എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്

Schoolwiki സംരംഭത്തിൽ നിന്ന്


എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്
വിലാസം
ആനാട്

ആനാട്,നെടുമങ്ങാട്, തിരുവനന്തപുരം
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം19 - 5 - 1950
വിവരങ്ങൾ
ഫോൺ04722812280
ഇമെയിൽsnvhsanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശിരീഷ്.പി
പ്രധാന അദ്ധ്യാപകൻബീന.വി.എസ്
അവസാനം തിരുത്തിയത്
17-03-201942001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിൽ തെ.പടിഞ്ഞാറ് ഭാഗമായ നെടുമങ്ങാട് താലൂക്കിലെ ആനാട് ഗ്രാമപഞ്ചായത്തിൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ വലതുവശത്തുള്ള മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ശ്രീ നാരായണ വിലാസനം ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

പ്രകൃതിരമണീയവും സാധാരണക്കാരും കർഷകരും ജീവിക്കുന്ന കൊച്ചുഗ്രാമപ്രദേശമാണ് ആനാട്. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സാംസ്‌കാരത്തിന്റെയും കലവറയായ ഈ ഗ്രാമം നന്മകൾകൊണ്ട് സമൃദ്ധിയായ ഒരു കൂട്ടം മനുഷ്യരുടെ ജന്മഭൂമിയാണ്. ഗ്രാമീണ മേഘലയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി എസ്.എൻ.ഡി.പി യോഗം പ്രെസിഡെന്റ്റ് ആയിരുന്ന ശ്രീ കൃഷ്ണൻ അവര്കളാണ് 1950-ൽ പുത്തൻപാലത്തു( എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 6688) യൂ.പി. വിദ്യാലയം ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഈ വിദ്യാലയം ആനാട് മാറ്റി സ്ഥാപിച്ചു. ആദ്യത്തെ അഡ്മിഷൻ ജൂൺ 9, 1950-ലാണ് നടന്നത്. ഈ വിദ്യാലയത്തിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച 5 പേരും പെണ്കുട്ടികളായിരുന്നു. ആറാമത്തേതു ആൺകുട്ടിയും. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സുബ്രമണ്യ സ്വാമിയും പിന്നീട് ശ്രീ കുഞ്ഞുണ്ണി കൃഷ്ണൻ മാസ്റ്ററും ആയിരുന്നു. 1969 -തിൽ ഹൈ സ്കൂൾ ആയി ഈ സരസ്വതി വിദ്യാലയം പുരോഗമിച്ചു. ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീമാൻ ഗംഗാധരൻ മാസ്റ്റർ ആയിരുന്നു. കേരളത്തിലെ വിദ്യാലയങ്ങളിൽ ആദ്യമായി അസ്സംബ്ലിയും യൂണിഫോമും നടപ്പിലാക്കിയത് ഇദ്ദേഹമാണ്. ആ കാലഘട്ടത്തിൽ അദ്ധ്യാപകർക്കും യൂണിഫോം ആയിരുന്നു.കുഞ്ഞുണ്ണി മാസ്റ്ററുടെ കാലത്താണ് എസ്.എസ്.എൽ.സി ആദ്യബാച്ച് പരീക്ഷയെഴുതി പുറത്തുവന്നത്. നാല്പതു കുട്ടികൾ എസ്.എസ്.എൽ.സി പഠിച്ചുവെങ്കിലും ഇരുപതു കുട്ടികളാണ് പരീക്ഷയെഴുതിയത്. ഈ പരീക്ഷയിൽ ഉയർന്ന മാർക്കു കരസ്ഥമാക്കിയ ശ്രീമാൻ തങ്കപ്പന് ആനാട് പഞ്ചായത്ത് സ്വർണ പതക്കം നൽകി ആദരിച്ചു. ശേഷം ചന്ദ്രമംഗലം ജയമോഹനഭവനത്തിൽ ശ്രീമാൻ ഗംഗാധര പണിക്കർ വിദ്യാലയത്തിൻെറ മാനേജർ ആയി.

