വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി
| വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി | |
|---|---|
| വിലാസം | |
ഓലത്താന്നി 695 121 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1964 |
| വിവരങ്ങൾ | |
| ഫോൺ | 0471 2222748 |
| ഇമെയിൽ | victoryvhss44065@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44065 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രേം കുമാർ.എൈ.ജി |
| പ്രധാന അദ്ധ്യാപകൻ | അനിതാജോസ്.എസ് |
| അവസാനം തിരുത്തിയത് | |
| 10-09-2018 | 44065 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ഓലത്താന്നിഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് . നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ ഓലത്താന്നി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് വിക്ടറി വി.എച്ച്.എസ്. എസ് . നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. . 1964 ഒരു അപ്പര‍്‍ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർ ലാബ് , എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂൾ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
അദ്ധ്യാപകർ
ഞങ്ങുളുടെ പ്രിൻസിപ്പാൾ
ഞങ്ങളുടെ ഹെഡ്മിസ്ട്രസ്
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ അമർത്തുക
വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
5.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി , റീഡിംഗ് റൂം, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർ ലാബ് , എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂൾ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
ഹൈടെക് പഠനം
KITE ന്റെ ഹൈടെക്ക് സ്കൂൾ എന്ന പദ്ധതി പ്രകാരം ഹൈസ്കൂൾതലത്തിലെ 2 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആയി . ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ സമഗ്രയെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.
ഒന്നിക്കാം നമുക്ക് അതിജീവിക്കാം
പ്രളയയ ദുരിതത്തിന് ആശ്വാസമായി ഓലത്താന്നി സ്കൂളിലെ കുട്ടികളും അധ്യാപകരും
കഴിഞ്ഞ മാസം നടന്ന പ്രളയദുരിതത്തിൽ മറ്റു ജില്ലകളിലെ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽനിന്നും ബാഗുകളും ബുക്കുകളും എൻ .എസ് എസ് വോളന്ററ്റീഴ്സിന്റെ നേതൃത്വത്തിൽ 31/8/ 2018 ന് സമർപ്പിച്ചു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകി
സാധന സാമഗ്രികൾ അടുക്കി എടുക്കുന്നതിലേക്കായി തിരുവനന്തപുരം നഗരസഭാ കാര്യാലയത്തിൽ നമ്മുടെ കുട്ടികൾ
ദുരിതാശ്വാസ ക്യാമ്പിൽ പുതപ്പുകളും പാത്രങ്ങളും വിതരണം ചെയ്തു
പ്രളയമെഴുത്ത്
സകലതും നശിച്ചുപോയ കൊച്ചു കൂട്ടുകാർക്ക്
കൂടുതൽ വിവരങ്ങൾക്ക് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ഒന്നിക്കാം നമുക്ക് അതിജീവിക്കാം
ഗുരു പൂജ
സെപ്തംബർ 5 അധ്യാപകദിനം സ്കൂളിൽ ഗുരുപൂജ മായി ആചരിച്ചു.ആദരണീയനായ പ്രിൻസിപ്പാൾ , ഹെഡ്മിസ്ട്രസ്സ് ,പിറ്റിഎ പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു ചെയ്തു.തുടർന്ന് അധ്യാപകരെ എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
അദ്യാപകദിനത്തിൽ സ്കൂളിലെ കുട്ടികൾ ക്ലാസ് എടുത്തു.
കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കുംവിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/ ഗുരുപൂജ
സ്വാതന്ത്യ ദിനാഘോഷം
സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ, പിറ്റിഎ പ്രസിഡന്റ് ഹെഡ്മിസ്ട്രസ് മാനേജർ , മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , ജെ ആർ സി അംഗങ്ങൾ , എൻ എസ് എസ് മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു. ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്ന ഒരു സ്റ്റേജ് ഷോ നടത്തി . വിമുക്ത ഭടന്മാരെ ആദരിക്കുകയും ചെയ്തു.
