അമൃത വി.എച്ച്.എസ്.എസ്.കോന്നി/ഗണിത ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

സ്കൂളിലെ ഗണിത ക്ലബ്ബ് വളരെ മികച്ച നിലവാരം പുലർത്തുന്നു. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി 'ശ്രദ്ധ',  'നവപ്രഭ' എന്നീ പദ്ധതികളിലൂടെ അവർക്ക് ഉതകുന്ന പഠനപ്രവർത്തനങ്ങൾ  നൽകുന്നു ഗണിതശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനു  ക്ലബിലൂടെ പ്രത്യേക പരിശീലനം നൽകുന്നു. ഇതുവഴി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കുട്ടികൾക്ക് എ ഗ്രേഡ് നേടാൻ സാധിച്ചു. അപ്ലൈഡ് കൺസ്ട്രക്ഷൻ ഇനത്തിൽ അക്ഷര എം നായർ മൂന്നു തവണ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. എസ്എസ്എൽസി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനം ക്ലബിലൂടെ നൽകിവരുന്നു. ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി ഐ സി ടി സാധ്യത ഉപയോഗിച്ചുള്ള പഠനത്തിന്  കൂടുതൽ ഊന്നൽ നൽകുന്നു.