ഇന്ന് ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ തലം വരെ 1067 വിദ്യാർഥി-വിദ്യാർഥിനികൾ പഠിക്കുന്നു. എൻപത്തിൽ പരം അദ്ധ്യാപക-അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ ജനറൽ മാനേജർ ശ്രീമാൻ വെള്ളാപ്പള്ളി നടേശൻ, ലോക്കൽ മാനേജർ ശ്രീമാൻ രാജേഷ്, പ്രിൻസിപ്പൽ ശിരീഷ്.പി, ഹെഡ്മിസ്ട്രസ് ശ്രീമതി ബീന.വി.എസ്, പി.റ്റി.എ പ്രസിഡന്റ് ശ്രീമാൻ റഹിം എന്നിവരാണ്.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്,എസ്.എൻ.വി.എച്ച്.എസ്.എസ്
  • സി.സി.റ്റീ.വി ക്യാമറ നിരീക്ഷണത്തിലുള്ള ഹൈ സ്കൂൾ-ഹയർ സെക്കൻഡറി ക്ലാസ്സുകളും വരാന്തയും.
  • വിശാലമായ സയൻസ് ഐ.റ്റീ ലാബുകളും കളിസ്ഥലവും.
  • വ്യത്യസ്ത കഴിവുള്ള കുട്ടികൾക്ക് റാമ്പ് സൗകര്യം.
  • കുടിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി കുഴൽ കിണറിനു പുറമേ മൂന്ന് കിണറുകൾ.
  • വിശാലമായ വായനശാല.
  • ചുറ്റുമതിലും, ഗേറ്റും, സെക്യൂരിറ്റിയും ഉണ്ട്.

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവയ്ക്കുകയാണ് പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത് .ഞങ്ങളുടെ സ്കൂളിൽ നടത്തിയ പഠനോത്സവത്തിൽ നിന്ന് .....

പഠനോത്സവം
  • ദിനാചരണങ്ങൾ
റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്‌ദിനാഘോഷം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രധാനാദ്ധ്യാപകർ പ്രിൻസിപ്പൽ
ഗംഗാധരൻ മാസ്റ്റർ
വിദ്യാധരൻ മാസ്റ്റർ
പവിത്രൻ
ജി.രാഘവൻ
രവീന്ദ്രൻ
രാമകൃഷ്ണൻ
കാർത്തികേയൻ
കുമാരൻ
വിശ്വനാഥൻ
ലീലാവതി ടീച്ചർ
ഇന്ദിര
ആനന്ദവള്ളി
എം. എൻ.തങ്കപ്പൻ
രാധാമണി
സുജാത
റ്റീ.ജി.സരോജം
ലീലാഭായി സിബില
രവികുമാർ സാജു സർ
സതീഷ് ചന്ദ്രൻ രാജേന്ദ്രൻ
രേണുകദേവി Dr. ഷൈജു.കെ.ആർ
ഷൈല.റ്റീ.വി
ബീന.വി.എസ് ശിരീഷ്.പി

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

പേര് പദവി
എൻ.ശക്തൻ മുൻ മന്ത്രി, മുൻ സ്പീക്കർ
ആനാട് സുരേഷ് ആനാട് പഞ്ചായത്ത് പ്രെസിഡൻഡ്
ആനാട് ജയചന്ദ്രൻ ആനാട് മുൻ പഞ്ചായത്ത് പ്രെസിഡൻഡ്
വിജയൻ നായർ ദേശീയ അവാർഡ് ജേതാവ്,
ആനാട് എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപകൻ
നയൻതാര സാഹിത്യകാരി,
യുവ പത്രപ്രവർത്തക
ആര്യ ഐ.ഈ.എസ് ജേതാവ്

വഴികാട്ടി