എം.എ.ഐ.എച്ച്.എസ് മുരിക്കടി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും, അന്വേ ഷണാത്മക പഠനവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഏറ്റെടുത്തു നടത്തുന്നു. എല്ലാവിധ സജ്ജീകരണവും ഉള്ള സയൻസ് ലാബിന്റെ പ്രവർത്തനം ഇതിന് ഏറെ സഹായകരമാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ ദിനാചരണങ്ങൾ കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പ്രകൃതിയിലെ ശാസ്ത്ര സത്യങ്ങളിലൂടെ കടന്നുപോയി അതനുസരിച്ചുള്ള ജീവിതക്രമം സ്വീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു. സയൻസ് ക്ലബിന്റെ ചുമതല സയൻസ് അദ്ധ്യാപകനായ കെ. എൻ. ശശിധരൻ നിർവ്വഹിക്കുന്നു.

ഓസോൺ ദിനാചരണം

സയൻസ് ക്ലബിന്റെ നേതൃത്തത്തിൽ എം.എ.ഐ.ഹൈസ്ക‍ൂളിൽ ഓസോൺ ദിനാചരണം സംഘടിപ്പിക്കുകയുണ്ടായി. ഓസോൺ ദിനാചരണത്തിൽ ഓൺലൗനായി വിവിധ മത്സരങ്ങൾ നടത്ത‍ുകയുണ്ടായി. യുപി, എച്ച്എസ് വിഭാഗം ക്വിസ് മത്സരം, പോസ്റ്റർ രചന, വീട്ടുവളപ്പിൽ തുളസിച്ചെടി നടീൽ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

.....തിരികെ പോകാം.....