എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം
നെടുമങ്ങാട്
തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് നെടുമങ്ങാട്. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. വൈവിധ്യമാരന്ന സസ്യ ജന്തുക്കളാൽ സമ്പന്നമാണ് ഈ മലയോര മേഖല. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്. നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്.
നെടുമങ്ങാട് എന്ന ചരിത്രനഗരവും കോയിക്കൽ കൊട്ടാരവും
കോയിക്കൽ കൊട്ടാരത്തിൻറെ ചരിത്രത്തോട് ചേർത്തു വായിക്കാവുന്നതാണ് നെടുമങ്ങാട് എന്ന ദേശത്തിൻറെ ചരിത്രവും
വാസ്തുവിദ്യയുടെ വിസ്മയമയമായി നിലകൊള്ളുകയാണ് നെടുമങ്ങാട്ടെ കോയിക്കൽ കൊട്ടാരമെന്ന ചരിത്ര മാളിക. കൊട്ടാരത്തിൻറെ ചരിത്രത്തോട് ചേർത്തു വായിക്കാവുന്നതാണ് നെടുമങ്ങാട് എന്ന ദേശത്തിൻറെ ചരിത്രവും. കേരളീയ വാസ്തു വിദ്യയുടെ മകുടോദാഹരണമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകൾ 1677- 1684 കാലത്തു വേണാട് രാജവംശത്തിലെ രാഞ്ജിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി നിർമിച്ചതാണെന്നാണ് കരുതപ്പെടുന്നത്.
റാണിയുടെ ഭരണകാലത്തു മുകിലൻ എന്നുപേരുള്ള ഒരു പോരാളി തിരുവനന്തപുരത്തെ ആക്രമിക്കാൻ പദ്ധതിയിട്ടുകൊണ്ടു മണക്കാട് വന്നു തമ്പടിച്ചു. മുകിലപ്പടയിൽ നിന്നും രക്ഷപ്രാപിക്കാൻ ഉമയമ്മ റാണി കരിപ്പൂർ പ്രദേശത്ത് ഒളിത്താവളമായി ഒരു കൊട്ടാരം നിർമിച്ച് അവിടെയിരുന്നാണ് ആദ്യകാലത്ത് ഏറെനാൾ ഭരണം നടത്തിയിരുന്നത്. മുകിലപ്പടയുടെ ശല്യം കുറഞ്ഞതോടെ 2 കി മീ പടിഞ്ഞാറ് മാറി മെച്ചപ്പെട്ട നെടുമങ്ങാട് പ്രദേശം തെരഞ്ഞെടുത്തു.ഇറക്കങ്ങളാലും വയലുകളാലും സമ്പന്നമായ കരിപ്പൂരും ചുറ്റുവട്ടങ്ങളും ഒരു കൃത്രിമ പട്ടണത്തിന് അനുയോജ്യമല്ലാത്തതിനാൽ സാമാന്യം വിസ്തൃതവും വിജനവുമായ നെടുമങ്ങാട് എന്ന കുറ്റിക്കാട് തെരഞ്ഞെടുക്കുകയായിരുന്നു. കൽകുളത്തുനിന്നും കൊണ്ടുവന്ന കൽപ്പണിക്കാരും തദ്ദേശവാസികളും ചേർന്ന് ഈ നെടിയവൻ കാടിനെ നാടായും നഗരമായും മാറ്റിയെടുത്തു.നെടിയവൻകാട് നെടുമങ്ങാടായി മാറിയെന്ന് ചരിത്രം.
തുണിക്കച്ചവടക്കാരായ തമിഴ് ബ്രാഹ്മണർ, ആഭരണ നിർമ്മാതാക്കൾ, കച്ചവടക്കാർ, ചെട്ടിമാർ കണക്കപ്പിള്ളമാർ, വണിക്കുകൾ ആയ വെള്ളാളർ എണ്ണയാട്ടുകാരും വിപണനക്കാരുമായ വാണിയർ എന്നീ വിഭാഗങ്ങൾ കുടിയേറ്റപ്പെട്ടു. ഓരോ വിഭാഗത്തിനും പ്രത്യേകം തെരുവുകളും സൃഷ്ടിച്ചു. നടുവിൽ കൊട്ടാരവും കോട്ടയും നിർമ്മിച്ചു.
