ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

SCHOOL HISTORY

  ടിപ്പുസുൽത്താന്റെ വാഴ്ചയ്ക്ക് ശേഷം മലബാർ വാണ ബ്രിട്ടീഷ് ഗവൺമെൻറ് ആണ് കൽപ്പകഞ്ചേരിയിലെ ആദ്യ എൽപി സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തു തന്നെയാണ് കൽപ്പകഞ്ചേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന കൊച്ചുണ്ണി മൂപ്പൻ എന്നറിയപ്പെട്ടിരുന്ന ആലിക്കുട്ടി മൂപ്പൻ മേൽ അങ്ങാടിയിൽ എൽപി സ്കൂൾ സ്ഥാപിച്ചത് ഈ വിദ്യാലയം പിന്നീട് യുപി സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സർക്കാർ ഏറ്റെടുത്ത സ്‌കൂൾ കടുങ്ങാത്തുകുണ്ടിലേക്ക് മാറ്റി.1958ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു

                   രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ ഒട്ടേറെ പ്രമുഖരെ സൃഷ്ടിക്കുന്നതിന് ഈ കലാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1980 കാലഘട്ടത്തിൽ  ജില്ലയിലെ ഏറ്റവും കൂടുതൽ മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്ന ഖ്യാതി നേടിയിട്ടുണ്ട്. അക്കാലത്ത് ഷിഫ്‌റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.