ജി.എച്ച്.എസ്. പെരകമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. പെരകമണ്ണ | |
---|---|
വിലാസം | |
ഒതായി പെരകമണ്ണ പി.ഒ, ഒതായി , 676541 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2216919 |
ഇമെയിൽ | gmupspkm@gmail.com ghsperakamanna@gmail.com |
വെബ്സൈറ്റ് | www.ghsperakamanna.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48247,48141 (HS) ((HS) സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സീനത്ത്.എ |
അവസാനം തിരുത്തിയത് | |
30-04-2020 | Ghs48141 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജിയാണ് ഒതായിയിൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചത്. 1927ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.ഒതായി ചാത്തല്ലൂർ പ്രദേശത്തെ പ്രാഥമികു വിദ്യാഭ്യാസപുരോഗതി ആയിരുന്നു ലക്ഷ്യം,1937-ൽ പി.വി.ആ മിക്കുട്ടി മെമ്മോറിയൽ ഹാൾ സ്കൂളിനായി സ്ഥാപിച്ചു.മുഹമ്മദ് ഹാജിയുടെ മകൻ പി.വി ഉമ്മർ കുട്ടിയാണ് ആദ്യ പഠിതാവ്. പിന്നീട് പി.വി.ഉമ്മർ കുട്ടി ഹാജി തന്നെ സ്കൂളിന് വേണ്ടി കൊടിഞ്ചിറയിൽ ഒന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. പിന്നീടാണ് പല ഘട്ടങ്ങളിലായി ഇവിടെ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2007-ൽ സ്ക്കൂൾ മുഴുവനും ഒരേ കോമ്പൗണ്ടിലേക്ക് മാറ്റി. ഇത്രയും കാലം മദ്രസ്സ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.അതോടെ വീണ്ടും സ്കൂൾ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ ഹൈസ്ക്കൂൾ പൂർണമായും ഇവിടെയാണ് പ്രവർത്തിക്കുന്നത് .ഇന്ന് സാധാരണക്കാരും കർഷകരും ആയ നാട്ടുകാരുടെ ഏക ആശ്രയമാണ് ഈ സർക്കാർ വിദ്യാലയം.ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൽകിക്കൊണ്ട് ഈ വിദ്യാലയം പ്രയാണം തുടരുകയാണ്. നാട്ടുകാരുടെ സജീവ സഹകരണം എന്നും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം,വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗേറ്റ് തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽപിവിഭാഗത്തിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 ക്ലാസ്സ് മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ , ഭക്ഷണ ഹാൾ മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് (KITE) നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ (പഴയ പേര് 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം') ഒരു സജീവമായ യൂനിറ്റ് അതിന്റെ 2016മുതൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ 36 വിദ്യാർത്ഥികൾ അതിൽ മെമ്പർമാരാണ്. കൈറ്റ് മിസ്റ്റർ ആയി കുര്യൻ തോമസ് ,മിസ്ട്രസ്സ് ആയി ഷീജ.പി എന്നിവർ ചുമതല നിർവ്വഹിക്കുന്നു.
ഒതായി സ്കൂൾ ഇനി | 'ഭരിക്കും' എടവണ്ണ :പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള യുവജനതയെ വാർത്തെടുക്കാൻ വേണ്ടി സംസ്ഥാന അഭ്യന്തര വകപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് രൂപം നൽകിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഇനി ഒതായി പെരകമണ്ണ സ്കൂളിലും.ഇതോടെ എടവണ്ണ പഞ്ചായത്തിൽ കുട്ടിപ്പോലീസ് പദ്ധതി നടപ്പിലാവുന്ന അദ്യ വിദ്യാലയമായി ഒതായി സ്കൂൾ. നാൽപത്തിനാല് കുട്ടികളടങ്ങിയ ഒരു യൂണിറ്റാണ് തുടക്കത്തിൽ സ്കൂളിന് അനുവദിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് വിവര സാങ്കേതികവിദ്യയിൽ പ്രാവീണ്യം നൽകാൻ ഐ.ടി അറ്റ് സ്കൂൾ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്സ് ' പദ്ധതിക്ക് പുറമെ എസ്.പി.സി പദ്ധതി കൂടി സ്ക്കൂളിന് ലഭിക്കുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആഹ്ലാദത്തിലാണ്. പ്രഥമാധ്യാപിക എ.സീനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന രക്ഷിതാക്കൾക്കുള്ള ബോധവത്കരണ യോഗം വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ സി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. എടവണ്ണ എ.എസ് .ഐ കെ.അബ്ദുൽ ബഷീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിറ്റ്സ്.പി.ബി, അസ്മാബി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.കേഡറ്റുകൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ മാലങ്ങാട് പഞ്ചായത്ത് മൈതാനത്ത് നടന്നു. ഡ്രിൽ ഇൻസ്ട്രക്ടർമാരായ സുഭാഷ്, ശുഭ, കമ്മ്യൂണിറ്റി പോലീസർ മാരായ സുരേഷ്.ഇ ,ഫൈസൽ.എസ്, ലീല ചെറോടൻ, എടവണ്ണ സ്റ്റേഷൻ ട്രോമോ കെയർ വളണ്ടിയർമാരായ ഫാദിസ്, നിഷാദ്, യൂസുഫ്, ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ദിനാചരണങ്ങൾ
ഓണാഘോഷം2019
തുടർച്ചയായ രണ്ടാം വർഷവും നമ്മൾ പ്രളയത്തിലകപ്പെട്ടെങ്കിലും ഓണം നമുക്ക് ഒഴിവാക്കാനാവില്ലല്ലോ!
സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം ' ഓണവും പരിസ്ഥിതിയും' എന്ന പ്രമേയത്തെ ഉൾകൊണ്ടു കൊണ്ട് നമ്മുടെ വിദ്യാലയത്തിലും വിപുലമായ രീതിയിൽ ഓണാഘോഷം നടന്നു.പ്രളയത്തിലകപ്പെട്ട നാടിന് കഴിയുംവിധം സഹായിക്കുമെന്ന പ്രതിഞ്ജ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ഓണക്കളികൾ, ഓണപ്പാട്ടുകൾ,പൂക്കള മത്സരങ്ങൾ, വടംവലി മത്സരം, ഷൂട്ടൗട്ട് മത്സരം, സ്ലോ സൈക്ളിങ്ങ്, മൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ ,ചാക്കിലോട്ടം എന്നിങ്ങനെ വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടികൾ പി.ടി.എ പ്രസിഡണ്ട് സ്വാലിഹ്.പി, എസ്.എം.സി ചെയർമാൻ തയ്യിൽ മജീദ് മാസ്റ്റർ, എച്ച്.എം ഇൻ ചാർജ് ദാവൂദ് സി.ടി, സീനിയർ അസിസ്റ്റന്റ് ജോയ്.ടി.എ തുടങ്ങിയവർ നേതൃത്വത്തിലാണ് അരങ്ങേറിയത്. വടംവലി മത്സരം, ലിറ്റിൽ കൈറ്റിന് കീഴിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം, ആദിത്യ വിനോദും സംഘവും നടത്തിയ ഓണപ്പാട്ട് തുടങ്ങിയവ ശ്രദ്ധേയമായി. എസ്.എം.സി വൈസ് ചെയർമാൻ ജലീൽ.പി.കെ, പി.ടി.എ വൈസ് പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ടി.ഉമ്മുസൽമ, കെ.പി ബാബു രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓണദിന പരിപാടികൾക്ക് അബ്ദുറഹീം സി.ടി, ജലജ .എം ,സതീഷ് കുമാർ .കെ, ജുവൈരിയ.എൻ തുടങ്ങിയ അധ്യാപകർ മേൽനോട്ടം നിർവ്വഹിച്ചു.രുചികരമായ ഓണസദ്യക്കും ആവേശകരമായ മത്സരങ്ങൾക്കും പിന്തുണയുമായി വിജയൻ.ടി, ചെമ്മല മുജീബ് റഹ്മാൻ ,മഷ് കൂർ.പി.പി, സുബൈദ സ്വാലിഹ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷകർത്താക്കളുടെ കഠിനാദ്ധ്വാനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശം നൽകി.
2017-2018
ഗാന്ധിജയന്തി ദിനാചരണം2017
എടവണ്ണ: ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു.ചടങ്ങിൽ സ്കൂൾ ലീഡർ അതുൽ കൃഷ്ണ.പി വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ആദിത്യ.സി ആലപിച്ച മഹാത്മജിയെക്കുറിച്ചുള്ള കവിത സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.കൂടാതെ ഗാന്ധി ചിത്ര പ്രദർശനം, ഗാന്ധി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. അധ്യാപക രക്ഷാകർതൃസമിതി അധ്യക്ഷൻ കെ.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിന് പ്രധാനാധ്യാപിക സീനത്ത്. എ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹരിദാസൻ.പി, കുര്യൻ തോമസ് എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അമാന പി.കെ, അഹ് ബാൻ എ.കെ, അംനഹിബാൻ .പി .എൻ എന്നിവരും സംസാരിച്ചു.
