ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ

17:26, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnksghssavitanallur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ബ്ലോക്കിൽ ഉൾ‍പ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ: ഹയർ സെക്കണ്ടറി സ്കൂളാണിത് പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അവിടനല്ലൂർ

ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
വിലാസം
അവിടനല്ല‍ൂർ

അവിടനല്ല‍ൂർ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0496 2657235
ഇമെയിൽghsavitanallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47027 (സമേതം)
എച്ച് എസ് എസ് കോഡ്10116
യുഡൈസ് കോഡ്32040100715
വിക്കിഡാറ്റQ64550162
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ280
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ558
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ259
പെൺകുട്ടികൾ262
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപി .ടി .കെ
പ്രധാന അദ്ധ്യാപികമിനി
പി.ടി.എ. പ്രസിഡണ്ട്SAJEEVAN
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
09-07-2025Nnksghssavitanallur
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

പഴയ കുറുമ്പ്രനാട്ട് രാജാക്കൻമാരുടെ ഭരണപരിധിയിൽപ്പെട്ട അവിടനല്ലൂർ ഗ്രാമം ദരിദ്രഗ്രാമീണരും ഇടത്തരക്കാരും അധിവസിക്കുന്ന ഒരു ദേശമാണ്. ശതാബ്ദത്തോടുത്ത ഭൂതകാലചരിത്രം ഈ വിദ്യാലയത്തിനുണ്ട്. സമീപത്തെ ഇല്ലങ്ങളിലെ ഉണ്ണികൾക്കും ഭേദപ്പെട്ട നായർകുടുംബങ്ങളിലെ കുട്ടികൾക്കും എഴുത്തു പഠിക്കാൻ വേണ്ടി ആരംഭിച്ച ഒരു പള്ളിക്കൂടമായിരുന്നു ഇത്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നാടെങ്ങും പടർന്നപ്പോൾ ദേശസ്നേഹികളായ വിദ്യാലയ നടത്തിപ്പുകാർ അയിത്തജാതിക്കാരു‍ടെ കുട്ടികളെക്കൂടി പള്ളിക്കൂടത്തിൽ ചേർത്തു. സാക്ഷരതാപ്രവർത്തനം ഊർജ്ജിതമാക്കി. സവർണർ ഇതിനെതിരെ പ്രതിഷേധിച്ചു. അവർ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തിൽനിന്നു പിൻവലിച്ചു. എൻ എൻ കക്കാട്, എൻ പി നമ്പൂതിരി, എ പി വി നമ്പൂതിരി തുടങ്ങി മലയാള സാഹിത്യത്തിൽ അവിസ്മരണീയരായ മഹാപ്രതിഭകൾക്കു ജന്മം നൽകാൻ ഭാഗ്യം ലഭിച്ച അവിടനല്ലൂർ ഗ്രാമം കാലം കടന്നുപോയപ്പോൾ കൂട്ടാലിട എന്ന കച്ചവട കേന്ദ്രത്തിന്റെ വളർച്ചയോടെ വിസ്‌മൃതിയിൽ വീണുപോയ സ്വന്തം പേരു നിലനിർത്താൻ ആശ്രയിക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് അവിനല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ.

ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

മികവ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ഗൈഡ്സ്
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ‍്സ്

മാനേജ്മെന്റ്

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കുഞ്ഞിക്കണാരൻ മാസ്റ്റർ
ടി ടി കോശി
നരേന്ദ്രൻ പി
രാജൻ
നാരായണൻ നമ്പൂതിരി
അലി
ഹസ്സൻ കു‍ഞ്ഞി മലയിൽ
അഹമ്മത് കോയ
കനകമ്മ
രമാദേവി
കുമാരൻ വി.വി
ശ്രീധരൻ
ശ്രീലത എൻ എസ്
ജയശ്രീ പി സി
മ‍ുരളീധരൻ എൻ
സ‍ുബൈർ
വേണ‍ുഗോപാലൻ
സ‍ുരേന്ദ്രൻ
ദേവാനന്ദ൯ ടി

വഴികാട്ടി

  • ബാലുശ്ശേരി കൂരാച്ചുണ്ട് റോഡിൽ കൂട്ടാലിട ടൗണിൽ നിന്നും നടുവണ്ണൂർ റോഡിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
സയൻസ് പ്രദർശനം

ചിത്രശേഖരം

 
Sparsam
 
കൃഷി
 
 
drama
chess
 
ചിത്രരചന
 
പതിപ്പ്