എം.എ.ഐ.എച്ച്.എസ് മുരിക്കടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം.എ.ഐ.എച്ച്.എസ് മുരിക്കടി | |
---|---|
വിലാസം | |
മുരിക്കടി. വിശ്വനാഥപുരം പി.ഒ. , ഇടുക്കി ജില്ല 685535 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1942 |
വിവരങ്ങൾ | |
ഫോൺ | 04869 222625 |
ഇമെയിൽ | maihsmurukkady@gmail.com |
വെബ്‍സൈറ്റ് | www.maihsmurukkady.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30065 (സമേതം) |
യുഡൈസ് കോഡ് | 32090601105 |
വിക്കിഡാറ്റ | Q64615243 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | അഴുത |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമിളി പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം. |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 220 |
പെൺകുട്ടികൾ | 177 |
ആകെ വിദ്യാർത്ഥികൾ | 397 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീജിത്കുമാർ. കെ. എസ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് മൈക്കിൾ |
എം.പി.ടി.എ. പ്രസിഡണ്ട് | രാസ്മിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട് ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം. കൂടുതൽ വായിക്കൂ......
ചരിത്രം
ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ എൻ. വിശ്വനാഥ അയ്യർ- സ്കൂൾ സ്ഥാപകൻ 1928-ൽ മുരുക്കടിയിൽ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശൻ എന്നയാളിൽനിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പിൽക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു. തുടർന്ന് വായിക്കുക....
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യർ, സ്കൂൾ മാനേജർ, പി.ടി.എ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാറിയ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കൂടുതൽ മെച്ചപ്പെടുത്തലുകൾ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നു. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. തുടർന്ന് വായിക്കുക......
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികളുടെ സർഗ്ഗാത്‍മക കഴിവുകൾ അവതരിപ്പിക്കുന്നതിന് മുരിക്കടി എം. എ. ഐ. എച്ച്. എസ് മികച്ച വേദി ആകാറുണ്ട്.
മാനേജ്മെന്റ്
മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ടിന്റെ നിയന്ത്രണത്തിനാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വി. കമല ആണ് സ്കൂൾ മാനേജർ. കൂടുതൽ വായിക്കുക....
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......
ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ സ്കൂളിൽ ചെലവഴിച്ച് അവരുടെ ആശയങ്ങളും അദ്ധ്വാനവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയതാണ് ഈ സ്ഥാപനത്തിന്റ നേട്ടങ്ങൾ പലതും. അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉയർച്ചയുടെ പടവുകളിലൂടെ ഈ സ്ഥാപനം കൂടുതൽ മുന്നേറാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
നമ്പർ | കാലയളവ് | പേര് |
---|---|---|
1 | 1942 - 1943 | നാരായണയ്യർ(റിട്ട. ഡി. ഇ. ഓ) |
2 | 1944 - 1984 | ഇ.ശങ്കരൻ പോറ്റി |
3 | 1985 - 1990 | എൻ. ആർ. ഗോപിനാഥൻ നായർ |
4 | 1990 - 1991 | മേരിതോമസ് |
5 | 1991 - 1997 | എം. ഡി. ഉമാദേവി അന്തർജനം |
6 | 1997 - 1998 | കെ. കെ. ദേവകി |
7 | 1998 - 2011 | സി. എൻ. രത്നമ്മ |
8 | 2011 - 2017 | ഒ. കെ. പുഷ്പമ്മ |
9 | 2017 - | കെ. എസ്. ശ്രീജിത്കുമാർ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.
- റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി.
- ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.
- ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായ മൂന്ന് പേർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു.
- ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസ് ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.
- പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
- ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.
പൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ
സ്കൂളിന്റെ വളർച്ചയുടേയും വികസനത്തിന്റേയും നേട്ടങ്ങളുടേയും പിന്നിൽ മാനേജുമെന്റ്, പി.റ്റി.എ എന്നിവരുടെ പങ്കിനോടൊപ്പം മുൻപ് ഈ സ്കൂളിൽ പഠനം നടത്തി സ്കൂളിന്റെ പടിയിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ പങ്കും എടുത്തു പറയേണ്ടതാണ്. സ്കൂളിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും പങ്കാളിത്തവും അത്യാവശ്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു പൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ തയ്യാറാക്കുന്നുണ്ട്. താഴെകൊടുത്തിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പൂർവ്വ വിദ്യാർത്ഥി രജിസ്റ്ററിൽ അംഗമാകുക.
നേട്ടങ്ങൾ
മുരിക്കടി എം. എ. ഐ. ഹൈസ്കൂൾ വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത് സ്കൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം സ്കൂളിന് ലഭിക്കുകയുണ്ടായി. കൂടുതൽ വായിക്കുക.......
സ്കൂൾ ബ്ലോഗ്
സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
'സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക '
യാത്രാസൗകര്യം
ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തേക്കടിക്കു സമീപമുള്ള കുമളിയിൽ നിന്ന് ബസ് മാർഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്തോടയോ വിശ്വനാഥപുരത്ത് എത്തിച്ചേരാം. അടിമാലി-കുമളി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങലളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വായിക്കുക.......
വഴികാട്ടി
- കോട്ടയം കുമളി റോഡിൽ കുമളിക്കു മുൻപുള്ള ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡിലൂടെ മുരിക്കടി സ്കൂളിൽ എത്താവുന്നതാണ്.
- കട്ടപ്പന പുളിയൻമല റോഡിൽ ഒന്നാംമൈൽ വഴി ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡിലൂടെ മുരിക്കടി സ്കൂളിൽ എത്താവുന്നതാണ്.
- കട്ടപ്പനയിൽ നിന്ന് ആനവിലാസം- കുമളി റോഡിൽ വെള്ളാരംകുന്നിനു ശേഷം മുരിക്കടി സ്കൂൾ സ്ഥിതി ചെയ്യുന്നു.