വിദ്യാലയ കലോത്സവം 2017 ഒക്ടോബർ 11-12
ഒതായി: പെരക മണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന വിദ്യാലയ കലോത്സവം അക്ഷരാർത്ഥത്തിൽ നാടിനുൽ സവമായി .ബാല്യ, കൗമാരങ്ങളുടെ കലാ മാമാങ്കത്തിൽ പങ്കുകൊള്ളാനും ആസ്വദിക്കാനുമായി നൂറുകണക്കിന് രക്ഷിതാക്കളും നാട്ടുകാരും ഒഴുകിയെത്തി. ആയിരത്തോളം കലാപ്രതിഭകൾ മാറ്റുരച്ച കാലോത്സവം ഒതായി പ്രദേശത്തിന്റെ കലാ,സാംസ്കാരിക പാരമ്പര്യത്തിന്റെ നിദർശനമായിമാറി. കലാമേള നാലാം വാർഡ് മെമ്പർ 'ഉഷാ നായർ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ട് കെ.പി ബാബുരാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കലാഭവൻ സതീഷ് മുഖ്യാതിഥിയായിരുന്നു.സ്കൂൾ മാനേജ്മെൻറ് കമ്മറ്റി ചെയർമാൻ യു. രാധാകൃഷ്ണൻ ,എം .ടി .എ പ്രസിഡണ്ട് സുബൈദാസ്വാലിഹ് എന്നിവർ ആശംസകളർപ്പിച്ചു.പ്രധാനാധ്യാപിക അരഞ്ഞിക്കൽ സീനത്ത് സ്വാഗതം പറഞ്ഞു.കലാമേള കൺവീനർ ജലജ ഓമശ്ശേരി നന്ദി പറഞ്ഞു. പി കെ ബഷീർ,വിജയൻ പേരു പാലം, ചെമ്മലമുജീബ് റഹ്മാൻ, യു. സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
2018-2019
ഹിരോഷിമാ ദിനം
ഒതായി:പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്, അറബിക് ക്ലബ്ബ്,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽഹിരോഷിമാ ദിനം ലോകസമാധാന ദിനമായി ആചരിച്ചു.വിദ്യാർത്ഥികൾ തങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി സമാധാന റാലി നടത്തി.ചടങ്ങുകൾക്ക് സീനിയർ അസിസ്റ്റന്റ് പി.പി ദാവൂദ്, ആയിഷ .പി.ടി, ജുവൈരിയ.എൻ, റജീന ബിൻത്.എൻ, കുര്യൻ തോമസ് എന്നിവർ നേതൃത്വം നൽകി
സ്വാതന്ത്ര്യദിനാഘോഷം
2018 ലെ സ്വാതന്ത്ര്യദിനത്തിൽ സീനിയർ അസിസ്റ്റന്റ് പി.പി.ദാവൂദ് മാസ്റ്റർ ദേശീയപതാക ഉയർത്തി.പി.ടി.എ പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി എസ്.പി.സി പി.ടി.എ പ്രസിഡണ്ട് സത്യനാഥൻ, ഡ്രില്ലിങ്ങ് ഇൻസ് ട്രക്ടർ സുഭാഷ്, ജുവൈരിയ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.പ്രതികൂല കാലാവസ്ഥയിലും ധാരാളം രക്ഷിതാക്കൾ സ്ഥലത്തെത്തിയിരുന്നു.
സ്കൂൾ പത്രം
എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.
മുൻ സാരഥികൾ
ടി.കെ ഗോപാലൻ, സാറാമ്മ ടീച്ചർ, രാധാകൃഷ്ണൻ, സത്യശീലൻ, അബൂബക്കർ, അബ്ദുസ്സലാം, മാധവൻ, റാം മോഹൻദാസ്, ഖാലിദ്.കെ, രാമകൃഷ്ണൻ.കെ.എൻ, ബീരാൻകുട്ടി.ടി.കെ, ബാബുലു ടീച്ചർ, വാസന്തി.ഇ.എൻ, സുനിൽ കുമാർ.കെ. മുഹമ്മദ് ബഷീർ.കെ സുരേഷ് ബാബു.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.
നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ.
വഴികാട്ടി
മലപ്പുറം ജില്ലയിൽ എടവണ്ണ പഞ്ചായത്തിൽ ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു. {{#multimaps: 11.230092, 76.122572 | width=700px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 48247,48141 (HS)
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