എസ് ഡി വി എച്ച് എസ് പേരാമംഗലം/അക്കാദമിക മാസ്റ്റർപ്ലാൻ

അക്കാദമിക മാസ്റ്റർ പ്ലാൻ

🌞ശ്രീദുർഗാവിലാസം ഹൈസ്കൂൾ, പേരാമംഗലം🌞

................................................

*അക്കാദമിക മാസ്റ്റർ പ്ലാൻ   2025 - 26*

................................................

ആമുഖം

.................

പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂൾ, തൃശ്ശൂർ ജില്ലയിൽ പുഴയ്ക്കൽ ബ്ലോക്കിലെ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ പെടുന്ന ഈ വിദ്യാലയം 98 വർഷമായി നാടിന്റെ സരസ്വതീക്ഷേത്രമായി നിലകൊള്ളുന്നു. നാളിതു വരെയുള്ള വേറിട്ട പ്രവർത്തനങ്ങളാൽ ഒട്ടനവധി പ്രതിഭകളെ സൃഷ്ടിച്ച ശ്രീ ദുർഗാവിലാസം സ്കൂളിൽ   ഈ വർഷം 1495📌 വിദ്യാർത്ഥികൾ പഠിക്കുന്നു. അധ്യാപനത്തെ രാഷ്ട്ര സേവനമായിക്കാണുന്ന 60📌 അധ്യാപകരും കർമ ക്ഷേത്രത്തെ ദേവാലയമാക്കിയ 7📌 അനധ്യാപകരും ആണുള്ളത്.

വിദ്യാഭ്യാസം രാഷ്ട്ര പുരോഗതിയ്ക്കുതകും വിധം വിദ്യാർത്ഥികളിൽ ദേശസ്നേഹവും ചിന്താശേഷിയും സേവാഭാവവും അർപ്പണബോധവും സൃഷ്ടിച്ചെടുക്കലാണ് വിദ്യാലയം എന്നും ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ അടിസ്ഥാനപരമായി നേടേണ്ട പാഠപുസ്തകത്തിലെ അറിവിനൊപ്പം തന്നെ വ്യക്തിത്വരൂപീകരണവും വിദ്യാലയത്തിന്റെ അക്കാദമിക ലക്ഷ്യത്തിന്റെ ഭാഗമാണ്. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയം കാഴ്ചവയ്ക്കാനാഗ്രഹിക്കുന്നത്.

പഠനത്തിനായി വിദ്യാലയത്തിലെത്തുന്ന എല്ലാവരേയും യാതൊരു വേർതിരിവുമില്ലാതെ പ്രവേശിപ്പിക്കുന്ന ശ്രീ ദുർഗാ വിലാസം സ്കൂളിലെ കുട്ടികളിൽ ബൗദ്ധിക നിലവാരത്തിലും, സാമ്പത്തിക നിലവാരത്തിലും, ജീവിത സാഹചര്യത്തിലും വലിയ അന്തരമുണ്ട്. അതുകൊണ്ടു തന്നെ വിദ്യാലയം ഒരു സാമൂഹിക പരിച്ഛേദം ആണ്. ഈ വൈവിധ്യത്തെ സമന്വയിപ്പിക്കുന്ന വലിയൊരുത്തരവാദിത്വം സഹർഷം ഞങ്ങൾ ചെയ്യുന്നു. അതിനൊരുദാഹരണമാണ് കഴിഞ്ഞ അക്കാദമിക വർഷത്തിലെ പത്താം ക്ലാസ് പരീക്ഷാ ഫലം. 306 കുട്ടികൾ പരീക്ഷ എഴുതി. 40 പേർക്ക് മുഴുവൻ വിഷയത്തിലും A+ ലഭിച്ചപ്പോൾ, 3 പേർക്ക് SAY പരീക്ഷയിലൂടെയാണ് വിജയിക്കാനായത്. 28 പേർ USS സ്കോളർഷിപ്പ് നേടിക്കൊണ്ട്  തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ ഏറ്റവും കൂടുതൽ USS ജേതാക്കളുള്ള വിദ്യാലയമാവാൻ ശ്രീ ദുർഗാ വിലാസത്തിന് സാധിച്ചു. NMMS ജേതാക്കളുടെ എണ്ണവും ഇക്കുറി 3 ൽ നിന്ന്  5 ആയി ഉയരുകയുണ്ടായി.

