2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ  ലബ്ദിക്കുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും അവികസിത പ്രദേശങ്ങൾ ആയിരുന്നു, തോപ്പിൽ, വിളങ്ങറ, വട്ടപ്പാറ, മറവകുഴി  വല്ലൂർ . പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ആളുകൾ താമസിച്ചിരുന്ന ഇവിടം കോളനികൾ ആയിരുന്നു. കാടും മലയും നിറഞ്ഞ ഈ പ്രദേശത്തെകുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന്  കിലോമീറ്ററുകൾ ദുരയുള്ള വിദ്യാലയങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അക്കാരണത്താൽ ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നില്ല. പത്തുവയസ് കഴിയുമ്പോൾ മാത്രംപ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന അവസ്ഥയും ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് കിളിമാന്നൂർ ഗ്രാമപഞ്ചായത്തുമെമ്പർ ആയിരുന്ന ശ്രീ ആരൃർ ഭാസ്കരൻ 1976 ജൂൺ 1  ന്  ഈ സ്‌കൂൾ സ്ഥാപിച്ചത് . ഈ മഹാമാരിക്കാലത്തും മാറ്റത്തിന്റെ നവമാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞംവരുന്നതിന് മുമ്പുതന്നെ പൊതുസമൂഹം ഈ പള്ളിക്കൂടത്തെ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാകണം, ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നുപോലും കുട്ടികൾ സ്കൂൾപ്രവേശനത്തിനായി ഇവിടേക്ക് കടന്നുവരുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തന പാരമ്പര്യമുളള വിദ്യാലയമാണിത്.ആധുനിക ലോകം നമ്മുടെ കുട്ടികൾക്ക് മുന്പിൽ ഉയർത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതിൽ അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തില് നടത്തിവരുന്നത്.പ്രധാനാദ്ധ്യാപകനടക്കം 9 അദ്ധ്യാപകരും 5 പ്രീ പ്രൈമറി സറ്റാഫുമാണ് ഇവിടെയുള്ളത്.ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.പട്ടണത്തിൻറെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ് " . തുടർന്ന് വായിക്കുക

പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്
വിലാസം
കൈലാസംകുന്നു തട്ടത്തുമല പി ഒ
,
തട്ടത്തുമല പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
വിവരങ്ങൾ
ഫോൺ9447461002
ഇമെയിൽwww.pvlps2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്42425 (സമേതം)
യുഡൈസ് കോഡ്32140500311
വിക്കിഡാറ്റq64036361
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ|
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ|
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിളിമാനൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതുവിദ്യാലയം എൽ പി വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷെമീർ ഷൈൻ
അവസാനം തിരുത്തിയത്
15-03-2022പിവിഎൽപിഎസ് കൈലാസംകുന്ന്


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂൾ സ്ഥാപിക്കുന്നതിനു ശ്രീ ആരുർ ഭാസ്കരന് പ്രചോദനം നൽകിയത് വിദ്യാഭ്യാസം ഇല്ലാത്ത തന്റെ മാതാവായിരുന്നു. അതിനാലാണ് വിദ്യാലയത്തിന് അദ്ദേഹം തന്റെ അമ്മയുടെ പേര് നൽകിയത് .മാനേജരുടെ മാതാവ് ശ്രീമതി പാർവതി സ്കൂൾ ഉദ്‌ഘാടനം ചെയ്തു. ശ്രീമതി എം ഇന്ദിരയാണ് ആദ്യത്തെ പ്രഥമാദ്ധ്യാപിക. ആദ്യ വിദ്യാത്ഥി ശ്രീ അശോക്കുമാറും, ആദ്യത്തെ വിദ്യാർത്ഥിനി കെ.സേതുവുമാണ്. 1976 ൽ ഒന്നാം ക്ലാസോടുകൂടി ആരംഭിച്ച ഈ വിദ്യാലയം നാലു വർഷംകൊണ്ട് ഒരു സമ്പൂർണ എൽ പി എസ് ആയി മാറി .തുടർന്ന് വായിക്കുക

സ്‌കൂൾ ലോഗോ

പാഠ്യേതര പ്രവർത്തനങ്ങൾ


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 എം ഇന്ദിര 01.06.1976
2 ബേബി സുജാത 01.05.2005
3 ഇ നസീല ബീവി 01.04.2007
4 ഷെമീർ ഷൈൻ എസ് 05.10.2020

പ്രൈമറി അദ്ധ്യാപകർ

പ്രീ പ്രൈമറി അദ്ധ്യാപകർ

മുൻ അദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 എം ഇന്ദിര
2 ബേബി സുജാത
3 ഇ നസീല ബീവി
4 ആബിത
5 ബിന്ദു
6 പ്രീത റാണി
7 ശോഭ
8 ബദറുദ്ധീൻ

സ്കൂൾ ഭരണ സമിതി

അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.സ്കൂളിന്റെ ഉയർച്ചയ്ക്കും ഉന്നമനത്തിനുവേണ്ടിയും പ്രവ൪ത്തിക്കുന്ന നല്ലൊരു ശക്തമായ കൂട്ടായ്മയാണ് ഇവിടുത്തെ പി.റ്റി.എ. 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു.


പി.ടി.എ പ്രസിഡന്റ് : ലിജു


എം.പി.ടി.എ പ്രസിഡന്റ് : ചിത്ര

സ്കൂൾ ഭരണ സമിതി /പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രീ പ്രൈമറി

മാനേജ്‌മെന്റ്

ശ്രീ ആരുർ ഭാസ്കരൻ

സ്മരണിക

സ്കൂളിന്റെ സ്ഥാപകനും മാനേജറും ആയിരുന്ന ശ്രീ ആരുർ ഭാസ്കരൻ സാറിന്റെയും അദ്ദേഹത്തിന്റെ മകനും ആദ്യ വിദ്യാത്ഥിയുമായ ശ്രീ അശോക്കുമാറിന്റെയും വിയോഗത്തിൽ ആദരവോടെ ഈ വിദ്യാലയം സ്മരണകൾ നിലനിർത്തുന്നു


അക്കാദമിക മാസ്റ്റർ പ്ലാൻ :

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് ഒരുക്കുന്നതിനായി പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് . ഈ പദ്ധതി വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു. തുടർന്ന് വായിക്കുക

ഫോട്ടോ ആൽബം

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|


പുറംകണ്ണികൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 8.805533943763175, 76.86588828114431 | zoom=12 }}