എസ് ഡി വി എച്ച് എസ് പേരാമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 31 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdvhs (സംവാദം | സംഭാവനകൾ) (മാനേജ്മെൻ്റിലുളള മാററം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് ഡി വി എച്ച് എസ് പേരാമംഗലം
വിലാസം
തൃശു൪ വെസ്റ്റ് ഉപജില്ല

പേരാമംഗലം
തൃശുർ
,
680545
,
തൃശുർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04872211155
ഇമെയിൽsreedurgavilasamschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുർ
വിദ്യാഭ്യാസ ജില്ല തൃശുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.കെ.സ്മിത
പ്രധാന അദ്ധ്യാപകൻപി.ആർ.ബാബു
അവസാനം തിരുത്തിയത്
31-08-2019Sdvhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ദുർഗാ വിലാസം ഹൈസ്കൂൾ‍. ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പേരാമംഗലം എന്ന വലിയ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും പുറം ലോകത്തെത്തിക്കുന്നതിൽ ശ്രീ ദുർഗാ വിലാസം സ്കൂളിനുള്ള പങ്കു നിസ്തുലമാണ്. ദുർഗാലയം എന്ന പേരിൽ 1102 എടവം 17 നു ശ്രീ പുതൂർ ശങ്കരൻ നായരുടെ മേൽനോട്ടത്തിൽ ആരംഭിച്ച വിദ്യലയം ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളതു ഒട്ടേറെ സുമനസ്സുകളുടെ പ്രയത്ന ഫലമായാണ്.