കായിക മേഖലയിൽ ദേശീയ താരങ്ങളെ സൃഷ്ടിച്ചു കൊണ്ടുള്ള പരിശീലനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. കലോത്സവത്തിൽ സംസ്ഥാന തല ജേതാക്കളെ സംഭാവന ചെയ്തു കൊണ്ട് തൃശ്ശൂരിന്റെ സ്വർണക്കിരീടത്തിൽ ശ്രീ ദുർഗയും കൈയ്യൊപ്പ് വച്ചു. അടൽ ടിങ്കറിങ്ങ് ലാബ് പ്രവർത്തനങ്ങൾ ശാസ്ത്ര പുരോഗതിയും പ്രകടമാക്കുകയാണ്.  ഭൗതികാന്തരീക്ഷത്തിലെ പരിമിതികളെ മറികടന്നാണ് വിദ്യാലയം പ്രതിഭാ വിലാസം കൊണ്ട് പ്രകാശിതമാക്കുന്നത്.

പണിതീർന്ന കെട്ടിടത്തിനുള്ള fitness ലഭിക്കുന്നതിനുള്ള കാലതാമസം, UP ക്ലാസുകളിലേക്ക് Projector കൾ ഇല്ലായ്മ,  സ്കൂൾ ഗ്രൗണ്ടിൽ ഗാലറിയുടെ അഭാവം തുടങ്ങിയവ ഭൗതികമായ പോരായ്മകളാണ്. പുതിയ സമൂഹത്തിന്റെ CBSE പാഠ്യപദ്ധതിയോടുള്ള ആഭിമുഖ്യം ഞങ്ങൾ നേരിടുന്ന ഒരു വെല്ലുവിളിയാണ്.

1 കാഴ്ച്ചപ്പാടും പ്രവർത്തന ദിശയും:-

................................................

സുസജ്ജമായ പഠനാന്തരീക്ഷവും, ഉയർന്ന പരീക്ഷാ ഫലവും, സർഗ വാസനകളെ പരിപോഷിപ്പിക്കുന്ന സാഹചര്യവും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പലവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനപദ്ധതികളും കൊണ്ട് ഭാവി തലമുറയ്ക്ക് ഗുണകരമാകുന്ന, രക്ഷിതാക്കൾക്ക് വിശ്വാസം പകരുന്ന, മാതൃകാ വിദ്യാലയം എന്ന സങ്കല്പത്തിലേയ്ക്കുയരാൻ... 'എന്റെ വിദ്യാലയം എന്റെ ദേവാലയം ' എന്ന ഭാവേന പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. അതാണ് ഞങ്ങളുടെ അക്കാദമികമായ കാഴ്ച്ചപ്പാട്.  കുട്ടിയുടെ സർവതോമുഖമായ വികാസം,  അതാണ് അത്യന്തികമായ ലക്ഷ്യം.അതിനായി ആസൂത്രണം ചെയ്ത കാര്യങ്ങൾ

1. മെന്റർ സംവിധാനം

2. പഠനപ്രവർത്തനങ്ങളിൽ ഒപ്പം ചേർന്ന് പിന്തുണക്കുക.

3. മൂല്യ നിർണയങ്ങളും പരിമിതികൾ പരിഹരിക്കലും

4. മത്സര പരീക്ഷകൾക്കായുള്ള വിദഗ്ധ പരിശീലനങ്ങൾ

5. കലാ കായിക മേഖലകളിലെ പരിശീലനങ്ങൾ

6. സാമൂഹികാവബോധം സൃഷ്ടിക്കുന്ന, പൗരബോധം ഉണർത്തുന്ന ബോധവത്കരണ പരിപാടികൾ

7. ശുചിത്വ പൂർണമായ വിദ്യാലയം, സമൂഹം - ശുചിത്വ ബോധമുള്ള പൗര സൃഷ്ടി

8. ഹരിതവത്കൃത വിദ്യാലയം

9. പ്ലാസ്റ്റിക് മുക്ത വിദ്യാലയം

* വിദ്യാലയം വിഭാവനം ചെയ്ത് പ്രാവർത്തികമാക്കുന്ന പദ്ധതികൾ ഞങ്ങളെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് സമഗ്ര ഗുണമേൻമാ പദ്ധതി നടപ്പിൽ വരുത്താനായി സംസ്ഥാന തല നിർദേശമായി വരുന്നു എന്ന ഏറെ രസകരമായ വസ്തുത കൂടി ഈ അവസരത്തിൽ സൂചിപ്പിക്കാതെ തരമില്ല.

