എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുള്ള പ്രകൃതിരമണീയമായ കാരോട് ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം1835 ൽ സിഥാപിതമായി.ഇതിനുമുന്നിലായി കനാലും 400 മീറ്റർ മാറി കാരോട് വില്ലേജ് ഓഫീസും സ്ഥിതിചെയ്യുന്നു
എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം | |
---|---|
വിലാസം | |
അമ്പിലികോണം എൽ.എം.എസ്.എൽ.പി.എസ്.ഇമ്പിലികോണം , അയിര. പി. ഒ പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1835 |
വിവരങ്ങൾ | |
ഫോൺ | 9048941663 |
ഇമെയിൽ | 44519embilikonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44519 (സമേതം) |
യുഡൈസ് കോഡ് | 32140900202 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | കാരോട് ഗ്രാമപഞ്ചായത്ത് |
വാർഡ് | അമ്പിലികോണം, 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈല.എച്ച്.എൽ |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി കെ റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | രതിക വി |
അവസാനം തിരുത്തിയത് | |
10-02-2024 | 44519 |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ് L M S L P S ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു
വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകരൃങ്ങൾ
30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത് പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്
1 റീഡിംഗ്റും
എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കി കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു
2 ലൈബ്രറി
ക്ലാസ് ലൈബ്രറിക്കു പുറമെ സ്ക്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്
3 കംപൃൂട്ട൪ ലാബ്
M L A ആയിരുന്ന ശ്രീ.ലൂഡി ലൂയിസ് അവർകൾ അനുവദിച്ച സ്മാർട്ട് ക്ലാസ്റൂമിൽ കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കംപ്യൂട്ടറുകളും പ്രോജെക്ടറുകളും ഉണ്ട്.കൂടാതെ KITE ൽ നിന്നും ലഭിച്ച രണ്ടു പോർട്ടബിൾ പ്രൊജക്ടറുകളും 3 ലാപ്ടോപ്പുകളും ഉണ്ട്
മികവുകൾ
കലോത്സവങ്ങൾ,വിവിധ മേളകൾ,L S S,മറ്റ് ക്വിസ് മത്സരങ്ങൾ,എന്നിവയിൽ നമ്മുടെ സ്‌ക്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നതിന് കുട്ടികളോടൊപ്പം രക്ഷകർത്താക്കളുടെ സഹകരണവും ലഭിക്കുന്നു
2, പഠനോത്സവം
3, SPORTS DAY
4, ANNIVERSARY
6, IT&GK
ദിനാചരണങ്ങൾ
പ്രവേശനോത്സവം [ കൂടുതൽ വായിക്കുക ]
ജൂൺ -5 ലോക പരിസ്ഥിതി ദിനം
സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്‌തു
ജൂൺ - 19 വായനാദിനം
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി 3 വർത്തമാന പത്രങ്ങൾ വീതം പ്രവൃത്തി ദിവസങ്ങളിൽ നൽകുന്നതിലേക്കായി ഒരു സന്നദ്ധ സംഘടന മുന്നോട്ടുവരികയും ഇപ്പോഴും തുടരുകയും ചെയ്യുന്നു
ജൂൺ - 26 ലോക ലഹരിവിരുദ്ധദിനം
ലഹരി വസ്തുക്കളുടെ ദൂഷ്യ ഫലങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ലഹരി വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമിക്കുകയും ചെയ്തു
ജുലൈ-11 ലോക ജനസംഖ്യാദിനം
ജനസംഖ്യാ വർദ്ധനവ് മൂലമുണ്ടാകുന്ന ദോഷവശങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും അതിലൂടെ "ജനപ്പെരുപ്പം രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് നയിക്കും" എന്ന ബോധം കുട്ടികളിലുണ്ടാക്കാൻ സാധിച്ചു
ആഗസ്റ്റ്-6 ഹിരോഷിമാദിനം
യുദ്ധം സർവ്വനാശത്തിന് കാരണം എന്ന ചിന്ത കുട്ടികളിലെത്തിക്കാൻ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിക്കുന്നതിന്റെ വീഡിയോ കുട്ടികളെ കാണിക്കുകയും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു
ആഗസ്റ്റ്-15 സ്വാതന്ത്ര്യദിനം
75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് PTA പ്രസിഡന്റ് ദേശീയ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം വിളമ്പുകയും ചെയ്‌തു
ഓണം
പലതരം കലാ കായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ ഓണം ആഘോഷിച്ചു
പൂക്കളം,ഓണസദ്യ ,കസേരകളി ,കലംതല്ലിപ്പൊട്ടിക്കൽ ,സുന്ദരിക്ക് പൊട്ടുകുത്തൽ ,ലെമൺ സ്പൂൺ റേസ് എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം
