ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി
കൽപകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി.കൽപകഞ്ചേരി സ്കൂൾ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്.
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി | |
---|---|
വിലാസം | |
കല്പകഞ്ചേരി കല്പകഞ്ചേരി. പി.ഒ, കടുങ്ങത്തുകുണ്ട്, തിരൂർ വഴി, മലപ്പുറം , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 04942547069 |
ഇമെയിൽ | kalpakancherygvhss@gmail.com |
വെബ്സൈറ്റ് | https://itclubgvhss.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രതി. എച്ച് |
പ്രധാന അദ്ധ്യാപകൻ | ഷൈനി ജോസഫ് |
അവസാനം തിരുത്തിയത് | |
12-08-2018 | SUSEEL KUMAR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1920 - ൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1958-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷരകേന്ദ്രമായി സ്കൂൾ മാറിക്കഴിഞ്ഞിരുന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ടിപ്പുസുൽത്താന്റെ വാഴ്ചയ്ക്ക് ശേഷം മലബാർ വാണ ബ്രിട്ടീഷ് ഗവൺമെൻറ് ആണ് കൽപ്പകഞ്ചേരിയിലെ ആദ്യ എൽപി സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തു തന്നെയാണ് കൽപ്പകഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന കൊച്ചുണ്ണി മൂപ്പൻ എന്നറിയപ്പെട്ടിരുന്ന ആലിക്കുട്ടി മൂപ്പൻ മേൽ അങ്ങാടിയിൽ എൽപി സ്കൂൾ സ്ഥാപിച്ചത് ഈ വിദ്യാലയം പിന്നീട് യുപി സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സർക്കാർ ഏറ്റെടുത്ത സ്കൂൾ കടുങ്ങാത്തുകുണ്ടിലേക്ക് മാറ്റി. അതിന് ശേഷമാണ് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. (കൂടുതൽ വിവരങ്ങൾ )
അന്താരാഷ്ട്ര സ്ക്കൂൾ
ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കൽപകഞ്ചേരി സ്കൂൾ എം.എൽ.എ യുടെ ശുപാർശപ്രകാരം അന്താരാഷ്ട്രസ്ക്കൂൾ ആയി ഉയർത്തപ്പെടാൻ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 25 ക്ലാസ്മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികവുകൾ
ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ തുടർച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. 2018 ലെ പരീക്ഷയിൽ സേ പരീക്ഷയ്ക്ക് മുൻപ് 99% വിജയം എന്നത് സേ പരീക്ഷ കഴിഞ്ഞപ്പോൾ 100% ആയിട്ടുണ്ട്.
ഇവിടെ വലത് വശത്ത് കാണുന്നത് സബ്ജില്ലാ ഐ.ടി മേളയിൽ സ്കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിലും പ്രവർത്തിപരിചയത്തിലും കൂടി ഇതുപോലെതന്നെ തുടർച്ചയായി ഓവറോൾ ട്രോഫി നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കലാമേളയിലും ( സബ്ജില്ലാ ജല്ലാ മേളകളിൽ )മികച്ച വിജയം നേടുകയുണ്ടായി. ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്( മൃദുൽ എം മഹേഷ് ), സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ് ( അരുൺ ), തുടങ്ങിയ ചരിത്രങ്ങളുമുണ്ട്. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു.
സ്വന്തം ബാന്റ് സെറ്റ്
ജില്ലാ പഞ്ചായത്ത് സ്കൂളിന് ഒരു ബാന്റ് സെറ്റ് അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം നടന്നത് ബാന്റ് സെറ്റ് അകമ്പടിയോടുകൂടിയായിലുന്നു.
വിജയശതമാനം
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു
സമീപവർഷങ്ങളിലെ വിജയം | ശതമാനം |
---|---|
2010-2011 | 89 |
2011-2012 | 87 |
2012-2013 | 89 |
2013-2014 | 95 |
2014-2015 | 97 |
2015-2016 | 98 |
2016-2017 | 99 |
അക്കാദമിക്ക് മാസ്റ്റർ പ്ലാൻ
അക്കാദമിക്ക് മാസ്റ്റർ പ്ലാൻ | അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെക്കുറിച്ച് ഒരു ചെറു കുറിപ്പ് |
---|---|
സ്കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. അതിലേയ്ക്കുള്ള ലിങ്ക് അക്കാദമിക് മാസ്റ്റർ പ്ലാൻ 5 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്. അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്. കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ. |
സ്പോർട്ട്സ് രംഗം
സ്പോർട്ട്സ് രംഗത്ത് സബ്ജില്ലാ മേളകളിൽ മുതൽ അന്താരാഷ്ട്രതലത്തിലടക്കം മികവ് തെളിയിച്ച കുട്ടികൾ സ്കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ കാണുന്നത്.