1682 ആകുമ്പോഴേക്കും നെടുമങ്ങാട് ഒരു വലിയ പട്ടണമായി രൂപപ്പെട്ട് കഴിഞ്ഞിരുന്നു. ഇവിടെയാണ് കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വള്ളത്തിൻറെ ആകൃതിയിൽ വളഞ്ഞു, ഇരുനിലയായാണ് കൊട്ടാരത്തിൻറെ നിർമിതി. ഇന്ന് കോയിക്കൽ കൊട്ടാരം പുരാവസ്തു വകുപ്പിൻറെ കീഴിൽ നാണയ മ്യൂസിയം ആയി പ്രവർത്തിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളും ഗവേഷണ വിദ്യാർത്ഥികളും ഇവിടെയെത്തുന്നു.
ഭൂമിശാസ്ത്രം
നെടുമങ്ങാട് 8°36′N 77°00′E / 8.6°N 77.0°E / 8.6; 77.0 അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതി ചെയുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 68 മീറ്റർ (223 അടി) ഉയരത്തിൽ സ്ഥിതി ചെയുന്നു.പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരം താലുക്ക്, തെക്കു ഭാഗത്ത് നെയ്യാറ്റിൻകര താലുക്ക്, കിഴക്കേ ഭാഗത്ത് തമിഴ്നാട് ചുറ്റപെട്ട് കിടക്കുന്നു.
ഭൂപ്രകൃതി
ഉത്തര അക്ഷാംശം 8ഡിഗ്രി 35 യ്ക്കും പൂർവ്വ രേഖാംശം 77 ഡിഗ്രി 15 യ്ക്കും ഇടയ്ക്കാണ് നെടുമങ്ങാടിൻറെ സ്ഥാനം. കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിൻറെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. 75% പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ളവ പശിമരാശി മണ്ണും മണലുമാണ്.
-
ഭൂമിശാസ്ത്രം
അതിരുകൾ
കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് ് വടക്ക് : ആനാട് പഞ്ചാത്ത് : അരുവിക്കര കരകുളം പഞ്ചായത്തുകൾ
ആനാട് ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ആനാട് . നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
മുനിസിപ്പാലിറ്റി
മുനിസിപ്പൽ ആഫീസിന് തൊട്ട് അടുത്തായുള്ള കോയിക്കൽ കൊട്ടാരം ഉമയമ്മാറാണിയുടെ കൊട്ടാരമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രാചീന നാലുകെട്ട് സമ്പ്രദായത്തിലുള്ള ഈ കൊട്ടാരത്തിൽ നിന്നും പുറത്തേക്ക് ഭൂമിക്കടിയിലൂടെ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട്. ഇതിന്റെ അറ്റം സമീപത്തുണ്ടായിരുന്നെന്നു വിശ്വസിക്കുന്ന കരുപ്പൂർ കൊട്ടാരവുമായി ചേരുന്നു എന്നാണ് പറയുന്നത്. ഇന്ന് ഇത് ഒരു ചരിത്ര സംരക്ഷിത സ്മാരകമാണ്. ഈ ചരിത്ര സ്മാരകത്തിൽ ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ഈ മ്യൂസിയങ്ങൾ കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക മ്യൂസിയമാണ് ഇവിടത്തേത്. സ്വർണനാണയ ശേഖരങ്ങൾ അടക്കം പ്രദർശനത്തിനു വച്ചിട്ടുണ്ട്. കൂടാതെ 29ആം വാർഡിലെ വേങ്കോട് ഉള്ള അമ്മാൻ പാറ ഏറെ വിനോദസഞ്ചാരികളെ ആകർഷിച്ചു വരുന്നു. പൊന്മുടി ഹിൽ റിസോർട്ടിലേയ്ക്കുള്ള യാത്രയിലെ ഇടത്താവളം കൂടിയാണ് നെടുമങ്ങാട്.എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്ന് പറഞ്ഞാൽ നെടുമങ്ങാട് താലൂക്കിൽ നിന്നും മാറി 5 കിലോമീറ്റർ അകലെയാണ് ഐഎസ്ആർഒസ്ഥിതി ചെയ്യുന്നത്.
