സഹായം Reading Problems? Click here


എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം
ഇത്തവണത്തെ ഓണാഘോഷത്തിൽ കുട്ടികൾ അത്തപ്പൂക്കളം ഒരുക്കി. ഓണപ്പാട്ടുകളും ഓണക്കളികളും ഉൾപ്പെടുന്നതായിരുന്നു ആഘോഷം. കുട്ടികൾക്കായി അധ്യാപകർ മധുരം വിളമ്പി.
ആനാട് എസ്.എൻ .വി എച്ച് .എച്ച് .എസ്സിലെ ഓണാഘോഷം ഭിന്നശേഷി കൂട്ടുകാരോടൊപ്പം'

ഓണാഘോഷം
ഓണാഘോഷം
ഓണാഘോഷം

ഓണത്തിന് ഒരു മുറം പച്ചക്കറി...............
കൃഷിവകുപ്പിൽ നിന്നും കുട്ടികൾക്കായി പച്ചക്കറി വിത്തു വിതരണം.

സീഡ് വിതരണം
സീഡ് വിതരണം
സീഡ് വിതരണംപുളിമുട്ടായി-പൂർവവിദ്യാർഥി സംഗമം ....
ആനാട് സ്കൂളിലെ 2003-2006 ബാച്ചിലെ പൂവ്വവിദ്യാർഥികൾ സ്നേഹത്തോടെ നൽകിയ ഉപഹാരം.

പുളിമുട്ടായി
പുളിമുട്ടായി
ലേർണിംഗ് ഡിസബിലിറ്റിക്കായി...
ലേർണിംഗ് ഡിസബിലിറ്റിക്കായി അധ്യാപകർക്ക് നൽകിയ സ്കൂൾ തല പരിശീലന ക്ലാസ്.

പരിശീലനക്ലാസ്
പരിശീലനക്ലാസ്
പരിശീലനക്ലാസ്


കൊതുകു നിർമാർജ്ജന പരിപാടിയിൽ കുട്ടികൾ പങ്കെടുക്കുന്നു.

പരിസ്ഥിതി
പരിസ്ഥിതി


കിണർ മുറ്റം ജൈവകൃഷി പദ്ധതിക്ക് ആനാട് എസ്.എൻ.വിയിൽ തുടക്കമായി.

സ്കൂൾ വളപ്പിലെ ജലസംഭരണിയായ കിണറിനെ മുൻനിർത്തി നൂറ്റമ്പതിലേറെ ഗ്രോബാഗ് നിരത്തിയാണ് കിണർ മുറ്റം ജൈവകൃഷി എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ശിരീഷ് സാറിന്റെയും ഹെഡ്മിസ്ട്രസ് ബീന ടീച്ചറിന്റെയും മുഖ്യ നേതൃത്വത്തിൽ ഗ്രാമമുഖ്യൻ ആനാട് സുരേഷ് ഈ കൃഷി പ്രായോഗിക പഠന പദ്ധതി ഉത്കാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അക്ബർ ഷാൻ പി.ടി.എ പ്രസിഡന്റ് നാഗച്ചേരി റഹിം വിദ്യാലയ കൃഷി കോ-ഓർഡിനേറ്റർ ആനന്ദ് തുടങ്ങിയവർ ആദ്യ നടീലിൽ പങ്കാളികളായി.കൃഷി ഓഫീസർ എസ്.ജയകുമാർ കൃഷി പാഠം പരിചയവും;മാതൃകാ കർഷകരായ പുഷ്കര പിള്ളയും ,തങ്കരാജ്ജും പ്രായോഗിക കൃഷി പരിചയവും നടത്തി.കൃഷി വകുപ്പ് തല പദ്ധതിയായ സമാഗ പച്ചക്കറി കൃഷിയുടെ പ്രോത്സാഹന സഹായവും എസ്.എൻ സ്കൂളിന് നൽകുന്നുണ്ട്.

കുട്ടി കൃഷി
ആനാട് കർഷക ചന്തയ്ക്ക് അഭിവാദ്യം അർപ്പിച്ച് കുട്ടിപ്പോലീസിന്റെ സല്യൂട്ട് മാർക്കറ്റ് ............
ആനാട് : ആനാട് കർഷക ചന്തയ്ക്ക് അഭിവാദ്യം അർപ്പിച്ച് കുട്ടിപ്പോലീസിന്റെ സല്യൂട്ട് മാർക്കറ്റ് ചന്തയുടെ ചന്തമെന്ന നിലയിൽ ആനാട് തുടക്കം കുറിച്ച് രണ്ട് ചന്തകൾ കൊണ്ട് തന്നെ ജനശ്രദ്ധയിൽ ഇടം നേടിയ ആനാട് മൃതം കർഷക ചന്തയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആനാട് എസ്.എൻ.വി.ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം,സ്റ്റുഡന്റസ് പോലീസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് വോളണ്ടിയേഴ്‌സും സംയുക്തമായാണ് സല്യൂട്ട് മാർക്കറ്റ് നടത്തിയത്.ആനാട് ജംഗ്ഷനിൽ നടന്ന രണ്ടാം ചന്തയിൽ എത്തിയ കുട്ടികൾ കർഷകർക്ക് സഹായികളായി മാറി.വിദ്യാലയ മുറ്റത്ത് കുട്ടികൾ കൂടി കായ് ഫലങ്ങളും പച്ചക്കറികളും കൊണ്ടുവന്നൊരുക്കിയ സല്യൂട്ട് മാർക്കറ്റിൽ സല്യൂട്ട് സ്വീകരിക്കുവാൻ ഗ്രാമപഞ്ചായത് പ്രസിഡന്റ് ആനാട് സുരേഷ് കഷകർക്കൊപ്പം എത്തി.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അക്ബർ ഷാൻ ,പി.ടി.എ.പ്രസിഡന്റ് നാഗച്ചേരി റഹീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ ശിരീഷ് സാർ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് ,എസ്.പി.സി.ഓഫീസർ ശോഭ തുടങ്ങിയവർ ചന്തയ്ക്ക് നേതൃത്വം നൽകി.കൃഷി ഓഫീസർ എസ്.ജയകുമാർ,കൃഷി അസിസ്റ്റന്റ് ആനന്ദ് ഇക്കോ ഷോപ്പ് സെക്രട്ടറി പ്രമോദും സംഘാടന നേതൃത്വം വഹിച്ചു.

കുട്ടി കൃഷി
സല്യൂട്ട് മാർക്കറ്റ്
സല്യൂട്ട് മാർക്കറ്റ്