ഐ ജെ ജി എച്ച് എസ് അരണാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഐ ജെ ജി എച്ച് എസ് അരണാട്ടുകര | |
---|---|
പ്രമാണം:IMG-20211201-WA0065.jpg | |
വിലാസം | |
അരണാട്ടുകര അരണാട്ടുകര , അരണാട്ടുകര പി.ഒ. , 680618 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 30 - 12 - 1950 |
വിവരങ്ങൾ | |
ഫോൺ | 0487 2385729 |
ഇമെയിൽ | ijghsa@gmail.com |
വെബ്‍സൈറ്റ് | www.infantjesusschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22017 (സമേതം) |
യുഡൈസ് കോഡ് | 32071800203 |
വിക്കിഡാറ്റ | Q64089222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 50 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 619 |
ആകെ വിദ്യാർത്ഥികൾ | 619 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി .റോസ് മേരി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ജെറി ഫ്രാൻസിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനി കെ ജെ |
അവസാനം തിരുത്തിയത് | |
09-03-2024 | 22017 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറുമാറി അരണാട്ടുക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇൻഫന്റ് ജീസസ് ഗേൾസ് ഹൈസ്കൂൾ". ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1948ൽ ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബർ 30നു മഠം വക കെട്ടിടത്തിലെക്കു ക്ലാസ്സുകൾ മാറ്റപ്പെട്ടു .1950 മാർചീൽ sslc ആദ്യ ബാച്ചിലെ 28 കുട്ടികളിൽ 25 പേരും വിജയികളായി. 1950 ൽ തരക൯സ് സ്കൂളിൽ നിന്ന് വിദ്യാര്ഥിനി വിഭാഗം ഇൻഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാൽ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയിൽ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവിൽ വിദ്യാലയം കൈവരിച്ച നേട്ടങൾ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് 1965ൽ ഹൈസ്കൂളിൽ നിന്ന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. അതേ വ൪ഷം തന്നെ ഗൈഡിംഗ് പ്രസ്ഥാനത്തിന്റെ പരമോന്നതബഹുമതിയായ പ്രസിഡന്റ് ബാഡ്ജ് അന്നത്തെ ഇന്ത്യ൯ പ്രസിഡന്റായിരുന്ന ഡോ.രാധാകൃഷ്ണനില് നിന്ന് ഏറ്റുവാങുവാനുള്ള ഭാഗ്യം ഇൻഫന്റ് ജീസസ് ഹൈസ്കൂളിനു ലഭിചു. 1969-ൽ sslc പരീക്ഷ എഴുതുവാനുള്ള സെന്റർ അനുവദിച്ചു.. 1969-ൽ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ൽ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ൽ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 28 ഡിവിഷനുകളും 28 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബും അതിൽ 22 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും LCD പ്രൊജക്ട്ർ സൗകര്യവും ലഭ്യമാണ്.കൂടാതെ EDUSAT റൂം, സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ പ്രവർത്തനങ്ങൾ
- എല്ലാ ദിവസവും അസംബ്ലിയോടു കൂടി ക്ലാസുകൾ ആരംഭിക്കുന്നു.അസംബ്ലിയിൽ പത്രവായന,ചിന്താവിഷയം,വിശുധ്ധഗ്രന്ഥപാരായണം ,പ്രസംഗം എന്നിവ ഉൾപ്പെടുത്താറുണ്ട്.അസംബ്ലി ഓരോ ദിവസവും വ്യത്യസ്ത ഭാഷകളിലായാണ് നടത്തുന്നത്.ഓൺലൈൻ ക്ലാസ്സുകളും അസ്സെംബ്ലിയോട് കൂടി തന്നെ ആരംഭിക്കുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകളും ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും നടത്തുകയുണ്ടായി.പരീക്ഷക്ക് ശേഷം മാർക്കുകൾ ക്രോഡീകരിച്ചു റാങ്കുകൾ നൽകി വരുന്നു.ശനിയാഴ്ചകളിൽ weak students നു പ്രത്യേക ശ്രദ്ധ നൽകി വരുന്നു.കൗൺസെല്ലിങ് ആവശ്യമുള്ള കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസെല്ലിങ് നൽകി വരുന്നുണ്ട്.ഇംഗ്ലീഷ് ,ഹിന്ദി വാർത്തകൾ ഓഡിയോ ആയും pdf ആയും എല്ലാ ദിവസവും കുട്ടികൾക്ക് അയച്ചുകൊടുത്തു ഓരോ കുട്ടികൾ വീതം വായിച്ചു റെക്കോർഡ് ചെയ്തു അതാതു ക്ലാസ് ഗ്രൂപുകളിൽ അയച്ചു വരുന്നു.ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ടു രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും 'മക്കൾക്കൊപ്പം' പരിപാടി വിജയകരമായി നടത്തുകയും ചെയ്തു.HM ഓൺലൈൻ ക്ലാസ്സുകളിൽ കയറുകയും ആവശ്യമായ തിരുത്തലുകൾ നൽകുകയും ചെയ്തുവരുന്നു.ദിനാചരണങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ചു ഓരോ ക്ലാസുകൾ മാറി മാറി നടത്തി വരുന്നു.ഓരോ പരിപാടിയും ഒരു വീഡിയോ ആക്കി സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു .
ദിനാചരണങ്ങൾ
ജൂൺ 5
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ചിത്രങ്ങളും കുട്ടികൾ വരക്കുകയും അത് എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യുകയും ചെയ്തു.അങ്ങനെ ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അവർ ഉൾക്കൊണ്ടു .
ജൂൺ 19
വായനവാരത്തോടനുബന്ധിച്ചു നടത്തിയ കവിതാപാരായണം ,കഥാപാരായണം ,കവിതാസ്വാദനം, വായനക്കുറിപ്പു തയ്യാറാക്കൽ എന്നീ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു .അതിന്റെ ചിത്രങ്ങൾ പകർത്തുകയും വീഡിയോ തയ്യാറാക്കി യുട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു
ജൂലൈ 1
ഡോക്ടർമാരുടെ ദിനത്തോടനുബന്ധിച്ചു ഇൻഫന്റ് ജീസസിലെ പൂർവ വിദ്യാർത്ഥികളായ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാര്ഥിനികളെയും ഉൾപ്പെടുത്തി ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും എല്ലാ ഗ്രൂപ്പുകളിലേക്കും അത് അയക്കുകയും ചെയ്തു.
ഓഗസ്റ്റ് 8
ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കുവാൻ വേണ്ടി കുട്ടികൾക്ക് മൊബൈൽ ഫോൺ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബിരിയാണി ചാലഞ്ച് നടത്തുകയും മൊബൈൽ ഫോൺ വാങ്ങുവാനുള്ള തുക അതിലൂടെ സമാഹരിക്കുകയും ചെയ്തു .
ഓഗസ്റ്റ് 15
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ ത്രിവർണ പതാക ഉയർത്തുകയും കുട്ടികൾക്കായി ദേശഭക്തിഗാന മത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കുകയും ചെയ്തു
ഓണാഘോഷം
ഓണാഘോഷവുമായി ബന്ധപ്പെട്ടു കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പൂക്കളമിടൽ,ഓണപ്പാട്ട്,പുലിക്കളി,ഓണപ്പായസമൊരുക്കൽ ,മാവേലി എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു .
സെപ്റ്റംബർ
സെപ്‌റ്റംബർ മാസത്തിൽ അധ്യാപകദിനവും ഓസോൺ ദിനവും ഹിന്ദി ദിനാചരണവും ഇംഗ്ലീഷ് ഫെസ്റ്റും നടത്തി .ശാസ്ത്ര രംഗത്തോടനുബന്ധിച്ചു ലഘുപരീക്ഷണം,ജീവചരിത്രക്കുറിപ്പു,ലേഖനം,ഗണിതാശയാവതരണം,പ്രാദേശിക ചരിത്രരചനതുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി.പോഷൺ അഭിയാന്റെ ഭാഗമായി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിഷരഹിത പച്ചക്കറി എങ്ങനെ ലഭ്യമാക്കാമെന്നതിനെ കുറിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തി.
ഒക്ടോബർ
ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ചു കാളിമുട്ടം ഒരുക്കം എന്ന പദ്ധതി ഉദ്‌ഘാടനം ബഹുമാനപ്പെട്ട കൗൺസിലർ ശ്രീ പി കെ ഷാജൻ അവർകൾ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ,പി ടി എ ഭാരവാഹികൾ,ഹെഡ്മിസ്ട്രസ്സ് ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.ഒന്നാം തിയതി മുതൽ അധ്യാപകരും പി ടി എഭാരവാഹികളും യുവജനങ്ങളും സഹകരിച്ചു ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞു, ഓരോ ദിവസവും ഓരോ ഭാഗം വൃത്തിയാക്കാൻ തീരുമാനിച്ചു അതനുസരിച്ചു ഒരാഴ്ചക്കാലം എല്ലാ ക്ലാസ്സുകളും സ്കൂൾ പരിസരം വൃത്തിയാക്കി.ഗാന്ധിജയന്തിയോടനുബന്ധിച്ചു ചിത്രരചന, കവിതാലാപനം ,എന്നിവ നടത്തി. പരിസരവും വൃത്തിയാക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപുകളിൽ അയക്കുകയും ചെയ്തു.