ഐ.ടി.
ഐ.ടി. അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ വർഷവും ഐ.ടി മത്സരങ്ങൾക്ക് കുട്ടികൾക്ക് പരിശീലനം കൊടുക്കാറുണ്ട്. അത് പോലെ ആനിമേഷൻ തുടങ്ങിയ വിഷയങ്ങളിലും..കൂടാതെ മലയാളം ടൈപ്പിംങ്ങ് പരിശീലനം എല്ലാ വർഷവും നടന്നുവരുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടാകാറുണ്ട്. ലിറ്റിൽ കൈറ്റ്സ് പരിപാടിയിൽ അംഗങ്ങളാകാത്ത കുട്ടികൾക്കും ഐ.ടി പരിശീലപരിപാടികൾ നൽകുന്നുണ്ട്. ഇവിടെ നൽകുന്ന മലയാളം ടൈപ്പിംങ്ങ് പരിശീലനത്തിനുള്ള ലേഔട്ടുകൾ ഞങ്ങളുടെ സ്കൂളിൽ നിരവധി ആളുകൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അതിവിടെ പങ്കുവെയ്ക്കുകയാണ്. ഇവയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കണമെങ്കിൽ ഞങ്ങളുടെ ബ്ലോഗ് സന്ദർശ്ശിക്കുക.
ഐ.ടി. പ്രോജറ്റ്
ഐ.ടി. ഉപയോഗിച്ച് കുട്ടികൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്റ്റ് സ്ക്കൂളിൽ തുടങ്ങിയിട്ടുണ്ട്. ഇന്ന് സ്ക്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇംഗ്ലീഷ് വേണ്ടവിധം ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. ഒന്നുമുതൽ പന്ത്രണ്ട് ( പ്ലസ് ടൂ ) വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ് പഠനത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ ഇംഗ്ലീഷിൽ തെറ്റ്കൂടാതെ കത്തുകളെഴുതാൻ പോലും പലർക്കും കഴിയുന്നില്ല. തുടർന്ന് അവരിൽ പലരും ഇംഗ്ലീഷിനോട് വിട പറയുകയാണ് പതിവ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരോ മറ്റ് അനുകൂല സാഹചര്യങ്ങളോ പിന്നീട് അവർക്ക് ലഭിക്കാറില്ല. അതുകൊണ്ട് എത്രതന്നെ താല്പര്യം തോന്നിയാലും അധ്യാപകരിലല്ലാത്തതിനാലോ ഉണ്ടെങ്കിൽതത്തന്നെ പോയി പഠിക്കാനുള്ള മടി മൂലമോ അവരുടെ ഇംഗ്ലീഷ് പഠനം മിക്കവാറും മുടങ്ങിപ്പോകുന്നു. എന്നാൽ ഇംഗ്ലീഷ് പഠനത്തിന് അധ്യാപകർ നിർബ്ബന്ധമല്ലെന്നതാണ് വാസ്തവം. കാരണം ഐ.ടി. യുടെ സാദ്ധ്യതകൾ ഉപയോഗിച്ച് ഇംഗ്ലീഷ് ഇന്ന് എല്ലാവർക്കും സ്വയം പഠിക്കാൻ കഴിയും. അതിനുള്ള ചില പരിപാടികളെ അവതരിപ്പിക്കുകയും, ക്ലാസ് മുറികൾ മുതൽ തുടർപഠനതലം വരെ അവയുടെ പ്രയോഗസാദ്ധ്യതകൾ ആരായുകയുമാണ് ഈ പ്രോജറ്റിലൂടെ. ഇന്ന് സ്ക്കൂളുകളിലെ പഠനം യാന്ത്രികമായതുകൊണ്ടാണ് കുട്ടികൾ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളിൽനിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാൻ ക്ലാസ് ടൈമിൽ വിദ്യാർത്ഥികളെ വിളിച്ചുനോക്കുക. തീർച്ചയായും ധാരാളം കുട്ടികൾ അതിന് തയ്യാറായി വരും. കാരണം അത് അവർക്ക് ജയിലിൽ നിന്നുള്ള രക്ഷപെടലാണ്. ഇതിനർത്ഥം കുട്ടികൾക്ക് പഠനത്തിൽ കഴിവില്ലെന്നല്ല. സ്ക്കൂളിൽ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവർക്കറിയാം. ഓർക്കാൻ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാൽ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാൻ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവർത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങൾ എത്തിച്ചേരുന്നത് വളരെ പ്രധാനപ്പെട്ട ചില നിഗമനങ്ങളിലാണ്. അതുകൊണ്ടാണ് ഇത്തരമൊരു പ്രോജറ്റ് ഞങ്ങൾ തെരഞ്ഞടുത്തത്. യാന്ത്രികമായ പഠനരീതികൾ മാറ്റിയിട്ട് കുട്ടികൾക്കും അധ്യാപകർക്കും ക്രീയാത്മകമായി എന്തെങ്കിലും ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. അധ്യാപകർ പഠിപ്പിക്കാത്തത്കൊണ്ടാണ് വിദ്യാർത്ഥികൾ പഠിക്കാത്തതെന്ന ധാരണ തെറ്റാണ്. കാരണം എത്രതന്നെ നന്നായി പഠിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസ്സിലിരുന്നാലും ചില കുട്ടികൾ തീരെ പഠിക്കാറില്ല. അവർക്ക് പഠിക്കാൻ താല്പര്യമില്ല. ഇതിന് പ്രധാന കാരണം യാന്ത്രികമായ പഠനസമ്പ്രദായങ്ങൾ തന്നെയാണ്. എങ്കിലും മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് എന്ന് മറക്കുന്നില്ല. നിലവിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ആരോഗ്യ, വൈകാരിക, ബൗദ്ധിക കാര്യങ്ങളെല്ലാം അതിന് കാരണമാകാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ടി.വി.യിലോ മൊബൈലിലോ കാണുന്ന ഒരു പരസ്യം പോലും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കുമെന്നത്കൊണ്ട്, യഥാർത്ഥത്തിൽ അതിനെയെല്ലാം മറികടക്കത്തവിധത്തിൽ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ ആകർഷകമാക്കേണ്ടതുണ്ട്. അങ്ങനെ അതിനെ ആകർഷകമാക്കാൻവേണ്ടി ചെയ്യുന്ന ഒരു ചെറിയ പണി എന്ന നിലയ്ക്ക്, ഈ പ്രോജറ്റിന് ഗുണഫലങ്ങളുണ്ടെന്ന് ഞങ്ങൾ കരുതുന്നു.
കുട്ടിപ്പട്ടുറുമാൽ ജഫ്സൽ
ജഫ്സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു | കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്സൽ |
---|---|
കൈരളി ടി.വി.യുടെ കുട്ടിപ്പട്ടുറുമാൽ എന്ന പരിപാടിയിൽ പാട്ടുകൾ പാടി ഫൈനൽ റൗണ്ട് വരെ എത്തി വിജയിച്ച ജഫ്സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു. ചില കാസറ്റുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടാണ് പ്രധാന ഇനമെങ്കിലും ലളിതഗാനം പോലുള്ള പരിപാടികളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. |
ഐ.ടി. ടൂട്ടോറിയലുകൾ
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകൾ എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്ക് https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ (കൂടുതൽ വിവരങ്ങൾ )
സ്നേഹവീട് പദ്ധതി
സ്കൂളിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഒരു മികച്ച ഉദാഹരണമാണ് സ്നേഹവീട് പദ്ധതി. അസുഖം ബാധിച്ച് അകാലത്തിൽപൊലിഞ്ഞുപോയ നൂർ മുഹമ്മദ് എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്കൂളിൽനിന്ന് ഒ.എസ്.എ യുടെ സഹായതത്തോടുകൂടി ഒരു പുതിയ വീട് നിർമ്മിച്ചുകൊടുത്തു. അതിന്റെ താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ അന്നത്തെ ഹെഡ്മാസ്റ്ററായ കെ.ടി. കൃഷ്ണദാസ് മാഷിന് നൽകിക്കൊണ്ട്നിർവ്വഹിച്ചു. വിടരും മുമ്പെ മരണം മാടിവിളിച്ച പ്രിയ കൂട്ടുകാരന്റെ ഓർമ്മക്കായി തീർത്തും അനാഥമായ ആ കുടുംബത്തിന് മനോഹരമായൊരു വീട് നിർമ്മിച്ചു നൽകി സഹപാഠികൾ സ്നേഹത്തിന്റെ മഹാമാതൃക തീർത്തു. കൽപകഞ്ചേരി ഗവ: ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വളവന്നൂർ തയ്യിലപ്പടിയിലെ നൂർ മുഹമ്മദിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിനാണ് ഈ സ്കൂളിലെ വിദ്യാർഥികൾ വീട് നിർമ്മിച്ചു നൽകിയത്. മരണം ശരീരത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന അവസാന നാളുകളിലാണ് നൂർമുഹമ്മദ് വലിയൊരു സ്വപ്നം അധ്യാപകരോടും വിദ്യാർഥികളോടും