ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 24 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42024 (സംവാദം | സംഭാവനകൾ)
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ
വിലാസം
കിളിമാനൂർ

കിളിമാനൂർ പി.ഒ തിരുവനന്തപുരം
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം18 - 05 - 1925
വിവരങ്ങൾ
ഫോൺ04702672485
ഇമെയിൽrrvbvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.ആർ.സാബു
പ്രധാന അദ്ധ്യാപകൻവേണു.ജി.പോറ്റി
അവസാനം തിരുത്തിയത്
24-02-201942024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരൻ രാജാരവിവർമ്മ യുടെ സ്മാരകമായി നിലകൊള്ളുന്നു.


ചരിത്രം

                                                                                                                                                                                 

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്താണ് ‍രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന കാനനഛായയുള്ള കിളി-മാൻ-ഊരിൽ 18/5/1925ൽ ലോകാരാദ്ധ്യചിത്രകാരൻ രാജാരവിവർമ്മയുടെ നാമം അന്വർത്ഥമാക്കുന്ന രാജാരവിവർമ്മ വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിസ്ററ് കെ.ആർ .രവിവർമ്മയാണ് വിദ്യാ ലയസ്ഥാപകൻ.ഇംഗ്ളീഷ് മീഡിയം സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. 26/7/1945ൽ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ ആയി ഉയർന്നു.1948 ൽ ആദ്യ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C പരീക്ഷയിൽ രാജാ രവിവർമ്മ ഹൈസ്കൂൾ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരൻ നമ്പൂതിരി ക്ക് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ൽ രാജാരവിവർമ്മ ഹൈസ്കൂൾ ഒരു എയ്ഡഡ് സ്കൂൾ ആയി. 1964 ൽ ഹെഡ്മാസ്ററർ ശ്രീ.സി.ആർ.രാജരാജവർമ്മയ്ക്ക് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയിൽ സ്കൂളിന് മൂന്നാം റാങ്ക് ലഭിച്ചു. 1975 ൽ സ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1976 ൽ രാജാ രവിവർമ്മ ബോയ്സ് സ്കൂളും രാജാ രവിവർമ്മ ഗേൾസും രൂപം കൊണ്ടു. 2001 ൽ രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽഹയർ സെക്കൻററി സ്കൂൾ ആയി മാറി.2015 - 16 അദ്ധ്യയന വർഷത്തിൽ എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം.

ഭൗതികസൗകര്യങ്ങൾ

7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തിൽ 10 ക്ളാസ്സ് മുറികളും ആണുള്ളത്. 30 കമ്പ്യൂട്ടറുകൾ ഉള്ള 2 ലാബുകൾ സ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മൾട്ടി മീഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനൽ സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.ഡസ്റ്റ് ഫ്രീ ക്ളാസ്സ് റൂമുകൾ,വൈറ്റ് ബോർഡ് ,കൃഷിയിടം, പന്ത്രണ്ട് ക്ളാസ്സ് റൂമുകൾ ഹൈടെക് റൂമുകളായി.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ വാർഷികം 2019https://www.youtube.com/watch?v=oEI4dHnO-YY&list=LL_0HzKuij5oPawja_kqcutQ== മികവ് (ചിത്രശാല)==

വഴികാട്ടി

|{{#multimaps: 8.7672937,76.8661103 | zoom=12 }}