ആരാധനാലയങ്ങൾ /തീർഥാടന കേന്ദ്രങ്ങൾ
മുത്താരമ്മൻ ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, കോയിക്കൽ അർദ്ധനാരീശ്വര ശിവക്ഷേത്രം, പഴവടി മഹാ ഗണപതി ക്ഷേത്രം,മുഖവൂ൪ മഹാവിഷ്ണു ക്ഷേത്രം,മേലെ കല്ലിയോട് ശ്രീ ഭദ്രകാളി ദേവിക്ഷേത്രംകരിമ്പിക്കാവ് ശാസ്താക്ഷേത്രം, തിരിച്ചിറ്റൂർ ശിവ വിഷ്ണു ക്ഷേത്രം, കരുപ്പുർ ഭദ്രകാളി ക്ഷേത്രം, കുറ്റിയാണി ശ്രീ ധർമ്മശാസ്താ (വനശാസ്താ) ക്ഷേത്രം വട്ടപ്പാറ, കൊട്ടപ്പുറം മഹാദേവ ക്ഷേത്രം, പെങ്ങാട്ടുകോണം ദേവി ക്ഷേത്രം,കൊല്ലങ്കാവ്ശ്രീ ഭൂതത്താൻ ആൽത്തറ, ഇണ്ടളയപ്പൻ ക്ഷേത്രം, പറയര് കാവ്, പറണ്ടോട് ഭഗവതി ക്ഷേത്രം, മണ്ണാറമ്പാറ ക്ഷേത്രം, നെട്ടയിൽ മണക്കോട് ഭദ്രകാളി ക്ഷേത്രം ,ഏറെകാലത്തെ പഴക്കമുള്ള നെടുമങ്ങാട് ടൗണിലെ മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും അടങ്ങുന്നതാണ് ഇവിടുത്തെ അരാധനാലയങ്ങൾ.മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, എന്നീ ദേവസ്ഥാനങ്ങളിലെ ഉത്സവം ഒരേ ദിവസം നെടുമങ്ങാട് ഓട്ടം എന്ന പേരിൽ 340ൽ പരം വർഷമായി ആഘോഷിക്കുന്നു.
ചിത്രശാല
അരുവിക്കര അണക്കെട്ട്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു മനോഹര കൊച്ചു ഗ്രാമമാണ് ആനാട് അവിടെ നിന്ന് ഏകദേശം 11 Km ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാവിറ്റി ആൻ്റ് മേസൺ അണക്കെട്ട് ആണ് അരുവിക്കര അണക്കെട്ട് . കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ആർച്ച് ഡാം 1934 ൽ ആണ് പൂർത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.വെല്ലിങ്ങ്ടൺ ജലസേചന പദ്ധതി യുടെ ആസ്ഥാനം അരുവിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്' വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.കരമന നദിക്ക് കുറുകെ നിർമ്മിച്ച ഈ ഗ്രാവിറ്റി ആൻ്റ് മേസൺ അണക്കെട്ട് 1972-ൽ പൂർത്തിയാക്കി തിരുവനന്തപുരം നഗരത്തിലേക്ക് ജലസേചനത്തിനും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നു . അരുവിക്കര അണക്കെട്ട് പദ്ധതി 1930-കളിൽ നിലവിൽ വന്നു, 1983-ൽ നിർമ്മിച്ച പേപ്പാറ അണക്കെട്ടിൻ്റെ പിന്തുണയോടെയാണ് ഇത് നിർമ്മിച്ചത്. അണക്കെട്ടിൻ്റെ ഉയരം 14.01 മീറ്ററും (45.96 അടി) നീളവും 83.21 മീറ്ററുമാണ് (273 അടി). തിരുവനന്തപുരത്തിൻ്റെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്. കേരളത്തിലെ ജല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് റിസർവോയർ.
