ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി / കൂടുതൽ അറിയുക

Schoolwiki സംരംഭത്തിൽ നിന്ന്
                    മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പുരോഗതിയിൽനിന്ന് പുരോഗതിയിലേയ്ക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി. 1920 - കളിൽ മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1933 - ൽ ഒരു എലിമെന്ററി സ്കൂളായി കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനമാരംഭിച്ചു. നമ്മുടെ സ്‌ക്കൂളിനെ ഇന്നു കാണുന്ന നിലയിൽ എത്തിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമവും സന്മനസ്സും ആണ്. കോടികൾ വിലമതിക്കുന്ന അഞ്ചേക്കർ സ്ഥലത്തിന്റെ മുഖ്യപങ്കും നൽകിയത് മർഹൂം എം.എ. മൂപ്പൻ അവർകളാണ്. വളരെപ്പെട്ടെന്നാണ് പാറയിൽ മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ കുഞ്ഞിബാവ സാഹിബും, എം. അബ്ദുൽ ഖാദർ ഹാജി, പി.സി. അത്തു സാഹിബ്, എം.കെ. മൂപ്പൻ, പീച്ചി മാസ്റ്റർ, തങ്ങൾ മാസ്റ്റർ  തുടങ്ങിയവരടങ്ങിയ കമ്മിറ്റി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് സർക്കാർ നിർദേശിച്ച പ്രകാരമുള്ള ബിൽഡിങ്ങ് തയാറാക്കിയത്. ഈ മുന്നേറ്റത്തിൽ അന്നത്തെ മണ്ഡലം എം.എൽ.എ സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സവിശേഷ താല്പര്യം എടുത്തുപറയേണ്ടതാണ്.

സ്‌കൂൾ ബസ്

എം.എൽ.എ അവർകൾ അനുവദിച്ച സ്‌കൂൾ ബസ്
              ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നം ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു. ഒരു സ്കൂൾ ബസ് മാത്രമാണിവിടെ ഇപ്പാൾ ഉള്ളത്. എങ്കിലും കുട്ടികളുടെ അഡ്‌മിഷന് പ്രശ്നങ്ങളൊന്നുമില്ല.  2018 - ജൂണിൽ  കഴിഞ്ഞവർഷത്തേക്കാൾ 80 കുട്ടികളാണ് കൂടിയത്.
                          1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു. കുന്നത്ത് അബ്ദുൽഖാദറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ, കല്ലൻ സുബൈറിന്റെ നേതൃത്വത്തിലുള്ള എസ്.എം.സി, ഡോ. ഒ. ജമാൽ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒ.എസ്.എ എന്നീ അനുബന്ധ സംഘടനകളുടെ നിസ്സീമമായ സഹകരണവും ഊർജസ്വലമായ നേതൃത്വവുമാണ് സ്കൂളിന്റെ എല്ലാ വിജയങ്ങളുടെയും  അടിസ്ഥാനം എന്നത് പ്രത്യേകം പരാമർശിക്കുന്നു. ഈ അനുകൂല സാഹചര്യത്തെ യഥാവിധി തിരിച്ചറിഞ്ഞ് സ്കൂളിന്റെയും അതുവഴി കുട്ടികളുടെയും നന്മയ്ക്കും വികസനത്തിനും വേണ്ടി പാകപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകർ ഏറെ വിജയിച്ചു എന്നാണ് സ്കൂളിന്റെ സമകാലീന ചരിത്രം നമുക്കു ബോധ്യപ്പെടുത്തിയിരുന്നത്.

കലാമേള 2017-2018

              കഴിഞ്ഞവർഷത്തെ കുറ്റിപ്പുറം സബ്ജില്ലാ കലാമേള നടന്നത് ഇവിടെ വെച്ചായിരുന്നു. ഇതിൽ നിരവധി ഇനങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഉദാഹരണമായി ഒന്നാം സ്ഥാനം നേടിയ രണ്ടിനങ്ങൾ. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വേറിട്ട ശൈലിയിലൂടെ കുട്ടികൾ നേടിയെടുക്കുന്ന ഇത്തരം നേട്ടങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാവാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തിരൂർ നിയോജകമണ്ഡലത്തിൽ നിന്ന് നമ്മുടെ സ്കൂളിനെത്തന്നെ മണ്ഡലം എം.എൽ.എ ശ്രീ മമ്മൂട്ടി അവർകൾ തിരഞ്ഞെടുത്തത്.
കോൽക്കളി ഒപ്പന
കോൽക്കളി - ഒന്നാം സമ്മാനം
ഒപ്പന - ഒന്നാം സമ്മാനം

ഔഷധോദ്യാനം

               കല്പകഞ്ചേരി സ്‌കൂളിൽ നിരവധി വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല ഒരു ഔഷധോദ്യാനം നിലവിലുണ്ടായിരുന്നു. അതിന്റെ ഫോട്ടോകളാണിവിടെ.
ഔഷധോദ്യാനം - ചില ഫോട്ടോകൾ
ഔഷധോദ്യാനം - ചില ഫോട്ടോകൾ
ഔഷധോദ്യാനം - ചില ഫോട്ടോകൾ
ഔഷധോദ്യാനം - ചില ഫോട്ടോകൾ