അദ്ധ്യാപകർ
SI NO | NAME | DESIGNATION |
---|---|---|
1 | LAILA.H.L | H.M |
2 | SHYMA SYLUS | L.P.S.A |
3 | JIYOSIL.G.S | L.P.S.A |
4 | ANILA ISAC | L.P.S.A |
മുൻ സാരഥികൾ
1, മുൻ പ്രഥമാധ്യാപകർ
ക്രമ
നമ്പർ |
പ്രഥമാധ്യാപകരുടെ
പേര് |
പ്രവർത്തന
കാലഘട്ടം |
---|---|---|
1 | ശ്രീമതി. വസന്ത | 2000 - 2009 |
2 | ശ്രീമതി. പ്രമീള | 2009 - 2011 |
3 | ശ്രീമതി. ഷൈലജ | 2011 - 2020 |
4 | ശ്രീമതി. ബീനാറാണി | 2020 - 2022 |
5 | ശ്രീമതി. ലൈല | 2022 - |
2, മുൻ പി.ടി.എ പ്രസിഡന്റുമാർ
ക്രമ
നമ്പർ |
പ്രസിഡന്റുമാരുടെ
പേര് |
പ്രവർത്തന
കാലഘട്ടം |
---|---|---|
1 | ശ്രീമതി. മുരുകേശ്വരി | 2010 - 2013 |
2 | ശ്രീ. ഗോഡ്സൺ | 2013 - 2017 |
3 | ശ്രീ. ബാബു | 2017 - 2018 |
4 | ശ്രീമതി. സൗമ്യ | 2018 - 2021 |
5 | ശ്രീമതി. ഷീജ | 2021 - 2022 |
6 | ശ്രീമതി. ദിവ്യ | 2022 - 2023 |
7 | ശ്രീമതി. രഞ്ജിനി | 2023 - 2024 |
3, പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
1 | ശ്രീമതി. ഗിരിജകുമാരി | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപിക) |
2 | ശ്രീ. സത്യരാജ് | പൊതുവിദ്യാഭ്യാസം (പ്രൊഫസർ) |
3 | ശ്രീമതി. സുബി | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപിക) |
4 | ശ്രീ. ദേവദാനം | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപകൻ) |
5 | ശ്രീ. മോഹൻലാൽ | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപകൻ) |
6 | ശ്രീ. അയ്യപ്പൻ നായർ | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപകൻ) |
7 | ശ്രീമതി. സരളാദേവി | പൊതുവിദ്യാഭ്യാസം (പ്രഥമാധ്യാപിക) |
8 | ശ്രീ. ശ്രീകാന്ത് | പൊതുവിദ്യാഭ്യാസം (ക്ലർക്ക് ) |
9 | ശ്രീ. ഹർഷകുമാർ | ക്രമസമാധാനം ( S P)(ഓവർസീയർ) |
10 | ശ്രീമതി. ശ്രീകുമാരി | അച്ചടി (ഓവർസീയർ) |
11 | ശ്രീമതി. കോമളകുമാരി | വികലാംഗ ക്ഷേമ വികസനം (ക്ലർക്ക് ) |
പാഠ്യേതര പ്രവർത്തനങ്ങൾ
1, പഠനയാത്ര
എല്ലാ അധ്യയനവർഷങ്ങളിലും കുട്ടികൾക്കായി ഓരോ പഠനയാത്രകൾ ഞങ്ങളുടെ സ്‌കൂൾ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ പഠനത്തിന് വളരെയേറെ പ്രയോജനപ്രദമാണ്. (പഠനയാത്രകളെക്കുറിച്ച് കൂടുതൽ അറിയാൻ )
2, പച്ചക്കറിത്തോട്ടം
ക്ലബ്ബുകൾ
1, സയൻസ് ക്ലബ്
2, ഗണിത ക്ലബ്
3, ഹെൽത്ത് ക്ളബ്
"ആരോഗ്യമാണ് ധനം" എന്ന ആശയം മുൻനിർത്തി കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രവുമായി ചേർന്ന് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി നിരന്തര ബോധവത്കരണവും പരിശോധനകളും നടത്തിവരുന്നു.
4, ഹരിതപരിസ്ഥിതി ക്ലബ്
വൃക്ഷങ്ങളും ചെടികളും നമ്മുടെ ആവാസവ്യവസ്ഥയ്‌ക്ക് പ്രധാനമാണെന്നുള്ള വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള പരിശീലനങ്ങളും, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കാരോട് പഞ്ചായത്തുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു (കൂടുതലറിയാൻ)
5, ഹിന്ദി ക്ളബ്
യു.പി തലത്തിലെ ഹിന്ദി പഠനത്തിന്റെ അടിസ്ഥാനമെന്നവണ്ണം ഹിന്ദി അക്ഷരമാലയും ചെറിയ ചെറിയവാക്കുകളും പഠിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം നൽകി വരുന്നു.
6, അറബി ക്ളബ്
7, സാമൂഹൃശാസ്ത്ര ക്ളബ്
8, സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:8.32815,77.12832|zoom=12}}
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം -നാഗർകോവിൽ ദേശീയപാതയിൽ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ ഇറങ്ങുക.അവിടെനിന്നും ഊരമ്പ് -പൂവ്വാർ റൂട്ടിൽ പോകുന്ന ബസിൽ കയറി പനങ്കാല സ്‌റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്നും കനാലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ സ്ക്കൂളിൽ എത്താം
കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാലിലേയ്ക്ക് പോകുന്ന റോഡിലൂടെ.400 മീറ്റർ സഞ്ചരിച്ചാലും ഞങ്ങളുടെ സ്ക്കൂളിൽ എത്തിച്ചേരാനാകും
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44519
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