുകളുടെയും പ്രദർശനം നടത്തിയിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സൗരയൂഥത്തിന്റെ മാതൃക കുട്ടികൾ അവതരിപ്പിക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. കോവിഡ് 19ന്റെ  സാഹചര്യത്തിൽ ആറാം ക്ലാസിലെ കുട്ടികൾ Virus എന്നപേരിൽ നാടകം അവതരിപ്പിച്ചിരുന്നു. ശാസ്ത്രമേളകളിൽ ഈ സ്കൂളിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി പോരുന്നു. കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്താൻ സയൻസ് ക്ലബിലൂടെ സാധിക്കുന്നു.