ജി.എച്ച്.എസ്.എസ്. കടുങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്
08:34, 28 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
വിലാസം
കടുങ്ങപുരം

കടുങ്ങപുരം പി.ഒ,
മലപ്പുറം
,
679321
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04933254270
ഇമെയിൽkadungapuramghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-07-2018Kadungapuramghss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ് . രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട് ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്.

1956 ലാണ് ഇത് പ്രൈമറി യു.പി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ എം.പി സുബ്രമണ്യമേനോൻ ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. ഇൻചാർജ് ഹെഡ്മാസ്റ്ററായി മത്തായി മാസ്റ്റർ എന്നയാളാണ് വന്നത്. ഇക്കാലയളവിൽ ഹൈസ്കൂളിനാവശ്യമായ സ്ഥല സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള മദ്രസയിലാണ് ക്ലാസുകൾ നടത്തിയിരുന്നത് . ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. അക്കാലത്ത് ഹൈസ്കുളിന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കണമെങ്കിൽ ചുരുങ്ങിയത് 3 ഏക്കർ സ്ഥലം വേണ്ടിയിരുന്നു. 2 ഏക്കർ 52 സെന്റ് വിസ്തീർണ്ണമുള്ള സ്കൂൾ കോമ്പൗണ്ട് പ്രതിഫലം വാങ്ങി ബംഗ്ലാവിൽ കുടൂബം സർക്കാറിന് വിട്ടുകൊടുത്തു. ബാക്കി വേണ്ട 48 സെന്റ് സ്ഥലം പി.ടി.എ വില കൊടുത്തുവാങ്ങി സർക്കാറിനെ ഏൽപ്പിച്ചു.

ഹൈസ്കൂൾ ആരംഭിച്ച കാലത്ത് പി.ടി.എ ആദ്യമായി 8 ക്ലാസ് മുറികൾ സ്വന്തമായി നിർമ്മിച്ചുകൊടുത്തു. അക്കാലത്ത് സ്കൂൾ പി.ടി.എ പ്രസിഡന്റ് പറോട്ടിൽ രാവുണ്ണിക്കുട്ടിപ്പണിക്കർ ആയിരുന്നു യു.പി സ്കൂളിന് സർക്കാർ നൽകിയ 12 ക്ലാസ് മുറികൾക്കു പുറമേ ഡി.പി.ഇ.പി വകയും ബ്ലോക്ക് പഞ്ചായത്ത് വകയുമായി 6 മുറികൾ പിന്നീട് ഉണ്ടാക്കി. എം.പി ഫണ്ട് , ജില്ലാപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് 17 ക്ലാസ് മുറികളും , ഗ്രൗണ്ട് , സ്റ്റേജ് , ഗ്യാലറി എന്നിവയും നിർമ്മിച്ചു. എസ്.എസ്.എ ഫണ്ടുപയോഗിച്ച് 6 ക്ലാസ് മുറികളും പൂർവ്വ വിദ്യാർത്ഥികളുടെ വകയായി ഒരു ക്ലാസ് മുറിയും ഈ വിദ്യാലയത്തിന് ലഭിച്ചു. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2003ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. 2004 ൽ സ്‍ക‍ൂൾ ഹയർ സെക്കന്ററിയായി ഉയർന്നു. 2006 ൽ ആദ്യത്തെ ഹയർ സെക്കണ്ടറി ബാച്ച് പഠനം പൂർത്തീകരിച്ചു പുറത്തിറങ്ങി. ഹൈസ്കൂൾ കെട്ടിടത്തിലും പ്ലോട്ട് രണ്ടിലെ ക്ലാസ് മുറികളിലുമായി പ്രവർത്തിച്ചിരുന്ന ഹയർ സെക്കണ്ടറി വിഭാഗം പ്ലോട്ട് രണ്ടിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ 2016 മുതൽ പ്രിൻസിപ്പാൾ രാധാമണിടീച്ചറുടെ നേതൃത്വത്തിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ ഹയർ സെക്കണ്ടറി വിഭാഗം കെമിസ്ട്രി , ഐ.ടി ലാബുകൾ മാത്രമാണ് ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നത്.

നൂറോളം കുട്ടികൾക്ക് ‌ഒരുമിച്ചുപയോഗിക്കാവുന്ന 10000ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടം കുട്ടൻ മേനോൻ , ചിന്നമ്മ എന്നിവരുടെ സ്മരണക്കായി സംഭാവന ചെയ്തത് ബംഗ്ലാവിൽ കുടുംബം തന്നെയാണ്.

ബംഗ്ലാവിൽ കുട്ടൻ മേനോന്റെ പാവന സ്മരണക്കായി ശ്രീ.കെ.എസ് കരുണാകരമേനോൻ സംഭാവന ചെയ്തതാണ് സ്കൂളിലേക്കുള്ള മനോഹരമായ പ്രവേശന കവാടം.

ഇപ്പോൾ ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം ഹൈസ്കൂളിൽ 33 ഉം ഹയർസെക്കന്ററിയിൽ 21 അദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 2400 കുട്ടികൾ പഠിക്കുന്നുണ്ട്. കലാകായിക പഠന രംഗങ്ങളിൽ ഏറെ മികവുപുലർത്തുന്ന ഈ സർക്കാർ വിദ്യാലയം എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിജയ ശതമാനത്തിൽ ഉപജില്ലയിൽ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായിക മേളയിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ ഈ വിദ്യാലയം അന്തർദേശീയ ദേശീയ കായിക മത്സരങ്ങളിലും നിറസാന്നിധ്യമാണ് . 2014 മുതൽ പത്താം തരം തുല്ല്യതാ പരീക്ഷാകേന്ദ്രമായും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. 100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുന്ന ഈ സർക്കാർ സ്ഥാപനം ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയാവുമെന്നതിൽ തർക്കമില്ല.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

രണ്ട് ലാബുകളിലുമായി ഏകദേശം 40തോളം കമ്പ്യൂട്ടറുകളുണ്ട്. 

രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പരീക്ഷാ ഫലങ്ങൾ

.

SSLC RESULT 2018


HSSC RESULT 2017


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ഇല്ല

  • എൻ.സി.സി.

ഇല്ല

  • ബാന്റ് ട്രൂപ്പ്.


ക്ലാസ് മാഗസിൻ.

പ്രസിദ്ധീകരിക്കുന്നു​ണ്ട്

വിദ്യാരംഗം കലാ സാഹിത്യ വേദി

.

സജീവമായി നടക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

.

ഹെൽത്ത് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഐടി ക്ലബ്ബ്, അറബി ക്ലബ്ബ്, ക്രാഫ്ററ് ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇയർ
  • ഉകൻ
  • അമംഗം
  • അൾ‍ ടീമംഗം

വഴികാട്ടി

{{#Multimaps: 10.986916, 76.156826 | width=600px | zoom=16 }}