* ഓരോ വർഷവും പുതുമയോടെ പ്രവർത്തിക്കാൻ വിദ്യാലയം ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷം ആസൂത്രണം ചെയ്ത വ പരമാവധി നിർവ്വഹിച്ചിട്ടുണ്ട്. ഈ വർഷം വിദഗ്ധരുടെ സേവനം കൂടി ചേർത്തു കൊണ്ട് വൈജ്ഞാനിക രംഗത്തിന് കൂടുതൽ ഊന്നൽ കൊടുക്കലാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ അക്കാദമിക വർഷത്തിലെ ആസൂത്രണത്തിന്റെ തുടർച്ച തന്നെയാണ്.

* ശുചിത്വാവബോധം ആചരിച്ചുണ്ടാക്കാൻ തക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.

* പ്ലാസ്റ്റിക് വിമുക്തി പ്രായോഗികമല്ലെങ്കിൽ പോലും കുടുംബശ്രീ പോലുള്ള സംഘടനകളുടെ സഹായത്താൽ പ്ലാസ്റ്റിക് നിർമാജനത്തിനുള്ള വഴി കണ്ടെത്തുന്നു.

* കാർഷിക സംസ്കാരം പകർന്നുകൊണ്ട് ഹരിതവത്കരണ പദ്ധതി ആസൂത്രണം ചെയ്യുന്നു.

2 അവസ്ഥാവിശകലനവും മുൻഗണനകളും:-

................................................

* നിലവിൽ വിദ്യാലയത്തിന്റെ ശക്തി, ദൗർബല്യങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ എന്നിവ പരിശോധിക്കൽ

ശക്തി :-

1. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകാനധ്യാപക വൃന്ദം.

2. വിദ്യാലയത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മാനേജ്മെന്റ്

3. കുട്ടികളുടെ നൻമയ്ക്കായി നടത്തുന്ന ഏത് പ്രവർത്തനത്തിനും മുന്നിൽ നിൽക്കുന്ന പി ടി എ

4. അഭ്യുദയകാംക്ഷികളുടെ നിസ്സീമമായ സഹകരണം

5. ഉയർന്ന പരീക്ഷാ ഫലം

6. സ്കോളർഷിപ്പുകളിലെ ഉയർന്ന വിജയം

7. സൗഹാർദ്ദപൂരണമായ അധ്യാപക- രക്ഷാകർതൃ ബന്ധം

ദൗർബല്യം:-

1. പണിതീർന്ന കെട്ടിടങ്ങൾക്ക് ലഭിക്കേണ്ട Fitness നുള്ള കാലതാമസം

2. UP വിഭാഗം ക്ലാസ് മുറികളിൽ ഓഡിയോ വിഷ്വൽ സംവിധാനത്തിന്റെ അഭാവം

സാധ്യതകൾ :-

1. പൂർവ വിദ്യാർത്ഥികൾ അടക്കമുള്ള അഭ്യുദയകാംക്ഷികളുടെ സഹായ സഹകരണങ്ങൾ

2. പഞ്ചായത്ത്, കുടുംബശ്രീ, Health department, കൃഷി ഓഫീസ്  തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണം

വെല്ലുവിളികൾ :-

1. സമൂഹത്തിൽ വ്യാപകമായ പൊതു വിദ്യാലയത്തോടുള്ള വിമുഖത

* പഠന ലക്ഷ്യം, അതാത് ക്ലാസ് നിലവാരത്തിലെ ശേഷികൾ എന്നിവ കുട്ടികൾ നേടിയിട്ടുണ്ടോ?

പല നിലവാരത്തിലുള്ള കുട്ടികളായതിനാൽ തന്നെ എല്ലാ കുട്ടികളും ഒരേ സമയം ശേഷികൾ നേടിയിട്ടില്ല

* പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അധിക സമയം നൽകി പിന്തുണ നൽകുന്നു.