വിതുര ഹിൽ സിറ്റി
തിരുവനന്തപുരത്തിന്റെ ഹിൽ സിറ്റി എന്നാണ് വിതുരയെ അറിയപ്പെടുന്നത്. വിവിധ വിനോദസഞ്ചാര , സാംസ്കാരിക, മത കേന്ദ്രങ്ങളിലേക്കുള്ള വഴിത്തിരിവിൽ ആണ് വിതുര പട്ടണം സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടം (സഹ്യാദ്രി) ചുറ്റി സ്ഥിതി ചെയ്യുന്ന വിതുരയിൽ മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും കാണപ്പെടുന്നു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ ക്യാമ്പസ് ഇവിടെയാണ് സ്ഥിതി ചെയ്തിരിക്കുന്നത്.
ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ( LPSC ).
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന കേന്ദ്രമാണ് ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ( LPSC ). കേരളത്തിലെ തിരുവനന്തപുരം വലിയമലയിലും കർണാടകത്തിലെ ബെംഗലൂരുവിലുമായി രണ്ട് യൂണിറ്റുകൾ എൽപിഎസ്സി സജ്ജീകരിച്ചിരിയ്ക്കുന്നു.
വിക്ഷേപണ വാഹനങ്ങൾക്ക് വേണ്ടിയുള്ള ദ്രാവക - ക്രയോജനിക് പ്രൊപൽഷൻ ഘട്ടങ്ങളും, ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കുമുള്ള അനുബന്ധ പ്രൊപൽഷൻ ഘട്ടങ്ങളും വികസിപ്പിയ്ക്കുക എന്നതാണ് എൽപിഎസ്സിയുടെ പ്രധാന പ്രവർത്തനം.
വിക്ഷേപണ വാഹനങ്ങൾക്കും ബഹിരാകാശവാഹനങ്ങൾക്കുമുള്ള ദ്രാവക പ്രാപ്പൽഷൻ ഘട്ടങ്ങൾ, ക്രയോജനിക് പ്രൊപ്പൽഷൻ ഘട്ടങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് നടക്കുന്നു . പ്രീസിഷൻ ഫാബ്രിക്കേഷൻ സൗകര്യങ്ങൾ, ട്രാൻസ്ഡ്യൂസറുകളുടെ വികസനം, സാറ്റ്ലൈറ്റ് പ്രൊപൽഷൻ സംവിധാനങ്ങളുടെ സംയോജനം എന്നിവ ബാംഗ്ലൂരിൽ നടക്കുന്നു. അസംബ്ലിയും സംയോജനവും ഫ്ളൈറ്റ് ടെസ്റ്റ് അടക്കമുള്ള മറ്റ് പരിശോധനകളും നടക്കുന്നത് തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ പ്രൊപൽഷൻ കോംപ്ലക്സിലാണ്.
ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജി.എസ്.എൽ.വി) യുടെ തദ്ദേശീയ ക്രയോജെനിക് അപ്പർ സ്റ്റേജ് എൽപിഎസ്സി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2007 ഓഗസ്റ്റ് 4 ന് ഐഎസ്ആർഒ ഇത് വിജയകരമായി പരീക്ഷിയ്കുകയും ചെയ്യ്തു.
ഡോ. വി നാരായണനാണ് എൽ.പി.എസ്.സി.യുടെ ഇപ്പോഴത്തെ ഡയറക്ടർ.