കൂടുതൽ ചരിത്രം

               മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1920-ലാണ്. മേലങ്ങാടി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1933 സ്കൂളായി  കടുങ്ങാത്തുകുണ്ടിൽ പ്രവർത്തനം തുടങ്ങി. 1933 ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അപ്പോഴേക്കും ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉള്ള ആളുകളുടെ അക്ഷയകേന്ദ്രം ആയി ഈ വിദ്യാലയം മാറിക്കഴിഞ്ഞിരുന്നു.
              രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ  ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
              പഠനനിലവാരത്തിൽ സ്കൂൾ വളരെയേറെ മുന്നേറിയിട്ടുണ്ട് ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നല്ല വിജയശതമാനം ഉണ്ട് എന്നതിനു പുറമേ കലാ-കായിക-ശാസ്ത്രമേള മത്സരങ്ങളിൽ  സ്കൂൾ വിജയം കൈവരിക്കാറുണ്ട്.
              സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത്, സ്ഥലം എം.എൽ.എ എം.പി തുടങ്ങിയവരുടെ സഹായസഹകരണങ്ങൾ നിസ്സീമമാണ്. കൂടാതെ സ്കൂളിനെ കോൺഫറൻസ് ഹാൾ നിർമ്മിച്ചുനൽകിയ പടിയത്ത് ബഷീർ, ഓപ്പൺ സ്റ്റേജ് നിർമ്മിച്ച തണൽ ചാരിറ്റബിൾ ട്രസ്റ്റ്, വൈജ്ഞാനിക രംഗത്ത് പ്രവർത്തിക്കുന്ന മൈൽസ് പൂർവ്വവിദ്യാർത്ഥി സംഘടന എന്നിവരുടെ സേവനങ്ങൾ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു. സ്കൂൾ സുവർണ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം, സാഹിത്യ സല്ലാപം, ഘോഷയാത്ര എന്നീ പരിപാടികൾ സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികവുറ്റതായിരുന്നു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്ത സുവർണജൂബിലി ആഘോഷ പരിപാടികളുടെ സമാപനവും ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനവും ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു.
             സമ്പന്നർക്ക് ഉള്ള നിരവധി സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു അക്കാലത്ത് വിദ്യാഭ്യാസം. അന്ന് ഇവിടെ പ്രാഥമിക വിദ്യാലയങ്ങൾ പോലും ഇല്ലാതായിരുന്നു. സാമൂഹ്യ കാര്യത്തിലും ദരിദ്രമായിരുന്നു ഈ സ്ഥലം. മൈലുകൾക്കപ്പുറം തിരൂർ കോട്ടക്കൽ തിരുനാവായ എന്നിവിടങ്ങളിൽ ഹൈസ്കൂളുകൾ ഉണ്ടായിരുന്നുവെങ്കിലും അവിടങ്ങളിലേക്ക് നടന്നുതന്നെ പോകേണ്ടതുണ്ടായിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ ഈ നാടിന്റെ പിന്നോക്കാവസ്ഥയ്ക്കുകാരണമായി.
             ടിപ്പുസുൽത്താന്റെ വാഴ്ചക്ക് ശേഷം മലബാർ വാണ ബ്രിട്ടീഷ് ഗവൺമെൻറ് ആണ് കൽപ്പകഞ്ചേരി യിലെ ആദ്യ എൽപി സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തു തന്നെയാണ് കൽപ്പകഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന കൊച്ചുണ്ണി മൂപ്പൻ എന്നറിയപ്പെടുന്ന ആലിക്കുട്ടി മൂപ്പൻ മേലങ്ങാടിയിൽ സ്കൂൾ സ്ഥാപിച്ചത്.  ഈ വിദ്യാലയം പിന്നീട് യുപി സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സർക്കാർ ഏറ്റെടുത്ത സ്കൂൾ കടുങ്ങാത്തുകുണ്ട് ലേക്ക് മാറ്റി. 1958 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അപ്പോഴേക്കും എൽപി സ്കൂൾ ഇതിന്റെ ഭാഗമായി നിലനിർത്തി. മേലങ്ങാടി യു.പി സ്കൂളിൽ പഠിച്ച നാട്ടുകാരായ അധ്യാപകർ ഏറെയുണ്ട്. അവരിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായി വിശ്വസിക്കപ്പെട്ടിരുന്ന കാലത്ത് വിദ്യ നേടി അധ്യാപകവൃത്തി സ്വീകരിച്ച പലരുമുണ്ട്.  കത്ത് വായിക്കാൻ അധ്യാപകരെ അന്വേഷിച്ചു നടന്ന ഒരുകാലം ഈ നാട്ടിലുണ്ടായിരുന്നു.  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും, ദാരിദ്ര്യവും ബഹുഭൂരിപക്ഷത്തിനും വിദ്യ അപ്രാപ്യമായ ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് മൂപ്പൻ കുടുംബം വിദ്യാഭ്യാസമേഖലയിൽ പ്രവർത്തനമാരംഭിക്കുന്നത്. വിദ്യാഭ്യാസത്തിൻറെ മഹത്വവും അത് നേടേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും തിരിച്ചറിഞ്ഞത് എം.എം മൂപ്പനാണ്.  സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ ഭൂമിയും കെട്ടിടവും മറ്റ് സൗകര്യങ്ങളും നാട്ടുകാർ സൗജന്യമായി നൽകിയാൽ സ്‌കൂളിന് സർക്കാർ അനുമതി നൽകുന്ന രീതിയായിരുന്നു അന്ന്നിലവിലിരുന്നത്. സമ്പന്നർ ഒന്നുമില്ലാത്ത  ഒരു ദരിദ്ര ഗ്രാമത്തിന് ഈ നിബന്ധന വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ തടസ്സമായിരുന്നു സൃഷ്ടിച്ചത്. എങ്കിലും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച സമിതി ലക്ഷ്യം കണ്ടു സ്കൂളിനാവശ്യമായ മുഴുവൻ ഭൂമിയും മൂപ്പൻ കുടുംബം വിട്ടുനൽകി.  കെട്ടിടത്തിനും മറ്റും ആവശ്യമായ പണം പൊതുപിരിവിലൂടെ കണ്ടെത്തി.