* അക്ഷരജ്യോതി എന്ന പേരിൽ മലയാളത്തിന്റെ അടിസ്ഥാനപാഠങ്ങൾ ഉറപ്പിക്കുന്ന പ്രവർത്തനം,

* Excel English - ഇംഗ്ലീഷ് അടിസ്ഥാനപാഠങ്ങൾ ഉറപ്പിക്കുന്ന പ്രവർത്തനം

* സുരീലി ഹിന്ദി ഹിന്ദി അടസ്ഥാനപാഠമുറപ്പിക്കുന്ന പ്രവർത്തനം

* ഗണിതം മധുരം  അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്ന പ്രവർത്തനം

* Smart class മുറികൾ അക്കാദമിക നിലവാരം ഉയർത്തുന്നതിന് സഹായകരമാണ്. സംഘടനകൾ, സുമനസ്സുകൾ എന്നിവരുടെ സഹായത്താൽ പഠനോപകരണങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കാറുണ്ട്.

* പരിമിതി -  UP തലത്തിൽ കൂടി Smart class room കൾ പ്രാവർത്തികമാക്കേണ്ടതുണ്ട്.

* അധ്യാപക ശാക്തീകരണത്തിൽ 100 % പങ്കാളിത്തം ഉറപ്പ് വരുത്താറുണ്ട്. അടിയന്തിര കാരണങ്ങൾക്കൊണ്ട് പങ്കെടുക്കാനാവാത്തവർ പകരം വ്യവസ്ഥയിൽ പങ്കെടുക്കാറുണ്ട്.

* വിദ്യാലയപ്രവർത്തനങ്ങളിൽ നാട്ടുകാരും, സമീപത്തുള്ള സ്ഥാപനങ്ങളും നിർലോഭം സഹകരിക്കുന്നു.

* മുൻഗണനാ ക്രമത്തിൽ പ്രശ്നങ്ങൾ

1. അടിസ്ഥാനാശയങ്ങൾ ചില കുട്ടികൾക്ക് യഥാസമയം ഉറക്കാത്ത സ്ഥിതിവിശേഷം

2. കുട്ടികളുടെ ജീവിത പശ്ചാത്തലം

3. കുട്ടികളുടെ പഠനത്തോടുള്ള മനോഭാവം

4. രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ്

5. ലഹരിവസ്തുക്കളിലേയ്ക്കുള്ള ആകർഷണം.

* യുപി വിഭാഗത്തിലെ അക്കാദമിക പ്രശ്നങ്ങളും കാരണങ്ങളും

വായിക്കാനും എഴുതാനും അറിയുന്നില്ല. :-

1. അടിസ്ഥാനാശയങ്ങൾ മനസ്സിലാക്കാനുള്ള കാലതാമസം

2. അക്ഷരം ഉറപ്പിച്ച് വാക്കുകളും വാചകങ്ങളും എഴുതിക്കുക എന്ന പഴയ രീതി കൂടുതൽ നന്നായിരിക്കും.

3. വായനയോടുള്ള വിമുഖത

* HS വിഭാഗത്തിലെ പ്രശ്നങ്ങളും കാരണങ്ങളും

വായനയും എഴുത്തും അറിയായ്ക

1. അടിസ്ഥാനാശയങ്ങൾ ഉറയ്ക്കായ്ക

2. വായനയോടുള്ള വിപ്രതിപത്തി

3. മൊബൈൽ ദുരുപയോഗം

3 ലക്ഷ്യങ്ങൾ ( ഹ്രസ്വകാലം, ദീർഘകാലം )

............................................ 1. ലക്ഷ്യം 1 - പ്രായത്തിനനുസൃതമായ ശേഷികൾ ലഭിച്ചുവെന്ന് ഉറപ്പ് വരുത്തൽ

1. അടിസ്ഥാന പാഠങ്ങൾ ആർജിക്കാത്ത അവസ്ഥാ വിശേഷം ജൂൺ രണ്ടാമത്തെ ആഴ്ചയോടെത്തന്നെ കണ്ടെത്തുന്നു.