പങ്ക് വെക്കുന്നത്. ഇടുങ്ങിയ വാടകവീട്ടിൽ നിന്നും മാറി സ്വന്തമായ വീട്ടിലിരുന്ന് തനിക്ക് പഠിക്കണമെന്ന കുഞ്ഞ്മനസിന്റെ വലിയ ആ ആഗ്രഹം പറഞ്ഞ് തീരും മുമ്പെ മരണം അവനെ കാണാമറയത്തേക്ക് കൊണ്ടുപോയി. കൂട്ടുകാരന്റെ ഓർമ്മക്കായി അവന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ അധ്യാപകരും വിദ്യാർത്ഥികളും തീരുമാനിക്കുകയായിരുന്നു. ഭവന നിർമ്മാണ ഫണ്ടിലേക്ക് ആദ്യമൊഴുകിയെത്തിയത് സഹപാഠികൾ നിധിപോലെ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകളായിരുന്നു. ഇതിൽനിന്നും കിട്ടിയ ആത്മവിശ്വാസത്തിൽ അരയും തലയും മുറുക്കി വിദ്യാർഥികളും അധ്യാപകരും രംഗത്തിറങ്ങിയപ്പോൾ സ്നേഹഭവനമെന്ന മഹാലക്ഷ്യത്തിലേക്കുള്ള ദൂരം വളരെ വേഗം കുറഞ്ഞുതുടങ്ങി. ഈ ഉദ്യമത്തിൽ നാട്ടുകാരും പൊതുജനങ്ങളും സന്നദ്ധസംഘടനകളും കൂടി കൈകോർത്തപ്പോൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ കാവപ്പുര തേക്കുംപാലത്ത് മനോഹരമായൊരു 'നൂർ മുഹമ്മദ്' ഭവനം ഉയർന്നു. പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മഹാമനസിനുടമ വീടുണ്ടാക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയത് എളുപ്പത്തിൽ ലക്ഷ്യം നേടുന്നതിന് ഏറെ സഹായിച്ചു. കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുട്ടികൾ തീർത്തത് സ്നേഹത്തിന്റെ വലിയൊരു മാതൃകയാണ്. കുഞ്ഞുമനസുകളിലെ നന്മയുടെ നറുവെട്ടം ആയിരം മടങ്ങായി വെട്ടിതിളങ്ങിയ ഈ സുന്ദരമുഹൂർത്തത്തിൽ പ്രിയ കൂട്ടുകാരുടെ ഈ പുണ്യ പ്രവൃത്തികണ്ട് നൂർമുഹമ്മദ് ഇന്നേറെ സന്തോഷിക്കുന്നുണ്ടാവും. ഈ സ്നേഹഭവനം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച എല്ലാവർക്കും കൽപകഞ്ചേരി ഗവ: ഹൈസ്കൂളിലെ കുരുന്നുകൾ ഹൃദയം കൊണ്ട് നന്ദി പറയുന്നു....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്മശ്രീ ആസാദ് മൂപ്പൻ
- അബ്ദുറഹിമാൻ രണ്ടത്താണി MLA
കുട്ടികളുടെ കലാ സൃഷ്ടികൾ
കുട്ടികൾ വരച്ച ചില ചിത്രങ്ങൾ
ചിത്രം 1 | ചിത്രം 2 | ചിത്രം 3 | ചിത്രം 4 |
---|---|---|---|
-
-
-
-
-
അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്
പി.ടി.എ
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്
എസ്.എം.സി
സ്ക്കൂൾ മാനേജ്മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു.
ഒ.എസ്.എ
കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഖദീജ ടീച്ചർ
- ബാലഭാസ്കരൻ മാസ്റ്റർ
- ശ്രീനിവാസൻ മാസ്റ്റർ
- പ്രദീപ് മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- ബെന്നി ഡൊമിനിക്ക് മാസ്റ്റർ
- സാവിത്രി ടീച്ചർ
- കൃഷ്ണദാസ് മാസ്റ്റർ
ഇലക്ട്രോണിക്ക് ബുക്കുകൾ
ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്സിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കലാ സാഹിത്യ പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ചിത്രരചനാ പരിശീലനം.
- വിവരശേഖരണം.
വഴികാട്ടി
തിരൂർ വളാഞ്ചേരി റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ( പോലീസ് സ്റ്റേഷന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുക. എതിരെ കാണുന്ന റോട്ടിലൂടെ നൂറ് മീറ്റർ നടക്കുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 10.937803,75.976984| width=800px | zoom=16 }}
|
|