കൂടുതൽ ചിത്രങ്ങൾക്ക് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/സ്വാതന്ത്ര്യദിനാഘോഷം
പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം
...ഭൂമീ നിനക്കായ് ... പ്രകൃതി സൗഹൃദ എക്സിബിഷൻ പ്ലാസ്റ്റിക് വിമുക്ത ഭൂമിക്ക് വേണ്ടി നമുക്ക് നിർമിക്കാൻ കഴിയുന്ന സാധനങ്ങൾ
പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി ക്ലാസ് നടത്തി കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി.
കൂടുതൽ ചിത്രങ്ങൾക്ക് വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം
പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികൾ വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.പേപ്പർ ബാഗ്‌സ് ഉണ്ടാക്കി കടകളിൽ കൊടുത്തു . സ്വന്തം ഗൃഹം നിന്ന് ഉണ്ടായ പച്ചക്കറികൾ, ആഹാര പദാർഥങ്ങൾ ഇവ എല്ലാം കൂടി ഒരു എക്സിബിഷൻ നടത്തി. തുണി സഞ്ചി ഉണ്ടാക്കുന്ന ഒരു യൂണിറ്റും തുടങ്ങി പരിസ്ഥിതിയെ സംരക്ഷിക്കാനായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന വിഷയത്തിൽ ഒരു ചർച്ച നടത്തി. പരിസ്ഥിതിയെ മലിനമാക്കുന്ന രാസ കീടനാശിനികൾ ഉപയോഗിക്കാതെ വീട്ടിൽ തന്നെ വിളയിച്ചെടുത്ത പച്ചക്കറികൾ കുട്ടികൾ സ്കൂളിൽ കൊണ്ട് വന്നു വിൽപ്പന നടത്തി
കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും ലിങ്ക് അമർത്തുക വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പരിസ്ഥിതി ദിനാചരണം
പ്രവേശനോത്സവം 2018-19
2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട നെയ്യാറ്റിൻകര MLA സഖാവ് ശ്രീമാൻ ആൻസലൻ അവർകൾ ഉദ്ഘാടനം ചെയ്തു.A+ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
കൂടുതൽ ചിത്രങ്ങൾക്കും വാർത്തകൾക്കും: വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്രവേശനോത്സവം
ലഹരി വിരുദ്ധ ബോധവൽക്കരണം
വിമുക്തി - കൈയ്യുറ പാവ നാടകം
ലഹരി വിമുക്ത ദിനത്തിൽ ക്യാമ്പയിൻ മെറ്റീരിയൽസ് പൊതു സ്ഥലങ്ങളിൽ ഒട്ടിച്ചു. ഒരു ഷോർട് ഫിലിം കുട്ടികളെ കാണിച്ചു. കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി എന്ന കൈയ്യുറ നാടകം സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ കേരളത്തിനായി ലഹരി വർജ്ജിക്കൂ , ആരോഗ്യം സംരക്ഷിക്കൂ എന്നതായിരുന്നു , അവരുടെ സന്ദേശം .വിദ്യാർത്ഥികൾ പാവ നാടകത്തിനെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്. ലഹരി വിരുദ്ധ ബോധവൽക്കരണസെമിനാർ ഓലത്താന്നി പി.എച്ച്.സി യിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്നു.
മലയാള മനോരമ നല്ലപാഠം
നല്ലപാഠം തിരുവനന്തപുരം ജില്ലാ ജേതാക്കൾ സാമൂഹ്യ നന്മകളുടെ നല്ലപാഠങ്ങളുമായി ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തി
നമ്മുടെ സ്കൂളിലിലെ പാവപ്പെട്ട വിദ്യാർഥിക്ക് നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹായ സഹകരണത്തോടെ വീട് നിർമിച്ചു നൽകി. ബഹുമാനപ്പെട്ട ശശി തരൂർ എംപി താക്കോൽ ദാനം നിർവഹിച്ചു
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.