* കൃത്യമായ module തയ്യാറാക്കി, Regular period കൾക്ക് പുറമെ അധിക സമയം കണ്ടെത്തി ഓരോ വിഷയത്തിനും ഒരു മാസം കണക്കാക്കി പ്രത്യേക പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. (ഹ്രസ്വകാലം )

2. വായനയോടുള്ള വിപ്രതിപത്തി എന്ന അവസ്ഥയ്ക്ക് കാരണം അക്ഷരങ്ങൾ ഉറയ്ക്കായ്‌കയാവാം.. മൊബൈൽ ഫോണിലെ കളികളിൽ വ്യാപരിക്കുന്നതുകൊണ്ടാവാം. അതുമല്ലെങ്കിൽ കൂട്ടുകെട്ടിൽ മതിമറന്നിട്ടുമാവാം. ഇതിലേത് കാരണമാണ് എന്ന് കണ്ടെത്തലാണ് ആദ്യ ദൗത്യം. അക്ഷരജ്ഞാനമില്ലായ്മയാണെങ്കിൽ നേരത്തെ സൂചിപ്പിച്ച അടിസ്ഥാനപാഠങ്ങൾ പഠിക്കുന്നതോടെ അത് പരിഹരിക്കപ്പെടും. മറ്റുള്ളവയാണെങ്കിൽ

* കാരണം കണ്ടെത്താൻ വേണ്ട സമയം - June 2 -  July 31

* വായനയുടെ മഹത്വത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചും നിരന്തരമായ ബോധവത്കരണം : Aug 1 - Sep 15

* വായനയ്ക്ക് അവസരം നൽകൽ ( ലൈബ്രറി ഉപയോഗം, മറ്റ് വായന ), വായിച്ചവ പുനരാവിഷ്കരിക്കാനുള്ള അവസരം  :- പാദവാർഷിക പരീക്ഷയ്ക്ക് ശേഷം വർഷാന്ത്യം വരെ  ( ദീർഘകാലം )

ലക്ഷ്യം 2 :- ശുചിത്വാവബോധം

1. വ്യക്തി നിഷ്ഠ ശുചിത്വത്തിന്റെ ബോധവത്കരണം ( ക്ലാസ്, ലഘുനാടകാവതരണം തുടങ്ങി പല സാധ്യതകൾ ഉപയോഗിക്കാം )

2. പരിസര ശുചിത്വാവബോധം ( ക്ലാസ് ശുചിത്വത്തിൽ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു. )

ലക്ഷ്യം 3:- പ്ലാസ്റ്റിക് നിർമാർജനം

1. പ്ലാസ്റ്റിക് വസ്തുക്കൾ പരമാവധി കൊണ്ടുവരരുതെന്ന ബോധവത്കരണം.

2. പ്ലാസ്റ്റിക് വെയ്സ്റ്റുകൾ വലിയ ബിന്നിൽ നിക്ഷേപിക്കാനുള്ള അവസരമൊരുക്കൽ - ഹരിത കർമ സേനയുടെ സഹായത്തോടെ നിർമാർജനം

4 പ്രവർത്തന പദ്ധതി

................................................

അക്കാദമിക ശേഷികൾ നേടുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതികൾ

1. ക്രമികമായ മൂല്യനിർണയങ്ങൾ

2. പഠന നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന കുട്ടികൾക്ക്, കൂടുതൽ ശേഷികൾ നേടാനാവശ്യമായ ക്ലാസുകൾ.

3. വിവിധ സ്കോളർഷിപ്പുകൾക്കുള്ള വിദഗ്ധ പരിശീനങ്ങൾ

3. അടിസ്ഥാനം ഉറപ്പിക്കുന്ന പദ്ധതികൾ

അക്ഷര ജ്യോതി

തലം :- UP, HS

- പ്രവർത്തനത്തിന്റെ പേര് :- അക്ഷരജ്യോതി

- ലക്ഷ്യം :- മലയാളം എഴുത്തും വായനയും ഉറപ്പിക്കൽ.

- കാലയളവ്:  ജൂൺ 15 - ജൂലായ് 15

- നിർവ്വഹണച്ചുമതല :- UP, HS മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലാസധ്യാപകർ

