എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1, കോവിഡ് മഹാമാരിയുടെ നടുവിൽ സ്ക്കൂൾ തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്തതുമൂലം 2021 ജൂൺ ഒന്നിന് ഗൂഗിൾ മീറ്റ് വഴി പ്രവേശനോത്സവം നടത്തി   

2 ,   2021 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി സ്കൂളിൽ ദേശീയപതാക ഉയർത്തി

    കുട്ടികൾ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷങ്ങൾ ധരിച്ചു ഫോട്ടോ അയച്ചു തരികയും ,സ്വാതന്ത്ര്യദിനപതിപ്പ് ,സ്വാതന്ത്ര്യദിനപോസ്റ്റർ എന്നിവ തയാറാക്കുകയും ചെയ്തു.

3  ,  ചിങ്ങം ഒന്നിന് കർഷകദിനമായി ആചരിക്കുകയും ഗൂഗിൾ മീറ്റിലൂടെ എല്ലാകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സജീവ് സാർ ക്‌ളാസ് നയിക്കുകയും ചെയ്തു

4,  2021  നവംബർ ഒന്ന് കേരളപ്പിറവി ദിനമായി ആചരിച്ചു

5,  2021 ഡിസംബർ 23 ന്കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്  കുട്ടികളുടെ വിവിധ കലാമത്സരങ്ങളോടെ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി

6,  2022 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ സ്ക്കൂളിൽ ദേശീയപതാക ഉയർത്തുകയും തദവസരത്തിൽ  ഓൺലൈനായി എല്ലാകുട്ടികളെയും പങ്കെടുപ്പിക്കുകയും ചെയ്തു

   

7,2022 ജനുവരി 30 രക്തസാക്ഷിദിനമായി ആചരിക്കുകയും ,ഗാന്ധിസൂക്തങ്ങൾ,ഗാന്ധികഥകൾ,എന്നിവയുടെ ശേഖരണം,ദേശീയഗാനാലാപനം,ഗാന്ധിആൽബം തയാറാക്കൽ,ഗാന്ധിജിയും അഹിംസയും പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു