എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട
,
ഇരിങ്ങാലക്കുട പി.ഒ.
,
680121
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0480 2826372
ഇമെയിൽlfchssirinjalakuda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23027 (സമേതം)
യുഡൈസ് കോഡ്32070700706
വിക്കിഡാറ്റQ64089573
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1578
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr. കൊച്ചുത്രേസ്യ ടി ഐ
പി.ടി.എ. പ്രസിഡണ്ട്ജയ്സൻ കരേപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ. ജോസ്
അവസാനം തിരുത്തിയത്
30-10-2022Subhashthrissur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ - ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.....സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വിശുദ്ധ ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങി‌യതോടെ ജാതിമതഭേദമെന്യേ വിദ്യാഭ്യാസം സാധ്യമായി.

സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ.എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സന്ന്യാസി സമൂഹത്തിന് അടിത്തറ സ്ഥാപിച്ചുകൊണ്ട് സ്ത്രീ വിഭാഗത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. "പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ‍ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ.


ചരിത്രം

കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ കോൺവെന്റ് മഠാംഗങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നത്. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. കൂടുതൽ അറിയാൻ

പാഠ്യേതരപ്രവർത്തനങ്ങൾ

വ്യക്തിത്വവികസനം

മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.

മോട്ടിവേഷൻ ക്ലാസ്സ്

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു.

കൗൺസിലിങ്ങ്

ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറ‍‍ഞ്ഞ ഈ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് . രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി കാരുണ്യ ,സി ഹിൽഡ,സി ഷീബ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്.

സ്കൂൾ പ്രതിഭകൾ

  • ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ചെമ്പൂക്കാവിൽ സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ കൃഷ്ണ എൻ രവി രണ്ടാം സമ്മാനം നേടി.
  • ഓഗസ്റ്റ് 8-സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ ആൻസി.കെ.ടോണി & കൃഷ്ണ എൻ രവി ഒന്നും രണ്ടും സമമാനങ്ങൾക്ക് അർഹരായി.
  • ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തിൽ സംസ്കൃതം ഉപന്യാസ മൽസരത്തിൽ സന സുരേഷും ഹിന്ദി ഉപന്യാസ മൽസരത്തിൽ നിരഞ്ജന എച്ച് മേനോനും രണ്ടാം സ്ഥാനം നേടുകയുണ്ടായി.
  • ഇരിങ്ങാലക്കുട ഗേള്സ് സ്കൂളിൽ നടന്ന സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ടിംന ആറ്റ്ലി നാലാം സ്ഥാനം കരസ്ഥമാക്കി.
  • താലുക്ക്,ജില്ലാതല വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തിൽ ആറാം സ്ഥാനം നേടി
  • ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ എൽവീന ജോസ് ഒന്നാം സ് ഥാനം നേടി
  • ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.

സാമൂഹ്യമാധ്യമ രംഗത്ത്

വെബ് സൈറ്റ്

യു ട്യൂബ്

ഫെയ്സ് ബുക്ക്

ബ്ലോഗ്

മാനേജ്മെന്റ്

കാർമ്മലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഉദയ പ്രൊവിൻസ് ഇരിഞ്ഞാലക്കുടയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ് .

മുൻ സാരഥികൾ

                                          ലിറ്റിൽ ഫ്ലവർ സ്ക്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അർപ്പണ ബോധത്തോടും ആത്മാർത്ഥതയോടും കൂടെ ഈ വിദ്യാക്ഷേത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ നാളിതു വരെ ഇവിടെ ഭരണ സാന്നിധ്യം വഹിച്ച ഹെഡ്മിസ്ട്രസുമാരുടേയും ,അധ്യാപകരുടേയും അനധ്യാപകരുടേയും കരുത്തായി ഒപ്പം നിന്ന പി.ടി.എയുടേയും പ്രവർത്തനങ്ങൾ നിസ്തുലങ്ങളാണ് . ഇവരുടെ പ്രയത്നത്തിന്റെ തണലിൽ വളർന്ന് ഇന്ന് ഒരു വൻ വൃക്ഷമായി പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന എൽ.എഫ് സ്ക്കൂളിലെ ഭരണ സാന്നിധ്യം വഹിച്ചവർ ..
1935-1965 സി.സെലിൻ
1965-1969 സി.ഡൊമിറ്റില്ല
1969-1971 സി.അബ്രഹാം
1978-1984 സി.മേരിജസ്റ്റിൻ
1984-1995 സി.മേഴ്സി
1995-2001 സി.ജോസ്റിറ്റ
2001-2003 സി.മേഴ്സീന
2003-2006 സി.ദീപ്തി
2006-2011 സി.ആൻമരിയ
2011-2015 സി.ഫ്ലോറൻസ്
2015-2021 സി റോസ്ലറ്റ്
2021- സി .മേബിൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.347025921435238,76.21445343693355|zoom=18}}}}

|}