- സാമ്പത്തിക സഹായം - PTA

Excel English

തലം :- UP,  HS

* പ്രവർത്തനത്തിന്റെ പേര് : Excel English

* ലക്ഷ്യം : English ഭാഷയിൽ അടിസ്ഥാനം ഉറപ്പിക്കൽ

* കാലയളവ് :- July 15 - Aug 15

* ചുമതല :- UP, HS English അധ്യാപകരുടെ ആസൂത്രണത്തിൽ ക്ലാസധ്യാപകർ

* സാമ്പത്തികോറവിടം : PTA

സുരീലി ഹിന്ദി

തലം : UP, HS

* പ്രവർത്തനത്തിന്റെ പേര് : സുരീലി ഹിന്ദി

* ലക്ഷ്യം : ഹിന്ദി ഭാഷയിൽ അടിസ്ഥാനം ഉറപ്പിക്കൽ

* കാലയളവ് :- Sept 15 - Oct 15

* ചുമതല :- UP, HS ഹിന്ദി അധ്യാപകരുടെ ആസൂത്രണത്തിൽ ക്ലാസധ്യാപകർ

* സാമ്പത്തികോറവിടം : PTA

ഗണിതം മധുരം

തലം :- UP, HS

* പ്രവർത്തനത്തിന്റെ പേര് : ഗണിതം മധുരം

* ലക്ഷ്യം : ഗണിതം അടിസ്ഥാനം ഉറപ്പിക്കൽ

* കാലയളവ് :- Oct 16- Nov 15

* ചുമതല :- UP, HS ഗണിതാധ്യാപകരുടെ ആസൂത്രണത്തിൽ ക്ലാസധ്യാപകർ

* സാമ്പത്തികോറവിടം : PTA

നാട്ടറിവ്

തലം: UP, HS

പ്രവർത്തനത്തിന്റെ പേര് :നാട്ടറിവ്

* ലക്ഷ്യം : സാമൂഹ്യ ശാസ്ത്രം അടിസ്ഥാനം ഉറപ്പിക്കൽ

* കാലയളവ് :- Nov16- Dec 15

* ചുമതല :- UP, HS സാമൂഹ്യ ശാസ്ത്രാധ്യാപകരുടെ ആസൂത്രണത്തിൽ ക്ലാസധ്യാപകർ

* സാമ്പത്തികോറവിടം : PTA

ശാസ്ത്ര ജ്യോതിസ്സ്

തലം : UP, HS

ലക്ഷ്യം :  ശാസ്ത്രം അടിസ്ഥാനം ഉറപ്പിക്കൽ

* കാലയളവ് :- Jan16- Jan 30

* ചുമതല :- UP, HS  ശാസ്ത്രാധ്യാപകരുടെ ആസൂത്രണത്തിൽ ക്ലാസധ്യാപകർ

* സാമ്പത്തികോറവിടം : PTA

എല്ലാ നിത്യേന പത്രം വായിച്ച് വാർത്താ പുസ്തകം തയ്യാറാക്കുന്നതും അസംബ്ലിയിലെ പത്രവായനയും ദിവസവും നടക്കുന്ന പ്രവർത്തനമാണ്. വാർത്താ പുസ്തകം ക്ലാസധ്യാപകർ മോണിറ്റർ ചെയ്യുന്നു.

കലാക്ഷേത്ര എന്ന സംവിധാനത്തിൽ തത്പരരായ കുട്ടികൾക്ക് ചെണ്ടമേളം, ചിത്രരചന, അബാക്കസ്, Spoken English, hand writing, കരാട്ടെ, കളരി, യോഗ, ക്രാഫ്റ്റ്, ഫുട്ബോൾ, ബേസ് ബോൾ, സോഫ്റ്റ് ബോൾ,   ആർച്ചറി തുടങ്ങി നിരവധി വിഷയങ്ങളിൽ പരിശീലനം നടക്കുന്നു.

സുസജ്ജമായ ഉച്ചഭക്ഷണ പ്രവർത്തനം വിദ്യാലയത്തിൽ നടക്കുന്നു. പോഷക സമൃദ്ധവും, കുട്ടികൾക്കിഷ്ടപ്പെടുന്ന ബിരിയാണി പോലുള്ള വിഭവങ്ങളും അതിൽ ഉൾപ്പെടുന്നു.

ശുചീകരണം ( നിരന്തര പ്രവർത്തനം )

1. വ്യക്തിനിഷ്ഠ ശുചിത്വ ബോധവത്കരണം

2. പരിസര ശുചിത്വ ബോധവത്കരണം

3. കുട്ടികൾക്ക് രസകരമായതും അവരുടെ കഴിവുകളെ വികസിപ്പിക്കാനാകുന്നതും എന്നാൽ പാഴ് വസ്തുക്കളെ ഇല്ലാതാക്കുന്നതുമായ പാഴ് വസ്തുകളുപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമാണാവസരം.