വായനാ ദിനം
വിദ്യാരംഗം ജൂൺ 19 വായനാ ദിനം നമ്മുടെ സ്ക്കുളിൽ വളരെ ഗംഭീരമായി പ്രവർത്തനങ്ങൾ നടന്നു. ജുൺ 19-ാം തിയതി രാവിലെ 10മണിക്ക് റാലി ഉണ്ടായിരുന്നു. തുടർന്ന് കവിയത്രി അൽഫോൺസാജോയ് വായനാ ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ പതിപ്പുകൾ തയാറക്കി. ക്ലാസുകളിൽ വായനാമൂല തയ്യാറാക്കി. ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.സമ്മാനങ്ങൾ നൽകുകയും ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ ---ക്ലബ്ബ് പ്രവർത്തനങ്ങൾ
പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്. എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.
ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനോദ്ഘാടനം 2016/2017 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജനുവരി വെള്ളിയാഴ്ച്ച നെയ്യാറ്റിൻകര ഡിവൈഎസ്പി സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. പുതുതായി അംഗങ്ങളായ എട്ടാം സ്റ്റാൻഡേർഡിലെ കുട്ടികൾക്ക് അദ്ദേഹം ബാഡ്ജുകൾ വിതരണം ചെയ്തു . ശ്രീമാൻ ബിജു സാറിന്റെ നേതൃത്വത്തിൽ റെഡ് ക്രോസ്സ് വിജയകരമായി മുന്നേറുന്നു. സ്കൂൾ തല പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ എൻവോൾമെന്റും 8 / 6 18 വെള്ളിയാഴ്ച നെയ്യാറ്റിൻകര excise സർക്കിൾ ഇൻസ്‌പെക്ടർ നിർവഹിച്ചു.കുട്ടികൾക്കു ബാഡ്ജുകൾ വിതരണം ചെയ്തു . മികച്ച കേഡറ്റുകൾക് ബാഡ്ജുകൾ നൽകി.
-
റെഡ് ക്രോസ്
എൻ.എസ്.എസ്
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. നാഷണൽ സർവീസ് സ്കീം ( എൻഎസ്എസ് ) എന്നത് യൂത്ത് അഫയേഴ്സ് മന്ത്രാലയവും ഭാരത സർക്കാറിന്റെ സ്പോർട്സ് മന്ത്രാലയവും ചേർന്ന് ഒരു സർക്കാറിന്റെ പ്രഥമ സേവന സേവനമാണ് . 1969 ൽ ഗാന്ധിജിയുടെ സെന്റനറി വർഷം, സ്കീം ആരംഭിച്ചു. സാമൂഹ്യസേവനത്തിലൂടെ വിദ്യാർത്ഥിയുടെ വ്യക്തിത്വത്തെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൻഎസ്എസ് കോളേജസ് യൂണിവേഴ്സിറ്റികളിലും യൂണിവേഴ്സിറ്റികളിലും കാമ്പസ് കമ്യൂണിറ്റി ബന്ധത്തിനായുള്ള +2 ലെ യുവജനങ്ങൾക്ക് സ്വമേധയാ ഉള്ള ഒരു കൂട്ടായ്മയാണ്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.
ലക്ഷ്യങ്ങൾ :---- വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക. എൻ.എസ്.എസ് രക്തദാന ക്യാമ്പ് അറുപത്തി ഒൻപതു പേര് രക്തദാന ക്യാമ്പിൽ പങ്കെടുത്തു
രക്തദാന ക്യാമ്പ് -- ഫ്ലാഷ് മോബ്
ഭക്ഷ്യ മേള
കൂടുതൽ വിവരങ്ങൾക്ക്
വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/എൻ.എസ്.എസ്
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. എൽ.പി,യു.പി,ഹൈസ്കൂൾ തലങ്ങളിലായി കുട്ടികൾ അവരുടെ വിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊ ണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്.
