ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സ്പോർട്സ് ക്ലബ്ബ്
സ്ക്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിയിക്കൽ
ആധുനിക യുഗത്തിൽ ജാതി, മത, വർണ്ണങ്ങൾക്ക് അതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ഏറ്റവും വലിയ കായിക മഹോത്സവമാണ് ഒളിമ്പിക്സ്. 33 മത് ഒളിമ്പിക്സ് ജൂലൈ 25 മുതൽ പാരീസിൽ ആരംഭിച്ചിരിക്കുന്നു.സ്കൂളുകളെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് ആരംഭിക്കും.
പാരീസ് ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും. ഒളിമ്പിക്സിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും , സ്കൂൾ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും ജൂലൈ 27 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കൽപ്പകഞ്ചേരി സ്കൂളിൽ ഒളിമ്പിക്സ് അസംബ്ലി നടക്കുകയുണ്ടായി. സ്കൂളിൻ്റെ സംസ്ഥാന തല മെഡൽ ജേതാവ് -ഫാത്തിമ സജ (10G) ഒളിമ്പിക് ദീപശിഖ വേദിയിൽ എത്തിച്ചു കൊണ്ട് ദീപനാളം പകർന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ- മനാൽ ആയിഷ - ( 10 C )വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.കൽപ്പകഞ്ചേരി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകരായ കണ്ണൻ പി എച്ച് സ്വാഗതവും വിനീഷ് നന്ദിയും പറഞ്ഞു.