നവംബർ
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ,നീണ്ട കാലത്തെ ഓൺലൈൻ ക്ലാസ്സിനു ശേഷം നവംബര് 1 നു പ്രവേശനോത്സവത്തോടു കൂടി വിദ്യാലയത്തിൽ കുട്ടികൾ അധ്യയനം ആരംഭിച്ചു .കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ആഘോഷിച്ചു.
ഡിസംബർ
ക്രിസ്തുമസിനോടനുബന്ധിച്ചു വിവിധ മത്സരങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. കുട്ടികൾ ആവേശപൂർവം സ്റ്റാർ ഉണ്ടാക്കൽ,കാർഡ് ഉണ്ടാക്കൽ,കരോൾ ഗാനമത്സരം എന്നിവയിൽ പങ്കെടുത്തു.
ജനുവരി
എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഫോക്കസ് ഏരിയ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക കോച്ചിങ് ക്ലാസുകൾ സംഘടിപ്പിച്ചു .ഐ ടി പരീക്ഷക്ക് വേണ്ട പരിശീനങ്ങൾ നടത്തി .റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ചിത്രരചന,പ്രസംഗം,ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിച്ചു .
2022 സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രൗഢഗംഭീരമായിത്തന്നെ ഈ വിദ്യാലയത്തിൽ കൊണ്ടാടി.സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ചു സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പു ചാർത്തൽ 10/08/2022 നു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി.ജിറ്റ്സി പനച്ചിക്കൽ ഉദ്‌ഘാടനം ചെയ്തു. 11/ 08/2022 നു ഗാന്ധിമരം നട്ടു.12/ 08 / 2022 നു ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടു പ്രതിജ്ഞ എടുത്തു. കുട്ടികളുടെ ഡിസ്പ്ലേ ,സൈക്കിൾ റാലി ,ചിത്രരചന,quiz എന്നിവ സംഘടിപ്പിച്ചു.കുട്ടികളുടെയും പി ടി എ ,എം പി ടി എ, സ്റ്റാഫ് എന്നിവരുടെയും കൂട്ടായ സഹകരണം ഈ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി.ആഗസ്ത് 15 നു വാർഡ് കൗൺസിലർ ശ്രീ പി കെ ഷാജൻ പതാക ഉയർത്തി.ലോക്കൽ മാനേജർ ആയ സി.ലീന ജോൺ സന്ദേശം നൽകി.കുട്ടികളുടെ വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് ഉണർവേകി.
മാനേജ്മെന്റ്
മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിജ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.ഈ മാനേജമെന്റിന്റെ കീഴിൽ 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.അതിലൊന്നാണ് ഐ ജെ ജി എച്ച് എസ് അരണാട്ടുകര. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.സാറാജെയിനും Educational Councillor . Jaissy Johnയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മുൻ സാരഥികൾ | ||
---|---|---|
വർഷം | പൂർവ പ്രധാനാധ്യാപകർ | |
1 | 1950 -1975 | റവ.സി.ഏഴ്സല |
2 | 1975-1976 | റവ.സി ഫ്ലാവിയ |
3 | 1976-1979 | റവ.സി പ്രോസ്പ്പർ |
4 | 1979-1988 | റവ.സി.മേരിട്രീസ |
5 | 1988-2001 | റവ.സി.പയസ് അംബൂക്ക൯ |
6 | 2001-2o12 | റവ.സി. ജെസ്സി തേറാട്ടിൽ |
7 | 2012-2014 | റവ.സി .ദീപ്തി പോൾ |
8 | 2014 - 2017 | റവ.സി.മെറിൻ പോൾ |
9 | 2017- | റവ.സി.ജെസ്സി.പി.ജെ. |
1950 -1975 റവ.സി.ഏഴ്സല 1975-1976 റവ.സി ഫ്ലാവിയ 1976-1979 റവ.സി പ്രോസ്പ്പർ 1979-1988 റവ.സി.മേരിട്രീസ 1988-2001 റവ.സി.പയസ് അംബൂക്ക൯ 2001- റവ.സി. ജെസ്സി തേറാട്ടിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.513738,76.193503|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ
- റെയിവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ അകലം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22017
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