മാത്സ് ക്ലബ് അജിത കുമാരി ടീച്ചറുടെ നേതൃത്വത്തിൽ മാത്‍സ് ക്ലബ് ഭംഗിയായി നടന്നു വരുന്നു
സയൻസ് ക്ലബ്
ഗീതാകുമാരി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് ഭംഗിയായി നടന്നു വരുന്നു
ഗാന്ധിദർശൻ ക്ലബ് ഷീലത ടീച്ചറുടെ നേതൃത്വത്തിൽ ഗാന്ധിദർശൻ ക്ലബ് ഭംഗിയായി നടന്നു വരുന്നു
സാഹിത്യ ക്ല ബ്ബ്
അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്. താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു. കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി. സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.
റിപ്പബ്ലിക് ദിനാചരണം
school day
- ഗാന്ധിജയന്തി
- ലോകഭക്ഷ്യദിനം
- ശിശുദിനം
- ദേശീയഊർജ്ജസംരക്ഷണദിനം
നമ്മുടെ സ്കൂളിൽ നല്ലൊരു കൃഷിതോട്ടം സജ്ജീകുരിച്ചു.
|
----
മാനേജ്മെന്റ്
വിക്ടറി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്(ട്രസ്റ്റ്)
വിക്ടറി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്(ട്രസ്റ്റ്) സ്ഥാപകൻ, ശ്രീമാൻ . ദൈവദാനം.സർ
ഇപ്പോഴത്തെ മാനേജർ ശ്രീമാൻ.ഡി.രജീവ്
മുൻ സാരഥികൾ
1996 ൽ ദേശീയ അധ്യാപക അവാർഡ് വാങ്ങിയ ശ്രീ. ഗംഗാധരൻ നായർ
കുഞ്ഞുശങ്കരൻ --1981-83
സുകുമാരൻ.കെ -1-983-86
സാമുവൽ തോമസ് -86-88
ഗംഗാധരൻ നായർ --88-2000
ഗീത.എസ്.നായർ --2000-2014
"ഉണർവ്"
ജില്ലാപഞ്ചായത്തിന്റെ "ഉണർവ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം) കൗൺസിലിംഗ് നൽകുന്നു. അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം ലഭിക്കുന്നു. ഇതിന്റെ ചുമതല ശ്രീമതി,സെലിൻറ്റീച്ചറാണ്നിർവഹിക്കുന്നത്. ഇതിന് അനുബന്ധമായി "ഹെൽപ്പ് ഡെസ്ക്" ഉം പ്രവർത്തിച്ചു വരുന്നു.'
പൂർവ വിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, (പ്രിഷ പി.എസ്, അർചന എസ്.എ.)എഞ്ചിനീയർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്.
എല്ലാ വർഷവും പൂർവ വിദ്യാർഥികൾ കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചൈയ്യാറുണ്ട്.
നവപ്രഭ
ശ്രദ്ധ
എട്ടാം സ്റ്റാൻഡേർഡിലെ വിദ്യാർത്ഥികൾക്കായി ശ്രദ്ധ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
9-ാം ക്ലാസ്സിലെ കുട്ടികളിൽ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങൾ ആർജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവൻ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂർത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും ക്ലാസ്സ് എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. 6/12/2016 മുതൽ പഠന പിന്നോക്കവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു.
കായികം
ഡി.ടി.ലാലിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നു. സബ്ജില്ലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു.
കാർഷികം
==വഴികാട്ടി==
{{#multimaps:8.4258969,77.1066643 | width=800px | zoom=14 }}
{{#multimaps:ab.1.1.0i71k1l5.0.0.0.9166.0.0.0.0.0.0.0.0..0.0....0...1..64.psy-ab..0.0.0....0.gDrSrj23BBs}}
- NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 4കി.മി. അകലത്തായി പൂവാർ റോഡിൽ സ്ഥിതിചെയ്യുന്നു.