കോയിക്കൽ കൊട്ടാരം
നെടുമങ്ങാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ആനാട്.ഇവിടെയുള്ള പ്രശസ്തമായ ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം. വേണാട് രാജാവിന്റെ ഏറ്റവും പഴയ കൊട്ടാരങ്ങളിലൊന്ന്,നാലുകെട്ടിന്റെ മാസ്മരിക നിർമിതിയിലുടെ വെളിപ്പെടുന്ന മധ്യകാലഘട്ട ആർക്കിടെക് ച്ച റിന്റെ മനോഹാരിത ,കീഴ്‌പേരൂർ വംശത്തിന്റെ കുലതായ്‌വഴിയായ പേരകത്തിന്റെ രാജകീയ തലസ്ഥാനം .നെടുമങ്ങാട്ടെ വലിയകോയിക്കൽ കൊട്ടാരത്തിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല .കേരളത്തിന്റെ തനത് വാസ്തുശൈലിയും വൈദേശികമായ അറിവുകളും ഇഴചേർന്നു അതിമനോഹരമായ കെട്ടിടനിർമാണ വൈദഗ്ധ്യത്തിന്റെ ഇടമായിരുന്നു ഈ രാജകൊട്ടാരം.വേണാട് രാജാക്കന്മാരുടെ ജീവിതരീതിയും ശില്പ വാസ്തു നിർമ്മിതിയുടെ രഹസ്യവും അറിയുന്നതിനൊപ്പം ആ കാലഘട്ടത്തിന്റെയും തുടർകാലത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളെ പ്രദർശിപ്പിക്കുവാനുള്ള ഇടംകൂടിയാകുന്നു ഈ കൊട്ടാരം.
തിരിച്ചിറ്റൂർ [തിരിച്ചിട്ട പാറ]
നെടുമങ്ങാട് ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായി വേങ്കവിളയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.ഈ ഗമത്തിലെ ഒരു വലിയ പാറയാണ് തിരിച്ചിട്ട പാറ. രാമ -രാവണ യുദ്ധ സമയത്ത് പരുക്കേറ്റ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനി തേടി യാത്ര പോയ ഹനുമാനുമായി ബന്ധപ്പെട്ട് ഐതീഹ്യം പ്രചരിക്കുന്ന ഒരു സ്ഥലമാണിത്.മരുത്വ മല അന്വേഷിച്ചു യഥാ പോയ ഹനുമാന് മരുത്വ മല കണ്ടുപിടിക്കാൻ കഴിഞ്ഞില്ല .അതിനാൽ ഹനുമാൻ കണ്ണിൽക്കണ്ട മലകളെല്ലാം എടുത്തുകൊണ്ടുപോയി.അക്കൂട്ടത്തിൽ തിരിച്ചിട്ടപ്പാറയും ഉൾപ്പെട്ടിരുന്നുവത്രെ.എന്നാൽ അത് മരുത്വമല അല്ലെന്നു മനസ്സിലാക്കിയ ഹനുമാൻ തിരിച്ചുകൊണ്ടു വന്നിട്ടതുകൊണ്ടാണ് ഈ പാറയ്‌ക്ക് തിരിച്ചിട്ടപാറയെന്ന പേര് വന്നത് .തിരിച്ചിറ്റൂർ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്.
ബൊട്ടാണിക്കൽ ഗാർഡൻ,പാലോട്
കേരളസർക്കാർ 1979 നവംബർ 17 -ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോടിനടുത്തായി കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനമാണ് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. (Jawaharlal Nehru Tropical Botanic Garden and Research Institute, JNTBGRI). തെക്കെ ഏഷ്യയിൽ ഏറ്റവും കൂടുതൽ സസ്യങ്ങളുടെ ശേഖരം ഇവിടെയാണ്. സസ്യയിനങ്ങൾ, വൃക്ഷങ്ങൾ 1000 ഇനം, ഓർക്കിഡുകൾ 600 ഇനം, മരുന്നുചെടികൾ, സുഗന്ധദ്രവ്യങ്ങൾ 1500 ഇനം, മുളകൾ 60 ഇനം , ഇഞ്ചി 50 ഇനം , പനകൾ 105 ഇനം എന്നിവ ഇവിടെയുണ്ട്.ലെംബോസിയേസിയേ (Lembosiaceae) സസ്യകുടുംബം ഇവിടുന്ന് കണ്ടെത്തി. ഇവിടുത്തെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണങ്ങളിൽ മരവഞ്ചി എന്ന ഓർക്കിഡിൽ നിന്നുംവേർതിരിച്ചെടുത്ത രാസപദാർത്ഥം പുരുഷന്മാരിലെ ഉദ്ദാരണവൈകല്യങ്ങൾക്ക് ഔഷധമാവുമെന്ന് കരുതുന്നു.