ഹരിതവത്കരണം ( നിരന്തര പ്രവർത്തനം )

* വീട്ടിലും വിദ്യാലയത്തിലും കൃഷി പ്രോത്സാഹിപ്പിക്കൽ. ഇതു മൂലം വിഷരഹിതവും പോഷക സമൃദ്ധവും ആയ ആഹാരവും ആരോഗ്യ പൂർണമായ ജീവിതവും ഹരിതാഭമായ പരിസ്ഥിതിയും സംജാതമാകുന്നു.

ലഹരിമുക്തി

1. മേൽ സൂചിപ്പിച്ചതും പല സന്ദർഭങ്ങളിൽ ആസൂത്രണം ചെയ്യാനിരിക്കുന്നവയുമായ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ അനുസ്യൂതം ഇടപെടുമ്പോൾ അവ ലഹരിയായി മാറാൻ സഹായിക്കുന്നു.

5 വിവിധ തലത്തിലുള്ള പ്രവർത്തനങ്ങളുടെ ഏകോപനം.

................................................

വിദ്യാലയം നടത്തുന്ന ഓരോ പ്രവർത്തനത്തിനും സാമൂഹത്തിന്റെ സഹായം സ്വീകരിക്കുന്നു. അതു തന്നെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഉപാധിയും.

പി ടി എ

- വിദ്യാലയ പ്രവർത്തനങ്ങളിൽ മാനേജ്മെന്റിനോടും അധ്യാപകരോടും കൈകോർക്കുന്നവരാണ് വിദ്യാലയത്തിലെ PTA. വിദ്യാർത്ഥികളിലെ പലതരത്തിലുള്ള പ്രശ്നങ്ങളായാലും സാമ്പത്തിക സാധ്യത കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിലായാലും PTA യുടെ സഹകരണം ഉണ്ട്.

പൂർവ വിദ്യാർത്ഥി സംഘടന

* നിർദ്ധനവിദ്യാർത്ഥികളെ സഹായിക്കുന്നിടത്ത്, ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നിടത്ത് എല്ലാം പൂർവ വിദ്യാർത്ഥികൾ സഹായിക്കുന്നു.

ഇതര സംഘടനങ്ങൾ

* പഠനോപകരണങ്ങൾ, പത്രം, ഫാൻ തുടങ്ങിയ ഒട്ടേറെ സഹായങ്ങൾ ഇതര സംഘടനയുടെ സഹായത്താൽ വിദ്യാർത്ഥികൾക്കും വിദ്യാലയത്തിനും ലഭിക്കുന്നു.

6 പ്രവർത്തന കലണ്ടറും മോണിറ്ററിങ്ങ് സംവിധാനവും

...............................................

1. പരിസ്ഥിതി ദിനാചരണം (സയൻസ് അധ്യാപകർ ) - June 5 :-

2. വായന ദിനം( ഭാഷാ അധ്യാപകർ ) - June 19

3. യോഗ ദിനം, ( കായികാധ്യാപകർ ) ലോക സംഗീത ദിനം (സംഗീതാധ്യാപിക)  - June 21

4. ലഹരി വിരുദ്ധ ദിനാചരണം ( സയൻസ് അധ്യാപകർ )- June 26

5. Unit Test  (SRG ): July 7 - July 11

- വിലയിരുത്തൽ - CPTA

6. ലോക ജനസംഖ്യാ ദിനാചരണം ( SS അധ്യാപകർ ) :- July 11

7. കാർഗിൽ വിജയ ദിനം ( SS അധ്യാപകർ ) - ജൂലായ് 26

8. സ്കൂൾ കലോത്സവം ( Arts club 1 - ജൂലായ് അവസാന ആഴ്ച്ച

9. രാമായണ മാസാചരണം ( മലയാളം അധ്യാപകർ - രാമായണപ്പൊരുൾ പരിചയപ്പെടുത്തൽ ) : July 17 - Aug 16