ചരിത്രം

പഴയ കൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പേരാമംഗലത്ത് ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുവനുള്ള അനുവാദം നൽകാൻ പോകുന്നു എന്ന വാർത്ത അത്ത്യാഹ്ലാദത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.അന്നു കൊച്ചി രാജ്യത്തെ ഏറ്റവും വലിയ വില്ലേജുകളിലൊന്നായ പേരാമംഗലത്ത് ഒരു പ്രൈമറി സ്കൂൾ തികച്ചും അർഹതപ്പെട്ടതു തന്നെ ആയിരുന്നു. 1927 ജൂൺ 7 നു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. തുടർന്ന് പേരാമംഗലം പള്ളിയോടു ചേർന്ന് ഒരു വിദ്യാലയവും തെച്ചിക്കോട്ടുകാവ് ക്ഷേത്ത്രത്തിനു സമീപം മറ്റൊന്നും ആരംഭിച്ചു. ഒരു വർഷത്തിനു ശേഷം രണ്ടു വിദ്യാലയങ്ങളും സം യോജിപ്പിച്ചുകൊണ്ടും സ്കൂളിന് അംഗീകാരം നൽകിക്കൊണ്ടും സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ഓല മേഞ്ഞ ഒരു താൽക്കാലിക ഷെഡ്ഡിൽ 1102 എടവം 17ന് "ദുർഗാലയം സ്കൂൾ " എന്ന പേരിൽ ആയിരുന്നു സ്കൂളിന്റെ തുടക്കം.ശ്രീ ശങ്കരൻ നായരായിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റ്ർ. 1929 സെപ്തംബർ 8 നാണ് സ്കൂൾ ഇന്നു നിൽക്കുന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച ഒരു കെട്ടിടത്തിലേക്ക് മാറ്റിയത് .അതിനു മുൻപു തന്നെ "ശ്രീ ദുർഗാ വിലാസം " എന്ന സ്കൂളിന്റെ ഇന്നത്തെ നാമധേയം സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിരുന്നു. 71 വിദ്യാര്ഥികളും രണ്ട് അധ്യാപകരുമായാണ് തുടക്കമെങ്കിലും വളർച്ച വളരെ വേഗത്തിൽ ആയിരുന്നു.1930 ൽ നാലാം ക്ലാസ്സ് ആരംഭിച്ചു. ശ്രീ.ടി. ഉണ്ണിമേനോൻ ഹെഡ്മാസ്റ്റ്ർ ആയി. അണിയറക്കു പിന്നിൽ മാറി നിന്ന മാനേജർ വാസുദേവൻ നമ്പൂതിരിയും ശ്രീ.എ.കെ. കുഞ്ഞുണ്ണി മാസ്ടറും വിലപ്പെട്ട സംഭാവനകളാണ് സ്താപനത്തിന് നൽകിയിട്ടുള്ളത്. 1955 ജൂൺ 6 ന് മിഡിൽ സ്കൂൾ എന്ന പദവി കൈവന്നു. 1957ൽ പൂർണ മിഡിൽ സ്കൂൾ ആയി. എസ്.ഡി.വി.സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത് 1964 ജൂൺ മാസത്തിൽ ആണ്. ശ്രീ.മാനഴി കൃഷ്നൻ കുട്ടി മേനോൻ ആയിരുന്നു ഹെഡ് മാസ്റ്റ്ർ. 1982 മാർച്ചിൽ വിരമിച്ചു. 1989ൽ സ്കൂളിന്റെ മാനേജ്മെന്റ് "ശ്രീ ദുർഗാ സേവാ സമാജം "ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 53ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി ക്കും എൽ.പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ഓഡിയോ വിഷ്വൽ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.(പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും)
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സൗഹൃദ ക്ലബ്ബ്
  • ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പ്രവർത്തനം
  • ഗാന്ധിദർശൻ ക്ലബ്ബ്
  • ഗുരുവരം പദ്ധതി
  • യോഗ ക്ലബ്ബ്
  • സ്പോർട്സ് ഹോസ്റ്റൽ
  • വോളിബോൾ അക്കാദമി
  • ചലച്ചിത്ര ക്ലബ്ബ് - ഹ്രസ്വചിത്രനിർമ്മാണം
  • സാന്ത്വനം സേവാ പദ്ധതി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മൂല്യബോധനക്ലാസ്സുകൾ
  • സദ് ഗമയ
  • പരിഹാരബോധനം
  • ഉന്നതവിദ്യാഭ്യസത്തിനായുള്ള പ്രത്യേക പരിശീലനം
  • സിവിൽ സർവ്വീസ് പരിശീലനം
  • ആചാര്യ പൂജ
  • സഹവാസ ക്യാമ്പ്
  • കലാക്ഷേത്ര
  • പച്ചക്കറി തോട്ടം
  • ബൂക്ക് ബൈൻഡിംഗ്
  • തനതു പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ശ്രീ ദുർഗാ സേവാ സമാജം ട്രസ്റ്റ് ആണു ഇപ്പോൾ സ്കൂളിന്റെ ഭരണച്ചുമതല വഹിക്കുന്നത്. ശ്രീ ബാബു എം വി സ്കൂൾ മാനേജരും ശ്രീ വി ശ്രീനിവാസൻ സമാജത്തിന്റെ സെക്രട്ടറിയും ആണ്. ഹെഡ് മാസ്റ്റർ ശ്രീ പി.ആർ.ബാബുവും ഡെപ്യുട്ടി ഹെഡ് മാസ്റ്റർ ശ്രീ എം എസ് രാജുവും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964- 82 മാനഴി കൃഷ്ണൻ കുട്ടി മേനോൻ
1983 - 92 സി.സി.ജോണി
1993 - 95 എം.എം.വാസുദേവൻ നമ്പൂതിരി
1995- 98 കെ.വിജയകുമാരി
1998 - 99 സുഭാഷിണി ഭായ്
2000 - 2003 പി.ആർ.ലീലാവതി
2003 - 07 സി.കൃഷ്ണവേണി
2007 - പി.വി.ഗിരിജ
2007 -2010 കെ.കെ.ഉഷാദേവി
2010-2012 ഇ.ഇ.സെബാസ്റ്റ്യൻ
2012- പി.ആർ.ബാബു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.ശ്രീ.സി.കെ.ശങ്കരനാരായണൻ(അവാർഡ് ജേതാവ്)
  • വിവരം അന്വേഷിക്കുന്നു

വഴികാട്ടി

{{#multimaps:10.573927,76.16581}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തൃശ്ശൂർ -കോഴിക്കോട് റോഡിൽ
  • തൃശ്ശൂർ നഗരത്തിൽ നിന്നും 10 കി.മീ.അകലത്തിൽ