മീന്മുട്ടി വെള്ളച്ചാട്ടം
മീന്മുട്ടി വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.നെയ്യാർ അണക്കെട്ടിന്റെ പരിസരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വരെ വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വനത്തിലൂടെ 2 കിലോ മീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള ജലപ്രവാഹത്തിലേയ്ക്ക് ട്രക്ക് വഴി അഗസ്ത്യകൂടത്തിലൂടെ 2 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കൊമ്പൈക്കനി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു.
പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം
കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. ദക്ഷിണ കേരളത്തിലെ തേക്കടിയെന്ന് വിശേഷിപ്പിക്കാം. വിതുര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലൊട് റിസർവിന്റേയും,കൊട്ടൂർ റിസർവിന്റെയും വനഭാഗങ്ങൾ ഉൾപ്പെടുന്നു. അപൂർവയിനത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ഈ വനമേഖലയിലുണ്ട്. ഡാമിലെ 11 ദ്വീപുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ് . ഈ ദ്വീപുകളിൽ വർഷംതോറും ദേശാടനപ്പക്ഷികൾ എത്താറുണ്ട് . കാട്ടാനകൾ യഥേഷ്ടം ഉണ്ട് . തോടയാർ , കരമനയാർ , അട്ടയാർ , വാചോപയന്തിയാർ , കാവിയാർ തുടങ്ങിയ നിരവധി വലുതും ചെറുതുമായ നദികൾ ഡാമിൽ സംഗമിക്കുന്നു.
ചിട്ടിപ്പാറ
തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് ചിറ്റിപ്പാറ. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്..പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ . ഒന്നരമണിക്കൂർകൊണ്ട് ചിറ്റിപ്പാറയുടെ നെറുകയിലെത്താം.
ബ്രൈമൂർ എസ്റ്റേറ്റ്
ബ്രൈമൂർ, 1880 മുതൽ തിരുവനന്തപുരം ജില്ലയുടെ വടക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്രൈമൂർ എസ്റ്റേറ്റ് 900 ഏക്കർ തേയില, റബ്ബർ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ബ്രിമോറിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടമുണ്ട്. മങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റാണ് ബ്രൈമൂറിലേക്കുള്ള പ്രവേശന കവാടം. ഇവിടെ നിങ്ങൾക്ക് മങ്കയം വെള്ളച്ചാട്ടം ആസ്വദിക്കാം. ഇവിടുത്തെ അന്തരീക്ഷം വാക്കുകളെ ധിക്കരിക്കുന്നു. അഗസ്ത്യകൂടം വനമേഖലയിൽ നിന്ന് ഉത്ഭവിക്കുന്ന മങ്കയം തോടിന്റെ ഭാഗമാണ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് സമീപമുള്ള വനം പക്ഷികളെയും മറ്റ് ജീവജാലങ്ങളെയും സസ്യജാലങ്ങളെയും കാണാനുള്ള മികച്ച സ്ഥലമാണ്. വനം ആസ്വദിച്ചു യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലം ആണ് ബ്രൈമൂർ.
പൊന്മുടി
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.പൊൻമുടിയുടെ തൊട്ടാടുത്ത് ഉളള ഒരു ടൗണ് ആണ് വിതുര.
SCHOOL INNOVATION MARATHON IN OUR SCHOOL
School Innovation Marathon is envisioned as India's largest school innovation challenge organized jointly by the Ministry of Education, Atal Innovation Mission (AIM) NITI Aayog and Ministry of Education's Innovation Cell (MIC), where students from all schools of the country identify community problems of their choice and develop innovative solutions in the form of working prototypes. The Top Teams of School Innovation Marathon will get funding support from the Ministryof Education.