10. SPC day ( SPC) - Aug 2.

11.  പാദവാർഷികപ്പരീക്ഷ ( SRG )  :- August

- വിലയിരുത്തൽ - CPTA

12. ഓണാഘോഷം ( നിയുക്തമാകുന്ന കമ്മിറ്റി ) :-

13. സ്കൂൾ ശാസ്ത്രോത്സവം ( സയൻസ്, ഗണിതം, SS, WE അധ്യാപകർ ) - സെപ്റ്റംബർ

14. Unit test ( SRG) - ഒക്ടോബർ

- വിലയിരുത്തൽ - CPTA

15. സ്കൂൾ കായിക മേള ( PT അധ്യാപകർ ) - ഒക്ടോബർ

16. പഠന യാത്രകൾ

17. ശിശുദിനാചരണം (SS അധ്യാപകർ )- നവംബർ 14

18. സബ്ജില്ലാ തല മേളകളിലെ പങ്കാളിത്തം

19. അർദ്ധ വാർഷിക പരീക്ഷ ( SRG )- December

- വിലയിരുത്തൽ - CPTA

20. കൃസ്തുമസ് ആഘോഷം ( നിയുക്തമാകുന്ന കമ്മിറ്റി ) :-

21. വിവേകാനന്ദ ജയന്തി (SS) - Jan 12

22. സ്കൂൾ വാർഷികം ( പ്രധാനാധ്യാപകർ ) - ജനുവരി

23. ടിങ്കർ ഫെസ്റ്റ് ( ATL കമ്മിറ്റി ) :- Feb

24. വാർഷികപ്പരീക്ഷയ്ക്കുള്ള തെയ്യാറെടുപ്പ് - പത്താം ക്ലാസുകാർക്ക് മെന്റർ സംവിധാനം, സായാഹ്ന ക്ലാസുകൾ, രാത്രികാല ക്ലാസുകൾ  ( SRG ) - ഫെബ്രുവരി - മാർച്ച്

25. വാർഷിക പരീക്ഷ (SRG ) - മാർച്ച്

ഇവ കൂടാതെ ഹയർ സെക്കണ്ടറിവിഭാഗത്തിൽ

- മാർച്ച്, ഏപ്രിൽ മാസം പത്താം ക്ലാസ് കുട്ടികക്കും രക്ഷിതാക്കൾക്കുമായ് ഏകജാലക സഹായി ( Help Desk )- 15 ദിവസം - താലൂകടിസ്ഥാനത്തിൽ - 10000/- ( പൊതു വിദ്യാഭ്യാസവകുപ്പ് )

- Free Coaching for Entrance Exam - +2 വിദ്യാർത്ഥികൾക്ക് - ഓണം, ക്രിസ്തുമസ്, വേനലവധിക്കാലം - 20000/-.... സാമൂഹിക സഹകരണം.

- +1,+2 കുട്ടികൾക്ക് ശനി, ഞായർ ദിവസങ്ങളിൽ PSC, UPSC, SSC coaching ; 200000/-, Sourse OTA, PTA

- Talent Lab - വിവിധ തൊഴിൽ മേഖലയിലെ വിദഗ്ധരുടെ ക്ലാസ്

- Counselling centre

- Botanical Garden

- പഠന യാത്രകൾ

- സർഗ വേദി

- കലാക്ഷേത്ര

പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് പ്രതിവാരം ബുധനാഴ്ച്ചകളിൽ Subject  Counsil ലും ഒന്നിടവിട്ട വ്യാഴാഴ്ച്ചകളിൽ SRG യും ചേരുന്നു. മാസത്തിലെ 4 -)0 വ്യാഴാഴ്ച്ച Staff meeting നിശ്ചയിച്ചിട്ടുണ്ട്.

പ്രതിമാസം PTA യോഗം ചേരുന്നു.

നടക്കുന്ന ഓരോ പ്രവർത്തനത്തിന്റെയും report സൂക്ഷിക്കൽ നിരന്തര വിലയിരുത്തലിന് സഹായകരമാകുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ - വിഷയാനുസൃത ലക്ഷ്യങ്ങൾ :-

*ഉപസംഹാരം*

വിദ്യ അർത്ഥിച്ചു വരുന്ന ഓരോ കുട്ടിയ്ക്കും സമഗ്രവും കാര്യക്ഷമവുമായ വികസനം സാധ്യമാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ശ്രീ ദുർഗാ വിലാസം സ്കൂൾ പ്രതിജ്ഞാബദ്ധമാണ്. പ്രവർത്തനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വികാസം സൃഷ്ടിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. അധ്യാപകർ - വിദ്യാർത്ഥികൾ - രക്ഷിതാക്കൾ - ഒരേ കുടുംബക്കാർ എന്നുൾക്കൊണ്ട് ഞങ്ങൾ പ്രവർത്തിക്കും. എല്ലാ സുമനസ്സുകളുടെയും സഹകരണം ആഗ്രഹിച്ചുകൊണ്ട് ഉപസംഹരിക്കുന്നു.