പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/Say No To Drugs Campaign
Say No To Drugs Campaign
ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബർ മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്.ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്.ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, നാടകം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പല പരിപാടിക നടക്കും.