We conduct a project in our school related to energy conservation. It was one of the best programe to develope our childrens ability and new ideas.
നെയ്യാർ അണക്കെട്ട്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട് . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം, എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമായ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.നെയ്യാർ ജലസേചനപദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട് , , .പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്
അഗസ്ത്യകൂടം
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു.
വാഴ്‌വാന്തോൾ വെള്ളച്ചാട്ടം
തിരുവനന്തപുരം ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം. കാനനഭംഗിയിലെ ഈ വെള്ളച്ചാട്ടം മനോഹരമായ ഒരു യാത്ര അനുഭവമാണ് ഓരോ വിനോദസഞ്ചാരിക്കും സമ്മാനിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ബോണക്കാഡിലേക്കുള്ള വഴിയിൽ 46 കിലോമീറ്റർ അകലെ, പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം .
തിരുവനന്തപുരത്തെ സഞ്ചാരികളുടെ ട്രക്കിങ്ങ് പറുദീസായായാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. മൂന്ന് തട്ടുകൾ ആയി തിരിഞ്ഞുള്ള വെള്ളച്ചാട്ടം സമ്മാനിക്കുന്നത് അതിമനോഹരമായ ദൃശ്യഭംഗിയാണ്. തിരുവനന്തപുരം ജില്ലയിൽ ഇത്രയും മനോഹരമായ വെള്ളച്ചാട്ടം മറ്റൊന്നില്ല എന്നാണ് ചിലർ സാക്ഷ്യപ്പെടുത്തുന്നത്.
പേപ്പാറ അണക്കെട്ട്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനായാറിൽ കുറുകെ നിർമിച്ച അണക്കെട്ടാണ് പേപ്പാറ ഡാം
നെയ്യാർ വന്യജീവി സങ്കേതം
തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെയ്യാർ വന്യജീവി സങ്കേതം, സമ്പന്നമായ ജൈവവൈവിധ്യത്തിനും, പ്രകൃതി സൗന്ദര്യത്തിനും, ശാന്തമായ പരിസ്ഥിതിക്കും പേരുകേട്ട ഒരു പ്രാകൃതവും വൈവിധ്യപൂർണ്ണവുമായ സംരക്ഷിത പ്രദേശമാണ്. നെയ്യാർ അണക്കെട്ടിന് ചുറ്റുമുള്ള പ്രദേശം നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്, ഇത് വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ ഉൾക്കൊള്ളുന്നു, ഇത് പ്രകൃതി സ്നേഹികൾക്കും വന്യജീവി പ്രേമികൾക്കും ഒരു സങ്കേതമാക്കി മാറ്റുന്നു. 1958 ൽ നിർമ്മിച്ച നെയ്യാർ അണക്കെട്ട് നെയ്യാർ നദിയിലാണ് സ്ഥിതി ചെയ്യുന്നത്, കൂടാതെ ഈ മേഖലയിലെ ജലസേചനത്തിനും കുടിവെള്ള ആവശ്യങ്ങൾക്കും ഒരു പ്രധാന ജലസ്രോതസ്സായി ഇത് പ്രവർത്തിക്കുന്നു. 128 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വന്യജീവി സങ്കേതം, സമൃദ്ധമായ പച്ചപ്പ്, ശാന്തമായ ജലാശയങ്ങൾ, അവിശ്വസനീയമായ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ എന്നിവയുടെ സമന്വയം പ്രദാനം ചെയ്യുന്നു. 1958 ൽ സ്ഥാപിതമായ നെയ്യാർ വന്യജീവി സങ്കേതം പ്രകൃതിയുമായും, സാഹസികതയുമായും, തൊട്ടുകൂടാത്ത ആവാസവ്യവസ്ഥയുടെ ശാന്തതയുമായും ബന്ധം തേടുന്നവർക്ക് ഒരു പറുദീസയാണ്.