അമൃത വി.എച്ച്.എസ്.എസ്.കോന്നി/സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്‌

സോഷ്യൽ സയൻസിന്റെ  ആഭിമുഖ്യത്തിൽ അഞ്ചുമുതൽ പത്തു വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി  ക്ലബ്ബ് രൂപീകരണം നടത്തി  പ്രധാന ദിനാചരണങ്ങൾ ആയ ഹിരോഷിമാ ദിനം,  ക്വിറ്റ് ഇന്ത്യ  ദിനം,  ഓസോൺ ദിനം,  സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയവ ആചരിക്കുന്നു. ഇതോടനുബന്ധിച്ച് കുട്ടികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ നടത്തുകയും കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. സ്കൂൾ സബ്ജില്ല,  ജില്ലാതല മത്സരങ്ങളിൽ എച്ച് എസ്, യു പി വിഭാഗങ്ങളിൽ വിഷയവുമായി ബന്ധപ്പെട്ട് എല്ലാ മത്സരങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. സ്കൂൾതലത്തിൽ പഴയകാല ഉപകരണങ്ങളുടെയും സ്റ്റാമ്പ്,  നാണയം ഇവയുടെയും  പ്രദർശനവും നടത്തി വരുന്നു.  കാർഷിക ദിനാചരണവുമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദേശവാസികളായ മികച്ച കർഷകരെ കണ്ടെത്തി കുട്ടികളുമായി അഭിമുഖ സംഭാഷണങ്ങളും  ആദരിക്കൽ ചടങ്ങും വർഷംതോറും നടത്തിവരുന്നു